- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ : കോവിഡ് രോഗിക്കായി തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച പൊതിച്ചോറിൽ കഞ്ചാവ് പൊതികൾ കണ്ടെടുത്തു. കോവിഡ് രോഗികൾക്കായുള്ള വാർഡിലാണ് സംഭവം.
രോഗികളുടെ ബന്ധുക്കൾ കൊണ്ടു വരുന്ന ഭക്ഷണവും ഇവിടെ അനുവദിക്കാറുണ്ട്. ഇത്തരത്തിലുള്ള പൊതികൾ ആശുപത്രി അധികൃതർ സ്വീകരിച്ചശേഷം രോഗികൾക്കു കൈമാറുകയാണ് പതിവ്. അത്തരത്തിൽ കൈമാറിയ പൊതിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തതെന്നാണ് വവരം.
ബുധനാഴ്ച രാവിലെ എത്തിച്ച ഭക്ഷണം കൊടുക്കുന്നതിനു തൊട്ടുമുൻപ് നടത്തിയ പരിശോധനയിലാണ് 10 ഗ്രാം വീതമുള്ള 3 കഞ്ചാവ് പൊതികൾ പൊതിച്ചോറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വിയ്യൂർ ജയിലിൽ നിന്ന് കോവിഡ് ബാധിച്ച് ഇവിടെത്തിയ തടവുകാരനായി എത്തിച്ചതാണെന്നാണ് സംശയം.
Next Story