- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയത്തിൽ ധാർമ്മികതയുള്ള വ്യക്തികളും, ദേവാലയ പരിശുദ്ധിയുള്ള ഭവനങ്ങളും രൂപാന്തരപ്പെടണം: ഡോ.ജോസഫ് മാർത്തോമാ
തിരുവല്ല: ഹൃദയത്തിൽ ധാർമ്മികതയുള്ള വ്യക്തികളും, ദേവാലയത്തിന്റെപരിശുദ്ധിയുള്ള ഭവനങ്ങളും രൂപാന്തരപ്പെട്ടാൽ മാത്രമേ ഒരുക്ഷേമരാഷ്ട്രവും, ഒരു നവലോകവും സൃഷ്ടിക്കുവാൻ കഴിയുകയുള്ളൂ എന്ന്റൈറ്റ്. റവ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്താ അഭിപ്രായപ്പെട്ടു. കേരളം ഓരോ വർഷവും ഓണം ആഘോഷിക്കുമ്പോൾ നന്മ നിറഞ്ഞകാലഘട്ടത്തെകു റിച്ചുള്ള ഓർമ്മകൾ വീണ്ടെടുക്കുകയും, ഒരു നല്ല കാലത്തെകുറിച്ചു സ്വപ്നം കാണുകയുമാണ് ചെയ്യുന്നത്. ഓരോ ഓണവും നാംആഘോഷിക്കുമ്പോൾ സഹോദര്യത്തിൽ അധിഷ്ഠിതമായ കള്ളവും ചതിയുമില്ലാത്തസമത്വ സുന്ദരമായ ലോകം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് നാംഏറ്റെടുക്കുന്നത്- മെത്രാപൊലീത്ത പറഞ്ഞു. സെപ്റ്റംബർ 6,7,8 തീയ്യതികളിൽ തിരുവല്ല ഡോ. അലക്‌സാണ്ടർ മാർത്തോമവലിയ മെത്രാപൊലീത്ത സ്മാരക ഓഡിറ്റോറിയത്തിൽ ചേർന്ന സഭാ പ്രതിനിധിമണ്ഡലത്തിന്റെ പ്രഥമദിന സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചുസംസാരിക്കുകയായിരുന്നു തിരുമേനി. ആരാധനയോടുകൂടെ ആരംഭിച്ച മണ്ഡലയോഗത്തിൽ ഏഷ്യ ക്രിസ്ത്യൻ കോൺഫ്രൻസ്ജനറൽ സെക്രട്ടറി ഡോ.മാത്യു ജോർജ്ജ് ചുനക്കര ധ്യാന പ്രസംഗം ന
തിരുവല്ല: ഹൃദയത്തിൽ ധാർമ്മികതയുള്ള വ്യക്തികളും, ദേവാലയത്തിന്റെപരിശുദ്ധിയുള്ള ഭവനങ്ങളും രൂപാന്തരപ്പെട്ടാൽ മാത്രമേ ഒരുക്ഷേമരാഷ്ട്രവും, ഒരു നവലോകവും സൃഷ്ടിക്കുവാൻ കഴിയുകയുള്ളൂ എന്ന്റൈറ്റ്. റവ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്താ അഭിപ്രായപ്പെട്ടു.
കേരളം ഓരോ വർഷവും ഓണം ആഘോഷിക്കുമ്പോൾ നന്മ നിറഞ്ഞകാലഘട്ടത്തെകു റിച്ചുള്ള ഓർമ്മകൾ വീണ്ടെടുക്കുകയും, ഒരു നല്ല കാലത്തെകുറിച്ചു സ്വപ്നം കാണുകയുമാണ് ചെയ്യുന്നത്. ഓരോ ഓണവും നാംആഘോഷിക്കുമ്പോൾ സഹോദര്യത്തിൽ അധിഷ്ഠിതമായ കള്ളവും ചതിയുമില്ലാത്തസമത്വ സുന്ദരമായ ലോകം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് നാംഏറ്റെടുക്കുന്നത്- മെത്രാപൊലീത്ത പറഞ്ഞു.
സെപ്റ്റംബർ 6,7,8 തീയ്യതികളിൽ തിരുവല്ല ഡോ. അലക്‌സാണ്ടർ മാർത്തോമവലിയ മെത്രാപൊലീത്ത സ്മാരക ഓഡിറ്റോറിയത്തിൽ ചേർന്ന സഭാ പ്രതിനിധിമണ്ഡലത്തിന്റെ പ്രഥമദിന സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചുസംസാരിക്കുകയായിരുന്നു തിരുമേനി.
ആരാധനയോടുകൂടെ ആരംഭിച്ച മണ്ഡലയോഗത്തിൽ ഏഷ്യ ക്രിസ്ത്യൻ കോൺഫ്രൻസ്ജനറൽ സെക്രട്ടറി ഡോ.മാത്യു ജോർജ്ജ് ചുനക്കര ധ്യാന പ്രസംഗം നടത്തി സഭാ സെക്രട്ടറി റവ.ഉമ്മൻ ഫിലിപ്പ് വാർഷീക റിപ്പോർട്ടും കണക്കുംഅവതരിപ്പിച്ചു. 116 കോടി വാർഷീക ബഡ്ജറ്റിലെ ലെട്രസ്റ്റി അഡ്വ.പ്രകാശ്‌തോമസ് അവതരിപ്പിച്ചു. തുടർന്ന് അവാർഡ് വിതരണ ചടങ്ങ് നടന്നു.
മോസ്റ്റ് റവ.ഫിലിപ്പോസ്് മാർ ക്രിസോസ്റ്റം, റൈറ്റ് റവ.ഗീവർഗീസ് മാർഅത്താനാസ്യോസ് സഫ്രഗൻ മെത്രാപൊലീത്താ, മറ്റു എപ്പിസ്‌ക്കോപ്പാമാർ,നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ്.റവ.ഐസക്ക് മാർഫിലെക്‌സ്‌നിയോസിന്റെ നേതൃത്വത്തിൽ ഭദ്രാസനത്തിൽ നിന്നുംതിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളായ ഏബ്രഹാം വർക്കി, നിർമ്മലജോൺ, മണ്ഡലാംഗങ്ങളായ ഏബ്രഹാം വർക്കി, നിർമ്മല ജോൺ,മണ്ഡലാംഗങ്ങളായ അനിൽ തോമസ്(ന്യൂയോർക്ക്), സാബുചെറിയാൻ(ഓസ്റ്റിൻ), എലിസബത്ത് ജോൺ(ഫിലഡൽഫിയ), മോളികുര്യൻ(ബോസ്റ്റൺ), ലവ്‌ലി ജേക്കബ്(ഒക്കലഹോമാ, രാജൻ മാത്യു, ഷാജിരാമപുരം(ഡാളസ്) തുടങ്ങിയവരും മണ്ഡല യോഗത്തിൽ പങ്കെടുത്തു