തിരുവനന്തപുരം: കോഴിക്കോട് യംഗ് മീഡിയയുമായി സഹകരിച്ച് മറുനാടൻ മലയാളി നടത്തിയ അഭിപ്രായ സർവേയുടെ രണ്ടാംഘട്ടത്തിൽ മുന്നണികൾ ഒപ്പത്തിനൊപ്പം. മലപ്പുറം, പാലക്കാട്,തൃശൂർ ജില്ലകളിലെ ആകെയുള്ള 41 മണ്ഡലങ്ങളിലും നേരിട്ടത്തെി നടത്തിയ സർവേയിൽ 21 സീറ്റുകളിൽ യുഡിഎഫും 19 സീറ്റുകളിൽ എൽ.ഡി.എഫും പാലക്കാട് സീറ്റിൽ ബിജെപിയും മുന്നിൽ നിൽക്കുന്നതായണ് കണ്ടത്തെിയത്.

നേരത്തെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കണ്ടപോലെ ശക്തമായ ഭരണവിരുദ്ധ വികാരം പാലക്കാട് തൃശൂർ ജില്ലകളിലും പ്രതിഫലിച്ചപ്പോൾ, മലപ്പുറം ജില്ലയിലെ ഉജ്വല പ്രകടനമാണ് വലിയ തകർച്ചയിൽ നിന്ന് യു.ഡി.എഫിനെ രക്ഷിച്ചത്. മുന്നണികൾ തമ്മിലെ ഫോട്ടോഫിനിഷിങ് ആയി മാറിയ പാലക്കാട് മണ്ഡലത്തിൽ ബിജെപിയിലെ ശോഭാ സുരേന്ദ്രൻ നേരിയ വോട്ടിനാണെങ്കിലും ഒന്നാമത് വന്നത് എൻ.ഡി.എയുടെ മുന്നേറ്റത്തിന്റെ സൂചകമാവുകയാണ്. ഈ സർവേയിൽ ആദ്യമായാണ് ഏതെങ്കിലും ഒരു സീറ്റിൽ എൻ.ഡി.എ മുന്നിലത്തെുന്നത്.

മലപ്പുറത്തെ 16 സീറ്റുകളിൽ 13ലും യു.ഡി.എഫിന് മികച്ച വിജയമാണ് സർവേയിൽ കാണുന്നത്. താനൂരിൽ ഇടതു സ്വതന്ത്രനായി മൽസരിക്കുന്ന വി.അബ്ദുറഹിമാൻ മാത്രമാണ്, സിറ്റിങ്ങ് എംഎൽഎയായ മുസ്ലീലീഗിലെ അബുറഹിമാൻ രണ്ടാത്താണിയേക്കാൾ മുന്നിലത്തെി അട്ടിമറി പ്രതീതി സൃഷ്ടിക്കുന്നത്. പാലക്കാട് ജില്ലയിൽ ആകെയുള്ള 12 സീറ്റിൽ 9 സീറ്റ് എൽ.ഡി.എഫ് നേടുമ്പോൾ സർവേ രണ്ടുസീറ്റിൽ മാത്രമാണ് യു.ഡി.എഫിന് മുൻതൂക്കം കാണുന്നത്.യു.ഡി.എഫ് സിറ്റിങ് എംഎൽഎമാരായ പട്ടാമ്പിയിലെ സി.പി മുഹമ്മദും, മണ്ണാർക്കാട്ടെ എൻ.ഷംസുദ്ദീന് സർവേയിൽ പിറികിലാണ്. ചിറ്റൂരിൽ കെ. അച്യുതനും കടുത്ത മൽസരം നേരിടുകയാണ്.

തൃശൂരിൽ ആകെയുള്ള 13 സീറ്റിൽ ഏഴിടത്ത് ഇടതിന് മുൻതൂക്കം കാണുമ്പോൾ ആറിടത്താണ് യു.ഡി.എഫിന് മേൽക്കെയുള്ളത്. പത്മജ വേണുഗോപാലാൽ തൃശൂരിൽ നേരിയ വോട്ടിനുമാത്രം മുന്നിട്ടു നിൽക്കുന്നതായാണ് കാണുന്നത്. കടുത്ത മൽസരം നടക്കുന്ന കുന്ദംകളുത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി ജോൺ നേരിയ ലീഡ് എടുത്തതായും സർവേയിൽ കാണുന്നു. സിപിഐ.എമ്മിന്റെ സിറ്റിംങ്ങ് സീറ്റാണ് കുന്ദംകുളം.

രണ്ടാംഘട്ട സർവേയിൽ യുഡിഎഫിന് ജയസാധ്യതയുള്ള മണ്ഡലങ്ങള്

തൃത്താല, ചിറ്റൂർ, നിലമ്പൂർ, മങ്കട , പെരിന്തൽമണ്ണ, വള്ളിക്കുന്ന് , കെണ്ടോട്ടി, തിരൂരങ്ങാടി, തിരൂർ, ഏറനാട് കോട്ടക്കൽ, വേങ്ങര, മലപ്പുറം, മഞ്ചേരി , വണ്ടൂർ, കുന്ദംകുളം, മണലൂർ, തൃശൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ഒല്ലൂർ

എൽഡിഎഫിന് ജയസാധ്യതയുള്ള മണ്ഡലങ്ങൾ

പൊന്നാനി, തവനൂർ, താനൂർ, പട്ടാമ്പി, മണ്ണാർക്കാട്, മലമ്പുഴ, കോങ്ങാട്, തരൂർ, ഷൊർണ്ണൂർ, ഒറ്റപ്പാലം, ആലത്തുർ, നെന്മാറ,ചേലക്കര, ഗുരുവായൂർ, നാട്ടിക, കൊടുങ്ങല്ലൂർ, പുതുക്കാട്, കയ്‌പ്പമംഗലം, ചാലക്കുടി

എൻഡിഎക്ക് ജയസാധ്യതയുള്ള മണ്ഡലം

പാലക്കാട്

ഒന്നും രണ്ടും ഘട്ടങ്ങളിലെ സർവേയുടെ മൊത്തം കണക്ക് ഇങ്ങനെ

  • ആകെസീറ്റ് 73
  • എൽ.ഡി.എഫ് 42
  • യു.ഡി.എഫ് 30
  • എൻ.ഡി.എ 1

ജില്ലകളിലൂടെ: മലപ്പുറം

ആകെ സീറ്റ്16, യു.ഡി.എഫ് 13, എൽ.ഡി.എഫ്-3

ലീഗിന്റെ പൊന്നാപുരം കോട്ട

ലബാറിലെ മറ്റുജില്ലകളിൽ ആഞ്ഞടിക്കുന്ന ഭരണവിരുദ്ധവികാരം മലപ്പുറം ജില്ലയിൽ എശുന്നേയില്‌ളെന്നും ഇത് യു.ഡി.എഫിന്റെ ഉറച്ചകോട്ടയാണെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.കഴിഞ്ഞതവണ ഐസ്‌ക്രീം പാർലർ കേസുമായി ബന്ധപ്പെട്ട കേസ് തേച്ച്മാച്ച് കളഞ്ഞത് എങ്ങനെയെന്ന റൗഊഫിന്റെ വിവാദ വെളിപ്പെടുത്തലുകൾക്ക് ശേഷം നടന്ന നിയസഭാതെരഞ്ഞെടുപ്പായിട്ടുകൂടി ഇവിടെ 16ൽ വെറും 2സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്.ഇത്തവണ കഴിഞ്ഞതവണ ലഭിച്ച പൊന്നാനിയും,തവനൂരും നിലനിർത്തുന്നതിനൊപ്പം താനൂർ പടിച്ചെടുക്കാനുള്ള സാധ്യതയും എൽ.ഡി.എഫിനുണ്ടെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന.താനൂരിൽ ഇടതുസ്വതന്ത്രൻ വി.അബ്ദുറഹിമാന്റെ സ്വാധീനമാണ് എൽ.ഡി.എഫിന് തുണയാന്നത്. മുസ്ലീലീഗിന്റെ കോട്ടകളായ മഞ്ചേരി,മലപ്പുറം, വേങ്ങര, കോട്ടക്കൽ എന്നീ സീറ്റുകളിലൊക്കെ തർക്കം ഭൂരിപക്ഷത്തെക്കുറിച്ച് മാത്രമാണ്.അതേസമയം നിലമ്പൂർ,മങ്കട, വള്ളിക്കുന്ന്,വണ്ടുർ, കൊണ്ടോട്ടി എന്നീ മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം എൽ.ഡി.എഫ് നടത്തുന്നുണ്ട്. പൊതുവെ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി നിർണ്ണയത്തെപറ്റി വ്യാപകമായ അസംതൃപ്തി നിലവിലുണ്ടെന്നും സർവേ സംഘത്തിന് മനസ്സിലായിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായും മറ്റുപാർട്ടികളുമൊക്കെയായിചേർന്ന് 'സാമ്പാർ മുന്നണിയുണ്ടാക്കി' സിപിഐ.എം ലീഗിനെ ഞെട്ടിച്ചിരുന്നു. പക്ഷേ ഇത്തവണ മുന്നണിയിലെ പ്രശ്‌നങ്ങൾ ഏതാണ്ട് പറഞ്ഞ് ഒതുക്കിയതും യു.ഡി.എഫിന് ഗുണകരമായി.

പൊന്നാനി: ഇത്തവണ തനിയാവർത്തനം

പാലോളി മുഹമ്മദ് കുട്ടിതൊട്ട് കാലാകാലങ്ങളായി സിപിഐ.എം നേതാക്കൾ ജയിക്കുന്ന മണ്ഡലമാണ് പൊന്നാനി. മലപ്പുറം ജില്ലയിലെ എൽ.ഡി.എഫിന്റെ സുരക്ഷിത സീറ്റിൽ ഇത്തവണ തനിയാവർത്തനമാണ്. സിറ്റിംങ്ങ് എംഎ‍ൽഎ സിപിഐ.എമ്മിലെ പി.ശ്രീരാമകൃഷ്ണനെ നേരിടുന്നത്, കഴിഞ്ഞതവണത്തെ എതിരാളികൂടിയായ കോൺഗ്രസ് നേതാവ് പി.ടി അജയ്‌മോഹനാണ്. നിലവിലെ സാഹചര്യത്തിൽ പൊന്നാനിയിൽകാര്യമായ മാറ്റം വരില്‌ളെന്നാണ് സർവേ നൽകുന്ന സൂചന.

  • എൽ.ഡി.എഫ് 43 ശതമാനം
  • യു.ഡി.എഫ് 39
  • എൻ.ഡി.എ 12
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട 6

തവനൂർ: കടുത്ത മൽസരം, കെ.ടി ജലീൽ മുന്നിൽ

2006ൽ സാക്ഷാൽ പി.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് അട്ടിമറിക്കുയും 2011ൽ തവനൂരിൽ വിജയം ആവർത്തിക്കുകയും ചെയ്ത ഇടതുസ്വതന്ത്രൻ കെ.ടി ജലീൽ ഇത്തവണ കടുത്ത മൽസരമാണ് നേരിടുന്നത്.കഴിഞ്ഞതവണ 7000ത്തോളം വോട്ടുകൾക്ക് ജയിച്ച ജലീലിനെ ഇത്തവണ നേരിടുന്നത് യൂത്ത് കോൺഗ്രസ് നേതാവ് പി.ഇഫ്ത്തിക്കാറുദ്ദീനാണ്. പക്ഷേ ജലീലിന്റെ ക്‌ളീൻ ഇമേജ് വോട്ടായി മാറുമെന്നും എൽ.ഡി.എഫിന്വിജയ സാധ്യതയുണ്ടെന്നുമാണ് സർവേ സൂചിപ്പിക്കുന്നത്.

  • എൽ.ഡി.എഫ് 42 ശതമാനം
  • യു.ഡി.എഫ് 38
  • എൻ.ഡി.എ 14
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട 6

താനൂർ: അട്ടിമറി സാധ്യത പ്രകടം; എൽഡിഎഫിന് നേരിയ മുൻതൂക്കം

ഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി ഇ.ടി മുഹമ്മദ് ബഷീറിനെതിരെ മികച്ച പോരാട്ടം കാഴ്ച വച്ച വി.അബ്ദുറഹിമാൻ ഇത്തവണയും അത്ഭുതം ആവർത്തിക്കാനുള്ള സാധ്യതകൾ സർവേയിൽ തെളിയുന്നുണ്ട്. മലപ്പുറം ജില്ലയിൽ ഒരു സീറ്റ് പിടിച്ചെടുക്കത്തക്ക രീതിയിൽ എൽ.ഡി.എഫിന്റെ വോട്ടു ശതമാനം വളരുന്നത് ഇത് ആദ്യമാണ്. വളരെ നേരത്തെ തന്നെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയത് അബ്ദുറഹിമാന് ഗുണം ചെയ്തുവെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. സിറ്റിങ് എംഎ‍ൽഎയായ മുസ്ലിംലീഗിലെ അബ്ദുറഹിമാൻ രണ്ടത്താണി രണ്ടു ശതമാനം വോട്ടിന് പിന്നിലാണ്. ഇവിടെ ബിജെപി 17 ശതമാനത്തോളം വോട്ട്‌നേടി വൻ കുതിപ്പ് നടത്തുമെന്നും സർവേ സൂചിപ്പിക്കുന്നു..

  • എൽ.ഡി.എഫ് 40 ശതമാനം
  • യു.ഡി.എഫ് 38
  • എൻ.ഡി.എ 17
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട 5

നിലമ്പൂർ: യുഡിഎഫിന് മുൻതൂക്കം

യിക്കാവുന്ന രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും തമ്മിലടികൊണ്ടും സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകത കൊണ്ടും എൽ.ഡി.എഫ് നഷ്ടപ്പെടുത്തുന്ന മണ്ഡലമാണ് നിലമ്പൂരെന്ന് സർവേ വെളിപ്പെടുത്തുന്നു. മന്ത്രി ആര്യാടൻ മുഹമ്മദ് മാറി അദ്ദേഹത്തിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് മൽസരിക്കുന്ന മണ്ഡലത്തിൽ ഭരണവിരുദ്ധ വികാരം പ്രയോജനപ്പെടുത്താൻ ഇടതുമുന്നണിക്ക് ആയിട്ടില്ല. നിലവിൽ 5 ശതമാനം വോട്ടിന് ആര്യാടൻ ഷൗക്കത്ത്, എതിരാളി ഇടത് സ്വതന്ത്രൻ പി.വി അൻവറിനേക്കാൾ മുന്നിലാണ്. അന്റവറിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ആദ്യഘട്ടത്തിൽ സിപിഐ.എമ്മിലുണ്ടായ പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന് അവർ പറയുമ്പോഴും അടിയൊഴുക്കുകൾ ശക്തമാണ്.

  • യു.ഡി.എഫ്44ശതമാനം
  • എൽ.ഡി.എഫ്39
  • എൻ.ഡി.എ11
  • മറ്റുള്ളവർ അഥവാ നോട്ട6

മങ്കട: മികച്ചപോരാട്ടം; യു.ഡി.എഫിന് മുൻതൂക്കം

ങ്കടയിൽ രാഷ്ട്രീയമായി മേൽക്കൈയില്‌ളെങ്കിലും നാട്ടുകാരനായ സ്ഥാനാർത്ഥി അഡ്വ.ടി.പി റഷീദലിയെ ഉയർത്തിക്കാട്ടി വോട്ടുനേടാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. സിറ്റിങ് എംഎ‍ൽഎയും ലീഗ് നേതാവുമായ അഹമ്മദ് കബീർ എറണാകുളത്ത് കാരനാണെന്ന വാദവും മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയും ചൂണ്ടിക്കാട്ടി ഇവിടെ ഇടതുമുന്നണി മികച്ച ഒരു മൽസരത്തിന് തുടക്കമിട്ടുകഴിഞ്ഞു. പക്ഷേ രാഷ്ട്രീയമായ ലീഗിനുള്ള മേൽക്കൈ ആറുശതമാനം വോട്ടിന്റെ ലീഡായി യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായിത്തന്നെ സർവേയിലും കാണുന്നു.

  • യു.ഡി.എഫ് 45ശതമാനം
  • എൽ.ഡി.എഫ് 39
  • എൻ.ഡി.എ 10
  • മറ്റുള്ളവർ അഥവാ നോട്ട 6

പെരിന്തൽമണ്ണ: മന്ത്രി അലിക്കെതിരെ ശശികുമാറും പൊരുതുന്നു

മുൻ എംഎ‍ൽഎ കൂടിയായ വി.ശശികുമാർ ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും മന്ത്രി മഞ്ഞളാംകുഴി അലി ഇത്തവണയും പെരിന്തൽമണ്ണയിൽനിന്ന് തെരഞ്ഞെടുക്കപ്പെടനാണ് സാധ്യതയെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. പക്ഷേ വെറും നാലുശതമാനം വോട്ടിനാണ് അലി മുന്നേറുന്നതെന്നതിനാൽ എൽ.ഡി.എഫും പ്രതീക്ഷ കൈവിട്ടിട്ടില്ല. പരമ്പരാഗതമായി സിപിഐ.എമ്മിന് നല്ല സ്വാധീനമുള്ള മേഖലയാണിത്.

