തിരുവനന്തപുരം: പങ്കാളിത്തംകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ സാമ്പിൾ സർവേ ആയ മറുനാടൻ മലയാളിയുടെ കേരള സർവേ ഒന്നാം ഘട്ടത്തിൽ ഇടതുമുന്നണിക്ക് വ്യക്തമായ ആധിപത്യം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ 32 സീറ്റുകളിൽ നടന്ന അഭിപ്രായ സർവേയിൽ എൽ.ഡി.എഫിന് 23 സീറ്റുകളിൽ മുൻതൂക്കം പ്രവചിക്കുമ്പോൾ യു.ഡി.എഫ് കേവലം 9സീറ്റിൽ ഒതുങ്ങുകയാണ്.

ത്രികോണ മൽസരം നടക്കുന്ന മഞ്ചേശ്വരത്ത് വെറും ഒരു ശതമാനം വോട്ട് മാത്രമാണ് യു.ഡി.എഫുമായുള്ള വ്യത്യാസം എന്നത് എൻ.ഡി.എക്കും ആശ്വാസം പകരുന്നു. കാസർകോട്ടും, മഞ്ചേശ്വരത്തും മൽസരം യു.ഡി.എഫും എൻ.ഡി.എയും തമ്മിലാണ്. ഇവിടെ ഇടതുമുന്നണി മൂന്നാം സ്ഥാനത്താണ്.

കടുത്ത ഭരണവിരുദ്ധ വികാരത്തിന്റെ സൂചനകൾ നൽകി മന്ത്രിമായ കെ.സി ജോസഫും കെ.പി മോഹനനും തങ്ങളുടെ മണ്ഡലങ്ങളിൽ പിറകിൽ പോകുന്നതാണ് സർവേയിൽ കാണുന്നത്. വെറും 2 ശതമാനം വോട്ടിന്റെ മാത്രം വ്യത്യാസത്തിൽ മന്ത്രി പി.കെ ജയലക്ഷ്മിയും എം.കെ മുനീറും കടുത്ത വെല്ലുവിളി നേരിടുകയാണ്. ഏറെ ശ്രദ്ധേയമായ അഴീക്കോട് സീറ്റിൽ സിറ്റിങ്ങ് എംഎ‍ൽഎ കെ.എം ഷാജിക്കെതിരെ ഇടതുസ്ഥാനാർത്ഥി എം.വി നികേഷ്‌കുമാർ മുന്നിലാണ്. ഉദുമയിൽ കെ.സുധാകരൻ ഇഫക്ട് ഏശിയിട്ടില്ല. അവിടെ എൽ.ഡി.എഫിന് തന്നെയാണ് മേൽക്കൈ കാണുന്നത്. സിറ്റിങ്ങ് സീറ്റുകളിൽ വടകരയിലാണ് എൽ.ഡി.എഫ് ഭീഷണി നേരിടുന്നത്. ആർ.എംപിയുടെ കെ.കെ രമ മൽസരിക്കുന്ന ഇവിടെ യു.ഡി.എഫിനാണ് നേരിയ മുൻതൂക്കം.

ഏപ്രിൽ 12 മുതൽ 22 വരെ നടന്ന സർവേയുടെ വിവരങ്ങളാണ് പുറത്തുവിടുന്നത്. മറുനാടൻ ടീം ഓരോ മണ്ഡലത്തിലും നേരിട്ടത്തെിയാണ് സർവേ നടത്തിയത്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ, മറ്റുള്ളവർ അല്ലെങ്കിൽ നോട്ട എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണ് വോട്ടുശതമാനം കണ്ടത്തെിയത്. ഇനിയും ആർക്ക് വോട്ടുചെയ്യണം എന്ന് തീരുമാനിച്ചിട്ടില്ലാത്തവരെയും മറ്റുള്ളവർ അല്ലെങ്കിൽ നോട്ട എന്ന വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്.

എൽഡിഎഫിനു ജയസാധ്യതയുള്ള മണ്ഡലങ്ങൾ

ഉദുമ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് , പയ്യന്നുർ, തളിപ്പറമ്പ്, കല്ല്യാശ്ശേരി, മട്ടന്നൂർ, തലശ്ശേരി, ധർമ്മടം, ഇരിക്കുർ, കൂത്തുപറമ്പ്, അഴീക്കോട്, കൽപ്പറ്റ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, ബാലുശ്ശേരി, തിരുവമ്പാടി, പ്രേരാമ്പ്ര, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, എലത്തൂർ,

യുഡിഎഫിനു ജയസാധ്യതയുള്ള സീറ്റുകൾ

മഞ്ചേശ്വരം, കാസർകോട്, പേരാവൂർ, കണ്ണൂർ, ബത്തേരി, മാനന്തവാടി, കോഴിക്കോട് സൗത്ത്,കൊടുവള്ളി,വടകര,

ജില്ലകളിലൂടെ: കാസർകോട് :

