- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ ടിവിക്ക് 14 ജില്ലകളിലും റിപ്പോർട്ടർമാരെ വേണം; നിയമനം അതാത് നഗരാതിർത്തിയിൽ താമസിക്കുന്ന രണ്ട് വർഷം എങ്കിലും തൊഴിൽ പരിചയം ഉള്ളവർക്ക് മാത്രം; ഉടനടി നിയമനത്തിന് ഇപ്പോൾ തന്നെ അപേക്ഷിക്കുക
തിരുവനന്തപുരം: എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് ധീരതയോടെ സത്യം ലോകത്തോട് വിളിച്ചു പറയണം എന്നാഗ്രഹിക്കുന്ന ഒരു പത്രപ്രവർത്തകൻ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് മറ്റൊരിടത്തും ഇല്ലാത്ത അവസരം മറുനാടൻ മലയാളി നൽകും. മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും കേരളത്തിലെ 14 ജില്ലകളിലും റിപ്പോർട്ടർമാരെ തേടുകയാണ്. നിലവിൽ ഫുൾ ടൈം റിപ്പോർട്ടർമാർ ഉള്ളിടങ്ങളിൽ അടക്കം എല്ലായിടങ്ങളിലും അടിയന്തിരമായി ഓരോരുത്തരെ വീതം നിയമിക്കുകയാണ്. ചില ജില്ലകളിൽ പാർട്ട് ടൈം നിയമനം ആയിരിക്കും. മറുനാടനിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നൽകുന്നത് പ്രധാനമായും രണ്ട് ഉറപ്പുകളാണ്. ഒരു ദിവസം പോലും മുടങ്ങാതെ ശമ്പളം ലഭിക്കും എന്നു മാത്രമല്ല, ഏത് വമ്പനെ കുറിച്ചുള്ള വാർത്തയാണ് നൽകുന്നതെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അത് നൽകിയിരിക്കും എന്നതുമാണ്. മറ്റൊരു സ്ഥാപനത്തിലും അവകാശപ്പെടാൻ പറ്റില്ലാത്ത ഉറപ്പാണ് ഒരു വാർത്തയും മുക്കുകയില്ല എന്നത്. കേരളത്തിലെ നാല് മാധ്യമ സ്ഥാപനങ്ങൾ ഒഴിച്ചു നിർത്തിയാൽ ഏറ്റവും ഉയർന്ന ശമ്പളം നൽകുന്നതും മറുനാടൻ ആണ്. മറുനാടൻ
തിരുവനന്തപുരം: എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് ധീരതയോടെ സത്യം ലോകത്തോട് വിളിച്ചു പറയണം എന്നാഗ്രഹിക്കുന്ന ഒരു പത്രപ്രവർത്തകൻ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് മറ്റൊരിടത്തും ഇല്ലാത്ത അവസരം മറുനാടൻ മലയാളി നൽകും. മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും കേരളത്തിലെ 14 ജില്ലകളിലും റിപ്പോർട്ടർമാരെ തേടുകയാണ്. നിലവിൽ ഫുൾ ടൈം റിപ്പോർട്ടർമാർ ഉള്ളിടങ്ങളിൽ അടക്കം എല്ലായിടങ്ങളിലും അടിയന്തിരമായി ഓരോരുത്തരെ വീതം നിയമിക്കുകയാണ്. ചില ജില്ലകളിൽ പാർട്ട് ടൈം നിയമനം ആയിരിക്കും.
മറുനാടനിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നൽകുന്നത് പ്രധാനമായും രണ്ട് ഉറപ്പുകളാണ്. ഒരു ദിവസം പോലും മുടങ്ങാതെ ശമ്പളം ലഭിക്കും എന്നു മാത്രമല്ല, ഏത് വമ്പനെ കുറിച്ചുള്ള വാർത്തയാണ് നൽകുന്നതെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അത് നൽകിയിരിക്കും എന്നതുമാണ്. മറ്റൊരു സ്ഥാപനത്തിലും അവകാശപ്പെടാൻ പറ്റില്ലാത്ത ഉറപ്പാണ് ഒരു വാർത്തയും മുക്കുകയില്ല എന്നത്. കേരളത്തിലെ നാല് മാധ്യമ സ്ഥാപനങ്ങൾ ഒഴിച്ചു നിർത്തിയാൽ ഏറ്റവും ഉയർന്ന ശമ്പളം നൽകുന്നതും മറുനാടൻ ആണ്.
മറുനാടൻ മലയാളിയുടെയും മറുനാടൻ ടിവിയുടെയും റിപ്പോർട്ടർമാർ ആയി ആയിരിക്കും നിയമനം. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, തൃശൂർ, കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ ആണ് അടിയന്തിരമായി നിയമനം നടത്തേണ്ടത്. മറ്റിടങ്ങളിൽ പാർട്ട് ടൈം റിപ്പോർട്ടർമാർക്കാണ് മുൻഗണന. ഏതെങ്കിലും ചാനലിലോ പത്രങ്ങളിലോ ഓൺലൈൻ പോർട്ടലുകളിലോ കുറഞ്ഞത് രണ്ട് വർഷം എങ്കിലും പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രിന്റഡ് പത്രങ്ങൾ, ചാനലുകൾ, ഓൺലൈൻ പത്രങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ അതതിടങ്ങളിലെ ബ്യൂറോകളിൽ പ്രവർത്തിച്ച് പരിചയവും ഉള്ളവർക്കാണ് മുൻഗണന. എല്ലാ ദിവസവും ജോലി ചെയ്യുന്ന ജില്ലാ ആസ്ഥാനത്ത് അര മണിക്കൂറിനകം വന്നു പോകാൻ കഴിയുന്നവർക്ക് കൂടുതൽ മുൻഗണന. മൊബൈൽ ജേണലിസത്തിൽ മലയാളത്തിൽ ശക്തമായ സാന്നിധ്യമാകാൻ മറുനാടൻ മലയാളിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മോജോ ലൈവുകൾ മുമ്പ് ചെയ്തിട്ടുള്ളവർക്കും റിപ്പോർട്ടർ നിയമനത്തിൽ മുൻഗണന ലഭിക്കുന്നതായിരിക്കും. ഡെസ്‌ക്കിൽ നിന്ന് നിർദ്ദേശിക്കുന്ന അഭിമുഖങ്ങളും പ്രത്യേക വാർത്തകളും റിപ്പോർട്ട് ചെയ്യുന്നത് അടക്കമുള്ള ജോലികളാണ് ബ്യൂറോയിൽ നിയമിതനാകുന്ന വ്യക്തിക്കുണ്ടാകുക. ഒരേ സമയം വാർത്ത എഴുതാനും വീഡിയോ റിപ്പോർട്ടുകൾ ചെയ്യാനും താല്പര്യമുള്ളവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.
ജോലിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളത്തേക്കാൾ ഉയർന്ന ശമ്പളം ലഭിക്കുന്നതാണ്. നിയമനം ലഭിച്ച് ഒരു വർഷം പൂർത്തിയാക്കുമ്പോൾ മുതൽ ശമ്പള വർധനവിനും അർഹരായിരിക്കും. തിരുവനന്തപുരത്ത് ഓഫീസിൽ വച്ച് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നൽകുന്നത്.അഭിമുഖത്തിന് മുമ്പ് ലഭിക്കുന്ന ശമ്പളം തെളിയിക്കാനുള്ള രേഖകൾ കൊണ്ടുവരേണ്ടതാണ്. താൽപ്പര്യമുള്ളവർ എത്രയും പെട്ടന്ന് ബയോഡാറ്റ hr@marunadan.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.