ബിജു മേനോൻ നായകനാവുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തിലെ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. പി.ജയചന്ദ്രൻ ആലപിച്ച മണ്ണപ്പം ചുട്ട്..' എന്നൊപ്പം കൂടിയ പെണ്ണല്ലേ..എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയാണ് പുറത്ത് വന്നത്.

മലയാളിക്ക് ഗൃഹാതുരതയുണർത്തുന്ന ഒട്ടേറെ നിത്യഹരിത മെലഡികൾ സമ്മാനിച്ച ജയചന്ദ്രൻ ഇക്കുറിയും ഒരു മെലഡിയാണ് നൽകുന്നത്. 'ഗാനം രചിച്ചത് രതീഷ് വേഗയും സംഗീതം പകർന്നത് രതീഷ് വേഗയുമാണ്. പഞ്ചിങ് ഇല്ലാതെ ഒറ്റ ടേക്കിലാണ് മലയാളികളുടെ പ്രിയഗായകൻ ഈ ഗാനം പാടിയിരിക്കുന്നത്.

സംസ്‌കൃതി ഷേണായ്, കൃഷ്ണകുമാർ, ലാലു അലക്സ് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ വൈ.വി.രാജേഷ്. ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ചിത്രം അടുത്തമാസം പ്രദർശനത്തിനെത്തും.