അബുദാബി: അബുദാബി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആറാമത് മാർത്തോമൻ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ആബുദാബി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം നേതൃത്വം നല്കിയ ജോർജ്ജിയൻ ടീം വിജയികളായി. 2014 ഒക്ടോബർ മാസം 24-ാം തീയതി അബുദാബി എമിറേറ്റ്‌സ് പാലസ് ഗ്രൗണ്ടിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ ജാബേൽ അലി ഗ്രഗോറിച്ച്‌സ്‌നെതിരെ ആയിരുന്നു മത്സരം. യു എ ഇ എല്ലാ ദേവാലയങ്ങളിൽ നിന്നും 10 ടീമുകൾ പങ്കെടുത്തു.

മാർത്തോമ്മൻ ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റ് 2008ലാണ് ആരംഭിച്ചത്. അബുദാബി യൂണിറ്റിലെ ജിയോ കുര്യൻ മികച്ച കളിക്കാരനായി തെരെഞ്ഞെടുത്തു. എച്ച് ഇ സലാം റഷീദ് അൽ ഷാദി സമ്മാനങ്ങൾ വിതരണം ചെയ്തു.മാർത്തോമൻ ട്രോഫി ക്രിക്കറ്റിന് റവ. ഫാ. എം സി മത്തായി, റവ. ഫാ. ഷാജൻ വർഗീസ് എന്നിവർ നേതൃത്വം നല്കി.