തിരുവനന്തപുരം:  ജലന്തർ രൂപതയിൽ നിരവധി കന്യാ സ്ത്രീകൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുകളുമായി സിസ്റ്റർ ജെസ്മി. പേടി മൂലം ഇക്കാര്യം പുറത്തു പറയാൻ ഇവരൊന്നും തയ്യാറല്ല. ജലന്തറിലെത്തിയ പൊലീസുദ്യോഗസ്ഥരോട് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഗുണ്ടകളായ അച്ചന്മാരാണ്‌ കന്യാസ്ത്രീകളെ പീഡിപ്പിക്കുന്നത്.  ഇതിന് കൂട്ട് നിൽക്കുന്നത് അധികാരികളായ സിസ്റ്റർമാരാണ്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ഒരു പീഡനം മാത്രമാണ് ഇത്തരത്തിൽ നിരവധി പേർ പലതും കടിച്ചമർത്തി ജീവിക്കുകയാണ്. പീഡനത്തിനിരയാവുന്നവരെ ഭീഷണിപ്പെടുത്തി കാൽക്കീഴിലാക്കി വച്ചിരിക്കുകയാണ്. ഇങ്ങനെ അടിമകളായ കന്യാ സ്ത്രീകളെ പലതരം ചൂഷണങ്ങൾക്കും വിധേയമാക്കും. അനുസരിച്ചില്ലെങ്കിൽ ക്രൂരമായ ശിക്ഷാ നടപടികൾക്ക് വിധയമാക്കും. എങ്ങനെയെങ്കിലും ഇക്കാര്യം പുറത്ത് പോകുമെന്നുറപ്പാകുമ്പോൾ ഇവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകി വരുതിയിലാക്കുകയാണ് പതിവ്. അല്ലെങ്കിൽ ഈ ഭൂമിയിൽ നിന്നു തന്നെ ഇല്ലാതാക്കും.

പീഡനം സഹിക്കാനാവാതെ കന്യാസ്ത്രീ പട്ടം ഉപേക്ഷിക്കുന്ന ഒരാളെപോലും പുറത്ത് പോകാൻ സമ്മതിക്കില്ല. പോകുന്നതിന് മുൻപ് ധ്യാനം കൂടാൻ പറഞ്ഞു വിടുകയും പിന്നീട് ഇവരെ പറ്റി ഒരു വിവരവും ഇല്ലാതെയും ആകും. സഭയിലേക്ക് പ്രവേശിച്ചപ്പോൾ അത് മറ്റൊരു ലോകമാണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ അവിടുത്തെ രീതികൾ കണ്ടപ്പോൾ ഒരു അധോലോകമാണെന്ന് മനസ്സിലായി. ആ അധോലോകത്തിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ മൂലമാണ് ഞാൻ പുറത്തേക്ക് രക്ഷപെട്ടത് എന്നും ജെസ്മി പറഞ്ഞു.

ജലന്ധർ രൂപതയിൽ കോടിക്കണക്കിന് സ്വത്തുക്കളുണ്ട്. ഫ്രാങ്കോ ബിഷപ്പ് അധികാരത്തിലും ധൂർത്തിലും മതി മറന്നാണ് ജീവിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്കും അധികാരികൾക്കും കോടികൾ വാരിക്കൊടുക്കുന്നതുകൊണ്ടാണ് അവർ മിണ്ടാതിരിക്കുന്നത്. രൂപതയിലെ മിക്ക അച്ചന്മാരും ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്. ജലന്തറിൽ മാധ്യമ പ്രവർത്തകരെ മർദിച്ചത് സാധാരണ സെക്യൂരിറ്റിക്കാരല്ല ഗുണ്ടകളാണ്. പകൽ ഗുണ്ടായിസം തന്നെയാണ് അവിടെ കാട്ടിയത്. എന്തും ചയ്യാൻ മടിക്കാത്തവരാണെന്ന് ഇതോടെ എല്ലാവർക്കും മനസ്സിലായി. ഇത്രയും വൃത്തികേടുകൾ കേളത്തിലെ രൂപതകളിൽ നടക്കുന്നില്ലെന്നാണ് എന്റെ വിശ്വാസമെന്നും ജെസ്മി പറഞ്ഞു.

പണവും സുഖ സൗകര്യവും കഴിഞ്ഞാൽ പിന്നെ പുരുഷന്മാർക്ക് വേണ്ടത് പെണ്ണാണ്. അത് തൊട്ടടുത്ത് തന്നെയുണ്ട്, അവരുടെ കൈപ്പിടിയിൽ. ഭയപ്പെടുത്തിയാണ് ഇതെല്ലാം ചെയ്യുന്നത്. എല്ലാ മതങ്ങളും ഭയത്തിൽ നിന്നും ജനിച്ചതാണ് എല്ലാ മതങ്ങളും നിലനിൽക്കണമെങ്കിലും ഭയം വേണം. എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെങ്കിൽ, മരണത്തിന് ശേഷം നരകം ലഭിക്കും എന്ന ചിന്തയില്ലെങ്കിലോ ആരും ഈ മതങ്ങളുടെ പിന്നാലെ പോകില്ല. ഇത് പരമാവധി ചൂഷണം ചെയ്യുകയാണ് ഈ സഭയിലെ ഉന്നതർ. ഇത്തരത്തിലൊരു അവസ്ഥയിലേക്ക വരാനുള്ള കാരണം ദൈവത്തെ മാറ്റി വച്ച് സമ്പത്തിനെ പ്രതിഷ്ഠിച്ചതാണ്. അതിന്റെയും കാരണം ദൈവത്തിലെ ആശ്രയ ബോധം കുറഞ്ഞതാണ്. പണ്ട് കാലത്ത് സമ്പത്തില്ലാത്തവർ പറഞ്ഞിരുന്നത് നമുക്ക് അധ്വാനിക്കാം ബാക്കി ദൈവം തരും എന്നായിരുന്നു. എന്നാൽ ഇന്ന് എല്ലാവരുടെ കൈയിലും സമ്പത്ത് കുമിഞ്ഞു കൂടി. ആർക്കും ദൈവ വിശ്വാസം ഇല്ലാതായതായും ജെസ്മി പറഞ്ഞു.

Jesus and Me എന്നതിന്റെ ചുരുക്കെഴുത്തിലൂടെയാണു ജെസ്മി ഉണ്ടാകുന്നത. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സന്ന്യാസ ജിവിതത്തിനു ശേഷം 2008 ഓഗസ്റ്റ് 31 നണ് സിസ്റ്റർ ജെസ്മി സിം.എം സി ( കോൺഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമൽ)യിൽ നിന്നും വിടുതൽ ലഭിക്കുന്നതിനുള്ള അപേക്ഷ നൽകി മഠം വിട്ടുപോരുന്നത്. ദീർഘകാലം അദ്ധ്യാപിക കൂടിയായിരുന്ന അവർ 3 വർഷം തൃശ്ശൂർ വിമലാ കോളേജിലും 3 വർഷം സെന്റ് മേരീസ് കോളേജിലും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. അധികാരികളിൽ നിന്നുള്ള പീഡനം സഹിക്കവയ്യാതെ ആയപ്പോൾ അവർ എടുത്ത ഈ തീരുമാനം ഉയർത്തിയ അലകൾ ഇപ്പോളും ഇല്ലാതായിട്ടില്ല. ഈ കടുത്ത തീരുമാനത്തിലേയ്ക്ക് തന്നെ നയിച്ച സംഭവ പരമ്പരകൾ വ്യക്തമാക്കിക്കൊണ്ട് സിസ്റ്റർ ജെസ്മി എഴുതിയ ആത്മകഥയാണ് ''ആമേൻ''. അഡ്വ:കെ.ആർ ആശയുടെ സഹായത്തോടെ രചിച്ചിട്ടുള്ള ഈ 183 പേജുകളുള്ള ഈ ആത്മകഥ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി.ബുക്‌സ് ആണ്.

പ്രിൻസിപ്പാൾ ആയിരുന്ന കാലത്ത് കോളേജിനുള്ളിൽ നടന്നിരുന്ന പല അഴിമതികൾക്കെതിരെ94ം ശബ്ദംഉയർത്തി. കർമ്മലീത്താസഭ പ്രാർത്ഥനയുടെ കൂട്ടായ്മകളിൽ മറ്റു സഭകളെക്കാളും മെച്ചപ്പെട്ടതായിട്ടായിരുന്നു പാരമ്പര്യമായി വിശ്വസിച്ചു വന്നിരുന്നത്. എന്നാൽ ഇതിനുള്ളിലും കട്ടുറൂമ്പുകൾ നിറഞ്ഞതാണെന്ന് സിസ്റ്റർ ജെസ്മിയുടെ വെളിപ്പെടുത്തലുകളോടെയാണ് പുറംലോകം അറിയുന്നത്.