തിരുവനന്തപുരം: ധന്യത എന്നത് ദൈവകടാക്ഷം കൊണ്ടുമാത്രം ലഭിക്കുന്ന സമ്പത്തായാണ്. നമുക്ക് ലഭിക്കുന്ന സമ്പത്തിന്റെ ഒരംശം അർഹിക്കുന്ന കൈകളിൽ എത്തിക്കുക എന്നത് ജീവിതദൗത്യമായി കരുതുന്ന മലയാളിയാണ് സികെ മേനോൻ. വർഷങ്ങളായി സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം പ്രവാസികൾക്ക് പ്രിയങ്കരൻകൂടിയാണ്. ഐസിസ് തടവിൽ അകപ്പെട്ട മലയാളി നഴ്‌സുമാരെ അടക്കം സഹായിച്ചാണ് ഇദ്ദേഹം പോയവർഷം ശ്രദ്ധ നേടിയത്. അദ്ദേഹത്തിന്റെ സേവന സന്നദ്ധത പരിഗണിച്ചാണ് മറുനാടൻ സാമൂഹ്യപ്രതിബന്ധതയുള്ള പ്രവാസിക്കുള്ള അവാർഡിന്റെ ഫൈനൽ ലിസ്റ്റിൽ സി കെ മേനോൻ ഇടം പിടിച്ചത്. കിറ്റക്‌സ് സാബു, പ്രവാസി വ്യസായി കെ മുരളീധരൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ് എന്നിവർക്കൊപ്പമാണ് സികെ മോനോനും പുരസ്‌ക്കാരത്തിന്റെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചത്.

കേരളത്തിന്റെ സാന്നിധ്യം ഗൾഫ് മേഖലിയൽ അറിച്ചതിൽ പ്രമുഖനാണ് തൃശൂരുകാരനായ സി കെ മേനോൻ. ഐസിസ് തടവിൽപ്പെട്ട മലയാളി നേഴ്‌സുമാരെ സാഹായിക്കുന്നതിലടക്കം മുന്നിൽ നിന്ന വ്യവസായി. ഗൾഫ് രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി അടുത്ത ബന്ധം പുലർത്തുന്ന മേനോന് കീഴിൽ പതിനായിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നു. ഐസിസിൽ തടവിൽപ്പെട്ട മലയാളി നേഴ്‌സുമാരെ രക്ഷിക്കാൻ ജീവനാംശം നൽകിയെന്ന വാർത്തയുണ്ട്. കേന്ദ്ര സർക്കാർ ഇത് നിഷേധിച്ചെങ്കിലും അത് നൽകിയിട്ടുണ്ടാകുമെന്ന് കരുതുന്നവർ ഏറെയാണ്. സികെ മേനോനാണ് ഇത് നൽകിയെന്ന് പറയുമ്പോഴും അതെല്ലാം നിരസിച്ച് വാർത്തയുടെ താരമാകാതെ മാറി നടന്ന വ്യക്തിത്വമാണ് സികെ മേനോൻ. സുരക്ഷതിമയാ താമസ സ്ഥലം എല്ലാവർക്കും ഒരുക്കണമെന്നാണ് മേനോന്റെ ആഗ്രഹം. അതിനുള്ള പ്രവർത്തനത്തിന് എല്ലാ സഹായവും നൽകുന്നു. ബഹ്‌സാദ് ഗ്രൂപ്പ് സാരഥിയാണ് സി.കെ മേനോൻ. ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇദ്ദേഹം പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മതത്തിന്റെ വേലിക്കെട്ടുകളും തകർത്തെറിഞ്ഞാണ് ഇടപെടലുകൾ. ഒരു കോടി രൂപ ചെലവിൽ സി.കെ മേനോൻ നിർമ്മിച്ച പാനൂർ നെചോളി പള്ളി തന്നെയാണ് ഇതിന് ഉത്തമ മാതൃക. 2006ൽ പാവപ്പെട്ടവർക്ക് തൃശൂരിൽ ഫ്‌ലാറ്റ് നിർമ്മിക്കാനായി 1.7 കോടി രൂപയാണ് നൽകിയത്. ലക്ഷം വീട് കോളനിയുടെ പുനരുദ്ധാരണത്തിന് ഇടത് സർക്കാരിന് 2 കോടിയും സംഭാവനയായി നൽകും. പുതുപ്പള്ളിയിലെ പാവങ്ങൾക്ക് വീടിനായി 75 ലക്ഷവും നൽകി. സുനാമി ഫണ്ടിലേക്കും ഒഴുകിയെത്തി. പാവപ്പെട്ടവർക്ക് മംഗല്യഭാഗ്യത്തിനും സൗകര്യമൊരുക്കിയ പ്രവാസിയാണ് സികെ മാനോൻ. 200 നിർദ്ധനരായ അമ്മമാർക്ക് പെൻഷൻ നൽകാനും ഒരു കോടി രൂപ നൽകി. ആദിവാസികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാനും പദ്ധതികളുമായി മുന്നിൽ നിന്നു. യെമനിൽ നിന്നും ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ നേഴ്‌സുമാർക്ക് പ്രതീക്ഷയായ ജോലി വാഗ്ദാനവും എത്തി. അങ്ങനെ ഏവിടെ മലയാളി ദുരിതം അനുഭവിച്ചാലും ഓടിയെത്തുന്ന പ്രവാസിയാണ് സികെ മേനോൻ. ഈ മാതൃക തന്നെയാണ് അദ്ദേഹത്തെ മറുനാടന്റെ പുരസ്‌കാര പട്ടികയിലും എത്തിക്കുന്നത്.

