തിരുവനന്തപുരം: ആർഭാട വിവാഹങ്ങൾ ഇഷ്ടംപോലെ നമ്മുടെ നാട്ടിൽ നടക്കാറുണ്ട്. ഇത്തരം വിവാഹങ്ങൾക്കെതിരെ വിമർശനം ഉയർന്നാലും അധികാരും ശ്രദ്ധിക്കാരില്ല. സ്വന്തം കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ വിവാഹം ആർഭാടമാക്കുന്നതിൽ എന്താണ് തെറ്റെന്ന് സ്വഭാവികമായും മാതാപാതിക്കൾ ചോദികുക. എന്നാൽ, സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ ഇതൊന്നും ചിലർ അംഗീകരിക്കില്ല. വിമർശിച്ചേ അടങ്ങൂ എന്ന പക്ഷക്കാരാകും ഇക്കൂട്ടർ. സ്വന്തം കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണെങ്കിലും അന്യരുടെ കാര്യത്തിൽ അനാവശ്യമായി തലയിടുകയും ചെയ്യും. ഇങ്ങനെ തികച്ചു സ്വകാര്യമായ കാര്യത്തിൽ ഇടപെട്ടാൽ വയറു നിറയെ വാങ്ങിക്കൂട്ടേണ്ടി വരുമെന്ന കാര്യം ഓർക്കുന്നത് നന്നാണ്.

കഴിഞ്ഞ ദിവസം വിവാഹിതരായ ദമ്പതികളുടെ ഫോട്ടോ ഫേസ്‌ബുക്കിൽ ഇട്ടപ്പോൾ അതിൽ കയറി കമന്റിണ്ട് അപരിചിതൻ വയറുനിറയെ വാങ്ങിക്കൂട്ടേണ്ടി വന്നതും. കണ്ണൂർ സ്വദേശിനി പൂജ മിത്രനും ചെങ്ങന്നൂർ സ്വദേശി വിനു വിജയ് സിംഗിന്റെയും കല്യാണ ഫോട്ടോയിൽ കമന്റിട്ട അബ്ദുൾ റഷീദെന്ന ആൾക്കാണ് വധുവും വരനും ചേർന്ന് ചുട്ടമറുപടി നൽകിയത്. വധു ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങളെ ചൂണ്ടി നാണമില്ലേയെന്ന് ചോദിച്ചായിരുന്നു അബ്ദുൾ റഷീദിന്റെ കമന്റ്. ഇതിനെതിരെ രൂക്ഷമായി മറുപടി നൽകുകയായിരുന്നു ഇരുവരും

'നാണമില്ലയോ, ഇക്കാലത്തും ഇങ്ങനെ ഗോൾഡ് കൊണ്ട് അലങ്കരിച്ചു നിർത്താൻ ഇതെന്താ പ്രതിമയാണോ?- ഇതായിരുന്നു അബ്ദുൾ റഷീദ് മീത്തിൻപിച്ച എന്നയാൾ കമന്റിട്ട് ചോദിച്ചത്. ബാങ്ക് ഉദ്യോഗസ്ഥരാണ് വധൂവരന്മാർ, കണ്ണൂരിൽ വച്ചായിരുന്നു വിവാഹം. രണ്ട് പേരുടെയും മാതാപതാക്കൾ വർഷങ്ങളായി യുഎഇയിൽ ജോലി ചെയ്യുകയും ചെയ്യുന്നു. സ്ത്രീധന വിവാഹം ആയിരുന്നില്ല. എങ്കിലും മകൾക്ക് വേണ്ടി അവരുടെ ഇഷ്ടത്തിന് അനുസരിച്ച് സ്വർണ്ണാഭരണങ്ങൾ അണിയിച്ചു. ഇതിനെ വിമർശിച്ചതോടെയാണ് റഷീദിനെ വിമർശിച്ച് വധൂവരന്മാർ എത്തിയത്.

യാതൊരു പരിചയവുമില്ലാത്തയാളുടെ ഫേസ്‌ബുക്ക് പേജിൽ കമന്റിടുന്നതിൽ നാണമില്ലേയെന്ന് ചോദിച്ചായിരുന്നു വധൂവരന്മാരുടെ വിമർശനം. ഈ വിമർശനം മറ്റുള്ളവരും ഏറ്റുപിടിക്കുകയായിരുന്നു.