- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 മണിക്കൂർ കൊണ്ട് 20,000 സബ്സ്ക്രൈബേഴ്സ്; സോഷ്യൽ മീഡിയാ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പുമായി മറുനാടൻ മലയാളി; പഴയ യുട്യൂബ് ചാനൽ സാങ്കേതിക കുരുക്കിലായപ്പോൾ തുടങ്ങിയ പുതിയ ചാനലിലേക്ക് ഓരോ നിമിഷവും വരിക്കാർ എത്തുന്നു; സോഷ്യൽ മീഡിയയിൽ തരംഗമായി മറുനാടൻ ചാനൽ; അതിവേഗ കുതിപ്പിന് പ്രേക്ഷകർക്ക് നന്ദി
തിരുവനന്തപുരം: ഒരു പതിറ്റാണ്ടിൽ ഏറെയായി മലയാളിയുടെ സൈബർ ലോകത്ത് നിറഞ്ഞു നിൽക്കുന്ന മാധ്യമമാണ് മറുനാടൻ മലയാളി. മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളി വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായി തുടങ്ങിയ യുട്യൂബ് ചാനലുകളും ഇന്ന് മലയാളികളിൽ ഏറെ സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളായി നിലകൊള്ളുന്നു. 1.75 മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള മറുനാടൻ ടിവി യുട്യൂബ് ചാനലിന് പുറമേ വാർത്തകൾ വിശകലനം ചെയ്യാൻ വേണ്ടി ആരംഭിച്ച മറുനാടൻ മലയാളി യുട്യൂബ് ചാനലും വൻ പ്രേക്ഷക പിന്തുണ നേടിയിരുന്നു. ഏഴു ലക്ഷത്തിലേറെ വരിക്കാരുള്ള ഈ യുട്യൂബ് ചാനലിലും സൈബർ ലോകത്ത് വലിയ തരംഗം തന്നെ തീർത്തിരുന്നു.
വാർത്താ വിശകലനങ്ങളിലൂടെ ഏറെ ജനശ്രദ്ധ നേടിയ ഈ യുട്യൂബ് ചാനലിൽ ഏതാനും ദിവസങ്ങളായി ചില സാങ്കേതിക തകരാർ മൂലം വീഡിയോകൾ അപ്ലോഡ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മറുനാടൻ പ്രേക്ഷകർക്ക് വേണ്ടി കഴഞ്ഞ ദിവസം മറുനാടൻ മലയാളിയുടെ പുതിയ യുട്യൂബ് ചാനലിന് തുടക്കമിട്ടത്. യുട്യൂബ് ചാനൽ നിലവിൽ വന്നു മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ പുതിയ ചാനലും സൈബർ ലോകത്ത് വലിയ തരംഗം തീർക്കുകയാണ്. പഴയ യുട്യൂബ് ചാനൽ സാങ്കേതിക കുരുക്കിലായപ്പോൾ തുടങ്ങിയ പുതിയ ചാനലിലേക്ക് ഓരോ നിമിഷവും അതിവേഗമാണ് വരിക്കാർ എത്തുന്നത്.
മറുനാടൻ മലയാളിയുടെ പുതിയ യുട്യൂബ് ചാനൽ ആരംഭിച്ചു കേവലം 12 മണിക്കൂർ കഴിയുമ്പോൾ 20,000ലേറെ സബ്സ്ക്രൈബേഴ്സാണ് ഉണ്ടായത്. ഓരോ നിമിഷവും നൂറ് കണക്കിന് പേർ പുതിയ ചാനലിന്റെ വരിക്കാരാകുന്നു. മറുനാടന് പിന്തുണ അർപ്പിച്ചു കൊണ്ട് ചാനൽ വരിക്കാരാകുന്നവർ കമന്റ് ബോക്സിൽ എല്ലാ പിന്തണയും അർപ്പിച്ചു കൊണ്ടാണ് രംഗത്തുവരുന്നത്. വാർത്താധിഷ്ടിതമായ മറ്റൊരു യുട്യൂബ് ചാനലിനും ഇല്ലാത്ത വളർച്ചയാണ് ഈ 12 മണിക്കൂർ കൊണ്ട് മറുനാടൻ മലയാളിക്ക് സൈബർ ഇടത്തിൽ നേടിയെടുക്കാൻ സാധിച്ചത്.
പ്രേക്ഷകരുടെ വലിയ പിന്തുണ കൊണ്ട് മാത്രമാണ് ഈ അതിവേഗ കുതിപ്പിന് സാധിച്ചിരിക്കുന്നത്. അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് നേടിയ ഈ പ്രേക്ഷക പിന്തുണ തുടർന്നും ഞങ്ങൾക്ക് ആവശ്യമുണ്ട്. അതുകൊണ്ട് മറുനാടൻ മലയാളി കാണുകയും കേൾക്കുകയും ചെയ്യുന്നവർ പുതിയ ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ ക്ലിക് ചെയ്യുക. കൂടുതൽ ആളുകളിലേക്ക് ചാനൽ എത്തിക്കുവാൻ നിങ്ങളുടെ സുഹൃത്തുക്കൾക്കുമായി മറുനാടൻ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ നിർദേശിക്കുക.
ഷാജൻ സ്കറിയുടെ നേതൃത്വത്തിൽ മറുനാടൻ മലയാളി മലയാളക്കരയിൽ മുൻകാലങ്ങളിൽ പുറത്തുകൊണ്ടുവന്ന നിരവധി സ്ഫോടനാത്മകമായ വാർത്തകളുണ്ട്. ആ വാർത്താശൈലി തുടർന്നും മറുനാടന്റെ പുതിയ ചാനലിലൂടെ നൽകുമെന്നതാണ് ഞങ്ങൾക്ക് പ്രേക്ഷകർക്കും വായനക്കാർക്കും നൽകാനുള്ള വാഗ്ദാനം. മറുനാടനെ നിശബ്ദനാക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ മുട്ടു മടക്കില്ലെന്നും ആവർത്തിക്കുന്നു.
കഴിഞ്ഞ 12 വർഷം കൊണ്ട് മറുനാടൻ മലയാളി ഇന്നത്തെ നിലയിലേക്ക് വളർന്നത് നിരവധി പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ടാണ്. പ്രതിസന്ധികളിൽ തളരാതെ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്ത് എഴുനേറ്റ ചരിത്രമാണ് മറുനാടന് ഉള്ളത്. അതുകൊണ്ട് തന്നെ പ്രേക്ഷക പിന്തുണ കൊണ്ട് മലയാളം വാർത്താ ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര മാധ്യമമായി വളരാൻ മറുനാടൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ അതിവേഗ കുതിപ്പിന് പ്രേക്ഷകർ നൽകുന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി പറയുന്നു.
മറുനാടൻ മലയാളിയുടെ പുതിയ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യുക