ജി.സി.സി രാജ്യങ്ങളിലും അമേരിക്ക, സുഡാൻ, ലാറ്റിനമേരിക്ക തുടങ്ങിയ ഇടങ്ങളിലും വ്യവസായ ബന്ധങ്ങളുള്ള പ്രവാസി മലയാളിയാണ് മേനോൻ. ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് തണലായി പ്രവർത്തിക്കുന്നതിലാണ് മേനോന് സന്തോഷം. വീട്ടിലെ കഷ്ടപാടുകൾക്ക് പരിഹാരമിടാനാണ് എല്ലാവരും മണലാരണ്യത്തെ ശരണം പ്രാപിക്കുന്നത്. രാവും പകലുമില്ലാതെ മണലാരണ്യത്തിൽ അധ്വാനിക്കുന്നവരാണ് പ്രവാസികളെന്ന് മേനോൻ പറഞ്ഞു. അവരുടെ സമ്പാദ്യങ്ങളാണ് കലാപങ്ങളുടെ പേരിൽ ഇല്ലാതാവുന്നത്. തൂണേരിയിൽ പ്രവാസികളുടെ വീടുകൾ രാഷ്ട്രീയ കലാപത്തിൽ തകർന്നപ്പോൾ സികെ മേനോൻ ഓടിയെത്തി. രാഷ്ട്രീയം പറയാതെ പാവപ്പെട്ടവരുടെ ശബ്ദമായി പ്രതികിരച്ചു. ഇറാഖിലേത് പോലുള്ള യുദ്ധമൊന്നും നമ്മുടെ നാട്ടില്ലില്ലല്ലോഎല്ലാവരും പരസ്പരം സഹായിക്കാനും സംരക്ഷിക്കാനും ബാധ്യസ്ഥരാണ്. എന്നിട്ടും ആക്രമണങ്ങൾ അരങ്ങേറിയതിലെ രാഷ്ട്രീയം കേരളത്തിന് യോജിച്ചതല്ലെന്നും തുറന്നു പറഞ്ഞു സിക മേനോൻ.

നാദാപുരത്തിനടുത്ത് പാനൂരിൽ മതസൗഹാർദ്ദ സന്ദേശവുമായി വലിയ ജുമാ മസ്ജിദ് പണികഴിപ്പിച്ച് സാഹോദര്യത്തിന്റെ മഹത്തായ മാതൃക തെളിയിച്ച വ്യക്തിയാണ് മേനോൻ. നാട്ടിൽ കലാപം നടക്കുന്നതും വേദനിപ്പിക്കുന്ന വാർത്തകൾ വരുന്നതും വിദേശത്ത് ജോലി ചെയ്യുന്നവരെയാണ് ആദ്യം ബാധിക്കുക. വീടും കുടുംബവും വിട്ടാണ് എല്ലാവരും വിദേശത്ത് ജോലി ചെയ്യുന്നത്. അവരുടെ മനസ് ഇവിടെയുള്ളവർ കാണാതിരിക്കരുതെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തൂണേരിയിലെ കലാപത്തിനിരയായവർക്ക് സർക്കാരും രാഷ്ട്രീയ കക്ഷികളുമെല്ലാം നൽകുന്ന സഹായത്തിനൊപ്പം താനുണ്ടാവുമെന്നും ഉറപ്പും നൽകി. ഒരു കോടി രൂപയാണ് പുനരധിവാസത്തിന് അന്ന് സികെ മേനോൻ നൽകിയതും. ഇതാണ് പത്മശ്രീ നേടിയ സികെ മേനോനെ മറ്റുള്ള പ്രവാസി വ്യവസായികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

