ഡാളസ്സ്: മാർത്തോമ്മാ ചർച്ച് നോർത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനംസന്നദ്ധ സുവിശേഷ സംഘം, സേവികാ സംഘം, യുവജന സംഖ്യം സൗത്ത് വെസ്റ്റ്‌റീജിയണൽ കോൺഫ്രൻസ് മാർച്ച് 16, 17 തിയ്യതികളിൽ ഡാളസ്സിൽവെച്ച് നടക്കുന്ന ഡാളസ്സ് സെഹിയേൻ മാർത്തോമാ ചർച്ചാണ്സ മ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.'അബണ്ടന്റ് ലൈഫ്' എന്നതാണ് ഈവർഷത്തെ കോൺഫ്രൻസിന്റെ മുഖ്യ ചിന്താ വിഷയം.

വെരി റവ ഡോക്ടർ ചെറിയാൻ തോമസ് (മുൻ സഭാ സെക്രട്ടറി, ബാംഗ്ലൂർഎക്യുമിനിക്കൽ ക്രിസ്ത്യൻ സെന്റർ ഡയറക്ടർ), ആശാ മേരി മാത്യൂസ(ഹൂസ്റ്റൺ) എന്നിവരാണ് കോൺഫ്രൻസിന് നേതൃത്വം നൽകുന്നത്.മാത്യു പിഅബ്രഹാം (കൺവീനർ), മറിയാമ്മ ജോൺ (രജിസ്ട്രഷൻ), സാക്ക് സുനിൽസഖറിയ (പ്രോഗ്രാം കോർഡിനേറ്റർ, ഫിലിപ്പ് മാത്യു (പ്രെയർകോർഡിനേറ്റർ) സന്തോഷ് ലൂക്കോസ് (ട്രഷറർ), ഷെർലി തോമസ്(ട്രാൻസ്‌പോർട്ടേഷൻ) ആലീസ് ലൂക്കോസ് (മെഡിക്കൽ), മോൻസി വർഗീസ്(ഗായക സംഘം), ജെ പി ജോൺ (ഫുഡ്) എന്നിവർ ഉൾപ്പെടുന്ന കമ്മിയാണ്കോൺഫ്രൻസിന്റെ വിജയത്തിനായി രൂപീകരിച്ചിരിക്കുന്നതെന്ന് സെഹിയേൻ
മാർത്തോമ ചർച്ച് ഇടവക വികാരി റവ അലക്‌സ് കെ ചാക്കോ അറിയിച്ചു.

സൗത്ത് വെസ്റ്റ് റീജിയണിലെ എല്ലാ മാർത്തോമ അംഗങ്ങളും സമ്മേളനത്തിൽപങ്കെടുക്കുമെന്നും രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി മാർച്ച്നാലിനാണെന്നും അലക്‌സ് അച്ഛൻ പറഞ്ഞു.