ബാംഗ്ലൂർ: ഇന്ത്യയുടെ ചൊവ്വാപേടകം മംഗൾയാൻ പകർത്തിയ ചൊവ്വയുടെ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നു. ചുവന്ന ഗ്രഹത്തിന്റെ അദ്ധഗോള ചിത്രമാണ് ഐഎസ്‌ഐഒർഒ പുറത്തുവിട്ടത്. ചൊവ്വയിൽ പൊടിക്കാറ്റ് ഉണ്ടാകുന്നത് ചിത്രത്തിലൂടെ വ്യക്തമാണ്. ഐഎസ്ആർഒയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നത്. ചൊവ്വയുടെ പ്രദലത്തിൽ നിന്നും 74,500 കിലോമീറ്റർ ദൂരത്തുനിന്നുള്ളതാണ് ദൃശ്യങ്ങൾ.

ചെവ്വയിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ വ്യാഴാഴ്‌ച്ചയാണ് നേരത്തെ പുറത്തുവന്നത്.