- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുനലൂർ താലൂക്ക് ആശുപത്രിയെ ഏറ്റവും മികച്ച ആതുരാലയമാക്കി മാറ്റിയ ജനകീയ ഡോക്ടർ; സ്വകാര്യ ആശുപത്രികൾക്ക് ഭീഷണി ആയപ്പോൾ രാഷ്ട്രീയ ഇടപെടലിൽ സ്ഥലംമാറ്റം: മറുനാടന്റെ മികച്ച സർക്കാർ ഉദ്യോഗസ്ഥ പുരസ്ക്കാരത്തിന്റെ ഫൈനലിസ്റ്റായ ഡോ. ഷാഹിർ ഷായെ അറിയാം
തിരുവനന്തപുരം: ദൈവത്തിന്റെ പ്രതിരൂപമാണ് ഡോക്ടർമാർ എന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. ജീവൻ രക്ഷിക്കാൻ ചികിത്സ തേടി ഓടിയെത്തുന്നത് ഡോക്ടർമാർക്കിടയിലേക്കാണ് എന്നതാണ് ഈ വിശ്വാസത്തിന്റെ ആധാരം. എന്നാൽ, കേരളീയ സമൂഹത്തെ ബാധിച്ച് എല്ലാവിധ അപചയവും ആതുര സേവന രംഗത്തൈയും ബാധിച്ചിട്ടുണ്ട്. കച്ചവടം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ
തിരുവനന്തപുരം: ദൈവത്തിന്റെ പ്രതിരൂപമാണ് ഡോക്ടർമാർ എന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. ജീവൻ രക്ഷിക്കാൻ ചികിത്സ തേടി ഓടിയെത്തുന്നത് ഡോക്ടർമാർക്കിടയിലേക്കാണ് എന്നതാണ് ഈ വിശ്വാസത്തിന്റെ ആധാരം. എന്നാൽ, കേരളീയ സമൂഹത്തെ ബാധിച്ച് എല്ലാവിധ അപചയവും ആതുര സേവന രംഗത്തൈയും ബാധിച്ചിട്ടുണ്ട്. കച്ചവടം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളാണ് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ വഷളാക്കിയത്. എന്നാൽ, കൊള്ളരുതായ്മകൾ നിറഞ്ഞ ഈ മേഖലയിലും കാരുണ്യത്തിന്റെ ഉറവ പോലെ ചിലരുണ്ട്. പുനലൂർ താലൂക്ക് ആശുപത്രിയിലെ മുൻ സുപ്രണ്ടായിരുന്നു ഡോ. ഷാഹിർഷാ അത്തരക്കാരിൽ പെട്ട ഒരാളാണ്. നാടിന്റെ കണ്ണിലുണ്ണിയായ ഡോക്ടറായി ഇദ്ദേഹം മാറിയപ്പോൾ സ്വകാര്യ ആശുപത്രിക്ക് ഒത്താശ ചെയ്യുന്ന ചില രാഷ്ട്രീയക്കാർക്ക് മാത്രം ദഹിച്ചില്ല. അങ്ങനെ ഇദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു. എങ്കിലും പുനലൂരിലെ സാധാരണക്കാരുടെ പ്രിയങ്കരനായ ഡോക്ടറാണ് ഷാഹിർഷാ. ഇങ്ങനെ എല്ലാംകൊണ്ടും ജനകീയനായ ഡോക്ടറാണ് മറുനാടൻ മലയാളി അവാർഡ് പട്ടികയിൽ ഇടംപിടിച്ച ശ്രദ്ധേയ വ്യക്തിത്വം.
ജനകീയ ഇടപെടൽ നടത്തുന്ന സാധാരണക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് ഈ വിഭാഗത്തില് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ, വനം വകുപ്പിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ കാഴ്‌ച്ചവച്ച പി ധനേഷ് കുമാർ, ഇടമലക്കുടി ട്രൈബൽ സ്‌കൂളിലെ ഏകാധ്യാപിക വിജയലക്ഷ്മി ടീച്ചർ, ആർടിഒ ആദർശ് കുമാർ നായർ എന്നിവരാണ് സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പുരസ്‌ക്കാര വിഭഗത്തിന്റെ ഫൈനൽ ലിസ്റ്റിൽ ഡോ. ഷാഹിർഷായെ കൂടാതെ ഇടംപിടിച്ചത്.