എൽ.ഡി.എഫ്-3, യു.ഡി.എഫ്-2

വലിയ മാറ്റങ്ങളില്ലാതെ

ഞ്ചേശ്വരത്തെ പ്രവചനാതീതമായ പോരാട്ടം ഒഴിച്ചു നിർത്തിയാൽ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന്റെ തനിയാവർത്തനാമാണ് സർവേയിൽ വ്യക്തമാവുന്നത്. ഉദുമ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് സീറ്റുകളിൽ എൽ.ഡി.എഫ് ആധിപത്യം തുടരുമ്പോൾ കാസർകോട്ടം മഞ്ചേശ്വരത്തും ഇടതുമുന്നണി മൂന്നാം സ്ഥാനത്താണ്. കാസർകോട് സീറ്റിൽ യു.ഡി.എഫിന് മുൻതൂക്കമുണ്ട്.

മഞ്ചേശ്വരം: യു.ഡി.എഫിന് നേരിയ മുൻതൂക്കം; തൊട്ടരികെ എൻ.ഡി.എ

ത്രികോണ മൽസരം നടക്കുന്ന മഞ്ചേശ്വരത്ത് ഇത്തവണ ഫോട്ടോ ഫിനീഷാണെന്നാണ് സർവേയിലെ ഫല സൂചകങ്ങൾ. യു.ഡി.എഫും , എൻ.ഡി.എയും തമ്മിൽ ഇവിടെ വെറും ഒരു ശതമാനത്തിന്റെ വോട്ടുവ്യത്യാസമാണുള്ളത്. സർവേയിൽ പങ്കെടുത്ത 33 ശതമാനംപേർ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ബി അബുദ്ൾ റസാഖിനെ പിന്തുണച്ചപ്പോൾ, 32 ശതമാനവുമായി ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ തൊട്ടുപിറകിലുണ്ട്.2006ൽ ഇവിടെ നിന്ന് വിജയിച്ച സിപിഐ എം സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പു 29 ശതമാനം വോട്ടുമായി മൂന്നാമതാണ്. പ്രചാരണം ചൂടുപിടക്കുന്ന ഇനിയുള്ള ദിവസങ്ങൾ തന്നെയായിരക്കും ഈ മണ്ഡലത്തിൽ ആരും ജയിക്കുമെന്ന് ഉറപ്പിക്കുക.

  • യു.ഡി.എഫ്-33 ശതമാനം
  • എൻ.ഡി.എ-32
  • എൽ.ഡി.എഫ്-29
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-6

കാസർകോട്ട് യു.ഡി.എഫിന് മൂൻതൂക്കം

കാസർകോട്ട് മുസ്ലീലിഗും ബിജെപിയും തമ്മിലാണ് പോരാട്ടം.നാലു ശതമാനം വോട്ടിന്റെ വ്യക്തമായ വ്യത്യാസം ഇവിടെ യൂ.ഡി.എഫ്, എൻ.ഡി.എ മുന്നണി സ്ഥാനാർത്ഥികൾ തമ്മിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടെ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായിരുന്നു. എൽ.ഡി.എഫിനുവേണ്ടി മൽസരിച്ച ഐ.എൽ.എൽ സ്ഥാനാർത്ഥി അസീസ് കടപ്പുറത്തിന് വെറും 16,467 വോട്ടുകളാണ് കിട്ടിയത്.ആ നിലയിൽനിന്ന് എൽ.ഡി.എഫ് മെച്ചെപ്പെട്ടിട്ടുണ്ടെന്നും സർവേ സൂചിപ്പിക്കുന്നു.

  • യു.ഡി.എഫ്-34 ശതമാനം
  • എൻ.ഡി.എ-30
  • എൽ.ഡി.എഫ്-27
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-9

ഉദുമയിൽ സിപിഐ.എമ്മിന് ആധിപത്യം

കോൺഗ്രസ് നേതാവ് കെ.സുധാകരന്റെ സ്ഥാനാർത്ഥിത്വം വഴി മൽസരം ശക്തമായ മണ്ഡലമാണ് ഉദുമ. പക്ഷേ സിറ്റിങ് എംഎ‍ൽഎയായ സിപിഐ.എമ്മിലെ കെ.കുഞ്ഞിരാമനുള്ള ജനകീയ ഇമേജും മണ്ഡലത്തിൽ ഇടതുപക്ഷത്തിനുള്ള ശക്തമായ അടിത്തറയും എൽ.ഡി.എഫിനു തുണയായതായാണ് സർവേയുടെ പൊതുനിഗമനം.

  • എൽ.ഡി.എഫ്-40
  • യു.ഡി.എഫ്-36
  • എൻ.ഡി.എ-16
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-8

കാഞ്ഞങ്ങാട്ട് എൽ.ഡി.എഫ് ബഹുദൂരം മുന്നിൽ

ത്തുശതമാനം വോട്ടിന്റെ വ്യക്തമായ ലീഡാണ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽ.ഡി.എഫിന് സർവേ നൽകുന്നത്.ബിജെപി ഇവിടെ 17 ശതമാനം വോട്ടുനേടുവെന്നതും ശ്രദ്ധേയമാണ്.സിപിഐ സ്ഥാനാർത്ഥി ഇ.ചന്ദ്രശേഖരാണ് ഇവിടെ ഇടതുമുന്നിക്ക് വേണ്ടി വീണ്ടും രംഗത്തിറങ്ങുന്നത്.

  • എൽ.ഡി.എഫ് -43 ശതമാനം
  • യു.ഡി.എഫ്-33
  • എൻ.ഡി.എ-17
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-7

തൃക്കരിപ്പുർ സിപിഐ.എം കോട്ടതന്നെ

സി.പി.ഐ.എമ്മിന്റെ വടക്കേ മലബാറിലെ കുത്തക മണ്ഡലങ്ങളിലൊന്നായ തൃക്കരിപ്പൂരിൽ ഇത്തവണയും രാഷ്ട്രീയമാറ്റത്തിന് സാധ്യതയില്‌ളെന്നാണ് ഈ മണ്ഡലത്തിലെ സർവേഫലങ്ങൾ വ്യക്തമാക്കുന്നത്. സിപിഐ.എം നേതാവ് എം.രാജഗോപാലാണ് ഇവിടെ ഇടതു സ്ഥാനാർത്ഥി. ബിജെപി വോട്ടിലും ഈ മേഖലയിൽ ഗണ്യമായ വർധനവ് കാണാം.

  • എൽ.ഡി.എഫ് -44 ശതമാനം
  • യു.ഡി.എഫ്-36
  • എൻ.ഡി.എ-12
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-8

ജില്ലകളിലൂടെ: കണ്ണൂർ

ഇടതുതരംഗം വ്യക്തം

എൽ.ഡി.എഫ്-9, യു.ഡി.എഫ്-2

ഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ ഉണ്ടായ അപ്രതീക്ഷിതമായ തോൽവിയാണ് കേരളത്തിലെ എൽ.ഡി.എഫിന്റെ ഭരണ തുടർച്ചതന്നെ ഇല്ലാതാക്കിയത്. എന്നാൽ ഇത്തവണ കൂത്തുപറമ്പ്, അഴീക്കോട്, ഇരിക്കൂർ സീറ്റുകൾ എൽ.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു. കണ്ണൂർ, പേരാവൂർ സീറ്റുകളിൽ മാത്രമാണ് നേരിയ മേൽക്കെ നിലനിർത്താൻ യു.ഡി.എഫിന് കഴിയുന്നത്. സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന അഴീക്കോട്ട് മാദ്ധ്യമപ്രവർത്തകനായ എം.വി നികേഷ് കുമാർ 4 ശതമാനം വോട്ടിന് മുന്നിലാണെന്നും സർവേ വ്യക്തമാക്കുന്നു.

പയ്യന്നൂരിൽ എല്ലാം പഴയപടി

ത്ഭുതങ്ങളൊന്നും സംഭവിച്ചില്‌ളെങ്കിൽ പയ്യന്നൂരിൽ സിപിഐ(എം) സ്ഥാനാർത്ഥി എം.കൃഷ്ണൻ ചുരുങ്ങിയത് ഇരുപതിനായിരം വോട്ടിനെങ്കിലും ജയിക്കുമെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഇരുമുന്നണികളും തമ്മിൽ ഇവിടെ 13 ശതമാനത്തോളം വോട്ടു വ്യത്യാസം സർവേയിൽ പ്രകടമാണ്.

  • എൽ.ഡി.എഫ് -50 ശതമാനം
  • യു.ഡി.എഫ്-37
  • എൻ.ഡി.എ-9
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-6

ഇടതിൽ ഉറച്ച് കല്ല്യാശ്ശേരി

ഡിവൈഎഫ്‌ഐ നേതാവ് ടി.വി രാജേഷിന് ഇത്തവണയും കല്ല്യാശ്ശേരിയിൽ കാര്യമായ വെല്ലുവിളിയുണ്ടാവില്‌ളെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.

  • എൽ.ഡി.എഫ് -48 ശതമാനം
  • യു.ഡി.എഫ്-35
  • എൻ.ഡി.എ-10
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-7

വീണ്ടും ചുവന്ന് തളിപ്പറമ്പ്

ളിപ്പറമ്പിൽ ജെയിംസ് മാത്യു എംഎ‍ൽഎക്ക് ഭീഷണിയാവുന്ന ഒരു സ്ഥാനാർത്ഥിയെ നിർത്താൻ യു.ഡി.എഫിന് ആയിട്ടില്ല. രാജേഷ് നമ്പ്യാർ എന്ന വ്യവസായിയെ കേരളാകോൺഗ്രസ് എമ്മിന്റെ പേരിൽ കെട്ടിയിറക്കിയെന്ന ആരോപണവും ഇവിടെ യു.ഡി.എഫ് നേരിടുന്നുണ്ട്.

  • എൽ.ഡി.എഫ് -49 ശതമാനം
  • യു.ഡി.എഫ്-34
  • എൻ.ഡി.എ-11
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-6

ഇരിക്കൂറിൽ കെ സി കിതയ്ക്കുന്നു

ന്റെ സ്ഥാനാർത്ഥിത്വം വലിയ വിവാദ വിഷയമായിട്ടും പിന്മാറാൻ കൂട്ടാക്കാതിരുന്നതിന് മന്ത്രി കെ.സി ജോസഫ് വലിയ വിലകൊടുക്കേണ്ടിവരുമെന്ന് സർവേ സൂചിപ്പിക്കുന്നു. രാഷ്ട്രീയപരമായി യു.ഡി.എഫിന് മേൽക്കെയുള്ള ഈ മണ്ഡലത്തിൽ സർവേ പ്രകാരം 2 ശതമാനം വോട്ടിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ടി ജോസ് മുന്നിലാണ്.യു.ഡി.എഫ് വിമതനെ പ്രതീക്ഷിച്ചെന്നോണം ഇവിടെ മറ്റുള്ളവർ അല്ലെങ്കിൽ നോട്ട എന്ന വിഭാഗത്തിൽ 15 ശതമാനം വോട്ട് വീണിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

  • എൽ.ഡി.എഫ് -39 ശതമാനം
  • യു.ഡി.എഫ്-37
  • എൻ.ഡി.എ-9
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-15

അഴീക്കോട് : നികേഷിന്റെ മുന്നേറ്റം പ്രകടം

രാഷ്ട്രീയമായി തങ്ങൾക്ക് മേൽക്കെയുള്ള മേഖലയായിട്ടും കഴിഞ്ഞതവണ നിസ്സാരവോട്ടുകൾക്ക് അഴീക്കോട് മണ്ഡലം കൈവിട്ടത് എൽ.ഡി.എഫിനുണ്ടാക്കിയ തലവേദന ചില്ലറയല്ല. അന്ന് സ്ഥാനാർത്ഥിനിർണ്ണയം പാളിയെന്ന വിലയിരുത്തിയ സിപിഐ.എം ഇത്തവണ മാദ്ധ്യമപ്രവർത്തകനായ നികേഷ് കുമാറിനെയാണ് രംഗത്തിറക്കിയത്. ആദ്യഘട്ടത്തിലുണ്ടായ കടുത്ത വിമർശനങ്ങളെ അതിജിവീച്ച് നികേഷ് മണ്ഡലത്തിൽ മുന്നേറുന്നുവെന്നാണ് സർവേ നൽകുന്ന സൂചനകൾ. എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലീലീഗിലെ കെ.എം ഷാജി തൊട്ടുപിറകിൽ തന്നെയുണ്ട്. വെറും മൂന്നുശതമാനം മാത്രമാണ് ഇവർ തമ്മിലുള്ള വോട്ടു വത്യാസം.

  • എൽ.ഡി.എഫ് -42 ശതമാനം
  • യു.ഡി.എഫ്-39
  • എൻ.ഡി.എ-10
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-9

ധർമ്മടം: വിജയൻ മിന്നൽപ്പിണറാവും

സി.പി.ഐ എമ്മിന്റെ കുത്തക സീറ്റുകളിൽ ഒന്നായ ധർമ്മടം പാർട്ടി പി.ബി അംഗം പിണറായി വിജയന്റെ സ്ഥാനാർത്ഥിത്വത്തോടെയാണ് ശ്രദ്ധയാകർഷിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പിണറായിക്ക് ഇവിടെ യാതൊരു ഭീഷണിയും സർവേയിൽ പ്രകടമല്ല.

  • എൽ.ഡി.എഫ് -49 ശതമാനം
  • യു.ഡി.എഫ്-35
  • എൻ.ഡി.എ-10
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-6

തലശ്ശേരി: ഇളകാതെ ഇടതുകോട്ട

സി.പി.ഐമ്മിന്റെ മറ്റൊരു ഉറച്ച സീറ്റായ തലശ്ശേരിയിൽ എൽ.ഡി.എഫ് നിലനിർത്തുമെങ്കിലും ഇവിടെ നാലുശതമാനം വോട്ട് വ്യത്യാസം മാത്രമാണ് മുന്നണികൾ തമ്മിൽ കാണുന്നത്. ബിജെപിയുടെ വോട്ടിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്.

  • എൽ.ഡി.എഫ് -45ശതമാനം
  • യു.ഡി.എഫ്-35
  • എൻ.ഡി.എ-14
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-6

കൂത്തുപറമ്പ്: മന്ത്രി കെ.പി മോഹനന് തിരിച്ചടി

ഴിഞ്ഞതവണ കൂത്തുപറമ്പിലെ തോൽവിക്ക് ഇത്തവണ എൽ.ഡി.എഫ് പകരം വീട്ടുമെന്നു സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. കെ.കെ ഷൈലജ ടീച്ചറെ രംഗത്തിറക്കിയതും ഇടതിന് മുതൽക്കൂട്ടായിട്ടുണ്ട്.

