- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഴ്‌സൻ കോളനിയിൽ റോബോടുകൾക്കൊപ്പം ജീവിക്കുന്ന മനുഷ്യർ; ഭൂമിയിൽ മനോഹരങ്ങളായ കെട്ടിടങ്ങൾ തീർത്തവർ ഇനി ചൊവ്വയിൽ കെട്ടിടം പണിയും; 2117ൽ ചൊവ്വയിൽ ഒരുങ്ങുന്ന ചെറു നഗരത്തെ കാത്തിരിക്കുന്നത് അത്ഭുതങ്ങൾ; ബഹിരാകാശ ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന് യുഎഇ; 'മാർസ് സയന്റിഫിക് സിറ്റി'യുടെ വീഡിയോ രൂപരേഖ പുറത്ത്; നൂറ് കൊല്ലം കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്താൻ യുഎഇ
ദുബായ് : ഒരു വീഡിയോ ഗെയിമിനോട് എന്നോളം മിഴിവാർന്ന ഫൂട്ടേജാണ് യുഎഇ പുറത്ത് വിട്ടിരിക്കുന്നത്. യു.എ.ഇ.യുടെ മാഴ്‌സൻ കോളനിയിൽ റോബോടുകൾക്കൊപ്പം ജീവിക്കുന്ന മനുഷ്യരെയാണ് വീഡിയോയിൽ കാണുന്നത്. ഭാവനാപരമായ നഗരത്തിന്റെ ഒരു സമൃദ്ധമായ 360 ഡിഗ്രി അനുഭവമാണ് വീഡിയോയിലൂടെ പുറത്ത് വരുന്നത്. നഗരത്തെക്കുറിച്ച് വിശദമായി അറിയേണ്ടതെല്ലാം വീഡിയോയിൽ നൽകിയിട്ടുമുണ്ട്. അടുത്ത 100 വർഷത്തിനുള്ളിൽ ചൊവ്വയിലെ ആദ്യത്തെ സെറ്റിൽമെന്റ് നിർമ്മിക്കാൻ ലക്ഷ്യമിട്ടുള്ള ദുബൈ മാർസ് 2117 തന്ത്രത്തിന്റെ ഭാഗമാണ് റിലീസ്. 'മാർസ് സയന്റിഫിക് സിറ്റി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയെ 'അസാധാരണമായ ദേശീയ പദ്ധതി' എന്നാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശേഷിപ്പിച്ചത്. പദ്ധതിയിൽ അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക കേന്ദ്രങ്ങളെയും പങ്കാളികളാക്കും. 500 ദശലക്ഷം ദിർഹം ചെലവുവരുന്നതാണ് പദ്ധതി. വരും തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസവും ജീവിതവും ശക്തമായ സമ്പദ്ഘടനയും നൽകാനാണ് തങ്ങൾ ആഗ്രഹിക്ക
ദുബായ് : ഒരു വീഡിയോ ഗെയിമിനോട് എന്നോളം മിഴിവാർന്ന ഫൂട്ടേജാണ് യുഎഇ പുറത്ത് വിട്ടിരിക്കുന്നത്. യു.എ.ഇ.യുടെ മാഴ്‌സൻ കോളനിയിൽ റോബോടുകൾക്കൊപ്പം ജീവിക്കുന്ന മനുഷ്യരെയാണ് വീഡിയോയിൽ കാണുന്നത്. ഭാവനാപരമായ നഗരത്തിന്റെ ഒരു സമൃദ്ധമായ 360 ഡിഗ്രി അനുഭവമാണ് വീഡിയോയിലൂടെ പുറത്ത് വരുന്നത്. നഗരത്തെക്കുറിച്ച് വിശദമായി അറിയേണ്ടതെല്ലാം വീഡിയോയിൽ നൽകിയിട്ടുമുണ്ട്. അടുത്ത 100 വർഷത്തിനുള്ളിൽ ചൊവ്വയിലെ ആദ്യത്തെ സെറ്റിൽമെന്റ് നിർമ്മിക്കാൻ ലക്ഷ്യമിട്ടുള്ള ദുബൈ മാർസ് 2117 തന്ത്രത്തിന്റെ ഭാഗമാണ് റിലീസ്. 'മാർസ് സയന്റിഫിക് സിറ്റി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയെ 'അസാധാരണമായ ദേശീയ പദ്ധതി' എന്നാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശേഷിപ്പിച്ചത്. പദ്ധതിയിൽ അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക കേന്ദ്രങ്ങളെയും പങ്കാളികളാക്കും.