നാല് വർഷം മുമ്പാണ് പുനലൂർ ആശുപത്രിയുടെ ചുമതലക്കാരനായി ഡോ. ഷാഹിർ ഷാ മാറുന്നത്. സർക്കാർ ആശുപത്രി എന്നാൽ വഴിമാറിപോകുന്നവരായിരുന്നു അന്ന് നാട്ടുകാർ. വേണ്ടത്ര സൗകര്യം ഒന്നുമില്ലാതിരുന്ന ആശുപത്രിയെ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന ആശുപത്രിയാക്കി അദ്ദേഹം മാറ്റുകയായിരുന്നു. ഇതോടെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായി ആശുപത്രി മാറുകയും ചെയ്തു. മികച്ച ചികിത്സയും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയതിന് പുറമേ അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഇവിടെ ഏർപ്പെടുത്തി. പുനലൂരിനോട് ചേർന്ന് കിടക്കുന്ന അച്ചൻകോവിൽ ഉൾപ്പെടെയുള്ള മലയോര മേഖലയിൽ നിന്നുള്ളവർക്ക് ആശ്രയമായി ആശുപത്രി മാറുകയും ചെയ്തു.
സർക്കാർ ആശുപത്രയിൽ സൗകര്യങ്ങൾ വർദ്ധിച്ചതോടെ പ്രദേശത്തെ 5 സ്വകാര്യ ആശുപത്രികൾ പൂട്ടി. ഇതോടെ രാഷ്ട്രീയക്കാരും സ്വകാര്യം ആശുപത്രി അധികാരികളും തമ്മിലുള്ള കുട്ടുകെട്ട് ഉടലെടുക്കുകയായിരന്നു. ഇതിൽ ഒരു സ്വകാര്യ ആശുപത്രിയുടെ നടത്തിപ്പുകാരൻ പ്രാദേശിക ഐ ഗ്രൂപ്പ് നേതാവ് കൂടിയായിരുന്നു. ഇതോടെയാണ് ഷാഹിർ ഷായുടെ സ്ഥലം മാറ്റാൻ ശ്രമിച്ചതും. എന്നാൽ, ഡോ. തോമസ് ഐസക് വിഷയത്തിൽ ഇടപെട്ടതോടോ ഏറെ ചർച്ച ആകുകയും വിഷയം. എന്നാൽ എതിർപ്പുകളെ വകവെയ്ക്കാതെ സാധാരണക്കാരുടെ ഡോക്ടറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സ്ഥലം മാറ്റുകയാണ് ഉണ്ടായത്.
ഷാഹിർ ഷായുടെ ഭാര്യയായ ഡോക്ടർ സിന്ധിയും പുനലൂർ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. മിശ്രവിവാഹിതരായ ദമ്പതികൾക്ക് ഓരേ സ്ഥലത്ത് ജോലിചെയ്യാൻ അവസരമുണ്ടെങ്കിൽ അത് അനുവദിക്കണമെന്ന വ്യവസ്ഥയ്ക്ക് എതിരായിരുന്നു ഡോ. ഷാഹിർഷായുടെ സ്ഥലമാറ്റം. ഷാഹിർ ഷാ സൂപ്രണ്ടായി ചുമതല ഏറ്റെടുത്ത ശേഷം കഠിന പ്രയത്‌നത്തിലൂടെയാണ് കേരളത്തിലെ മികച്ച സർക്കാർ ആശുപത്രിയായി പുനലൂർ താലൂക്ക് ആശുപത്രിയെ മാറ്റിയെടുത്തത്.
