- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച സർക്കാർ ഉദ്യോഗസ്ഥനാവാൻ മത്സരം നടന്നത് ഡോക്ടർ ഷാഹിർ ഷായും വിജയലക്ഷ്മി ടീച്ചറും തമ്മിൽ; ഇടമലക്കുടിയിലെ ആദിവാസികൾക്ക് വേണ്ടി ജീവിതം മാറ്റി വച്ച അദ്ധ്യാപികയ്ക്ക് ജനകീയ പുരസ്‌കാരം
തിരുവനന്തപുരം: കേരളത്തിന്റെ ജനനായകനായി രാഷ്ട്രീയപാരമ്പര്യം വേണ്ടുവോളമുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയാണ് മറുനാടൻ വായനക്കാർ തിരഞ്ഞെടുത്തത്. പ്രോമിസിങ് ലീഡറായി വിടി ബൽറാം എംഎൽഎയും മാറി. രാഷ്ട്രീയക്കാരെ പോലെ സമൂഹ വികസനത്തിന് അനിവാര്യതയാണ് സർക്കാർ ഉദ്യാഗസ്ഥരും. അതുകൊണ്ട് കൂടിയാണ് നിസ്വാർത്ഥമായി സാമൂഹ്യ സേവനം നടത്ത
തിരുവനന്തപുരം: കേരളത്തിന്റെ ജനനായകനായി രാഷ്ട്രീയപാരമ്പര്യം വേണ്ടുവോളമുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയാണ് മറുനാടൻ വായനക്കാർ തിരഞ്ഞെടുത്തത്. പ്രോമിസിങ് ലീഡറായി വിടി ബൽറാം എംഎൽഎയും മാറി.
രാഷ്ട്രീയക്കാരെ പോലെ സമൂഹ വികസനത്തിന് അനിവാര്യതയാണ് സർക്കാർ ഉദ്യാഗസ്ഥരും. അതുകൊണ്ട് കൂടിയാണ് നിസ്വാർത്ഥമായി സാമൂഹ്യ സേവനം നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥരേയും ആദരിക്കാൻ മറുനാടൻ തീരുമാനിച്ചത്. ഈ വിഭാഗത്തിലെ ജനകീയ പുരസ്‌കാരത്തിന് ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിൽ ട്രെബൽ വകുപ്പിലെ സ്‌കൂളിലെ ഏകാധ്യാപിക ആയ വിജയലക്ഷമി അർഹനായി. പുനലൂർ താലൂക്ക് ആശുപത്രിയെ ആധുനിക വൽക്കരിച്ച് ഒടുവിൽ സ്വകാര്യ ലോബിയും ഭരണക്കാരും ചേർന്ന് സ്ഥലം മാറ്റിയ മുൻ സ്ൂപ്രണ്ട് ഡോ. ഷാഹിർ ഷായാണ് ഓൺലൈൻ വോട്ടെടുപ്പിൽ രണ്ടാമത് എത്തിയത്.
ഈ വിഭാഗത്തിലെ വോട്ടെടുപ്പിൽ 43, 569 പേരാണ് പങ്കെടുത്തത്. അതിൽ 15,152 പേർ വിജയലക്ഷമി ടീച്ചറിന് അനുകൂലമായി വോട്ട ചെയ്തു. അതായത് 34.8 ശതമാനം പേർ. ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിൽ ട്രെബൽ വകുപ്പിലെ സ്‌കൂളിലെ ഏകാധ്യാപിക ആയ വിജയലക്ഷ്മി 20 വർഷമായി ഇവിടെ ജോലിചെയ്യുന്നു. ടീച്ചർ ആനയും കാട്ടുപോത്തുമുള്ള കാട്ടിലൂടെ യാത്രചെയ്താണ് ആദിവാസി കുട്ടികളെ പഠിപ്പിക്കാൻ എത്തുന്നത്. ടീച്ചറുടെ ഈ ത്യാഗമാണ് അവരെ മറുനാടന്റെ ജനകീയ പുരസ്‌കാരത്തിന് അർഹനാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഡോക്ടർ ഷാഹിർ ഷായ്ക്ക് 13,216 വോട്ടാണ് ലഭിച്ചത്. ആകെ രേഖപ്പെടുത്തിയതിന്റെ 30.3 ശതമാനം. തൃത്താല കൃഷി ഓഫീസറായ ജോസഫ് ജോൺ തേറാട്ടിലിനാണ് മൂന്നാം സ്ഥാനം. 5840 വോട്ടുമായി ഈ കൃഷി ഓഫീസർ 13.4 ശതമാനം വോട്ട് നേടി.
