- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൊവ്വയിൽ നിന്നും മംഗൾയാനെടുത്ത ആദ്യ ചിത്രം ഐഎസ്ആർഒ പുറത്തുവിട്ടു; ആഘോഷമാക്കി സോഷ്യൽ മീഡിയ
ബാംഗ്ലൂർ: മംഗൾയാൻ ചൊവ്വയിൽ നിന്നെടുത്ത ആദ്യ ചിത്രം പുറത്തുവിട്ടു. ഐഎസ്ആർഒ അധികൃതരാണ് ചിത്രം പുറത്തുവിട്ടത്. ഇന്നലെ മൂന്ന് മണിയോടെ അഞ്ച് ചിത്രങ്ങൾ മംഗൾയാൻ പകർത്തി ഹാസനിലുള്ള ഐസ്ആർഒ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. ചൊവ്വയുടെ ഭ്രമണപഥത്തിൽ നിന്നും എടുത്ത ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. 7,300 കിലോമീറ്റർ ഉയരത്തിൽ നിന്നുള്ള ചിത്രമാണ് ഐ
ബാംഗ്ലൂർ: മംഗൾയാൻ ചൊവ്വയിൽ നിന്നെടുത്ത ആദ്യ ചിത്രം പുറത്തുവിട്ടു. ഐഎസ്ആർഒ അധികൃതരാണ് ചിത്രം പുറത്തുവിട്ടത്. ഇന്നലെ മൂന്ന് മണിയോടെ അഞ്ച് ചിത്രങ്ങൾ മംഗൾയാൻ പകർത്തി ഹാസനിലുള്ള ഐസ്ആർഒ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. ചൊവ്വയുടെ ഭ്രമണപഥത്തിൽ നിന്നും എടുത്ത ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. 7,300 കിലോമീറ്റർ ഉയരത്തിൽ നിന്നുള്ള ചിത്രമാണ് ഐഎസ്ആർഒ ഇപ്പോൾ പുറത്തിവിട്ടിരിക്കുന്നത്. ഐഎസ്ആർഒയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ചൊവ്വയുടെ ചിത്രം പുറത്തുവിട്ടത്. കൂടുതൽ വ്യക്തമായ ചിത്രങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ പറഞ്ഞു.
ആദ്യചിത്രങ്ങൾ ഫേസ്‌ബുക്കിലൂടെ പുറത്തുവന്നതോടെ പതിനായിരക്കണക്കിന് പേരാണ് ഇന്ത്യയുടെ ഉപകരണത്താൽ എടുത്ത ചിത്രം ഷെയർ ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം ട്വിറ്ററിലും ഫേസ്‌ബുക്കിലും വൈറലായിട്ടുണ്ട്. ഭ്രമണപഥത്തിൽ എത്തിയ ഉടനെ ചൊവ്വയിൽ നിന്നുള്ള അഞ്ച് ചിത്രങ്ങൾ ഹാസനിലുള്ള ബ്യൂവിലിലേക്ക് (ഇന്ത്യൻ ഡീപ് സ്‌പെയ്‌സ് നെറ്റ് വർക്ക് അഥവാ ഐ.ഡി.എസ്.എൻ) അയച്ചിരുന്നു. ഈ ചിത്രങ്ങൾ പരിശോധിച്ച ശേഷമാണ് ഇന്ന് ഐഎസ്ആർഒ പുറത്തുവിട്ടത്.
ഈ ചിത്രങ്ങൾ വിശകലനം പരിശോധിച്ചും വിശകലനം ചെയ്തുമാകും പേടകത്തിന്റെ ഭ്രമണപഥം നേരായ രീതിയിൽ ആക്കുക. ഈ ജോലി തീർത്തതിന് ശേഷം മംഗൾയാൻ തന്റെ ശാസ്ത്ര ദൗത്യം തുടങ്ങും. ചൊവ്വയുടെ അന്തരീക്ഷത്തെയും ചൊവ്വയിലെ ഉപരിതലത്തെയും കുറിച്ചാകും മംഗൾയാന്റെ പഠനം. പേടകത്തിന് ആറുമാസത്തെ ആയുസാണുള്ളത്. മൂന്ന് ദിവസവും രണ്ടുമണിക്കൂറുമെടുത്താണ് മംഗൾയാൻ ചൊവ്വയെ ചുറ്റുക.