തിരുവനന്തപുരം: ഇന്ത്യയിൽ വ്യവസായം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സംസ്ഥാനമാണ് കേരളം എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ഇനി കേരളത്തിൽ വ്യവസായം ചെയ്ത് വിജയം കൊയ്താൽ തന്നെ അതിനയി പല കളികളും വിജയിക്കേണ്ടി വരും. രാഷ്ട്രീയക്കാരെയും പരിസ്ഥിതി പ്രവർത്തകരെയുമെല്ലാം കൈയിലെടുക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. ഇങ്ങനെ എതിർപ്പുകൾ പല കോണുകളിൽ നിന്നും ഉയർന്നപ്പോഴും അതിനെയെല്ലാം അതിജീവിച്ച് വിജയം കൈവരിച്ച വ്യക്തിത്വമാണ് കിറ്റക്‌സ് ഉടമ സാബിവിന്റേത്. കോർപ്പറേറ്റ് റെസ്‌പോൺസിബിലിറ്റി എന്നാൽ എന്താണെന്ന് കേരള സമൂഹത്തെ പഠിപ്പിച്ചു നൽകി അദ്ദേഹം. കിഴക്കമ്പലം എന്ന് പഞ്ചായത്തിൽ രാഷ്ട്രീയ പരീക്ഷണം നടത്തി വിജയിപ്പിച്ചെടുക്കുകയും മേഖലയുടെ പ്രവർത്തനങ്ങൾക്കായാ സജീവമായി പ്രവർത്തിക്കുകയം ചെയ്ത കിറ്റ്കസ് ഗ്രൂപ്പ് സാരഥിയെ സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസ് പ്രമുഖരുടെ വിഭാഗത്തിലെ അവാർഡ് പട്ടികയിലാണ് ഇടംപിടിച്ചിരിക്കുന്നത്.

കിറ്റക്‌സ് സാബുവിനെ കൂടാതെ പ്രവാസി വ്യസായി കെ മുരളീധരൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ബഹ്‌സാദ് ഗ്രൂപ്പ് സാരഥി സി.കെ മേനോൻ, ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ് എന്നിവരുമാണ് പുരസ്‌ക്കാരത്തിന്റെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചത്. കേരളത്തിൽ ശ്രദ്ധേയമായ സാമൂഹിക മാറ്റം സാധ്യമാക്കിയാണ് കിറ്റക്‌സ് ഗ്രൂപ്പ് സാരഥിയായ സാബു എം ജേക്കബിന്റെ തേരോട്ടം. സാമൂഹിക പ്രതിബന്ധതയ്ക്ക് ജനകീയ അംഗീകാരവും സാബു നേടി. കിഴക്കമ്പലത്തെ ജനതയുടെ ആശയും ആവശവുമാണ് ഈ പ്രസ്ഥാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത്‌വലത് മുന്നണികളെ ഞെട്ടിച്ച കിറ്റക്‌സ് ഗ്രൂപ്പ് പലതും തെളിയിച്ചിരിക്കുന്നു.

വ്യവസായ സ്ഥാപനങ്ങൾക്കെതിരെ പാരിസ്ഥിതിക പ്രശനങ്ങളുയർത്തി നാട്ടുകാർ സംഘടിക്കുന്നതും ഇത് പരിഹരിച്ചാൽ തന്നെയും മുതലെടുക്കാൻ രാഷ്ട്രീയക്കാർ എത്തുന്നതും പതിവാണ്. ഇതാണ് ജനങ്ങൾക്കൊപ്പം നിന്ന് കിഴക്കമ്പലത്ത് കിറ്റക്‌സ് മാറ്റിയെഴുതിയത്. ട്വന്റി 20 എന്ന സാമൂഹിക സംഘടനയിൽ തന്നെ ജനപങ്കാളിത്തത്തിന്റെ സാധ്യതയാണ് കിറ്റക്‌സ് ഗ്രൂപ്പ് വിശദീകരിച്ചത്. തദ്ദേശത്തിൽ കിഴക്കമ്പലത്ത് പോരിനിറങ്ങുമ്പോൾ പലരും കളിയാക്കി. പക്ഷേ സാബുവും കൂട്ടരും പതറിയില്ല. ജനങ്ങളിൽ വിശ്വാസമർപ്പിച്ച് മുന്നേറിയപ്പോൾ കിഴക്കമ്പലത്ത് കിറ്റക്‌സിന്റെ ട്വന്റി20 സമ്പൂർണ്ണ വിജയം നേടി.

കിഴക്കമ്പലം പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ട്വന്റി20യുടെ അംഗങ്ങൾക്ക് സർക്കാർ നൽകുന്ന 3500 രൂപയ്ക്ക് പുറമെ മാസം 15000 രൂപ വീതം നൽകുമെന്നാണ് കിറ്റക്‌സ് ഗ്രൂപ്പിന്റെ സാരഥി സാബു എം ജേക്കബ് പ്രഖ്യാപിച്ച് ജനങ്ങളുടെ കൈയടി നേടി. സർക്കാർ മാസം നൽകുന്ന ഓണറേറിയത്തിന് പുറമേയാണ് അഴിമതി തടയുക എന്ന ലക്ഷ്യത്തോടു കൂടി ഇങ്ങനെയൊരു നീക്കം നടത്തിയത്.

