- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുപ്പത്തൊന്നാമത് മാർത്തോമാ ഫാമിലി കോൺഫറൻസ് ജൂലൈ 2 മുതൽ 5 വരെ കണക്ടിക്കട്ടിൽ
മലങ്കര മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ഫാമിലി കോൺഫറൻസ് ജൂലൈ 2 മുതൽ 5 വരെ തീയതികളിൽ കണക്ടിക്കട്ട് ഹിൽട്ടൺ സ്റ്റാംഫോർഡ് ഹോട്ടലിൽ വച്ച് നടത്തപ്പെടും. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള ഇരുനൂറ്റിഅമ്പതിലധികം കുടംബങ്ങൾ സംബന്ധിക്കുന്ന കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. ഡോ. ജോസഫ് മാർത്തോമാ മാർത്തോമ
മലങ്കര മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ഫാമിലി കോൺഫറൻസ് ജൂലൈ 2 മുതൽ 5 വരെ തീയതികളിൽ കണക്ടിക്കട്ട് ഹിൽട്ടൺ സ്റ്റാംഫോർഡ് ഹോട്ടലിൽ വച്ച് നടത്തപ്പെടും. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള ഇരുനൂറ്റിഅമ്പതിലധികം കുടംബങ്ങൾ സംബന്ധിക്കുന്ന കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു.
ഡോ. ജോസഫ് മാർത്തോമാ മാർത്തോമാ മെത്രാപ്പൊലീത്ത, ഭദ്രാസന എപ്പിസ്‌കോപ്പ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്‌കോപ്പ, പ്രശസ്ത വേദപണ്ഡിതൻ റവ.ഡോ. ഷാം പി. തോമസ് (ബാംഗ്ലൂർ) എന്നിവർ പ്രധാന അതിഥികളായി പങ്കെടുക്കും. ഇവരെ കൂടാതെ സമൂഹ്യ-മതമേഖലകളിൽ നിന്നുമുള്ള നിരവധിയാളുകളുടെ ക്ലാസുകൾ, സെമിനാർ എന്നിവയുണ്ടായിരിക്കും. യുവതീ-യുവാക്കൾ, കുട്ടികൾ എന്നിവർക്ക് പ്രത്യേക കൂടിവരവുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഭദ്രാസന എപ്പിസ്‌കോപ്പ രക്ഷാധികാരിയും, നോർത്ത് - ഈസ്റ്റ് റീജിയൻ ഇടവകകളിലെ വൈദീകരും, അത്മായ നേതാക്കളും ഉൾപ്പെടുന്ന ജനറൽ കമ്മിറ്റിയാണ് കോൺഫറൻസിന്റെ ക്രമീകരണങ്ങൾ ചെയ്യുന്നത്. കോൺഫറൻസിനോടനുബന്ധിച്ച് ഭദ്രാസന വൈദീക കുടുംബ സമ്മേളനം, ഭദ്രാസന അസംബ്ലി മീറ്റിങ് ജൂൺ 30, ജൂലൈ 1,2 തീയതികളിൽ ന്യൂയോർക്ക്, സെന്റ് തോമസ് മാർത്തോമാ ഇടവകയിൽ വച്ച് നടത്തപ്പെടുന്നു. കോൺഫറൻസ് വെബ്‌സൈറ്റ്: www.mtcf2015.org