- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: ചൊക്‌ളി പെരിങ്ങാടിയിൽ നിന്നും ഏഴു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേ വല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പെരിങ്ങാടി സ്വദേശി ഹിറ മൻസിലിൽ എൻ.കെ അനീസിനെ (29)യാണ് വൻ കഞ്ചാവ് ശേഖരവുമായി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒന്നരമാസക്കാലമായി ഇയാൾ ചൊക്‌ളി കാഞ്ഞിരത്തിൻ കീഴിൽ വാടകവീടെടുത്ത് താമസിച്ചു വരികയായിരുന്നു. ഇവിടെ നിന്നും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി എക്‌സൈസ് പറഞ്ഞു.സംസ്ഥാനത്ത് പുറത്ത് നിന്നും കഞ്ചാവും മയക്കുമരുന്നും കൊണ്ടുവന്ന് ചെറുകിട കച്ചവടക്കാർക്ക് എത്തിച്ച് നൽകലാണ് ഇയാൾ ചെയ്തിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.
പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ലോക്ക് ഡൗൺ കാലത്ത് അതിശക്തമായ നിരീക്ഷണമാണ് എക്‌സൈസ് ഏർപ്പെടുത്തിയിരുന്നത്.പരിശോധനയ്ക്ക് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ സതീഷ് കുമാർ, പ്രിവന്റീവ് ഓഫിസർ കെ.ശശികുമാർ ,സി.വിൽ എക്‌സൈസ് ഓഫിസർമാരായായ പി.ജലീഷ് എം.കെ പ്രസന്ന, ജിനേഷ്, യു.സ്മിനേഷ് എന്നിവർ പങ്കെടുത്തു.