തലശേരി: വിൽപ്പനയ്ക്കിടെ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായ അതിഥി തൊഴിലാളിയെ കോടതി റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി പശ്ചിത ബംഗാൾ സ്വദേശിയായ യുവാവാണ് പിടിയിലായ്.. പശ്ചിമ ബംഗാൾ ഹിയാത്ത് നഗറിലെ എസ്.കെ.മിനറുൽ (22) ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇൻസെപക്ടർ കെ.ഷാജിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂത്തുപറമ്പിൽ കഞ്ചാവ് വിൽപനക്കായി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. പാനൂരിനടുത്ത് വാടകക്ക് താമസിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രിവന്റീവ് ഓഫീസർ പി.സി ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.പി. ശ്രീധരൻ, പ്രജീഷ് കോട്ടായി, കെ.ബി.ജീമോൻ, പി.ജലീഷ്, പ്രനിൽ കുമാർ, എം.സുബിൻ, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ. ലിജിന, എം.രമ്യ എക്‌സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത് ബുധനാഴ്‌ച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്തു.