തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ ദിനപത്രമായ മറുനാടൻ മലയാളിയും ഏറ്റവും വലിയ ഓൺലൈൻ ടിവിയുമായ മറുനാടൻ ടിവിയിലും മാധ്യമപ്രവർത്തകരുടെ ഒഴിവുകൾ. മിടുക്കരും അധ്വാനശീലരുമായ യുവ മാധ്യമപ്രവർത്തകരിൽ നിന്നും മറുനാടൻ അപേക്ഷ ക്ഷണിക്കുന്നു.

രണ്ട് വർഷം മുതൽ പത്ത് വർഷം വരെ പ്രവർത്തിപരിയമുള്ള മാധ്യമ പ്രവർത്തകരിൽ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്. ഏതെങ്കിലും ഓൺലൈൻ മാധ്യമത്തിലോ പത്രത്തിന്റെ ഡെക്‌സിലോ ബ്യൂറോയിലോ ചാനലുകളിലോ പ്രവർത്തിപരിചയം ഉള്ളവർക്കാണ് മുൻഗണന നൽകുന്നത്. മറുനാടൻ മലയാളിയുടെ തിരുവനന്തപുരത്തെ ഡെസ്‌ക്കിന്റെ ഭാഗമായി കോവിഡ് കാലത്ത് വീട്ടിൽ ഇരുന്നു കൊണ്ട് ജോലി ചെയ്യാനാണ് അവസരം ഒരുക്കുന്നത്.

മറുനാടൻ ടിവിയിൽ തിരുവനന്തപുരം സെൻട്രൽ ഡെസ്‌ക്കിലാണ് അവസരം. അതുകൊണ്ട് തിരുവനന്തപുരം ഡെസ്‌ക്കിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ തിരുവനന്തപുരം സ്വദേശികളായിരിക്കണം. ഡെസ്‌ക്കിലെ ഒഴിവുകൾക്ക് പുറമേ മറുനാടന്റെ മറ്റു ബ്യൂറോകളിലേക്കും പുതുതായി ജേണലിസ്റ്റുകളെ എടുക്കുന്നുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും ആലപ്പുഴയിലും തൃശ്ശൂരും മലപ്പുറത്തും കണ്ണൂരും ട്രെയിനീ റിപ്പോർട്ടർമാരെയും ആവശ്യമുണ്ട്. അതത് ജില്ലകളിൽ ഉള്ളവരാണ് ഇതിനായി അപേക്ഷിക്കേണ്ടത്. നിലവിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അതിനേക്കാൾ ഉയർന്ന സാലറിയും നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.

റിപ്പോർട്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ക്യാമറയും കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. എല്ലാവരും നിർബന്ധമായും മലയാളത്തിൽ ടൈപ്പ് ചെയ്യാൻ അറിവുണ്ടായിരിക്കണം. മംഗ്ലീഷിൽ ഗൂഗിൾ വഴി ചെയ്യാനുള്ള പ്രാവീണ്യമല്ല ആവശ്യം. ജോലിക്കായി അപേക്ഷിക്കുന്നവർ 38 വയസിൽ താഴെയുള്ളവർ ആയിരിക്കണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പു കാലം കൂടി കണക്കിലെടുത്തു കൊണ്ടാണ് മറുനാടൻ മലയാളി വെബ്‌സൈറ്റിലും മറുനാടൻ ടിവിയിലും വിപുലീകരണങ്ങൾ നടക്കുന്നത്.

എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് ധീരതയോടെ സത്യം ലോകത്തോട് വിളിച്ചു പറയണം എന്നാഗ്രഹിക്കുന്ന പത്രപ്രവർത്തകർക്കുള്ള അവസരമാണ് മറുനാടൻ ഒരുക്കുന്നത്. മൊബൈൽ ജേണലിസത്തിൽ മലയാളത്തിൽ ശക്തമായ സാന്നിധ്യമാകാൻ മറുനാടൻ മലയാളിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മോജോ ലൈവുകൾ മുമ്പ് ചെയ്തിട്ടുള്ളവർക്കും റിപ്പോർട്ടർ നിയമനത്തിൽ മുൻഗണന ലഭിക്കുന്നതായിരിക്കും. ഒരേ സമയം വാർത്ത എഴുതാനും വീഡിയോ റിപ്പോർട്ടുകൾ ചെയ്യാനും താൽപ്പര്യമുള്ളവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. പ്രാദേശികമായി വാർത്തകൾ കണ്ടെത്തി നൽകാൻ ആത്മവിശ്വാസമുള്ള ആർക്കും അപേക്ഷിക്കാം

മറുനാടൻ കുടുംബത്തിൽ മാധ്യമ പ്രവർത്തകനായി ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർ എത്രയും പെട്ടന്ന് ബയോഡാറ്റ hr@marunadan.in  എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.