  • എൽ.ഡി.എഫ് -44ശതമാനം
  • യു.ഡി.എഫ്-40
  • എൻ.ഡി.എ-12
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-4

മട്ടന്നൂർ: എതിരില്ലാതെ ഇ പി

സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം ഇ.പി ജയരാജൻ മൽസരിക്കുന്ന മട്ടന്നൂരിലും ഇത്തവണ അട്ടിമറി സാധ്യതകളൊന്നും സർവേയിൽ കാണുന്നില്ല.

  • എൽ.ഡി.എഫ് -48 ശതമാനം
  • യു.ഡി.എഫ്-35
  • എൻ.ഡി.എ-11
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-6

പേരാവൂർ: യു.ഡി.എഫിന് അഗ്‌നി പരീക്ഷ

പേരാവുരിൽ സിറ്റിങ്ങ് എംഎ‍ൽഎയായ യു.ഡി.എഫിലെ സണ്ണിജോസഫ്, സിപിഐ സ്ഥാനാർത്ഥി ബിനോയ് കുര്യനിൽനിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. നിലവിൽ വെറും 2 ശതമാനം വോട്ടിന്റെ ഭൂരിപക്ഷമാണ് സർവേയിൽ യു.ഡി.എഫിന് കാണുന്നത്.

  • യു.ഡി.എഫ്-45
  • എൽ.ഡി.എഫ് -43
  • എൻ.ഡി.എ-8
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-4

കണ്ണുരിൽ യു.ഡി.എഫിന് മേൽക്കൈ

തീശൻ പാച്ചേനി മൽസരിക്കുന്ന കണ്ണൂർ നഗരത്തിൽ മാത്രമാണ് ഈ ജില്ലയിൽ യു.ഡി.എഫിന് വ്യക്തമായ മേധാവിത്വം ഉള്ളത്. എന്നാൽ കോൺഗ്രസ് വിമതൻ പി.കെ രാഗേഷിന്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥി വന്നാൽ ഇവിടെയും കാര്യങ്ങൾ പ്രവചനാതീതമാവും.

  • യു.ഡി.എഫ്-45
  • എൽ.ഡി.എഫ് -40
  • എൻ.ഡി.എ-9
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-6

ജില്ലകളിലൂടെ: വയനാട്

ഇഞ്ചോടിച്ച് പോരാട്ടം

യു.ഡി.എഫ്-2, എൽ.ഡി.എഫ്-1

എക്കാലവും ഐക്യമുന്നണിക്ക് നല്ല വളക്കൂറുള്ള മണ്ണാണ് വയനാട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്നു സീറ്റുകളും യു.ഡി.എഫിനായിരുന്നു. എന്നാൽ ഇത്തവണ ഈ മൂന്നു സീറ്റുകളിലും കടുത്ത മൽസരമാണ്. രണ്ടിടത്ത് യു.ഡി.എഫ് നേരിയ ലീഡ് നിലനിർത്തുമ്പോൾ കൽപ്പറ്റയിൽ എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈയുണ്ട്.

കൽപ്പറ്റ: ശ്രേയാംസിനെ വെല്ലാൻ ശശീന്ദ്രൻ

ൽപ്പറ്റയിൽ സിറ്റിങ്ങ് എംഎ‍ൽഎയും ജെ.ഡി.യു നേതാവുമായ എം.വി ശ്രോയാംസ് കുമാർ, സിപിഐ.എം നേതാവ് സി.കെ ശശീന്ദ്രനോട് പതറുന്ന കാഴ്ചയാണ് സർവേയിൽ കാണുന്നത്. അടിസ്ഥാനവർഗത്തിൽനിന്ന് വളർന്നുവന്നയാൾ എന്ന ഇമേജും ശശീന്ദ്രന് തുണയായിട്ടുണ്ട്.

  • എൽ.ഡി.എഫ് -43 ശതമാനം
  • യു.ഡി.എഫ്-38
  • എൻ.ഡി.എ-12
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-7

മാനന്തവാടിയിൽ മന്ത്രിക്ക് മരണപ്പോരാട്ടം

മാനന്തവാടിയിൽ മന്ത്രി പി.കെ ജയലക്ഷ്മിയും കടുത്ത പേരാട്ടം നേരിടുകയാണ്. വെറും രണ്ട് ശതമാനം വോട്ടുമാത്രമാണ് ഇവിടെ മുന്നണികൾ തമ്മിലുള്ളത്. നിഷേധവോട്ടുകളെന്നപോലെ ഇവിടെ മറ്റുള്ളവർ അല്ലെങ്കിൽ നോട്ട 13 ശതമാനത്തിലെത്തിയതും ശ്രദ്ധേയമാണ്.