  • യു.ഡി.എഫ് 42 ശതമാനം
  • എൽ.ഡി.എഫ് 38
  • എൻ.ഡി.എ 9
  • മറ്റുള്ളവർ അഥവാ നോട്ട 11

വള്ളിക്കുന്ന്: ലീഗ് വോട്ടിൽ ഇളക്കമില്ല

സാമ്പാർ മുന്നണിയുടെയും ലീഗിലെ അസ്വാരസ്യങ്ങളും മുതലെടുക്കാമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ് കൊണ്ടുപിടിച്ച് പ്രചാരണം നടത്തു മണ്ഡലമാണ് വള്ളിക്കുന്ന്. ഇവിടെ സിറ്റിങ്ങ് എംഎ‍ൽഎയായ കെ.എൻ.എ ഖാദറിന് സീറ്റ്‌കൊടുക്കാതെ പി.അബ്ദുൽ ഹമീദിനെ സ്ഥാനാർത്ഥിയാക്കിയതിൽ ആദ്യഘട്ടത്തിൽ ലീഗിൽ ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും പെട്ടെന്നുതന്നെ അവർ അത് മറികടന്നിട്ടുണ്ട്. 8 ശതമാനം വോട്ടിന് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി മുന്നിലാണെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

  • യു.ഡി.എഫ്45 ശതമാനം
  • എൽ.ഡി.എഫ്37
  • എൻ.ഡി.എ14
  • മറ്റുള്ളവർ അഥവാ നോട്ട4

വണ്ടൂർ: മന്ത്രി അനിൽകുമാറിന് ഈസി വാക്കോവറില്ല

ന്ത്രി എ.പി അനിൽകുമാർ മൽസരിക്കുന്ന ഈ സീറ്റിൽ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനകൾ സർവേയിൽ വ്യക്തമാണ്. സാധാരണ യു.ഡി.എഫിന് വലിയ മേൽകൈകയുണ്ടാകുന്ന ഈ മണ്ഡലത്തിൽ ഇത്തവണ നാലുശതമാനം വോട്ടു വ്യത്യാസമാണ് സർവേയിൽ കാണുന്നത്. കോൺഗ്രസ്‌ലീഗ് ബന്ധത്തിലെ പ്രശ്‌നങ്ങളും ഇവിടെ ബാധിക്കുന്നുണ്ട്.

  • യു.ഡി.എഫ് 45 ശതമാനം
  • എൽ.ഡി.എഫ് 41
  • എൻ.ഡി.എ 9
  • മറ്റുള്ളവർ അഥവാ നോട്ട 5

കൊണ്ടോട്ടി: സാമ്പാർ മുന്നണി പൊളിച്ച് ലീഗ്

ലപ്പുറത്തെ വിഖ്യാതമായ സാമ്പാർ മുന്നണിയലൂടെ തദ്ദേശത്തിൽ എൽ.ഡി.എഫ് ലീഗിനെ ഞെട്ടിച്ച സ്ഥലമാണിത്. എന്നാൽ അപകടം മണത്ത് കേൺഗ്രസും ലീഗും തമ്മിൽ ഇവിടെ താൽക്കാലികമായെങ്കിലും ഐക്യമുണ്ടാക്കിയിട്ടുണ്ട്.അത് യു.ഡി.എഫിന് ഗുണം ചെയ്തുവെന്നാണ് സർവേയിൽ കാണുന്ന അവരുടെ മികച്ച പ്രകടനം സൂചിപ്പിക്കുന്നത്.

  • യു.ഡി.എഫ് 49 ശതമാനം
  • എൽ.ഡി.എഫ് 39
  • എൻ.ഡി.എ 8
  • മറ്റുള്ളവർ അഥവാ നോട്ട 4

തിരൂരങ്ങാടി: റബ്ബിന് തുണയായി ലീഗിന്റെ രാഷ്ട്രീയ മേൽക്കൈ

റ്റുമന്ത്രിമാരെപ്പോലെ തന്നെ അബ്‌റുറബ്ബിന്റെ വദ്യാഭ്യാസവകുപ്പും ഏറെ പഴികേട്ടെങ്കിലും അദ്ദേഹം മൽസരിക്കുന്ന തിരുരങ്ങാടിയിൽ ഭരണവിരുദ്ധ വികാരം പ്രകടമല്ല.ലീഗിന് രാഷ്ട്രീയമായി വലിയ മേൽക്കൈയുള്ള സീറ്റാണിത്.

  • യു.ഡി.എഫ് 45 ശതമാനം
  • എൽ.ഡി.എഫ് 36
  • എൻ.ഡി.എ 9
  • മറ്റുള്ളവർ അഥവാ നോട്ട 10

തിരൂർ: അടിയൊഴുക്കുകൾ പ്രതീക്ഷിച്ച് ഇടതുക്യാമ്പ്

ണ്ഡല പുനർ നിർണയത്തിനുമുമ്പ് 2006ൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടിയ മണ്ഡലമാണ് ഇതെങ്കിലും ഇപ്രാവശ്യം ഇവിടെ അത്തരത്തിലുള്ള വികാരം ശക്തമായതായി സർവേയിൽ കാണുന്നില്ല. പക്ഷേ പ്രചാരണ രംഗത്ത് എൽ.ഡി.എഫും സജീവമാണ്.വയനാട് കാരനായ ലീഗ് സ്ഥാനാർത്ഥി മണ്ഡലം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്‌ളെന്ന ആരോപണം പൊതുവെ നിലനിൽക്കുന്നതിനാലും മുന്നണി ബന്ധം സുഗമമല്ലാത്തതിനാലും അവസാനത്തെ അടിയൊഴുക്കുകളിൽ കണ്ണും നട്ടിരിക്കയാണ് ഇവിടെ ഇടത് നേതൃത്വം.

  • യു.ഡി.എഫ് 45 ശതമാനം
  • എൽ.ഡി.എഫ് 36
  • എൻ.ഡി.എ 10
  • മറ്റുള്ളവർ അഥവാ നോട്ട 9

ഏറനാട്: യുഡിഎഫിന് ഭീഷണിയില്ല

ഴിഞ്ഞതവണ ജില്ലയിൽ ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങിൽ ഒന്നായ ഏറനാട് ഇത്തവയും പോരാട്ടം കടുക്കുന്നുണ്ട്. ഏങ്കിലും സിറ്റിങ്ങ് എംഎ‍ൽഎ മുസ്ലീലീഗിലെ പി.കെ ബഷീറിന് ഭീഷണിയാവുന്ന രീതിയിൽ അത് വളർന്നിട്ടില്‌ളെന്ന് സർവേ സൂചനകൾ വ്യക്തമാക്കുന്നു.

  • യു.ഡി.എഫ് 45
  • എൽ.ഡി.എഫ് 40
  • എൻ.ഡി.എ 7
  • മറ്റുള്ളവർ അഥവാ നോട്ട 8

കോട്ടക്കൽ: ലീഗിന്റെ കോട്ട തന്നെ

സിറ്റിങ്ങ് എംഎ‍ൽഎ സമദാനി ഒഴിഞ്ഞുകൊടുത്ത സീറ്റിൽ ലീഗിലെ പ്രെഫ.കെ.എസ് ആബിദ് ഹുസൈനാണ് ഇത്തവണ ജനവിധി തേടുന്നത്.എൻ.സി.പിയിലെ എൻ.എ മുഹമ്മദുകുട്ടി വൻ പ്രചാരണം നടത്തുന്നുണ്ടെങ്കിലും അത് ലീഗിന് ഭീഷണിയല്‌ളെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

  • യു.ഡി.എഫ് 45
  • എൽ.ഡി.എഫ് 35
  • എൻ.ഡി.എ 12
  • മറ്റുള്ളവർ അഥവാ നോട്ട 8

മഞ്ചേരി: അടിയുറച്ച് ലീഗിൽ

ക്കാലവും ലീഗിനൊപ്പം നിന്ന മണ്ഡലമാണ് മഞ്ചേരി. ലീഗിന് ആരെയും ജയിപ്പിച്ചെടുക്കാൻ കഴിയുന സംഘടനാ ശേഷിയുള്ള മണ്ഡലം.ഇവിടെ സിറ്റിങ്ങ് എംഎ‍ൽഎ അഡ്വ. ഉമ്മറിനെതിരെ മൽസരിക്കുന്ന സിപിഐ സ്ഥാനാർത്ഥിക്കും ഭൂരിപക്ഷം കുറച്ച് പരാജയത്തിന്റെ ആഘാതം കുറക്കുകയെന്നേ ചിന്തിക്കാനുള്ളൂ.

  • യു.ഡി.എഫ് 47
  • എൽ.ഡി.എഫ് 33
  • എൻ.ഡി.എ 11
  • മറ്റുള്ളവർ അഥവാ നോട്ട 9

മലപ്പുറം: പാട്ടും പാടി ജയിക്കാൻ യുഡിഎഫ്

ഴിഞ്ഞതവണ 44,0000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് പി.ഉബൈദുള്ള ജയിച്ചു. ഈ സീറ്റിൽ ഇത്തവണയും തർക്കം ഭൂരിപക്ഷത്തെക്കുറിച്ച് മാത്രമാണ്.

  • യു.ഡി.എഫ് 51
  • എൽ.ഡി.എഫ് 33
  • എൻ.ഡി.എ 7
  • മറ്റുള്ളവർ അഥവാ നോട്ട 9

വേങ്ങര: തർക്കം ഭൂരിപക്ഷത്തെക്കുറിച്ച് മാത്രം

ഴിഞ്ഞതവണ മുപ്പത്തിഎട്ടായിരത്തോളം വോട്ടുകൾക്ക് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ജയിച്ച സീറ്റാണിത്. അതും ഐസ്‌ക്രീം കേസിന്റെ രണ്ടാംഘട്ട ആരോപണം കത്തിനിന്ന സമയത്ത്. ഇത്തവണ അത്തരം പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം വർധിക്കുമെന്നാണ് ലീഗ് കേന്ദ്രങ്ങൾ പറയുന്നത്.വിജയ പ്രതീക്ഷയില്‌ളെങ്കിലും ഭൂരിപക്ഷം പരമാവധി കുറക്കാനാണ് എൽഡിഎഫും ശ്രമിക്കുന്നത്.

  • യു.ഡി.എഫ് 49 ശതമാനം
  • എൽ.ഡി.എഫ് 31
  • എൻ.ഡി.എ 7
  • മറ്റുള്ളവർ അഥവാ നോട്ട 13

ജില്ലകളിലൂടെ: പാലക്കാട്

ഇടതുറച്ച് പാലക്കാട്
ആകെ സീറ്റ്12. എൽ.ഡി.എഫ്9, യു.ഡി.എഫ്2, എൻ.ഡി.എ1

ക്കാലവും ഇടതുപക്ഷത്തിന് നല്ല വളക്കുറുള്ള മണ്ണാണ് പാലക്കാട് ജില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ആകെയുള്ള 12 സീറ്റിൽ ഏഴും എൽ.ഡി.എഫിനായിരുന്നു. തുടർന്ന നടന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ജില്ലയിൽ ഇടതുമുന്നണി തിളക്കമാർന്ന വിജയം നേടി. ഇതിന്റെ തുടർച്ചതന്നെ ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകാനുള്ള സൂചകങ്ങളാണ് മറുനാടൻ സർവേയിലും തെളിഞ്ഞത്.

യു.ഡി.എഫിന്റെ കൈയിലുള്ള അഞ്ചുസീറ്റുകളിൽ മൂന്നെന്നം അവർക്ക് നഷ്ടമാവുമെന്നാണ് സർവേ നൽകുന്ന സൂചകങ്ങൾ. പട്ടാമ്പി, മണ്ണാർക്കാട്, പാലക്കാട് സീറ്റുകളാണ് യു.ഡി.എഫിന് നഷ്ടമാവാൻ സാധ്യതയുള്ളത്.ഇതിൽ പാലക്കാട് സീറ്റിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രനാണ് ഈ സർവേ പ്രകാരം നേരിയവോട്ടിനെങ്കിലും മുന്നിട്ട് നിൽക്കുന്നത്. എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും, എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.എൻ കൃഷ്ണദാസും തൊട്ടുപിറകെയുള്ളതനാൽ മണ്ഡലം ആരു ജയിക്കുമെന്ന് ഇപ്പോഴത്തെ കാലാവസ്ഥയിൽ തീർത്തുപറയാൻ കഴിയില്ല.

കോൺഗ്രസ് സ്ഥാനാർത്ഥികളും സിറ്റിംങ്ങ് എം.എൽ.മാരുമായ വി.ടി ബൽറാമും( തൃത്താല) കെ.അച്യുതനും (ചിറ്റുർ) കടുത്ത മൽസരം നേരിടുകയാണ്. എന്നാൽ അവസാന നിമിഷം ഇവർ വിജയിച്ചു കയറും എന്നു തന്നെയാണ് കരുതാൻ സാധിക്കുക. എന്നാൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും, സിപിഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ ബാലനും അടക്കമുള്ള ജില്ലയിലെ പ്രമുഖ ഇടതു സ്ഥാനാർത്ഥികൾക്ക് കാര്യമായ ഭീഷണിയുള്ളതായി സർവേയിൽ കാണുന്നില്ല. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളിൽ സംവരണ മണ്ഡലമായ കോങ്ങാട് അവർ കടുത്ത പോരാട്ടം നേരിടുകയാണ്. നെന്മാറയിലും പോരാട്ടം കടുക്കുമെങ്കിലും എൽ.ഡി.എഫിനാണ് സർവേയിൽ മുൻതൂക്കം കാണുന്നത്.

പോരാട്ട ചിത്രം
തൃത്താല: ബൽറാം മുന്നിൽ; മൽസരം കടുക്കുന്നു

ഴിഞ്ഞതവണ ഇടതുമുന്നണി പാലക്കാട് ഞെട്ടിയ സീറ്റുകളിൽ ഒന്നായിരുന്നു തൃത്താല. വി.ടി ബൽറാം എന്ന പുതുമുഖത്തിന്റെ അട്ടിമറി ഇവിടെ അവർ പ്രതീക്ഷിച്ചതല്ല. അഞ്ചുവർഷം കൊണ്ട് മികച്ച എംഎ‍ൽഎ എന്ന് പേരെടുത്ത ബൽറാമിനെ നേരിടാൻ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുകൂടിയായ സുബൈദാ ഇസഹാക്കിനെയാണ് സിപിഐ.എം രംഗത്തിറക്കിയത്.ഇവിടെ മുന്നണികൾ തമ്മിൽ കാണുന്ന 3 ശതമാനത്തിന്റെ വോട്ടുവ്യത്യാസം സുബൈദയുടെ വരവ് മൽസരം കടുപ്പിച്ചുവെന്ന സൂചനയാണ് നൽകുന്നത്.

  • യു.ഡി.എഫ് 41 ശതമാനം
  • എൽ.ഡി.എഫ്39
  • എൻ.ഡി.എ14
  • മറ്റുള്ളവർ അല്‌ളെങ്കിൽ നോട്ട6

പാലക്കാട്: പോര് ഫോട്ടോഫിനിഷിലേക്ക്; ശോഭാ സുരേന്ദ്രന് നേരിയ മുൻതൂക്കം

ർക്കും ജയിക്കാമെന്ന മണ്ഡലമെന്ന നിലയിൽ ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ് പാലക്കാട് മണ്ഡലമെന്ന് സർവേ സൂചന നൽകുന്നു. തദ്ദേശ തെരഞ്ഞെുടുപ്പിലുണ്ടായ ആധിപത്യം ബിജെപി തുടരുമെന്ന സൂചനകൾ നൽകി എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ ഇവിടെ ഒന്നാമതാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ തൊട്ട് പിറകെയുണ്ട്. പാലക്കാട് നല്ല വേരുകളുള്ള മുൻ എംപി എൻ.എൻ കൃഷ്ണദാസിനെ രംഗത്തിറക്കിയ ഇടതുമുന്നണിയും ഇവിടെ പൊരിഞ്ഞ പോരാട്ടത്തിലാണ്. നിലവിൽ ഒരു ശതമാനം വോട്ടിന് ഷാഫിക്ക് പിന്നിലാണെങ്കിലും ആഞ്ഞുപിടച്ചാൽ ഇവിടെ ജയിക്കാമെന്നാണ് എൽ.ഡി.എഫ് നേതാക്കൾ വിശ്വാസിക്കുന്നത്.

  • എൻ.ഡി.എ 32 ശതമാനം
  • യു.ഡി.എഫ് 31
  • എൽ.ഡി.എഫ് 30
  • മറ്റുള്ളവർ അഥവാ നോട്ട 7

പട്ടാമ്പി: ഇടതിന് മുൻതൂക്കം

രുകാലത്ത് ഇ.എം.എസിന്റെ മണ്ഡലം എന്ന നിലയിൽ പേരുകേട്ട പട്ടാമ്പി കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലായി യു.ഡി.എഫിനൊപ്പമാണ്. എന്നാൽ, ഡൽഹി ജെ.എൻ.യുവിലെ സമരപോരാട്ടത്തിലൂടെ വന്ന മുഹമ്മദ് മുഹസിൻ എന്ന ചെറുപ്പക്കാരനെ സ്ഥാനാർത്ഥിയാക്കിയതിന്റെ ഗുണം ഇവിടെ എൽ.ഡി.എഫിന് ഉണ്ടെന്ന് സർവേ സൂചന നൽകുന്നു. സിറ്റിങ്ങ് എംഎ‍ൽഎ സി.പി മുഹമ്മദിനേക്കാൾ നാലുശതമാനം വോട്ടിന് ഇവിടെ ഇടതുസ്ഥാനാർത്ഥി മുന്നിലാണ്.

  • എൽ.ഡി.എഫ് 42 ശതമാനം
  • യു.ഡി.എഫ് 38
  • എൻ.ഡി.എ 15
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട 5

ചിറ്റൂർ: അച്യുതന് ഭീഷണി

പാലക്കാട് ചിറ്റൂരിലെ പോരാട്ടമെന്നാൽ വർഷങ്ങളായി യു.ഡി.എഫ് സ്ഥാനാർത്ഥി കെ.അച്യുതനും എൽ.ഡി.എഫിലെ ജനതാദൾ നേതാവ് കെ.കൃഷ്ണൻ കുട്ടിയും തമ്മിലുള്ള പേരാരാട്ടമാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൃഷ്ണൺകുട്ടി യു.ഡി.എഫിലായിരുന്നതുകൊണ്ട് ഇവിടെ ഇടതിന് കനത്ത ക്ഷീണമായിരുന്നു. എന്നാൽ കൃഷ്ണൻകുട്ടിയുടെ തിരച്ചുവരവോടെ മണ്ഡലത്തിൽ ഇടത് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. സീറ്റ് നിലനിർത്തുന്നിനായി അച്യുതനും പൊരിഞ്ഞ പ്രചാരണത്തിനാലാണ്. നിലവിൽ വെറും രണ്ട് ശതമാനം വോട്ട് വ്യത്യാസമാണ് ഇവിടെ മുന്നണികൾ തമ്മിലുള്ളത്.ഇവിടെ മറ്റുള്ളവർ അല്‌ളെങ്കിൽ നോട്ടക്ക് 10 ശതമാനം വോട്ട് വന്നതും ശ്രദ്ധേയമാണ്.

  • യു.ഡി.എഫ് 40 ശതമാനം
  • എൽ.ഡി.എഫ് 38
  • എൻ.ഡി.എ 12
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട 10

മണ്ണാർക്കാട്: കടുത്ത മൽസരം; ഇടതിന് മുൻതൂക്കം

സിറ്റിങ്ങ് എംഎ‍ൽഎ മുസ്ലീലീഗിലെ അഡ്വ.ഷംസുദ്ദീനേക്കാൾ വെറും രണ്ട് ശതമാനം വോട്ടുകൾക്ക് ഇവിടെ മുന്നിട്ട് നിൽക്കുന്നത് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി സുരേഷ് രാജാണ്. കോൺഗ്രസ് - ലീഗ് ഭിന്നതയും മറ്റ് പ്രാദേശിക പ്രശ്‌നങ്ങളും ഇവിടെ യു.ഡി.എഫിനെ ബാധിക്കുന്നുണ്ട്.

  • എൽ.ഡി.എഫ് 43 ശതമാനം
  • യു.ഡി.എഫ് 41
  • എൻ.ഡി.എ 13
  • മറ്റുള്ളവർ അഥവാ നോട്ട 3

കോങ്ങാട്: കടുത്ത മൽസരം, മുൻതൂക്കം എൽഡിഎഫിന്

എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായ കോങ്ങാട്ട് മുതിർന്ന കോൺഗ്രസ് നേതാവ് പന്തളം സുധാകരന്റെ സ്ഥാനാർത്ഥിയത്വത്തിന് ശേഷമാണ് കടുത്ത മൽസരത്തിലേക്ക് നീങ്ങിയത്.സംവരണ മണ്ഡലമായ ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലും മൂവായിരത്തോളം വോട്ടുകൾ മാത്രമായിരുന്നു ഇടതിന്റെ ഭൂരിപക്ഷം.എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ മേഖലയിൽ നേടിയ മികച്ച വിജയം എൽ.ഡി.എഫ് ക്യാമ്പിൽ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. സർവേ ഫലപ്രകാരം ഇവിടെ മൂന്നുശതമാനം വോട്ടിന് സിപിഐ.എം സ്ഥാനാർത്ഥി വിജയദാസ് മുന്നിലാണ്.

 

  • എൽ.ഡി.എഫ് 42
  • യു.ഡി.എഫ് 39
  • എൻ.ഡി.എ 15
  • മറ്റുള്ളവർ അഥവാ നോട്ട 4

നെന്മാറ: തൽസ്ഥിതി തുടരും

ഴിഞ്ഞതവണ 8000ത്തിലേറെ വോട്ടുകൾക്ക് യു.ഡി.എഫിലെ സി.എംപി സ്ഥാനാർത്ഥി എം.വി രാഘവൻ തോറ്റ മണ്ഡലമാണിത്.ഇത്തവണയും മണ്ഡലം പിടിച്ചെടുക്കുക യു.ഡി.എഫിന് പ്രയാസമാണെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.സിപിഐ എമ്മിലെ കെ.ബാബുവാണ്, കോൺഗ്രസിലെ അഡ്വ.എ.വി ഗോപിനാഥിനെ നേരിടുന്നത്.

  • എൽ.ഡി.എഫ്41 ശതമാനം
  • യു.ഡി.എഫ്37
  • എൻ.ഡി.എ 15
  • മറ്റുള്ളവർ അഥവാ നോട്ട7

ഒറ്റപ്പാലം: സിപിഐ.എം കോട്ടക്ക് ഇളക്കമില്ല

ജില്ലയിൽ സിപിഐ.എമ്മിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ഒറ്റപ്പാലത്ത് ഇത്തവണയും മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.സിപിഐ.എം മുൻ ജില്ലാസെക്രട്ടറി കൂടിയായ പി. ഉണ്ണിയെ ഇവിടെ എതിരിടുവാനായി ഏറെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ശേഷം കോൺഗ്രസ് ഷാനിമോൾ ഉസ്മാനെ ആലപ്പുഴയിൽനിന്ന് വരുത്തുകയായിരുന്നു. ഇതിന്റെ പ്രശ്‌നങ്ങൾ ഇവിടെ യു.ഡി.എഫിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ പി.ഉണ്ണിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.

  • എൽ.ഡി.എഫ് 47ശതമാനം
  • യു.ഡി.എഫ് 36
  • എൻ.ഡി.എ 14
  • മറ്റുള്ളവർ അഥവാ നോട്ട 3

ഷൊർണൂർ: ചുവപ്പിന് മാറ്റമില്ല

എൽ.ഡി.എഫിന്റെ മറ്റൊരു കുത്തക മണ്ഡമായ ഷൊർണൂരിൽ 10 ശതമാനത്തിലേറെ വോട്ടുവ്യത്യസാസവുമായി എൽ.ഡി.എഫ് ബഹുദൂരം മുന്നിലാണെന്ന് സർവേ ഫലങ്ങൾ സൂചന നൽകുന്നു.ഇവിടെ എൻ.ഡി.എ 18 ശതമാനത്തോളം വോട്ട് നേടിയതും ശ്രദ്ധേയമാണ്.

  • എൽ.ഡി.എഫ് 44ശതമാനം
  • യു.ഡി.എഫ് 34
  • എൻ.ഡി.എ 18
  • മറ്റുള്ളവർ അഥവാ നോട്ട 4

ആലത്തൂർ:തർക്കം എൽ.ഡി.എഫിന്റെ ഭൂരിപക്ഷത്തെക്കുറിച്ച്

ഴിഞ്ഞ തവണ സിപിഐ.എം സ്ഥാനാർത്ഥി എം.ചന്ദ്രൻ ഇരുപത്തിനാലയിരത്തിലേറെ വോട്ടുകൾക്ക് ജയിച്ച സീറ്റാണിത്.ഇത്തവണ എം.ചന്ദ്രനുപകരം, പാർട്ടി എരിയാസെക്രട്ടറി കെ.ഡി പ്രസേനനെ രംഗത്തിറക്കുമ്പോഴും ഇടതുമുന്നണി ശുഭ പ്രതീക്ഷയിലാണ്.കേരള കോൺഗ്രസ് എം. ജില്ലാസെക്രട്ടറി അഡ്വ. കെ. കുശലകുമാരനാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി.

  • എൽ.ഡി.എഫ് 51ശതമാനം
  • യു.ഡി.എഫ് 37
  • എൻ.ഡി.എ 9
  • മറ്റുള്ളവർ അഥവാ നോട്ട 3

തരൂർ: എതിരില്ലാതെ എ.കെ ബാലൻ

രൂരിൽ സിപിഐ.എം നേതാവും മുന്മന്ത്രിയുമായ എ.കെ ബാലനെതിരെ സ്ഥാനാർത്ഥിയെപ്പോലും കണ്ടുപിടിക്കാൻ ഏറെ വൈകിയാണ് യു.ഡി.എഫിന് കഴിഞ്ഞത്. മുന്നണി ധാരണപ്രകാരം കേരളാകോൺഗ്രസ് ജേക്കബിന് വിട്ടുകൊടുത്ത ഈ സീറ്റിൽ അവർക്ക് സ്ഥാനാർത്ഥിയെ കിട്ടാത്തതിനാൽ ഒടുവിൽ കോൺഗ്രസ് ഏറ്റെടുക്കയായിരുന്നു.തരൂരിൽ ബാലന്റെ വിജയത്തിൽ സംശയമൊന്നുമില്‌ളെന്നാണ് സർവേ ഫലങ്ങളും സൂചിപ്പിക്കുന്നത്.കഴിഞ്ഞതവണ എ.കെ ബാലൻ ഇവിടെ ഇരുപത്തിആറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്.

