ബിജു മേനോൻ നായകനാകുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രം വി.കെ പ്രകാശ് ആണ് സംവിധാനം ചെയ്യുന്നത്.

അറബി വേഷത്തിലാണ് ബിജു മേനോൻ പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്തുന്നത്.സംസ്‌കൃതി ഷേണായി, സനുഷ, സജു നവോദയ, കൃഷ്ണ ശങ്കർ (പ്രേമം ഫെയിം) എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സംവിധായകൻ മേജർ രവിയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അജയ് കാച്ചപ്പള്ളി ക്യാമറ കൈകാര്യം ചെയ്യുന്നു. വൈ.വി രാജേഷാണ് തിരക്കഥാകൃത്ത്.

ഇടവേളയ്ക്ക് ശേഷം വികെപി ഒരുക്കുന്ന മുഴുനീള എന്റർടെയിനർ കൂടിയാണ്
മരുഭൂമിയിലെ ആന. സൗഹൃദം പ്രമേയമാക്കിയ പക്കാ എന്റർടെയിനറാണ് മരുഭൂമിയിലെ ആന എന്ന് വികെ പ്രകാശ് പറയുന്നു.ദോഹയിലാണ് പ്രധാനമായും സിനിമ ചിത്രീകരിച്ചത്.