മാഹി: താമസ സ്ഥലത്തു കഞ്ചാവ് ചെടി വളർത്തിയത് പിടികൂടിയതിനെത്തുടർന്ന് നാല് ഇതര സംസ്ഥാന തൊഴിലാളികളെ പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പ്രയിലെ താഴെപ്പറമ്പത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന നാല് ബംഗാൾ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്.

പരാതി ലഭിച്ചതിനെത്തുടർന്ന് പള്ളൂർ പൊലീസ് നടത്തിയപരിശോധയിലാണ് കഞ്ചാവ് ചെടികൾ പിടികൂടിയത് .കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം . എസ് . ഫരീദ് ( 24 ) , അബ്ദുൾ ഖാൻ 37 ) , സക്കീർ അലി ഷഹാ ( 29 ) , അമീർ അലി ഷഹാ ( 28 ) എന്നിവരെയാണ് എസ്‌ഐ. പ്രതാപൻ അറസ്റ്റ് ചെയ്തത് . മാഹി കോടതി ഇവരെ രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു.