കോഴിക്കോട്: മതപരിവർത്തനവും മതം മാറ്റിയ ശേഷം വിദേശത്തേക്കുള്ള റിക്രൂട്ട്‌മെന്റും കഴിഞ്ഞ ഒരു വർഷത്തിലേറെയായി കേരളത്തിൽ സജീവ ചർച്ചയാണ്. 2016 ന്റെ മധ്യത്തിൽ കേരളത്തിൽ നിന്നും 21 അംഗ യുവസംഘം ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് )ലേക്ക് 'ഹിജ്‌റ ' പോയതോടെയാണ് മതം മാറ്റ റിക്രൂട്ട്‌മെമെന്റുകളെ കുറിച്ച് ചർച്ചകൾ സജീവമായത്. പെരിന്തൽമണ്ണയിലെ അഖിൽ അബ്ദുള്ള, വൈക്കം അഖില ഹാദിയ, ചെർപ്പുളശേരി ആതിര എന്നിവരുടെ മതംമാറ്റ കേസുകൾ കഴിഞ്ഞ വർഷം മറുനാടൻ മലയാളി പുറത്തുകൊണ്ടു വന്നിരുന്നു. ഈ സംഭവങ്ങൾ ഇന്നും ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്.

മതം മാറ്റ സംഭവങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് നിൽക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെ അധീനതയിലുള്ള മഞ്ചേരിയിലെ സത്യസരണിയായിരുന്നു. സത്യസരണിക്കെതിരെ ഇക്കാലയളവിൽ നിരവധി അന്വേഷണങ്ങളുമുണ്ടായി. നിലവിൽ എൻ.ഐ.എയാണ് സത്യസരണിയെുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നത്. മതം മാറ്റിയ ശേഷം സർട്ടിഫിക്കറ്റ് നൽകാൽ സത്യസരണിക്ക് അനുമതിയില്ലെന്നതാണ് വസ്തുത. ഇവിടെയെത്തുന്നവർക്ക് അംഗീകൃത മതപരിവർത്തന കേന്ദ്രമായ കോഴിക്കോട് മുഖദാർ തർബിയത്തുൽ ഇസ്ലാം സഭയുടെ സർട്ടിഫിക്കറ്റുകളാണ് നൽകിയിരുന്നത്. ചട്ടങ്ങൾ പാലിക്കാതെയും ദുരൂഹമായ മതം മാറ്റലിനും വരെ തർബിയത്തുൽ ഇസ്ലാം സഭയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ നൽകിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തർബിയ്യത്തുൽ ഇസ്ലാം സഭക്കെതിരെയും അന്വേഷണം നടക്കുകയാണ്.

തർബിയത്തുൽ ഇസ്ലാം സഭയിലേക്ക മാത്രമായി ഒരു മാസത്തിൽ മത പരിവർത്തനതിനായി എത്തുന്നത് 60 പേർ വരെയാണ്. കേരളത്തിലെ ആകെ ഹിന്ദു മതമാറ്റം മാസത്തിൽ 30 വരെയും. കൂടുതലും ക്രിസ്ത്യൻ മതത്തിൽ നിന്നാണ് പരിവർത്തനത്തിനായി കേന്ദ്രത്തിലെത്തുന്നത്. കേരളത്തിലെ ഇസ്ലാം മത പരിവർത്തനത്തിന് കേരളത്തിൽ നിന്ന് രണ്ട് ഗവർമെന്റ അംഗീകൃത മത പരിവർത്തന കേന്ദ്രങ്ങളാണ് ഉള്ളത്. പൊന്നാനി മഈനത്തുൽ ഇസ്ലാം സഭയും മുഖദാർ തർബിയത്തുൽ ഇസ്ലാം സഭയും. ഒരാൾ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് നൽകണം. അതിൽ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ചെയർമാനായ തർബിയത്തുൾ ഇസ്ലാം മഹാസഭ. ഇവിടെ മത പരിവർത്തനത്തിനു വേണ്ടി എത്തുന്നത് മാസത്തിൽ 60 പേർ വരെയാണ്. ചില മാസങ്ങളിൽ 90 പേര് വരെ മത പരിവർത്തനതിനായി എത്താറുണ്ട്. അവധി ആയ മാസങ്ങളിൽ കൂടുതലും ഏപ്രിൽ മെയ് മാസങ്ങളിൽ ആണ് കൂടുതൽ പേർ വരുന്നത്. കുടുംബങ്ങളാണ് ഈ സമയത്ത് മതം മാറ്റത്തിനായി എത്തുന്നത്.