21 ദിവസം നീണ്ടുനിന്ന വോട്ടിംഗിന്റെ തുടക്കം മുതൽ തന്നെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ വിജയലക്ഷമി ടീച്ചറും ഡോക്ടർ ഷാഹിർ ഷായുമായിരുന്നു. അതിനപ്പുറത്ത് ആർക്കും ഈ ജനകീയ പരുസ്‌കാര ഓൺലൈൻ വോട്ടെടുപ്പിൽ ഒരു ഘട്ടത്തിലും ഒന്നാമത് എത്താൻ കഴിഞ്ഞിരുന്നില്ല. അവസാനം 4.5 ദശാംശം വോട്ടിന്റെ വ്യത്യാസത്തിൽ ജയലക്ഷ്മി ടീച്ചർ ഒന്നാമത് എത്തി. പുരസ്‌കാര പട്ടികിയൽ നാലമത് എത്തിയ വയനാട് വനം വകുപ്പിലെ ഉദ്യോഗസ്ഥനായ പി ധനേഷ് കുമാറിന് 5360 വോട്ട് കിട്ടി. 12 ശതമാനമാണ് വോട്ട്. അവസാന സ്ഥാനത്ത് എത്തിയ മൂവാറ്റുപുഴ ജോയിന്റ് ആർടിഒ ആയ ആദർശ് കുമാർ നായർക്ക് 9.2 ശതമാനം വോട്ടാണ് ലഭിച്ചത്. അതായത് 4001 വോട്ട്. പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ചവർ അവരുടെ സേവന മേഖലയിൽ ഏറെ ശോഭിച്ചവരായിരുന്നു. അതിൽ മികച്ച വ്യക്തിയെ മറുനാടൻ വായനക്കാർ ആദരിക്കുകയാണ് ഇതിലൂടെ.
മറുനാടൻ അവാർഡിന്റെ ആദ്യഘട്ടത്തിൽ വായനക്കാർ നോമിനേറ്റ് ചെയ്ത അഞ്ച് പേരാണ് മികച്ച സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള പുരസ്‌കാര പട്ടികയിൽ ഫൈനലിസ്റ്റായത്. ഇവരിൽ നിന്നും ഓൺലൈൻ വോട്ടിങ് നടത്തിയാണ് വിജയലക്ഷ്മി ടീച്ചറെ വിജയിയായി പ്രഖ്യാപിച്ചത്. ഡിസംബർ 15ാം തീയതി മുതലാണ് വോട്ടിങ് ആരംഭിച്ചത്. ജനുവരി 5ന് വരെയായിരുന്നു വോട്ട് ചെയ്യാനുള്ള സമയം. ആദിവാസി കുട്ടികളുടെ പഠനമെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ വിജയലക്ഷ്മി ടീച്ചർ വ്യക്തിപരമായ നടപടികൾ തന്നെയാണ് മറുനാടൻ വോട്ടർമാരിലും പ്രതിഫലിപ്പിച്ചത്. പുനലൂർ താലൂക്ക് ആശുപത്രിയെ ആധുനിക വൽക്കരിച്ച് ഒടുവിൽ സ്വകാര്യ ലോബിയും ഭരണക്കാരും ചേർന്ന് സ്ഥലം മാറ്റിയ മുൻ സ്ൂപ്രണ്ടാണ് വോട്ടെടുപ്പിൽ രണ്ടാമത് എത്തിയ ഡോ. ഷാഹിർ ഷാ.