  • യു.ഡി.എഫ് -39 ശതമാനം
  • എൽ.ഡി.എഫ്-37
  • എൻ.ഡി.എ-11
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-13

സുൽത്താൻ ബത്തേരി: യു.ഡി.എഫിന് നേരിയ മേൽക്കെ; സി.കെ ജാനു വോട്ടായില്ല

സുൽത്താൻബത്തേരിയിലെ സിറ്റിങ്ങ് എംഎ‍ൽഎ ഐ.സി ബാലകൃഷ്ണനും കടുത്ത വെല്ലുവിളിയാണ് സിപിഐ.എം സ്ഥാനാർത്ഥി രുഗ്മിണി സുബ്രമണ്യനിൽനിന്ന് നേരിടുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി സി.കെ ജാനു നിന്നിട്ടും മറ്റ് സീറ്റുകളുമായി തട്ടിച്ചുനോക്കുമ്പോൾ മുന്നണിക്ക് കിട്ടിയ വോട്ടിൽ കാര്യമായ മുന്നേറ്റമില്ല.

  • യു.ഡി.എഫ് -44 ശതമാനം
  • എൽ.ഡി.എഫ്-42
  • എൻ.ഡി.എ-10
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-5

ജില്ലകളിലൂടെ: കോഴിക്കോട്

ഇടതുതരംഗം തുടരുന്നു

എൽ.ഡി.എഫ്-10, യു.ഡി.എഫ്-3

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 13 സീറ്റിൽ പത്തുംജയിച്ചുകൊണ്ട് എൽ.ഡി.എഫ് വൻ മുന്നേറ്റം നടത്തിയ ജില്ലയാണ് കോഴിക്കോട്. ഇത്തവണയും അതേ ഫലം ആവർത്തിക്കാനാണ് സാധ്യതയെന്നാണ് സർവേ സൂചനകൾ.കഴിഞ്ഞതവണ കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി എന്നീ മൂന്നു സീറ്റുകളാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവ തിരുവമ്പാടി ഇടത്തോട്ട് ചായുമ്പോൾ, ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ വടകര സിപിഐ.എമ്മിന് നഷ്ടമാവുമെന്നാണ് സർവേ സൂചനകൾ. അതേസമയം കോഴിക്കോട് സൗത്തിലും ലീഗ് വിമതൻ മൽസരിക്കുന്ന കൊടുവള്ളിയിലും യു.ഡി.എഫ് കടുത്ത പോരാട്ടം നേരിടുകയാണ്. ബാലുശ്ശേരിയിൽ എൽ.ഡി.എഫും കടുത്ത മൽസരം നേരിടുന്നു.

കോഴിക്കോട് നോർത്ത്: ഹാട്രിക്ക് വിജയവുമായി പ്രദീപ്കുമാർ

കോഴിക്കോട് നോർത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.പ്രദീപ് കുമാർ തുടർച്ചയായ മൂന്നാംവട്ടവും തെരഞ്ഞെടുക്കപ്പെടുമെന്നാണ് സർവേ സൂചനകൾ. ഇവിടെ കഴിഞ്ഞ അസംബ്‌ളി തെരഞ്ഞെടുപ്പിന് അപേക്ഷിച്ച് ബിജെപി വോട്ടിലും വൻ വർധനവ് കാണുന്നുണ്ട്.

  • എൽ.ഡി.എഫ് -41 ശതമാനം
  • യു.ഡി.എഫ്-37
  • എൻ.ഡി.എ-16
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-6

കോഴിക്കോട് സൗത്ത്: മന്ത്രി മുനീറിന് മൽസരം കടുക്കും

ന്ത്രി എം.കെ മുനീറിന്റെ സിറ്റിങ്ങ് സീറ്റായ കോഴിക്കോട് സൗത്തിൽ, എൽ.ഡി.എഫ് പിന്തുണയോടെ മൽസരിക്കുന്ന ഐ.എൻ.എൽ സ്ഥാനാർത്ഥി പ്രൊഫസർ എ.പി അബ്ദുൽ വഹാബ് കടുത്ത മൽസരമാണ് കാഴ്ചവെക്കുന്നത്. വെറും 2 ശതമാനം വോട്ടിന് മാത്രമാണ് ഇവിടെ യു.ഡി.എഫ് മുന്നിട്ട് നിൽക്കുന്നത്.

  • യു.ഡി.എഫ് -45 ശതമാനം
  • എൽ.ഡി.എഫ്-43
  • എൻ.ഡി.എ-8
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-4

ബേപ്പുർ: ഇടതുകോട്ട ഭദ്രം

കോഴിക്കോട് മേയർ വി.കെ.സി മമ്മദ് കോയ ജനവധിതേടുന്ന ബേപ്പുർ സീറ്റ്, കാലങ്ങളായി ഇടതിന്റെ ഉറച്ചകോട്ടയാണ്. ഇത്തവണയും ആ പാരമ്പര്യം കാക്കുമെന്നാണ് സർവേ നൽകുന്ന സൂചന. ഇവിടെ ബിജെപിക്കും വലിയ വോട്ടുവർധന ഉണ്ടായിട്ടുണ്ട്.