  • എൽ.ഡി.എഫ് 50
  • യു.ഡി.എഫ 37
  • എൻ.ഡി.എ 9
  • മറ്റുള്ളവർ അല്‌ളെങ്കിൽ നോട്ട 4

മലമ്പുഴ: അജയ്യനായി അച്യുതാനന്ദൻ

ന്നെ തോൽപ്പിക്കാനായി വലിയൊരു വ്യാപാര വ്യവസായ ലോബി മണ്ഡലം മുഴുവൻ ഇറങ്ങിക്കളിക്കുമ്പോഴും മലമ്പുഴക്ക് പ്രിയങ്കരൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെയാണെന്ന് സർവേ സൂചിപ്പിക്കുന്നു.മണ്ഡലത്തിന്റെ അടിസ്ഥാനവർഗത്തിന്റെയും സാധാരണക്കാരുടെയും ഇടയിൽ വൻ പിന്തുണ അദ്ദേഹത്തിനുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിയേക്കാൾ 11 ശതമാനം വോട്ടിന് ഇവിടെ വി എസ് മുന്നിലാണ്.

  • എൽ.ഡി.എഫ് 47-
  • യു.ഡി.എഫ 36
  • എൻ.ഡി.എ 13
  • മറ്റുള്ളവർ അല്ലെങ്കിൽ നോട്ട4

ജില്ലകളിലൂടെ തൃശുർ

ആകെ സീറ്റ് 13, എൻ.ഡി.എഫ് 7, യു.ഡി.എഫ് 6

ഇടതിന് മുൻതൂക്കമെങ്കിലും യുഡിഎഫും കരുത്തുകാട്ടും

തുടർച്ചയായി മൂന്നു തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന്റെ ആവേശത്തിയാണ് തൃശൂർ ജില്ലയിൽ എൽ.ഡി.എഫ് അങ്കത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 13ൽ 7സീറ്റ് നേടി ഭൂരിപക്ഷം പിടിക്കാൻ ഇടതിനായി.തുടർന്ന് ഇടതുമുന്നണിക്ക് സംസ്ഥാനത്ത് തിരിച്ചടിയുണ്ടായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും ജയം എൽ.ഡി.എഫിന് വൻ ആത്മവിശ്വാസമാണുണ്ടാക്കിയത്. തൃശൂരിലും ജില്ലയുടെ പകുതിവീതം പ്രദേശമുൾപ്പെടുന്ന ആലത്തൂർ, ചാലക്കുടി മണ്ഡലങ്ങളിലും ഇടതുമുന്നണിയുടെ പ്രതിനിധികളാണ് ലോക്‌സഭയിലത്തെിയത്. തുടർന്ന് നടന്ന തദ്ദേശതെരഞ്ഞെടുപ്പിലും ജില്ലയിൽ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടി.

തൃശൂർ കോർപറേഷനിൽ ജയിച്ചതുകൂടാതെ, 86 ഗ്രാമപഞ്ചായത്തുകളിൽ 66 എണ്ണം ഇടതുമുന്നണിയുടെ കൈയിലത്തെി. 35ൽനിന്നാണ് ഈ വളർച്ച. ജില്ലയിൽ ഏഴിൽ ആറ് നഗരസഭകളും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ജില്ലാ പഞ്ചായത്ത് മൃഗീയഭൂരിപക്ഷത്തിന് തിരിച്ചുപിടിക്കുകയും 16 ബ്‌ളോക് പഞ്ചായത്തുകളിൽ 13 ഇടത്ത് അധികാരത്തിലത്തെുകയും ചെയ്തു. മന്ത്രി സി.എൻ. ബാലകൃഷ്ണൻ പരിലാളിക്കുന്ന വടക്കാഞ്ചേരിയിലെ ആദ്യ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫ് ഭരണത്തിലത്തെിയത് വലതുക്യാമ്പിനെ ഞെട്ടിച്ചിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ് നില വച്ച് നോക്കുമ്പോൾ 13 നിയമസഭാ മണ്ഡലങ്ങളിൽ 12ലും എൽ.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുണ്ട്.

യു.ഡി.എഫിന്റെ വളർച്ച താഴേക്കാവുമ്പോൾ അതിന്റെ ഫലം കൊയ്യന്നത് ബിജെപിയാണെന്നാണ് തൃശൂരിന്റെ അനുഭവം. ആദ്യമായി ഒരു പഞ്ചായത്തിൽ ഭരണത്തിലത്തെിയതും കൊടുങ്ങല്ലൂർ നഗരസഭയിൽ കോൺഗ്രസിനെ ബഹുദൂരം പിന്തള്ളി പ്രതിപക്ഷമാകാൻ കഴിഞ്ഞതും ബിജെപിയുടെ അടിത്തറ ബലപ്പെട്ടതിന്റെ സൂചനയാണ്. രണ്ടുപേരുണ്ടായിരുന്ന തൃശൂർ കോർപറേഷനിൽ ബിജെപിയുടെ അംഗബലം ആറിലേക്കുയർന്നു.

തുടർച്ചയായ മൂന്ന് തിരഞ്ഞെടപ്പുകളിൽ കിട്ടിയ ഈ വിജയംകൊണ്ടാവണം സംസ്ഥാനത്തുതന്നെ എൽ.ഡി.എഫ് എറ്റവും കൂടുതല പ്രതീക്ഷയർപ്പിക്കുന്ന ജില്ലയാണ് തൃശൂർ. ആ പ്രതീക്ഷയെ ശരിവെക്കുന്ന വിധത്തിൽ എൽഡിഎഫ് മുന്നിലെത്തുമെന്ന് മറുനാടൻ സർവേ വ്യക്തമാക്കുമ്പോഴും യുഡിഎഫും കരുത്തുകാട്ടും. ചേലക്കര, ഗുരുവായൂർ,നാട്ടിക,കൊടുങ്ങല്ലൂർ,പുതുക്കാട്,കയ്‌പ്പമംഗലം, ചാലക്കുടി, എന്നീ ഏഴ് സീറ്റുകളിൽ സർവേ പ്രകാരം എൽ.ഡി.എഫ് മുന്നിട്ട് നിൽക്കുമ്പോൾ കുന്ദംകുളം, മണലൂർ, തൃശൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ഒല്ലൂർ എന്നീ സീറ്റുകളിലാണ് യു.ഡി.എഫ് മുന്നിട്ടു നിൽക്കുന്നത്. പക്ഷേ ഇതിൽ വടക്കാഞ്ചേരി, ഒല്ലൂർ, മണലൂർ, തൃശൂർ, കുന്ദംകുളം എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് പേരാട്ടമാണെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

മണ്ഡല ചിത്രം

തൃശൂർ: പത്മജക്ക് അഗ്‌നി പരീക്ഷ

പത്മജാവേണുഗോപാലിന്റെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ മണ്ഡലത്തിൽ തങ്ങളുടെ ഏറ്റവും ജനപ്രിയ നേതാവായ വി എസ് സുുനിൽകുമാറിനെ, കൈപ്പമംഗലത്തെ സിറ്റിങ് സീറ്റിൽനിന്ന് മാറ്റി ഇവിടേക്ക് കൊണ്ടുവന്ന ഇടതുമുന്നണിയുടെ തന്ത്രം ആദ്യഘട്ടത്തിൽ വിജയിച്ചുവെന്ന സൂചനയാണ് സർവേ ഫലങ്ങൾ നൽകുന്നു. യൂ.ഡി.എഫിന്റെ കുത്തക സീറ്റിൽ വെറും ഒരു ശതമാനം വോട്ടിനാണ് പത്മജ മുന്നിട്ടുനിൽക്കുന്നത്.16 ശതമാനം വോട്ട് ഇവിടെ ബിജെപി നേടിയിരക്കയാണെന്നതും ശ്രദ്ധേയമാണ്.

  • യു.ഡി.എഫ് 40 ശതമാനം
  • എൽ.ഡി.എഫ് 39
  • എൻ.ഡി.എ 16
  • മറ്റുള്ളവർ അഥവാ നോട്ട 5

കുന്ദംകുളം:യു.ഡി.എഫിന് നേരിയ മുൻതൂക്കം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ.എമ്മിലെ ബാബു പാലിശ്ശേരി വെറും 481 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ സി.എംപി നേതാവ് സി.പി ജോണിനെ തോൽപ്പിച്ചത്. ഇത്തവണ സിപിഐ.എം മുൻ ജില്ലാസെക്രട്ടറി എ.സി മൊയ്തീനാണ് ഇടതുസ്ഥാനാർത്ഥി. ഈ മേഖലയിൽ സിപിഐ.എമ്മിലെ ശക്തമായ വിഭാഗീയത മൊയ്തീനെ ബാധിച്ചെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. തോറ്റിട്ടും മണ്ഡലത്തിൽ തമാസിച്ച് പ്രവർത്തിച്ചതും ജോണിന് ഗുണം ചെയ്തു. സർവേ സൂചനകൾ അനുസരിച്ച് 2 ശതമാനം വോട്ടിന് ഇവിടെ സി.പി ജോൺ മുന്നിലാണ്.