1978 ൽ ദോഹയിൽ എത്തിയ, മേനോൻ ബെഹസ്സാദ് ഗ്രൂപ്പ് ട്രാൻസ്‌പോർട്ട് എന്ന പേരിൽ തുടങ്ങിയ ബിസ്സിനസ്സ് സ്ഥാപനവുമായാണ് പ്രവാസ ജീവിതത്തിന് തുടക്കമിട്ടത്. 1998 ൽ ദുബായിലീക്ക് കൂടി വ്യാപിച്ച ബിസിനസ്സ് പടി പടിയായി, കുവൈറ്റ്, സൗദി അറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിലെക്ക് കൂടി വ്യാപിച്ചു. ബെഹസാദ് ഡീസൽ ട്രേഡിങ് യു.എ.ഇ, ബെഹസ്സാദ് മറൈൻ സർവീസ്സസ് പനാമ എന്നിവ 2003 2005 സമയത്ത് വ്യാപിക്കയുണ്ടായി. 1996 ൽ കൊച്ചിയിൽ സൗപർണ്ണിക റോഡ് ലൈൻസ് എന്നത് കേരളത്തിന്റെ ബിസ്സിനസ്സ് കേന്ദ്രമായ കൊച്ചിയിൽ സ്ഥാപിച്ച് സ്വന്തം നാട്ടിലും സജീവമായി.

കേരള ഗവണ്മെന്റിന്റെ പിൻബലത്തോടെ പ്രവർത്തിക്കുന്ന, പ്രവാസമലയാളികളുടെ ഉന്നമനത്തിനായുള്ള കൂട്ടായ്മയായ 'നോർക്ക റൂട്‌സ്' എന്ന കമ്പനിയുടെ ഡയറക്ടർ കൂടിയാണ് മേനോൻ, പ്രവാസികളുടെ ഉന്നമനത്തിനായുള്ള പല പ്രധാന സംരംഭങ്ങളുടെയും സാരഥിയാണ്. കൂടാതെ, ഖത്തറിലെ ആദ്യത്തെ 'ഡൽഹി പബ്ലിക് സ്‌കൂൾ ആയ 'മോഡേൺ ഇന്ത്യൻ സ്‌കൂളിന്റെ സാരഥിയുമാണ്. ഗുരുകുൽ സ്‌കൂൾ തിരുവനന്തപുരം, നാരാണയ എഡ്യൂക്കേഷൻ ട്രസ്റ്റ് സ്‌കൂൾ തൃശ്ശൂർ, എന്നിവയുടെയും ഡയറക്ടറാണ്. പാവപ്പെട്ടവരെ സഹായിക്കാൻ നിരവധി ചാരിറ്റബിൾ സംഘടനകളും നടക്കുന്നു. ഖത്തറിലുള്ള പ്രവാസികൾ മരിച്ചാൽ എല്ലാ സഹായവും നൽകുന്നതും മേനോൻ മുന്നിലുണ്ടാകും.

ചേരിൽ കൃഷ്ണമേനോൻ എന്നാണ് പൂർണ്ണ പേര്. 1949 സെപ്റ്റംബർ 18ന് പുലിയാംകൊട്ടു നാരായണൻ നായരുടെയും ചേരിൽ കാർത്തിയാനിയമ്മയുടെയും മകനായി പാറ്റുരക്കൽ, തൃശ്ശൂരിൽ ജനിച്ചു. അക്കാലത്തെ അറിയപ്പെടുന്ന ഒരു ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഉടമസ്ഥനായിരുന്നു നാരായണൻ നായർ. തൃശ്ശൂർ സി.എം.എസ്സ് സ്‌കൂളിലും,സ്ന്റ് തോമസ് കോളേജിലും ആയിരുന്നു മേനോന്റെ പ്രാധമിക വിദ്യാഭ്യാസം. തൃശൂർ കേരളവർമ്മ കോളേജിൽ നീന്ന്, 1973 ൽ ഹിസ്റ്ററിയിൽ ബിരുദം എടുത്തു.1976 ജബൽപ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നു നിയമത്തിൽ ബിരുദവും എടുത്തു. 76 ൽ തന്നെ ബാർ കൗൺസിലിൽ എറോൾ ചെയ്തു. 76 മുതൽ 78 വരെ പ്രാക്ടീസും ചെയ്ത ശേഷമാണ് പ്രവാസിയായി മാറിയതും. അനേകം കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയതും.

സ്വന്തം മണ്ണിനെയും, അതിൽ നിന്നും ഉടലെടുത്ത ഒരു ജീവിതത്തെയും മുൻ നിർത്തിക്കൊണ്ടായിരുന്നു മേനോന്റെ ജീവിതം. പ്രവാസ ജീവിതത്തിലും, മറ്റുള്ളവരെ സഹായിക്കാനായി സമയം കണ്ടെത്തുന്നു അദ്ദേഹം. പത്മശ്രീയും പ്രവാസി ഭാരതീയ സമ്മാനും നൽകി രാജ്യം ആദരിച്ചത് ഇതിന് തെളിവാണ്.

സാമൂഹ്യ പ്രതിബന്ധതയുള്ള ബിസിനസുകാരൻ എന്ന നിലയിൽ നിങ്ങൾ സി കെ മേനോനെ നിങ്ങൾ എത്രകണ്ട് പിന്തുണയ്ക്കുന്നു? എങ്കിൽ ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.

കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.