അക്ഷരാഭ്യാസം ലഭിക്കാതെ പോകുമായിരുന്ന മണ്ണിന്റെ മക്കൾക്ക് വിദ്യപകർന്നു നൽകി ദൈവിക പരിവേഷം ലഭിച്ച വിജയലക്ഷ്മി ടീച്ചറിന് മറുനാടൻ പുരസ്‌കരാം അർഹതയ്ക്കുള്ള അംഗീകാരമാണ്. ആദിവാസി മേഖലയായ ഇടമലക്കുടിയിലെ ഏകാധ്യാപക സ്‌കൂളിലെ അദ്ധ്യാപികയായ വിജയലക്ഷ്മി ടീച്ചറുടെ അധികം ആരും അറിയപ്പെടാത്ത സേവനം എത്ര സ്തുതിച്ചാലും മതിയാകാത്തതാണ്. ഈറ്റയിലകൾ ഈർക്കിൽ കഷണങ്ങളാൽ കൂട്ടിയിണക്കിയുണ്ടാക്കിയ മറയുടെ ഇരുപുറത്തും മണ്ണ് കുഴച്ചുതേച്ചുണ്ടാക്കിയ ഭിത്തിയിൽ തീർത്ത കുടിലിൽ 18 വർഷം ഒറ്റയ്ക്ക് താമസിച്ചാണ് വിജയലക്ഷ്മിയെന്ന ഏകാധ്യാപക സ്‌കൂൾ ടീച്ചർ ഇടമലക്കുടിയിലെ കുട്ടികൾക്ക് അക്ഷരാഭ്യാസം പകർന്ന് മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്തിയത്.
ബാല്യം വിട്ടുമാറാത്ത രണ്ട് മക്കളെ വീട്ടുകാരുടെ കൈകളിലേൽപിച്ച് കാടിനു നടുവിലെ ആദിവാസി വിഭാഗക്കാരുടെ ഇടയിലേയ്ക്ക് കടന്നുചെന്നപ്പോൾ ആദ്യം ആശങ്കയായിരുന്നെങ്കിലും അവരുടെ സ്‌നേഹവും ദുരിതവും നാടിന്റെ ആവശ്യവും കണ്ടറിഞ്ഞപ്പോൾ അതൊരു ഇഷ്ടമായി മാറി. ഇല്ലായ്മകളും ദുർഘടാവസ്ഥയും ചുറ്റും നിരന്നപ്പോഴും തളരാതെ കർത്തവ്യനിരതയായി നീങ്ങുന്ന വിജയലക്ഷ്മി ടീച്ചറിന്റെ സേവനമനോഭാവം ഇടമലക്കുടിയിലെ നൂറിലധികം കുട്ടികളെ പത്താം ക്ലാസ് വരെയെങ്കിലും കടത്തിവിടാൻ കരുത്തായി. അങ്കണ വാടികൾപോലും അദ്ധ്യാപകരില്ലാതെ അനാഥമായ അവസ്ഥയിൽ കിടക്കവെയാണ് സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ തലവര മാറ്റിയെഴുതാൻ വിജയലക്ഷ്മിക്ക് നിയോഗമുണ്ടായത്. അത് ഏറ്റെടുത്ത് വിജയിപ്പിക്കാൻ വിജയലക്ഷ്മി ടീച്ചർ ആവുന്നതെല്ലാം ചെയ്തു.
