- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ മാർത്തോമ കുടുംബസമ്മേളനം നടത്തി
വില്ലിംഗൻ: ജർമനിയിലെ മാർത്തോമാ സഭാവിശ്വാസികളുടെ ആദ്യത്തെ കുടുംബസമ്മേളനം ജർമനിയിലെ വില്ലിംഗനിൽ ഒക്ടോബർ 16 മുതൽ 18 വരെ നടത്തി. ജർമനിയിലെ മാർത്തോമാ കോൺഗ്രിഗേഷന്റെ വികാരിയും ലണ്ടൻ സെന്റ് ജോൺസ് ഇടവകയുടെ വികാരിയുമായ റവ.ജോസ് പുനമഠം കുടുംബസമ്മേളനത്തിന് മുഖ്യനേതൃത്വം നൽകി. ഒക്ടോബർ 16ന് (വെള്ളി) വൈകുന്നേരം ആരംഭിച്ച സമ്മേളനം, ദൈവ തിരുനാമത്ത
വില്ലിംഗൻ: ജർമനിയിലെ മാർത്തോമാ സഭാവിശ്വാസികളുടെ ആദ്യത്തെ കുടുംബസമ്മേളനം ജർമനിയിലെ വില്ലിംഗനിൽ ഒക്ടോബർ 16 മുതൽ 18 വരെ നടത്തി. ജർമനിയിലെ മാർത്തോമാ കോൺഗ്രിഗേഷന്റെ വികാരിയും ലണ്ടൻ സെന്റ് ജോൺസ് ഇടവകയുടെ വികാരിയുമായ റവ.ജോസ് പുനമഠം കുടുംബസമ്മേളനത്തിന് മുഖ്യനേതൃത്വം നൽകി.
ഒക്ടോബർ 16ന് (വെള്ളി) വൈകുന്നേരം ആരംഭിച്ച സമ്മേളനം, ദൈവ തിരുനാമത്തിൽ ഉദ്ഘാടനം ചെയ്തതായി ഒരു കാർട്ടൂൺ ചിത്രീകരിച്ചുകൊണ്ട് റവ.ജോസ് പുനമഠം പ്രഖ്യാപിച്ചു. ബൈബിളിലെ ജീവിതം ഓരോരുത്തരുടെയും കുടുംബജീവിതത്തിൽ സ്വാധീനിക്കട്ടെയെന്ന് ജോസച്ചൻ ആശംസിച്ചു.
ഈ വർഷത്തെ കുടുംബസമ്മേളനത്തിന്റെ ചിന്താവിഷയം ‘കുടുംബം ദൈവരാജ്യത്തിന്റെ പ്രതീകവും കൂദാശയും‘ എന്നതായിരുന്നു. ശനിയാഴ്ച നടന്ന യോഗത്തിൽ സ്വരൈക്യ ജീവിതത്തിനും സമരപ്പെട്ട ജീവിതത്തിനും യേശുക്രിസñുവിൽ അധിഷ്ഠിതമായ കുടുംബജീവിതം നയിക്കാൻ ആഹ്വാനം ചെയ്തു.
‘പ്രാവർത്തികവും ആരോഗ്യപരവുമായ കുടുംബം‘ എന്ന വിഷയത്തെ ആസ്പദമാക്കി പുഷ്പ പുനമഠം ക്ലാസ് എടുത്തു. സമൂഹത്തിന്റെ ചെറിയ ഘടകമാണ് കുടുംബമെന്നും, വിവിധ അംശങ്ങൾ അടങ്ങിയ കുടുംബത്തിൽ ചെറുതും വലുതുമായ കാര്യങ്ങൾ ആരോഗ്യപരമായ കുടുംബത്തിന് പ്രാധാന്യമർഹിക്കുന്ന വസ്തുതകളാണെന്ന് ഓർമ്മപ്പെടുത്തി. അൻപതോളം അംഗങ്ങൾ പങ്കെടുത്ത കുടുംബസമ്മേളനം 18 ന് നടന്ന വശുദ്ധ കുർബാനയോടെ സമാപിച്ചു.
കോൺഗ്രിഗേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ കൊണ്ട് സമ്മേളനം ആസ്വാദ്യകരമായി. കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനവും നൽകി.
സമ്മേളനത്തിന്റെ കൺവീനർമാരായ എബ്രഹാം വാണിയത്ത്, തോമസ് ചെമ്പകത്തിനാൽ, ജോർജ് ഉമ്മൻ എന്നിവർ വേണ്ട ക്രമീകരണങ്ങൾ ചെയ്തു. സമ്മേളനത്തിന്റെ ട്രസ്റ്റിയായി എബ്രഹാം പാറക്കമണ്ണിൽ പ്രവർത്തിച്ചു.