ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ വിവാഹ ഒരുക്ക സെമിനാർ (മാരിയേജ് പ്രിപ്പറേഷൻ കോഴ്‌സ്) നടത്തുമെന്ന് രൂപതയ്ക്കുവേണ്ടി ഫാ. പോൾ ചാലിശേരി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. 28 മുതൽ 30 വരെ തീയതികളിൽ (വെള്ളി, ശനി, ഞായർ) കാസാ ഇറ്റാലിയയിൽ (മുൻ സേക്രട്ട് ഹാർട്ട് സെമിനാരി) വച്ചാണ് സെമിനാർ നടത്തപ്പെടുന്നത്. (3800 W. Division St, Stone Park, IL 60165). അമേരിക്കയിലോ നാട്ടിലോ വച്ച് വിവാഹിതരാകുവാൻ ആഗ്രഹിക്കുന്ന സീറോ മലബാർ സഭയിലെ യുവതീയുവാക്കൾക്ക് നിർബന്ധമായും ആവശ്യപ്പെടുന്ന ഒരു സർട്ടിഫിക്കറ്റ് കോഴ്‌സാണിത്.

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രഗത്ഭരായ വ്യക്തികളാണ് വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. വിവാഹ ജീവിതത്തിന്റെ ആത്മീയവും ഭൗതീകവുമായ തലങ്ങളിൽ കൂടുതൽ അറിവുകൾ നൽകുന്ന ഈ സെമിനാറിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാൻ യുവതീയുവാക്കളെ ഫാ. പോൾ ചാലിശേരിയും, കോർഡിനേറ്റർ തോമസ് മൂലയിലും ക്ഷണിക്കുന്നു. നേരത്തെ പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ സെമിനാറിൽ പങ്കെടുക്കുവാൻ സാധിക്കുയുള്ളൂ.

കൂടുതൽ വിവരങ്ങൾക്കും രജ്‌സ്‌ട്രേഷനും ബന്ധപ്പെടുക: ഫാ. പോൾ ചാലിശേരി (919 749 7175, ഇമെയിൽ: frpaulchalissery@gmail.com), തോമസ് മൂലയിൽ (630 779 0140, tmoolayil@gmail.com).