ഡബ്ലിൻ: യാക്കോബായ സുറിയാനി സഭയുടെ മർത്ത മറിയം വനിതാ സമാജം അയർലണ്ട് മേഖല വാർഷിക കോൺഫറൻസിന്റെ ഇടവക തല രെജിസ്‌ട്രേഷൻ വിവിധ ഇടവകകളിൽ പുരോഗമിക്കുന്നു. ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് ഇടവകയിലെ രജിസ്‌ട്രേഷൻ ഉത്ഘാടനം ജിനോ ജോസഫ് കശീശ, തങ്കമ്മ സലിമിന് നല്കി നിർവ്വഹിച്ചു. 

ആത്മീയ ചൈതന്യം പരിപോഷിപ്പിക്കുവാൻ ഉതകുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാൻ എല്ലാ ഇടവകകളിലും ഉള്ള വനിതകൾ ഉത്സാഹപൂർവ്വം പ്രവർത്തിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.  താല സെന്റ് ഇഗ്‌നാത്തിയോസ് നൂറോനൊ യാക്കോബായ പള്ളിയിൽ 18 ശനിയാഴ്ച നടക്കുന്ന വനിതകളുടെ മഹാ സംഗമം പൂർവ്വാധികം ഭംഗിയാക്കുവാൻ പ്രയത്‌നിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.