- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ മലയാളിയിൽ ജേണലിസ്റ്റുകളുടെ ഒഴിവുകൾ; കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം, കൊല്ലം ജില്ലകളിൽ നിയമനം; ഏഴ് ഒഴിവുകളിലേക്കായി ഒരു വർഷം മുതൽ പത്തു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ മാധ്യമ സ്ഥാപനമായ മറുനാടൻ മലയാളിയിൽ മാധ്യമപ്രവർത്തകരുടെ ഒഴിവുകൾ. മിടുക്കരും അധ്വാനശീലരുമായ യുവ മാധ്യമപ്രവർത്തകരിൽ നിന്നും മറുനാടൻ അപേക്ഷ ക്ഷണിക്കുന്നു. ഒരു വർഷം മുതൽ പത്ത് വർഷം വരെ പ്രവർത്തി പരിചയമുള്ള മാധ്യമ പ്രവർത്തകരിൽ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്.
ഏതെങ്കിലും ഓൺലൈൻ മാധ്യമത്തിന്റെയോ പത്രത്തിന്റെയോ യുട്യൂബ് ചാനലിന്റോയോ ടിവി ചാനലിന്റെയോ ഭാഗമായി ജോലി ചെയ്തു പരിചയമുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. റിപ്പോർട്ടറായി ബ്യൂറോകളിൽ ജോലി ചെയ്തു പരിചയം ഉള്ളവർക്കാണ് പ്രഥമ പരിഗണന ലഭിക്കുക. ആകെയുള്ളത് ഏഴ് വേക്കൻസികളാണ്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം, കൊല്ലം എന്നീ ജില്ലകളിൽ സ്ഥിരം റിപ്പോർട്ടർമാരെയാണ് നിയമിക്കുന്നത്. ഇവരെ സ്ഥാപനം നേരിട്ടാകും നിയമിക്കുന്നത്. ഇത് കൂടാതെ ഒരു സ്പെഷ്യൽ കറസ്പോണ്ടിന്റെയും ഒരു സോഷ്യൽ മീഡിയാ കൈകാര്യം ചെയ്യുന്ന ആളെയും നിയമിക്കും.
റിപ്പോർട്ടറായി ജോലിയിലേക്ക് അപേക്ഷിക്കുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷമെങ്കിലും പ്രവർത്തന പരിചയം ആവശ്യമുണ്ട്. അതത് ജില്ലകളിൽ തലസ്ഥാന നഗരങ്ങളിൽ താമസിക്കുന്നവർക്കാണ് നിയമനത്തിൽ മുൻഗണന. 35-40 വരെയാണ് പരമാവധി പ്രായപരിധി. പത്ത് വർഷത്തിന് മുകളിൽ പ്രവർത്തന പരിചയമുള്ള മുതിർന്നവർ അപേക്ഷിക്കേണ്ടതില്ല. റിപ്പോർട്ടർമാരായി നിയമനം ലഭിക്കുന്നവർ ഒരു വർഷം പ്രൊബേഷൻ പിരീഡിൽ ആയിരിക്കും. അതിന് ശേഷം ശമ്പള വർദ്ധനവും മറ്റു സ്ഥിര ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും ലഭിക്കും.
സ്പെഷ്യൽ കറസ്പോണ്ടന്റായി അപേക്ഷിക്കുന്നയാൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം യാത്ര ചെയ്തു റിപ്പോർട്ടു ചെയ്യാൻ താൽപ്പര്യമുള്ള ആളായിരിക്കണം. അത്യാവശ്യം ക്യാമറ കൈകാര്യം സോഷ്യ മീഡിയാ ലൈവുകൾ ചെയ്യാനും മികച്ച വാർത്താബോധവും ആവശ്യമാണ്. ഇത് കൂടാതെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യാൻ പ്രാപ്തിയുള്ള ഒരാളെ കൂടി നിയമിക്കുന്നുണ്ട്. തിരുവനന്തപുരത്തെ സെൻട്രൽ ഡെസ്കിലാകും നിയമനം. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ വിശാലമാിയ ഇടപെടാൻ കഴിവുള്ള വ്യക്തിയെയാണ് ഈ തസ്തികയിൽ നിയമിക്കുന്നത്.
ഈ സ്ഥിരം നിയമനങ്ങൾ കൂടാതെ മറ്റു ജില്ലകളിൽ താൽക്കാലിക സ്ട്രിങ്ങർമാരെയും തേടുന്നുണ്ട്. ഇവർക്ക് ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിലാകും ശമ്പളം നൽകുക. എല്ലാ തസ്തികയിലേക്കും അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും മലയാളത്തിൽ ടൈപ്പ് ചെയ്യാൻ അറിവുണ്ടായിരിക്കണം. എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് ധീരതയോടെ സത്യം ലോകത്തോട് വിളിച്ചു പറയണം എന്നാഗ്രഹിക്കുന്ന പത്രപ്രവർത്തകർക്കുള്ള അവസരമാണ് മറുനാടൻ ഒരുക്കുന്നത്. ഒരേ സമയം വാർത്ത എഴുതാനും വീഡിയോ റിപ്പോർട്ടുകൾ ചെയ്യാനും താൽപ്പര്യമുള്ളവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. പ്രാദേശികമായി വാർത്തകൾ കണ്ടെത്തി നൽകാൻ ആത്മവിശ്വാസമുള്ള ആർക്കും അപേക്ഷിക്കാം
മറുനാടൻ കുടുംബത്തിൽ മാധ്യമ പ്രവർത്തകനായി ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർ എത്രയും പെട്ടന്ന് ബയോഡാറ്റ hr@marunadanmalayali.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.
മറുനാടന് ഡെസ്ക്