  • എൽ.ഡി.എഫ് -44ശതമാനം
  • എൽ.ഡി.എഫ്-39
  • എൻ.ഡി.എ-14
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-3

കുന്ദമംഗലം: മുൻതൂക്കം ഇടതിന്; ത്രികോണമാക്കാൻ സി.കെ പത്മനാഭൻ

സിറ്റിങ്ങ് എംഎ‍ൽഎയായ എൽ.ഡി.എഫിലെ അഡ്വ.പി.ടി.എ റഹീമിനെ ഇവിടെ എതിരിടുന്നത് കോൺഗ്രസ് നേതാവ് ടി.സിദ്ദീഖാണ്. നിലവിലെ സാഹചര്യത്തിൽ റഹീമിന് സിദ്ദീഖ് ഭീഷണിയല്ല. 20 ശതമാനത്തോളം വോട്ടുകൾ നേടിക്കൊണ്ട് മുതിർന്ന ബിജെപി നേതാവ് സി.കെ പത്മനാഭൻ ഇവിടെ ത്രികോണ മൽസര പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്.

  • എൽ.ഡി.എഫ് -40ശതമാനം
  • യു.ഡി.എഫ്-35
  • എൻ.ഡി.എ-20
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-5

കൊടുവള്ളി: വിമതകലാപത്തിൽ ലീഗിന് നെഞ്ചിടിപ്പ്

മുസ്ലിംലീഗിന്റെ ഉറച്ചകോട്ടയായ കൊടുവള്ളിയിൽ ലീഗ് വിമതൻ കാരാട്ട് റസാഖിന് എൽ.ഡി.എഫ്പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ചിത്രം മാറിയത്.സർവേയിൽ ഇപ്പോഴും മൂന്ന് ശതമാനം വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനാണെങ്കിലും ലീഗ് വോട്ടുകൾ കാരാട്ട് ചോർത്തുന്നുണ്ടെന്നത് വ്യക്തമാണ്.

  • യു.ഡി.എഫ് -46ശതമാനം
  • എൽ.ഡി.എഫ്-43
  • എൻ.ഡി.എ-6
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-5

വടകരയിൽ ആർ.എംപി ഫാക്ടർ, യു.ഡി.എഫിന് നേരിയ മുൻതൂക്കം

കെ.കെ രമ ആർ.എംപി സ്ഥാനാർത്ഥിയായതോടെയാണ് വടകരയുടെ തെരുെടുപ്പ് ചിത്രം മാറിയത്. ഇടതുമുന്നണിയുടെ ഒരു വിഭാഗം വോട്ടുകൾ രമക്ക ് കിട്ടുമെന്ന് സർവേ സൂചന നൽകുന്ന. അതുകൊണ്ടുതന്നെ സിറ്റിങ് എംഎ‍ൽഎയായ എൽ.ഡി.എഫിലെ സി.കെ നാണു ഒരു ശതമാനം വോട്ടിന് പിന്നിലാണ്.

  • യു.ഡി.എഫ് -34ശതമാനം
  • എൽ.ഡി.എഫ്-33
  • ആർ.എംപി-18
  • എൻ.ഡി.എ-10
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-5

തിരുവമ്പാടി: അപ്രതീക്ഷിത നേട്ടവുമായി എൽ.ഡി.എഫ്

ലയോര വികസന സമിതിയും മുസ്ലീലീഗുമായുള്ള പ്രശ്‌നങ്ങളൊക്കെ ഇവിടെ ഇടതിന് തുണയായിരിക്കണം. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളിൽ തിരുവമ്പാടിയിൽ ചോർച്ചയുണ്ടായതായി സർവേ വ്യക്തമാക്കുന്നു. മറ്റുള്ളവർ അല്‌ളെങ്കിൽ നോട്ട എന്നതിന് 9ശതമാനം വോട്ട് കിട്ടിയതും ഈ പ്രതിഷേധത്തിന്റെ സൂചകമാവാം.

  • എൽ.ഡി.എഫ്-45
  • യു.ഡി.എഫ്-40
  • എൻ.ഡി.എ-6
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-9

കൊയിലാണ്ടി: തൽസ്ഥിതി തുടരുന്നു

മണ്ഡലത്തിൽ ഇത്തവണയും സിറ്റിങ്ങ് എംഎ‍ൽഎയായ സിപിഐ എമ്മിലെ കെ.ദാസനാണ് വിജയസാധ്യത. കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കവും ഗ്രൂപ്പിസവും മൂലം ശ്രദ്ധാകേന്ദ്രമായ മണ്ഡലംകൂടിയാണിത്.

  • എൽ.ഡി.എഫ്-45
  • യു.ഡി.എഫ്-41
  • എൻ.ഡി.എ-10
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-4

എലത്തുർ: എന്നും ഇടത്തുറച്ച്

എൽ.ഡി.എഫിന്റെ ഉറച്ചകോട്ടകളിൽ ഒന്നായ എലത്തൂരിൽ ഇത്തവണയും അതിന് മാറ്റമുണ്ടാകില്‌ളെന്ന് സർവേ സൂചിപ്പിക്കുന്നു. സിറ്റിങ്ങ് എംഎ‍ൽഎയായ എൻ.സി.പിയിലെ എ.കെ ശശീന്ദ്രനാണ് ഇടതിനുവേണ്ടി ഇവിടെ ജനവിധി തേടുന്നത്.