  • യു.ഡി.എഫ്40 ശതമാനം
  • എൽ.ഡി.എഫ്38
  • എൻ.ഡി.എ18
  • മറ്റുള്ളവർ അഥവാ നോട്ട4

മണലൂർ:കടുത്ത പോരാട്ടം,യു.ഡി.എഫിന് നേരിയ മുൻതൂക്കം

2011ലെ നിയസഭാതെരഞ്ഞെടുപ്പിൽ വെറും 481 വോട്ടിനാണ് ഇടതുമുന്നിക്ക് മണ്ഡലം നഷ്ടമായത്. 2006ൽ മികച്ച ഭൂരിപക്ഷത്തിന് വിജയിച്ച കർഷക നേതാവ് മുരളി പെരുനെല്ലിയെ മാറ്റിയാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിനെ മണലൂരിൽ മത്സരിപ്പിച്ചത്. ഇവിടെ സ്വതന്ത്രനായി മത്സരിച്ച പി.വി. ജോൺ പിടിച്ച 860 വോട്ട് നിർണായകമായി. ഇത്തവണ മണ്ഡലം പിടിക്കാനുള്ള വാശിയിലാണ് സിപിഐ.എം മുരളിയെ തന്നെയാണ് സ്ഥാനാർത്ഥിയാക്കിയത്.പക്ഷേ,കടുത്ത മൽസരം നടക്കുന്ന ഇവിടെ സർവേ സൂചനകൾ പ്രകാരം 2 ശതമാനം വോട്ടിന്റെ മുൻതൂക്കം യു.ഡി.എഫിനാണുള്ളത്.പക്ഷേ വരും ദിനങ്ങളിലെ പ്രചാരണം വഴി ഇത് മറികടക്കാമെന്നാണ് ഇടതുമുന്നണി കരുതുന്നത്.

  • യു.ഡി.എഫ്40 ശതമാനം
  • എൽ.ഡി.എഫ്38
  • എൻ.ഡി.എ16
  • മറ്റുള്ളവർ അഥവാ നോട്ട6

ഇരിങ്ങാലക്കുട: ഉണ്ണിയാടൻ മുന്നിൽ

ഗവൺമെന്റ് ചീഫ് വിപ്പും കേരളാകോൺഗ്രസ് എം.നേതാവുമായ തോമസ് ഉണ്ണിയാടൻ മൽസരിക്കുന്ന ഇരിങ്ങാലക്കുടയിൽ മാത്രമാണ്, ഈ സർവേ പ്രകാരം തൃശൂർ ജില്ലയിൽ വ്യക്തമായ ലീഡിലേക്ക്വരാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുള്ളത്.പക്ഷേ മുന്നണികൾ തമ്മിലുള്ള നാലുശതമാനം വോട്ടു വ്യത്യാസം ശക്തമായ മൽസരം നടക്കുന്നതിന്റെയും സൂചന നൽകുന്നു.

  • യു.ഡി.എഫ്44 ശതമാനം
  • എൽ.ഡി.എഫ്40
  • എൻ.ഡി.എ11
  • മറ്റുള്ളവർ അഥവാ നോട്ട5

വടക്കാഞ്ചേരി: മന്ത്രിയുടെ സീറ്റിൽ കടുത്ത പോരാട്ടത്തിൽ യുഡിഎഫ്

മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ സിറ്റിങ് സീറ്റിയായ വടക്കാഞ്ചരിയിലെ നഗരസഭയിലേക്ക് നടന്ന കന്നി തെരഞ്ഞെടുപ്പിൽ തന്നെ വിജയം കൊയ്തതിന്റെ ആവേശത്തിലാണ് ഇടതുക്യാമ്പ്. ഇത്തവണ സി.എൻ സ്വയം മാറിനിന്ന് അനിൽ അക്കരയെന്ന മികച്ച സ്ഥാനാർത്ഥിയെ രംഗത്തിറക്കിയിരക്കയാണ്. തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങിയ ഇടതുമുന്നണി നടി കെ.പി.എ.സി ലളിതയെയാണ് ഇവിടെ ആദ്യം സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചത്.എന്നാൽ. പരസ്യ പ്രതിഷേധങ്ങളെ തുടർന്ന് ലളിത സ്വയം പിന്മാറുകയും പകരം മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ മേരി തോമസിനെ സ്ഥാനാർത്ഥിയാവുന്നത്. ഇതോടെ യുഡിഎഫ് സ്വഭാവമുള്ള മണ്ഡലത്തിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. സർവേ ഫലം സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. നിലവിൽ ഇവിടെ 3 ശതമാനം വോട്ടിന് യു.ഡി.എഫ് മുന്നിലാണ്. പക്ഷേ വരും ദിനങ്ങളിലെ പ്രചാരണം വഴി ഇത് മറികടക്കാമെന്നാണ് എൽഡിഎഫ് കരുതുന്നത്.

  • യു.ഡി.എഫ്  43
  • എൽ.ഡി.എഫ് 40 ശതമാനം
  • എൻ.ഡി.എ 11
  • മറ്റുള്ളവർ അഥവാ നോട്ട6

ഒല്ലുർ: കടുപ്പത്തിനൊടുവിലും യുഡിഎഫ്

87നുശേഷം നടന്ന തെരഞ്ഞെടപ്പിലൊക്കെ ഓരോ തവണയും ചാഞ്ചടുന്ന മണ്ഡലമാണ് ഒല്ലൂർ. അഞ്ചുവർഷം മുമ്പ് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ ഇടതുമുന്നണി ഇത്തവണ രംഗത്തിറക്കുന്നത് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജനെയാണ്. യു.ഡി.എഫിനുവേണ്ടി കോൺഗ്രസിന്റെ സിറ്റിങ് എംഎ‍ൽഎ എംപി. വിൻസെന്റ് ഒരിക്കൽക്കൂടി പോരിനിറങ്ങുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലെ നാലുപഞ്ചായത്തുകളും തങ്ങളുടെ കൈയിലത്തെിയയാണ് ഇടതിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തൃശൂർ കോർപറേഷൻ ഡിവിഷനുകളിൽ ഇരു മുന്നണിയും തുല്യശക്തിയാണ്. ഓരോ തെരഞ്ഞെടുപ്പിലും മറുപക്ഷം ചേരുന്ന മണ്ഡലത്തിന്റെ സ്വഭാവം ഇത്തവണയും തുടരുമെന്ന സൂചനയാണ് സർവേയിലും കാണുന്നത്. നിലവിൽ നാലുശതമാനം വോട്ടിന് ഇവിടെ യു.ഡി.എഫ് മുന്നിലാണ്.

  • യു.ഡി.എഫ് 42 ശതമാനം
  • എൽഡിഎഫ് 38
  • എൻ.ഡി.എ17
  • നോട്ട അഥവാ മറ്റുള്ളവർ3

കൊടുങ്ങല്ലുർ: എൽ.ഡി.എഫ് തിരിച്ചുവരുന്നു

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടി.എൻ. പ്രതാപൻ യു.ഡി.എഫിലേക്ക് മുതൽകൂട്ടിയ മണ്ഡലം തിരിച്ചു പിടിക്കാനായി എൽ.ഡി.എഫ് രംഗത്തിറക്കിയിരക്കുന്നത് മുന്മന്ത്രി വി.കെ. രാജന്റെ മകൻ അഡ്വ. വി.ആർ. സുനിൽകുമാറിനെയാണ്.പ്രതാപൻ മാറിനിൽക്കവേ മണ്ഡലം നിലനിർത്താൻ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ധനപാലനെയാണ്. തദ്ദേശത്തിൽ ബിജെപി വൻ മുന്നേറ്റം നടത്തിയ മേഖല കൂടിയാണിത്. നിലവിലെ സ്ഥിതപ്രകാരം മണ്ഡലം എൽ.ഡി.എഫ് തിരച്ചുപിടിക്കുമെണ് സർവേയിൽ കാണുന്നത്.