മൂന്നാറിൽനിന്നു 22 കിലോമീറ്റർ അകലെനിന്നു പെട്ടിമുടി വരെ ജീപ്പിലെത്തി അവിടെനിന്നു 18 കിലോമീറ്റർ കാടിനുള്ളിലൂടെ നടന്നാൽ ഇടലിപ്പാറയെന്ന ആദിവാസി കുടിയിലെത്താം. വനത്തിനുള്ളിലൂടെ ഏകദേശം മൂന്നര മണിക്കൂറോളം കാൽനടയായി സഞ്ചരിക്കണം. അവിടെയാണ് തന്റെ കർമമണ്ഡലമെന്നു വിജയലക്ഷ്മി തിരിച്ചറിഞ്ഞത് ഊരുകളിലെ വലിയ മാറ്റത്തിനാണ് വഴിതെളിച്ചത്. കൂലിപ്പണിക്കാരനായ രാജുവിനും രണ്ടരയും അഞ്ചും വയസുള്ള ആൺമക്കളുമൊത്ത് അടിമാലിക്കടുത്ത് കത്തിപ്പാറയിൽ താമസിക്കുമ്പോഴാണ് വിജയലക്ഷ്മിക്ക് ഇടമലക്കുടിയിലെ ഏകാധ്യാപക വിദ്യാലയത്തിൽ ജോലിയെന്ന വാഗ്ദാനമെത്തിയത്. രാജുവിന് വല്ലപ്പോഴും മാത്രം കിട്ടുന്ന കൂലിപ്പണി കൊണ്ട് അർധപട്ടിണിയിൽ കഴിയവേ, പ്രതികൂല സാഹചര്യത്തിലും ജോലിക്ക് പോകാൻ വിജയലക്ഷ്മി തയാറാകുകയായിരുന്നു. പിന്നീട് അത് ജീവിത ദൗത്യവുമായി.
ഏതാണ്ട് രണ്ട് ദശാബ്ദത്തോളം നീളുന്ന സേവനത്തിനിടെ ഇടമലക്കുടിയുടെ ചരിത്രത്തിന്റെതന്നെ ഭാഗമായി ടീച്ചർ മാറി. ഇക്കാലയളവിൽ നൂറിലധികം കുട്ടികളെ പത്താം ക്ലാസ് വരെ പഠിപ്പിച്ചും ബാഹ്യലോകത്തിനിണങ്ങിയ വിധം രൂപപ്പെടുത്തി. നാൽപതോളം കുട്ടികൾക്ക് ഉപരിപഠനത്തിന് വഴിയൊരുക്കി. രണ്ട് കൂട്ടികൾ ബിരുദ പഠനം പൂർത്തിയാക്കി. ടീച്ചറുടെ ശിഷ്യരിൽ പലരും ട്രൈബൽ പ്രമോട്ടർമാരായും മറ്റും ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ വേതനം 3000 ആയും അടുത്തിടെ 5000 ആയും ഉയർത്തി നൽകി. എന്നാൽ 18 വർഷമായി സർക്കാറിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും വിജയലക്ഷ്മിക്ക് സ്ഥിരജോലി നൽകണമെന്ന സാമൂഹ്യപ്രവർത്തകരുടെ ആവശ്യം ഇനിയും സാക്ഷാൽകരിക്കപ്പെട്ടിട്ടില്ല.
കുടുംബത്തിന്റെ സുഖം നോക്കാതെ കാടിനുള്ളിൽ കഴിഞ്ഞ് ആദിവാസികളെ സാക്ഷരരാക്കിയെങ്കിലും യുവത്വത്തിന്റെ നല്ല പങ്കും ആദിവാസി കുട്ടികളുടെ ഉന്നമനത്തിന് മാറ്റിവച്ച വിജയലക്ഷ്മിക്ക് നല്ലൊരു പരിഗണന പോലും സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ല. മറുനാടൻ പുരസ്‌കാര ലബ്ദിയിലൂടെ ജനങ്ങളുടെ പുരസ്‌കാരം വീണ്ടും ടീച്ചറെ തേടി എത്തുന്നു. സമീപ ഭാവിയിൽ തന്നെ നിസ്വാർത്ഥമായി സാമൂഹ്യ സേവനം നടത്തുന്ന ഈ ടീച്ചർക്ക് നേരെ ഭരണാധികാരികളുടെ കരുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.