  • എൽ.ഡി.എഫ്-47
  • യു.ഡി.എഫ്-39
  • എൻ.ഡി.എ-11
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-3

ബാലുശ്ശേരി:ഇടതിന്റെ തട്ടകത്തിൽ പൊരിഞ്ഞ പോരാട്ടം

ടതുപക്ഷം സ്ഥിരമായി ജയിക്കാറുള്ള ബാലുശ്ശേരിയിൽ ഇത്തവണ ഈസി വാക്കോവറില്ലെന്ന് സർവേ ഫലം തെളിയിക്കുന്നു. മുന്നണികൾ തമ്മിലുള്ള വോട്ടുവ്യത്യാസം ഇവിടെ വെറും രണ്ട് ശതമാനമാണ്. സിറ്റിംങ്ങ് എംഎ‍ൽഎയായ പുരുഷൻ കടലുണ്ടിയെ ഇവിടെ നേരിടുന്ന ലീഗ് സ്വതന്ത്രൻ യു.സി രാമനാണ്.

  • എൽ.ഡി.എഫ്-43
  • യു.ഡി.എഫ്-41
  • എൻ.ഡി.എ-12
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-4

പേരാമ്പ്ര: ഇടതിന് അനായാസ ജയം

ത്തവയും ഇടതുപക്ഷത്തിന് പേരാമ്പ്രയിൽ അനായാസ ജയം ഉണ്ടാകുമെന്ന സൂചനയാണ് സർവേ നൽകുന്നത്. മുതിർന്ന നേതാവും സിപിഐ.എം സംസഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി.പി രാമകൃഷ്ണനെയാണ് ഇവിടെ ഇടതുമുന്നണി രംഗത്തിറക്കിയത്.

  • എൽ.ഡി.എഫ്-51
  • യു.ഡി.എഫ്-38
  • എൻ.ഡി.എ-9
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-3

നാദാപുരം: മേൽക്കൈ എൽ.ഡി.എഫിന് തന്നെ

ടതുമുന്നണിയിൽ സിപിഐ സ്ഥിരമായ ജയിക്കാറുള്ള നാദാപുരം സീറ്റ് അവർ നിലനിർത്തും. സിറ്റിങ്ങ് എംഎ‍ൽഎ ഇ.കെ വിജയനാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി

  • എൽ.ഡി.എഫ്-45
  • യു.ഡി.എഫ്-41
  • എൻ.ഡി.എ-9
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-5

കുറ്റ്യാടി : സിപിഐ(എം) സീറ്റ് നിലനിർത്തും

ടതുമുന്നണിയുടെ കുത്തക സീറ്റായ കുറ്റ്യാടി ഇത്തവണയും കെ.കെ ലതിക നിലനിർത്തുമെന്നാണ് സർവേ നൽകുന്ന സൂചന.

  • എൽ.ഡി.എഫ്-44
  • യു.ഡി.എഫ്-38
  • എൻ.ഡി.എ-11
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട-7


മലയാളത്തിലെ ഏറ്റവും അധികം ജനപങ്കാളിത്തമുള്ള സർവേയാണ് മറുനാടൻ സംഘടിപ്പിച്ചത്. കോഴിക്കോട് യംഗ് മീഡിയയുമായി ചേർന്ന് സംഘടിപ്പിച്ച സർവേയിൽ 25000ത്തോളം പേരാണ് പങ്കെടുത്തത്. സാധാരണ സാമ്പിൾ സർവേകളിൽ 1000-2000 പേർ മാത്രം പങ്കെടുക്കുന്ന ഘട്ടത്തിലാണ് വലിയ തോതിലെ ജനപങ്കാളിത്തം കൊണ്ട് മറുനാടൻ ഇലക്ഷൻ സർവേ ശ്രദ്ധ നേടുന്നത്. ഓരോ മണ്ഡലങ്ങളിലെയും ഗ്രാമ-നഗര പ്രദേശങ്ങളിൽ സന്ദർശിച്ചാണ് സർവേ സാമ്പിളുകൾ ശേഖരിച്ചത്. തിരക്കുള്ള ഇടങ്ങളിൽ നിന്നും വീടുകയറിയും അഭിപ്രായങ്ങൾ ശേഖരിച്ചു. ഇത് വിശദമായി അനലൈസ് ചെയ്ത ശേഷമാണ് ഫലം പുറത്തുവിട്ടു തുടങ്ങിയത്.

(മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ നടത്തിയ സർവേയുടെ ഫലം ബുധനാഴ്‌ച്ച പ്രസിദ്ധീകരിക്കുന്നതാണ്)