 

  • എൽ.ഡി.എഫ്41 ശതമാനം
  • യു.ഡി.എഫ്34
  • എൻ.ഡി.എ22
  • മറ്റുള്ളവർ അഥവാ നോട്ട3

നാട്ടിക: ഇടതിന്റെ മുൻതൂക്കത്തിനിടയിലും അടിയൊഴുക്കുകൾ

നാട്ടികയിൽ സിറ്റിങ് എംഎ‍ൽഎയായ എൽ.ഡി.എഫിലെ ഗീത ഗോപിയെ നേരിടാൻ ഘടകകക്ഷിയായ സി.എംപിക്ക് കൊടുത്ത സീറ്റ് കോൺഗ്രസ് ഏറ്റടെുത്ത് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി. ദാസനെ രംഗത്തിറക്കിയരിക്കായാണ്. എൻ.ഡി.എ സഖ്യത്തിൽ ബി.ഡി.ജെ.എസിന്റെ തീപ്പൊരിയായ കെ.പി.എം.എസ് നേതാവ് ടി.വി. ബാബുവും അനക്കം സൃഷ്ടിക്കുന്നുണ്ട്. പട്ടികജാതി സംവരണ മണ്ഡലമായ നാട്ടികയിൽ എൻ.ഡി.എ. എസ്.എൻ.ഡി.പി കെ.പി.എം.എസ് സഖ്യം ശക്തമായ അടിയൊഴുക്ക് സൃഷ്ടിക്കുമെന്ന തോന്നൽ സൃഷ്ടിക്കുന്നുണ്ട്.ബാബു ബിജെപിയുമായി ബന്ധം സ്ഥാപിച്ചതോടെ കെ.പി.എം.എസ് ശാഖയിൽ ഒരുവിഭാഗം പ്രതിഷേധവുമായി പരസ്യമായി രംഗത്തിറങ്ങിട്ടുണ്ട്.തദ്ദേശതെരഞ്ഞെടുപ്പിൽ ഈ മേഖലയിൽ എൽ.ഡി.എഫിനുണ്ടായ മേൽക്കൈ ഇത്തവണയും ആവർത്തിക്കുമെന്ന സൂചനയാണ് സർവേ ഫലം നൽകുന്നത്.

  • എൽ.ഡി.എഫ്44 ശതമാനം
  • യു.ഡി.എഫ്30
  • എൻ.ഡി.എ23
  • മറ്റുള്ളവർ അഥാവ നോട്ട3

ചേലക്കര: വീണ്ടും ചുവക്കും

മൂന്നുവട്ടം എംഎ‍ൽഎയായ കെ.രാധകൃഷ്ണൻ സൃഷ്ടിച്ച മികച്ച ഇമേജിന്റെ പിൻബലത്തിലാണ് ഇവിടെ ഇടതുമുന്നണി കളത്തിലിറങ്ങുന്നത്. ഇത്തവണ രാധാകൃഷ്ണൻ മാറിനിന്നതോടെ യുവ നേതാവ് യു.ആർ പ്രദീപിനെയാണ് സിപിഐ.എം രംഗത്തിറക്കിയത്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വച്ച് ഇവിടെ ഇടതുമുന്നണി മികച്ച വിജയം നേടുനുള്ള സാധ്യതയാണ് സർവേയിലും കാണുന്നത്.മുന്നണികൾ തമ്മിൽ 11ശതമാനം വോട്ടിന്റെ വ്യത്യാസം കാണുന്ന മണ്ഡലമാണിത്. കഴിഞ്ഞതവണ ഇരുപത്തിനാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ എൽ.ഡി.എഫ് ജയിച്ചത്.

  • എൽ.ഡി.എഫ്48 ശതമാനം
  • യു.ഡി.എഫ്37
  • എൻ.ഡി.എ11
  • മറ്റുള്ളവർ അഥവാ നോട്ട4

പുതുക്കാട്: സിപിഐ.എം കോട്ടയിൽ മാറ്റമില്ല

കഴിഞ്ഞ തവണ ഇരുപത്തിആറായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് ജയിച്ച സീറ്റാണിത്.കേരളത്തിലെ ഏറ്റവും മികച്ച എംഎ‍ൽഎമാരിൽ ഒരാളായി പേരെടുത്ത സി.രവീന്ദ്രനാഥ് മൽസരിക്കുമ്പോൾ ഇവടെ ഭയപ്പെടാൻ ഒന്നുമില്‌ളെന്നാണ് ഇടതുമുന്നണിയുടെ കണക്കൂകൂട്ടൽ.തദ്ദേശത്തിലെയും ലോക്‌സഭയിലേക്കും ഇടതുസ്ഥാനാർത്ഥിക്ക് കിട്ടിയതും മികച്ച ഭൂരിപക്ഷമായിരുന്നു.ഈ ഡാറ്റ ശരിവെക്കുന്ന രീതിയിലാണ് സർവേ നൽകുന്ന സൂചനയും. എൻ.ഡി.എയുടെ വോട്ടുകളും ഇവിടെ ഗണ്യമായി ഉയർന്നിട്ടുണ്ട്.

  • എൽ.ഡി.എഫ്47ശതമാനം
  • യു.ഡി.എഫ32
  • എൻ.ഡി.എ18
  • മറ്റുള്ളവർ അഥവാ നോട്ട3

ഗുരുവായൂർ: ഇടതിന് മൂൻതൂക്കം

ഒരുകാലത്ത് മുസ്ലീലീഗിന്റെ ഉറച്ചകോട്ടയായി കരുതിയിരുന്ന ഗുരുവായൂർ കഴിഞ്ഞ കുറേക്കാലമായി ഇടതിനൊപ്പമാണ്. സിറ്റിംങ്ങ് എംഎ‍ൽഎയായ കെ.വി അബ്ദുൽ ഖാദറിനെതന്നെ സിപിഐ.എം വീണ്ടും രംഗത്തിറക്കിയപ്പോൾ,യുവനേതാവ് അഡ്വ.പി.എം സാദിഖലിയെയാണ് മുസ്ലിം ലീഗ് രംഗത്തിറക്കിയത്.കഴിഞ്ഞതവണ 9968 വോട്ടുകൾക്ക് ജയിച്ച എൽ.ഡി.എഫ് ഇത്തവണയും വിജയം ആവർത്തിക്കുമെന്നാണ് സർവേ ഫലം നൽകുന്ന സൂചകവും.

  • എൽ.ഡി.എഫ്40ശതമാനം
  • യു.ഡി.എഫ്35
  • എൻ.ഡി.എ12
  • മറ്റുള്ളവർ അഥവാ നോട്ട3

കൈപ്പമംഗലം: ഇടത് ബഹുദൂരം മുന്നിൽ

യു.ഡി.എഫിലെ തർക്കംകാരണം സ്ഥാനാർത്ഥി നിർണ്ണയം നീണ്ടുപോയ കൈപ്പമംഗലത്ത് എൽ.ഡി.എഫ് ഏറെ മുന്നിലാണെന്ന സർവേ ഫലം സൂചിപ്പിക്കുന്നു.കഴിഞ്ഞതവണ 13,570 വോട്ടിലാണ് ഇവിടെ സിപിഐയിലെ വി എസ് സുനിൽകുമാർ ജയിച്ചുകയറിയത്. ഇത്തവ തൃശൂരിൽ പത്മജ വേണുഗോപാലിനെ എതിരിടുന്നതിനായി സുനിൽകുമാർ മണ്ഡലം മാറിയപ്പോൾ ഇവിടെ നറുക്കുവീണത് സിപിഐ നേതാവ് ടൈസൺ മാസ്റ്റർക്കാണ്.ആർ.എസ്‌പിയിലെ മുഹമ്മദ് നഹാസാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി.ബി.ജെ.ഡി.എസ് സ്ഥാനാർത്ഥി മൽസരിക്കുന്ന ഇവിടെ എൻ.ഡി.എയുടെ വോട്ടിലും വലിയ വർധന കാണുന്നുണ്ട്.

  • എൽ.ഡി.എഫ്46ശതമാനം
  • യു.ഡി.എഫ്35
  • എൻ.ഡി.എ16
  • മറ്റുള്ളവർ അഥവാ നോട്ട3

ചാലക്കുടി: പൊരിഞ്ഞ പോരാട്ടം; എൽ.ഡി.എഫിന് മേൽക്കൈ

കഴിഞ്ഞതവണ സിപിഐ.എം നേതാവ് ബി.ഡി ദേവസ്യ വെറും 2549 വോട്ടിനാണ് ഇവിടെ കടന്നുകൂടിയത. ഇത്തവണയും ദേവസ്യതന്നെ വീണ്ടും ജനവിധിതേടുമ്പോൾ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് കോൺഗ്രസ് നേതാവ് ടി.യു രാധാകൃഷ്ണനെയാണ്. സർവേയിലും ലോക്‌സഭാ,തദ്ദേശ തെരഞ്ഞെടുപ്പിന്റെ എതാണ്ട് അതേ ഫലം ആവർത്തിക്കുമെന്നാണ് കാണുന്നത്. ഇവിടെ അഞ്ചുശതമാനം വോട്ടാണ് മുന്നണികൾ തമ്മിലുള്ളത്. എൽ.ഡി.എഫ്45ശതമാനം

  • യു.ഡി.എഫ്40
  • എൻ.ഡി.എ10
  • മറ്റുള്ളവർ അഥവാ നോട്ട 5

(എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ സർവേഫലം നാലെ പ്രസിദ്ധീകരിക്കുന്നതാണ്).