500 ദശലക്ഷം ദിർഹം ചെലവുവരുന്നതാണ് പദ്ധതി. വരും തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസവും ജീവിതവും ശക്തമായ സമ്പദ്ഘടനയും നൽകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് മുൻപ് പറഞ്ഞിരുന്നു. ബഹിരാകാശ ഗവേഷണത്തിനാവശ്യമായ മുഴുവൻ സംവിധാനങ്ങളുമടങ്ങുന്ന പദ്ധതിയുടെ ചിത്രവും ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ പങ്കുെവച്ചു. വൃത്താകൃതിയിലുള്ള കെട്ടിടങ്ങളുടെ ചിത്രമാണ് പങ്കുവെച്ചത്. 2117-ഓടെ ചൊവ്വയിൽ നഗരമുണ്ടാക്കുകയാണ് യു.എ.ഇ ബഹിരാകാശ രംഗം ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടിരുന്നു.
തന്ത്രപ്രധാനമായ വിആർ ഫൂട്ടേജുകൾ യു.ബി.എസിന്റെ ആസൂത്രിത മാർഷ്യൻ കോളനിയിലെ യു.ബി. വീഡിയോ ചൊവ്വാഴ്ചയാണ് പുറത്ത് വിട്ടത്. വീഡിയോയിൽ 1.5 മൈൽ (2.5 കി. മീ) സവാരിയിൽ കോളനിയെപ്പറ്റിയുള്ള വിശദമായ വിവരണം നൽകുന്നു. നഗരത്തിന്റെ ദൃശ്യങ്ങൾ വിശദമായി കാണിക്കുകയും ചെയ്യുന്നു. ഏഴ് മിനുട്ട് നീണ്ട പര്യടനത്തിനിടയിൽ, ഉപരിതലത്തിന്റെ പുറംഭാഗത്തു നിന്ന് ധാരാളം വലിയ ഗോൾഡൻ കെട്ടിടങ്ങളിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നു.
കോളനിയിൽ എല്ലാത്തരം റോബോട്ടുകളും, ഫ്‌ലൈയിങ് വാഹനങ്ങൾ, ജനക്കൂട്ടം, സസ്യജാലങ്ങൾ എന്നിവയൊക്കെ പ്രദർശിപ്പിക്കുന്ന ഹൈപ്പർലോപ് ഗതാഗത സംവിധാനം എന്നിവയും വെളിപ്പെടുത്തുന്നു. പൂർണ്ണമായ അമൂല്യമായ അനുഭവത്തിന്, ഒരു വിആർ ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വീഡിയോ കാണാൻ കഴിയും. അടുത്ത 100 വർഷത്തിനുള്ളിൽ ചൊവ്വയിലെ ആദ്യത്തെ സെറ്റിൽമെന്റ് നിർമ്മിക്കാൻ ലക്ഷ്യമിടുന്ന ദുബൈ മാർസ് 2117 തന്ത്രത്തിന്റെ ഭാഗമാണ് റിലീസ്. പുതിയ ബഹിരാകാശ വ്യവസായത്തിന്റെ ഭാഗമായി ആദ്യ യു.എ.ഇ ബഹിരാകാശ യാത്രികരെ ഭൂമിയുടെ ദുരിതമനുഭവിക്കുന്ന ശാഖകൾ കണ്ട് കാണാൻ പോകുന്ന ഒരു 100 വർഷ പരിപാടിയുടെ ഭാഗമാണ് നഗരം. ഇതിന്റെ ഭാഗമായി ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ചുള്ള ശാസ്ത്രീയ നിരീക്ഷണങ്ങൾ അന്വേഷിക്കുകയും ജലത്തിന്റെ അംശങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
ദുബായിലെ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പദ്ധതിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. 'നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും നമ്മുടെ ലോകം നേരിടുന്ന വേഗതയെക്കുറിച്ചും കാഴ്ചപ്പാടുകളും ധാരണയുമുള്ള ഒരു വലിയ രാജ്യം യുഎഇയാണ്. ഭൂമിയുടെ പര്യവേക്ഷണം മെച്ചപ്പെടുത്തുകയും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഗവേഷണത്തിന്റെയും പ്രസ്ഥാനത്തിന്റെയും കണ്ടെത്തലുകൾക്ക് വേണ്ടി ആഗോള പങ്കാളികളും നേതാക്കളുമായും സഹകരിക്കുന്നതിൽ നാം വിശ്വസിക്കുന്നു. ചൊവ്വാ ഗ്രഹത്തിൽ ചെറുനഗരം പണിയുമെന്ന് യുഎഇ പ്രഖ്യാപിച്ചിട്ട് മാസങ്ങളേ ആകുന്നതിന് മുൻപ് തന്നെ അണിയറ ഒരുക്കങ്ങൾ തകൃതിയാക്കിയിരിക്കുകയാണ്. ലോകത്തെ ഞെട്ടിച്ച് അംബര ചുംബികൾ പണിത ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ഇങ്ങനെ പറയുമ്പോൾ ആർക്കും ആശ്ചര്യം തോന്നാൻ സാധ്യതയില്ല.
പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത് യുഎഇ സ്വദേശികളായ ശാസ്ത്രജ്ഞരാണ്. പിന്നീട് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും ഗവേഷകരുടെയും സഹായം തേടും. ചൊവ്വാ ഗ്രഹത്തിലെ ഗതാഗതം, ഊർജ പദ്ധതികൾ, ഭക്ഷണം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. അതേസമയം ശൂന്യാകാശ ഗവേഷണത്തിന് മുതൽ മുടക്കാൻ ശേഷിയുള്ള ഒമ്പത് രാജ്യങ്ങളിൽ ഒന്നു കൂടിയാണ് യുഎഇ. ഇതിന് വേണ്ടി ഇപ്പോൾ തന്നെ യുഎഇ 2000 കോടിയിലധികം ദിർഹം നിക്ഷേപിച്ചുകഴിഞ്ഞു. ശുദ്ധജലത്തിന് വേണ്ടി അന്റാർട്ടിക്കയിൽ നിന്നു മഞ്ഞുമല കൊണ്ടുവരാൻ യുഎഇ നേരത്തെ നീക്കം തുടങ്ങിയിരുന്നു. വളരെ വ്യത്യസ്തമായ വഴിയിലാണ് ഈ രാജ്യത്തിന്റെ യാത്ര.
ബഹിരാകാശ മേഖലയിൽ ഗവേഷണങ്ങൾ വ്യാപിപ്പിക്കുകയും വിവിധ ദൗത്യങ്ങൾക്കുള്ള ഉപഗ്രഹങ്ങൾ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ തീരുമാനം.ശാസ്ത്രജ്ഞരുടെ വൻ പടയെ ഒരുക്കുകയാണ് യുഎഇ. യുഎഇ ബഹിരാകാശ ഏജൻസി ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ട പ്രത്യേക തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. മറ്റ് ജിസിസി രാജ്യങ്ങൾക്ക് മാതൃകയായ പ്രവർത്തനമാണ് യുഎഇ നടത്തുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങൾ തുടങ്ങാൻ യുഎഇ ബഹിരാകാശ ഏജൻസി തീരുമാനിച്ചിട്ടുണ്ട്. ഏജൻസി രൂപീകരിച്ചിട്ട് മൂന്ന് വർഷമായി. എട്ട് പഠന ഗവേഷണ സ്ഥാപനങ്ങളാണ് യുഎഇയിൽ ഉയരാൻ പോകുന്നത്. എണ്ണ എക്കാലത്തും യുഎഇയുടെ സമ്പദ് വ്യവസ്ഥയ്്ക്ക് താങ്ങാകില്ല എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബഹിരാകാശ മേഖലയിലേക്ക് രാജ്യം ഉന്നം വയ്ക്കുന്നത്.
ബഹിരാകാശ മേഖലയിൽ രാജ്യം അത്ര തിളക്കം പ്രകടമാക്കിയിട്ടില്ലെന്നും ഇനിയുള്ള വർഷങ്ങൾ മുന്നേറ്റങ്ങളുടേതാകുമെന്നും യുഎഇ ബഹിരാകാശ ഏജൻസിയിലെ ചീഫ് ഇന്നൊവേഷൻ ഓഫീസർ ശെയ്ഖ അൽ മസ്‌കരി പറഞ്ഞു.ബഹിരാകാശ മേഖലയിൽ മികച്ച മുന്നേറ്റം നടത്തുന്ന രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ യുഎഇ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ ശാസ്ത്ര-ഗവേഷകരെ വാർത്തെടുക്കാനാണ് ശ്രമം. ഇതിന് വേണ്ടി പ്രൈമറി തലം മുതൽ ബഹിരാകാശ പഠനം പാഠ്യവിഷയമാക്കണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. 2020 ആകുമ്പോഴേക്കും ചൊവ്വാ ദൗത്യത്തിന് വേണ്ടി 150 സ്വദേശി ശാസ്ത്രജ്ഞരെ തയ്യാറാക്കാനാണ് തീരുമാനം. മികവുറ്റ ശാസ്ത്രനിരയെ വാർത്തെടുക്കുകയാണ് ഏറ്റവും പ്രധാനമെന്ന് യുഎഇ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ ഡോ.മുഹമ്മദ് അൽ അഹ്ബാബി പറഞ്ഞു.