മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപത കുടുംബപ്രേഷിത വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവാഹ ഒരുക്ക കോഴ്‌സ് ജൂലൈ 25 മുതൽ 27 വരെ കാൻബറയിലെ നരബുണ്ടയിലുള്ള പോളീഷ് സെന്ററിൽ വച്ചു നടത്തുന്നു. ജൂലൈ 25 ന്
തിയതി(തിങ്കളാഴ്ച) രാവിലെ 9 മണിക്ക് ആരംഭിച്ച് 27ന് (ബുധനാഴ്ച) വൈകീട്ട് 3 മണിക്ക് സമാപിക്കുന്ന വിധത്തിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. കുടുംബ പ്രേഷിത വിഭാഗത്തിൽ നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന ഫാ.ജോർജ്ജ് മങ്കൂഴിക്കരിയുടെ നേതൃത്വത്തിലുള്ള ടീമാണ് ക്ലാസുകൾ നയിക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക്,
ഫാ.ജോർജ്ജ് മങ്കൂഴിക്കരി
ഫോൺ: 0438 411 417
ഇ-മെയിൽ: gmankuzhikkary@gmail.com