എന്നാൽ അതെ സമയത്ത് കേരളത്തിൽ അഞ്ച് സ്ഥലങ്ങളിൽ ആണ് ഹിന്ദു മത പരിവർത്തനത്തിനു ഗവർമെന്റ് അനുമതി ഉള്ളത്. അഖില ഭാരത അയ്യപ്പ സേവ കേന്ദ്രം, കേരള ഹിന്ദു മിഷൻ ട്രിവാൻഡ്രം, ഓൾ കേരള ദയാനന്ദ സൽവേ മിഷൻ ട്രിവാൻഡ്രം, കാലിക്കറ്റ് ആര്യ സമാജ്, ശ്രീരാമ ദാസ മിഷൻ ട്രിവാൻഡ്രം എന്നിവയാണ്. ഇതിൽ കോഴിക്കോട് ഉള്ള ആര്യ സമാജം മിഷൻ ആണ് ആക്റ്റീവ് ആയി പ്രവർത്തിക്കുന്നത്. 15 ഓളം പേരാണ് മാസത്തിൽ മതം മാറ്റത്തിനായി ആര്യ സമാജത്തെ സമീപിക്കുന്നത്. മറ്റ് കേന്ദ്രങ്ങളിൽ ആകെ മാസത്തിൽ 15 പേരാണ് മാസത്തിൽ വരുന്നത്. മാസത്തിൽ 30 ഓളം പേരാണ് ഹിന്ദു മതത്തിലെക്ക് കേരളത്തിൽ നിന്ന് മതം മാറുന്നത്.

കഴിഞ്ഞ ദിവസം തെർബിയത്തുൾ ഇസ്ലാം മഹാസഭയെക്കുറിച്ച് അന്വേഷണത്തിന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ മതപരിവർത്തന കേന്ദ്രങ്ങളെ കുറിച്ച് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് ഇത് വെളിപ്പെട്ടത്. മുസ്ലിംകളുടെ രണ്ട് അംഗീകൃത മത പരിവർത്തന കേന്ദ്രമായ മഊനത്തിനും തർബിയത്തിനും പുറമെ സംസ്ഥാനത്ത് അമ്പതിലേറെ മതപരിവർത്തന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. ഇതെല്ലാം അംഗീകാരമില്ലാത്ത സ്ഥാപനമാണ്.

ഇതിൽ അധികവും സലഫി - മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളുടെ അതീതയിലുള്ളതാണ്. ചില സലഫി മസ്ജിദുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും മതപരിവർത്തനം നടക്കുന്നുണ്ട്. ഇത്തരത്തിൽ തിരുവനന്തപുരം സലഫി പള്ളി കേന്ദ്രീകരിച്ചായിരുന്നു ഐ.എസിലേക്ക് പോയ നിമിഷ ഫാത്തിമയെ മതം മാറ്റിയത്. ശേഷം ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു. കോഴിക്കോട്, മലപ്പും ജില്ലകൾ കേന്ദ്രീകരിച്ച് മാത്രം 15 ഓളം അനധികൃത മതപരിവർത്തന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ, മത സ്ഥാപനങ്ങളുടെ മറവിലോ സംശയം ജനിപ്പിക്കാത്ത വിധമുള്ള കേന്ദ്രങ്ങളിലോ ആണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ സ്ഥിരമായി ഇത്തരം സ്ഥാപനങ്ങളിൽ മതം മാറാൻ എത്തുന്നുണ്ട്.

എന്നാൽ പാരമ്പര്യമായി നിലകൊള്ളുന്നതും അരനൂറ്റാണ്ടിലധികം പഴക്കമുള്ളതുമായ അംഗീകൃത സ്ഥാപനമാണ് തർബിയത്തുൽ ഇസ്ലാം. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും മതം മാറി എത്തുന്നവർക്ക് സർട്ടിഫിക്കറ്റുകൾ യഥേഷ്ടം നൽകിയതാണ് തർബിയത്ത് സഭയും അന്വേഷണ കുരുക്കിൽ അകപ്പെട്ടിരിക്കുന്നത്. സത്യ സരണി അടക്കമുള്ള സ്ഥാപനങ്ങൾ തർബിയത്ത് സഭാ കമ്മിറ്റിയിലെ ചിലരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് മതം മാറ്റൽ സർട്ടിഫിക്കറ്റ് നടക്കുന്നതെന്ന് ഇവിടെയുള്ളവർ തന്നെ വെളിപ്പെടുത്തുന്നു. അതേ സമയം പൊന്നാനി മഊനത്തുൽ ഇസ്ലാമിൽ ചട്ടങ്ങൾ കരക്കശമായി പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്.

മുഖ്താർ തർബിയത്തുൽ ഇസ്ലാം സഭയിൽ മത പരിവർത്തനത്തിനു എത്തുന്നവരിൽ കൂടുതൽ ക്രിസ്ത്യൻ മതത്തിൽ പെട്ടവരാണ്. അതിന് താഴെയാണ് ഹിന്ദു മതത്തിൽ നിന്ന് വരുന്നവരുടെ കണക്ക്. 18 നും 40 ഇനും ഇടയിലുള്ളവരാണ് ഇവരിൽ ഭൂരിഭാഗം പേരും. ഇതിൽ പുരുഷന്മാർ ആണ് അധികവും. പെൺ കുട്ടികൾ വരുന്നതിൽ 90% വിവഹാപരമായ മതം മാറലിന് വേണ്ടിയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഹിന്ദു മതത്തിലേക്ക് മാറുന്നതിന്ഏ റ്റവും കൂടുതൽ പേർ എത്തുന്ന കോഴിക്കോട് ആര്യസമാജ്യത്തിലും വിവാഹാവശ്യത്തിനാണ് അധികപേരും വരുന്നത്.ഇവിടെയും ക്രിസ്ത്യൻ മതത്തിൽ പെട്ടവരാണ് കൂടുതലായി മത പരിവർത്തനതിന് വിധേയമാകുന്നത്.

തർബിയത്തുൽ ഇസ്ലാം സഭയിൽ നിന്ന് മുസ്ലിം ആയി മതം മാറാൻ എത്തുന്ന ഒരാൾ രണ്ട് മാസം നീണ്ടു നിൽക്കുന്ന ഒരു കോഴ്‌സ് ആണ് പൂർത്തിയാക്കണ്ടത്. ഇസ്ലാമിന്റെ ബേസിക് കാര്യങ്ങൾ ആണ് ഈ സമയത്ത് പഠിപ്പിക്കുന്നത്. നിസ്‌കാരം എങ്ങനെ ചെയ്യുക, ഇസ്ലാം കാര്യങ്ങൾ, ഈമാൻ കാര്യങ്ങൽ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്. പിന്നീട് കോഴ്‌സ് കഴിഞ്ഞ് ഇവർ തർബിയത്തുൽ ഇസ്ലാം സഭയുടെ സർട്ടിഫിക്കറ്റുമായി ഗസറ്റഡ് ഓഫീസറെ കണ്ട് മതം മാറ്റം നിയമപരമായി ചെയ്യാൻ സാധിക്കും. എന്നാൽ മറ്റു കേന്ദ്രങ്ങളിൽ നിന്ന് മതം മാറി എത്തുന്നവരെ ഒരു ദിവസം പോലും താമസിപ്പിക്കാതെ സർട്ടിഫിക്കറ്റ് കൊടുക്കുകയാണ് ചെയ്യുന്നത്. അഖില മതം മാറിയ ശേഷം സത്യസരണിയിൽ താമസിച്ച് പഠിക്കുകയും പിന്നീട് തർബിയ്യത്ത് സഭയിൽ നിന്നുള്ള സർട്ടിഫിക്കറ്റുമാണ് നൽകിയിരുന്നത്.

ഇവിടെ മതം മാറാനായി എത്തുന്നവർ തങ്ങളുടെ ഐഡന്റിറ്റി രേഖകൾ ഹാജരാക്കണം. ഫിംഗർ പ്രിന്റ് സ്‌കാനിങ് തുടങ്ങിയവ ചെയ്തതിന് ശേഷമാണ് തേർബിയത്തുൾ ഇസ്ലാം സഭയിൽ മതം പഠിക്കുവാനുള്ള കോഴ്‌സിൽ അഡ്‌മിഷൻ എടുക്കുന്നത്. അതിന് ശേഷം എല്ലാ മാസത്തിലും ഇന്റലിജൻസ് വിജിലൻസ് ഓഫീസുകലിലുമായി ഇവരുടെ വിവരങ്ങൾ അറിയിക്കുകയും അവരുടെ വിവരങ്ങൾ അവർക്ക് നൽകുകയും ചെയ്യണമെന്നാണ്.

എന്നാൽ കേരളത്തിൽ സത്യ സരണി പോലുള്ള നിരവധി സ്ഥാപനങ്ങൾ മതം പഠിപ്പിക്കുവാൻ രംഗത്ത് ഉണ്ട് എന്നാൽ ഈ സ്ഥാപനങ്ങൾക്ക് ഒന്നും തന്നെ നിയമപരമായി മതം മാറ്റാനോ അതിന്റെ രേഖകൾ നൽകാനോ അവകാശമില്ല. എന്നാൽ തങ്ങൾക്ക് അതിൽ അവകാശമുണ്ട് എന്ന രീതിയിൽ സത്യസരണി പ്രവർത്തിച്ചതായും ആക്ഷേപമുണ്ട്. എന്നാല് സത്യ സരണിയിൽ നിന്ന് നിവധി പേരാണ് മതം മാറാനുള്ള രേഖയുമായി ഗസറ്റ് ഓഫീസിനെ ബന്ധപ്പെടുന്നത്. എന്നൽ ഇത് നിയമപരമല്ലാത്ത രേഖ ആണെന്ന് കണ്ടെത്തി നിയമപരമായി ഇതിന്റെ രേഖയ്ക്ക് ആയി ഇവരെ പൊന്നാനിയിലെക്കോ കൊഴിക്കോടെക്കോ അവർ മടക്കുന്നു. പിന്നീട് ഇവിടെ നിന്ന് നൽകുന്ന സർട്ടിഫിക്കറ്റ് ആണ് ഇവർക്ക് മതം മാറാൻ സഹായകരമാകുന്നത്.

പല നിയമപരമല്ലാത്ത പല സ്ഥാപനങ്ങളും തർബിയത്തിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി മത പരിവർത്തനത്തിന് ശ്രമിക്കുന്നതായും ആരോപണം ഉണ്ട്. നിരവധി സ്ഥാപനങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നു എന്നതാണ് ആരോപണം. ചില സംഘടനകൾ നിങ്ങള് ഇവിടെ നിന്ന് പഠിച്ചോളു നിങ്ങളുടെ സർട്ടിഫിക്കറ്റ് അവിടെ നിന്ന് തരും എന്ന വിധത്തിൽ മത പരിവർത്തനതിന് എത്തുന്നവരെ വഞ്ചിക്കുന്നുണ്ട്.

ഇവിടെ നടക്കുന്നത് മത പഠനത്തിൽ പങ്കെടുക്കാൻ വരുന്ന പെൺകുട്ടികൾക്ക് മത പഠനത്തിന് മുൻപ് കുട്ടിയുടെ മാതാ പിതാക്കളുമായി സംസാരിക്കാനും അവർക് കൗൺസിൽ ചെയ്യാനുമുള്ള ഒരു വേദി ഒരുക്കുന്നു. പെൺകുട്ടിയുടെ വീട്ടിൽ വിളിച്ച് മാതാപിതാക്കളെ വിളിച്ച് വരുത്തി അവരുടെ കാര്യങ്ങൽ മകളോടും മകളുടെ കാര്യങ്ങൽ മാതാപിതാക്കളോടും സംസാരിക്കാൻ തർബിയത്തിൽ സൗകര്യം ഉണ്ട്. എന്നാൽ ഇത്തരം ചട്ടങ്ങളൊന്നും പാലിക്കാതെ അംഗീകാരമില്ലാത്ത മതം മാറ്റ കേന്ദ്രങ്ങൾക്ക് തർബിയത്ത് സഭ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഒത്താശ ചെയ്യുകയാണ്. ഇതിനെ ചൊല്ലി കമ്മിറ്റി അംഗങ്ങളിലും ഭിന്നതയുണ്ട്. പോപ്പുലർഫ്രണ്ട്- എസ്.ഡി.പി.ഐ, ജമാഅത്തേ ഇസ്ലാമി പ്രവർത്തകരും അവരുമായി അടുത്ത ബന്ധമുള്ളവരുമായ കമ്മിറ്റി അംഗങ്ങളാണ് ഇത്തരം കാര്യങ്ങൾക്ക് ഒത്താശ ചെയ്യുന്നതെന്നാണ് മറ്റു കമ്മിറ്റി അംഗങ്ങൾ ആരോപിക്കുന്നത്.

വിവാദ മതംമാറ്റങ്ങൾ ഉണ്ടായത് കഴിഞ്ഞ ഒന്നര വർഷത്തിനിടെയാണ്. അതുകൊണ്ട് തന്നെ തർബിയത്തുൽ ഇസ്ലാം സഭയുടെ കമ്മിറ്റി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ വിവാദമായി ബന്ധപ്പെട്ട് എൻഐഎയുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കാട് തർബിയത്തുൽ ഇസ്ലാം സഭയിലെത്തി രേഖകൾ പരിശോധിക്കുകയും കമ്മിറ്റിം അംഗങ്ങളെ ചോദ്യം ചെയ്തിട്ടുമുണ്ട്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.