നേരത്തെ പാർലമെന്റിൽ ഭേദഗതി ചെയ്ത കമ്പനി നിയമം അനുസരിച്ച് 1000 കോടിയിലധികം വിറ്റുവരവോ 500 കോടി രൂപ അറ്റാദായമോ അഞ്ചുകോടി രൂപയിലധികം ലാഭമോ ഉള്ള എല്ലാ കമ്പനികളും അവരുടെ ലാഭത്തിന്റെ രണ്ടുശതമാനം കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസബിലിറ്റിക്കായി ചെലവഴിക്കണം. ഇങ്ങനെ കോർപ്പറേറ്റ് റെസ്‌പോൺസിബിലിറ്റിക്ക് പുതിയ മാതൃക തീർക്കുകയായിരുന്നു കിറ്റക്‌സ് സാബു.

കിറ്റക്‌സ് സ്ഥാപകൻ ജേക്കബാണ് തുടങ്ങിവച്ച കാര്യങ്ങളാണ് ജനക്ഷേമ പദ്ധതികൾ. അതിപ്പോൾ അദ്ദേഹത്തിന്റെ മക്കൾ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇതിനായി ജനകീയ കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്. ഈ പ്രയത്‌നത്തിൽ പങ്കാളികളാകാൻ താത്പര്യം പ്രകടിപ്പിച്ച അനേകം കോർപ്പറേറ്റുകളിൽ നിന്നും ഫണ്ട് സ്വീകരിക്കുന്നുമുണ്ട്. നിർധരരായ അർഹതയുള്ളവർക്ക് ഇവരുടെ സഹായത്താൽ ട്വന്റി ട്വന്റി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. ഇതിന്റെ മുഴുവൻ ഗുണവും ജനങ്ങൾക്ക് തന്നെയാണ്. ഇപ്പോൾ ഒരുദാഹരണം പറയുകയാണെങ്കിൽ, ഇന്ദിരാ ഗാന്ധി ആവാസ് യോജനാ പദ്ധതിപ്രകാരം വീടില്ലാത്തവർക്ക് 2 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. എന്നാൽ ഈ രണ്ട് ലക്ഷം കൊണ്ട് ഒരാൾക്ക് വീടിന്റെ അടിസ്ഥാനം മാത്രമാണ് നിർമ്മിക്കാൻ കഴിയുക.

ഇതിനു പരിഹാരമായി ട്വന്റി ട്വന്റി ചെയ്യുന്നത് എന്തെന്നാൽ, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് പുറമെ കൂട്ടായ്മയുടെ ഫണ്ടും മറ്റ് കോർപ്പറേറ്റ് ഫണ്ടുകളും സ്വരൂപിച്ച് ഭവനം നിർമ്മിച്ച് കൊടുക്കുന്നു. അതായത് പണം കൊടുക്കുന്നതിനു പകരം പൂർത്തിയാക്കിയ വീടിന്റെ താക്കോലാണ് അവരെ ഏൽപ്പിക്കുക. മാസങ്ങൾക്ക് മുബ് ഡൽഹിയിൽ അരവിന്ദ് കെജ്രിരിവാൾ ആളിപ്പടർത്തിയ ദീപം പോലെയാണ് ഇന്ന് കിഴക്കമ്പലത്ത് ട്വന്റി 20 വെളിച്ചം പരത്തുന്നതെന്നു പറയാം.

കിഴക്കമ്പലത്തെ സാധാരണക്കാർക്ക് വേണ്ടി 300 കോടിയോളം രൂപ സാബു ചിലവഴിച്ച് കഴിഞ്ഞു. 435 വീടുകൾ, കുടിവെള്ളം, ലക്ഷങ്ങൾ വരുന്ന ചികിൽസാ ചെലവ്,ഹോസ്പിറ്റൽ വാഹന സൗകര്യം,പല വിധ കൃഷി സഹായം എന്നിങ്ങനെ പല കാര്യങ്ങളും സാബു എന്ന മനുഷ്യ സ്‌നേഹി ചെയ്ത് കഴിഞ്ഞു. ഇതിൽ എടുത്ത് പറയേണ്ട ഒന്നാണ് കിഴക്കേമ്പലം ചന്ത ഇന്ത്യയിൽ എവിടെ കിട്ടുന്നതിനേക്കാൾ വില കുറവിൽ ഈ ചന്തയിൽ സാധനങ്ങൾ ലഭിക്കുന്നത്. പണ്ട് 4000 രൂപക്ക് 4 അംഗങ്ങൾ ഉള്ള കുടുംബത്തിന്റെ ചെലവ് കഴിഞ്ഞത് എങ്കിൽ ഇപ്പോൾ അത് വെറും 1500 രൂപ മതി എന്ന് നാട്ടുകാർ തന്നെ പറയുന്നു.

കിഴക്കമ്പലത്ത് മികച്ച സൗകര്യങ്ങളോടെ ആശുപത്രിയും ജൈവ പച്ചക്കറിയെ പ്രോത്സാഹിപ്പിക്കാനുമൊക്കെ കിറ്റക്‌സ് മുൻകൈയെടുക്കുന്നു. പ്രദേശത്ത് ഒരാളുടെ വീട്ടിലും വൈദ്യുതി ഇല്ലാത്തതായി ഇല്ല. 2020 ആകുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്ത് ആക്കും എന്നതാണ് സാബു പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ള മുഖ്യമായ വാഗ്ദാനം.പ്രവർത്തിച്ച് കാണിച്ച് കൊടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

സാമൂഹ്യപ്രതിബന്ധതയുള്ള ബിസിനസുകാരൻ എന്ന നിലയിൽ നിങ്ങൾ സാബുവിനെ പിന്തുണക്കുന്നുണ്ടോ? എങ്കിൽ ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.

കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.