ഹ്യൂസ്റ്റൺ: മാർത്തോമ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ ഏകദിന ഫാമിലി കോൺഫറൻസ് ഹ്യുസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ പള്ളിയിൽ (12803 SUGAR RIDGE BLVD.STAFFORD TX 77477) 21ന് ശനിയാഴ്ച  ഒൻപതര   മുതൽ മൂന്നര വരെ നടക്കും. പ്രശസ്ത സംഗീത സംവിധായകനും പ്രഭാഷകനും ആയ ബ്രദർ സണ്ണി  സ്റ്റീഫൻ മുഖ്യ പ്രഭാഷകൻ ആയിരിക്കും. 'തിരുനാമ കീർത്തന' സംഗീതകാരൻ ബ്രദർ സണ്ണി  സ്റ്റീഫൻ ' കുടുംബ ശാക്തീകരണം' മുഖ്യ വിഷയമാക്കി ഫാമിലി കോൺഫറൻസ് നയിക്കും.

മാർത്തോമ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീ ജിയൻ പ്രസിഡണ്ട് റെവ. കൊച്ചു കോശി  എബ്രഹാം, ഇമ്മാനുവേൽ മാർത്തോമ പള്ളി അസി.വികാരി  റെവ. ജോൺസൺ  ഉണ്ണിത്താൻ എന്നിവർ നേതൃത്വം നല്കും .പത്തു ഡോളർ ആയിരിക്കും രജിസ്‌ട്രേഷൻ ഫീ. എവരെയും  സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബോബി (വൈസ് പ്രസിഡണ്ട്) 713 732 0209 ജോൺ കെ ഫിലിപ്പ്  (സെക്രട്ടറി ) 832 744 0271 റെനി കവലയിൽ (ട്രഷറാർ) 281 300 9777 എന്നിവരുമായി ബന്ധപ്പെടാം.