സ്വകാര്യ ആശുപത്രികളുടെ സമ്മർദ്ദത്തെ തുടർന്ന് ഷാഹിർ ഷായെ കള്ളക്കേസിൽ കുടുക്കാനും അപകടത്തിൽപെടുത്താനും നീക്കം നടന്നിരുന്നു. ഒരു നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ഇവർക്കെതിരെ ചിലർ ആസൂത്രിത നീക്കം നടത്തയിത്. പ്രതിഷേധക്കാരുടെ കല്ലേറിൽ ആശുപത്രിയുടെ ജനൽ ചില്ലുകൾ തകരുകയും മണിക്കൂറുകളോളം ആശുപത്രിയുടെ പ്രവർത്തനം പൂർണമായി സ്തംഭിക്കുകയും ചെയതിരുന്നു. പ്രസവത്തിനായി യൂവതിയെ ആശുപത്രിയിലെത്തുക്കുന്ന സമയത്ത് ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന സൂപ്രണ്ടിനും ഗൈനക്കോളജിസ്റ്റിനുമെതിരെ മാത്രം നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടാനുള്ള എന്ത് തെറ്റാകും ഇവർ ചെയ്തതെന്ന ചോദ്യം ഉയർന്നതോടെ ഗൂഢാലോചന പുറത്താകുകയും ചെയ്തു.
കൊല്ലം ജില്ലയിലെ കിഴക്കൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്ന് ഇല്ലാത്തതായി ഒന്നുമില്ല. വിദേശ രാജ്യങ്ങളിൽ വൻകിട സ്വകാര്യ ആശുപത്രികളിലും മാത്രമുള്ള വേദനരഹിത സാധാരണ പ്രവസത്തിനായുള്ള ലേബർ സ്യൂട്ട്, നവജാത ശിശുക്കൾക്കായി ന്യു ബോൺ സ്‌പെഷ്യൽ കെയർ യൂണിറ്റ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ബ്ലെഡ് ബാങ്ക്, കാൻസർ കെയർ സെന്റർ, 8 ഡയാലിസ് മിഷീനോട് കൂടിയ ഡയാലിസിസ് യൂണിറ്റ്, സെന്റലൈസ്ഡ് ഓക്‌സിജൻ സപ്ലെ. എല്ലാവർക്കും സൗജന്യ ഭഷണം ഇങ്ങനെ നീളുന്ന സാങ്കേതിക സംവിധാനങ്ങളുടെ ലിസ്റ്റ് എടുത്താൽ ജില്ലയിലെ ഏത് സ്വകാര്യ ആശുപത്രിയും പുനലൂർ താലൂക്ക് ആശുപത്രിക്ക് പിന്നിലെ നിൽകൂ.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുകയും, ജോലിയോട് കൂറുള്ള ഒരു കൂട്ടം ജീവനക്കാരും ഒന്നിച്ചതോടെ രോഗികളും വരവും ക്രമാതീതമായി വർധിച്ചു. 500 ഒ പി ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ദിവസവും 1500 മുതൽ 2000 വരെയായി ഒ പിയുടെ എണ്ണം ഉയർന്നു. കിടത്തി ചികിത്സിക്കാനായി 300 ബെഡുകൾ ഉണ്ട്. ശരാശരി മാസം 300 ഓപ്പറേഷനുകളും 100 പ്രസവങ്ങളും ഇന്ന് ആശുപത്രിയിൽ നടക്കുന്നുണ്ട്. സിസേറിയൻ നിരക്ക് വെറും 10 ശതമാനം മാത്രമായിരുന്നു.
പൊതു മേഖലയിൽ ഒരു സ്ഥാപനം മെച്ചപ്പെട്ടാൽ സ്വാഭാവികമായും സ്വകാര്യമേഖലയെ ദുർബലപ്പെടുത്തും. അതുകൊണ്ടാണ് ഈ ജനകീയ ഡോക്ടർക്കെതിരെ സ്വകാര്യ ആശുപത്രിക്കാർ തിരഞ്ഞതും. ആദിവാസി ദലിത് വിഭാഗത്തിലുള്ളവർ കൂടുതൽ ഉള്ള പ്രദേശമാണ് പുനലൂർ. ഇവരുടെയെല്ലാം ഏക ആശ്രയമാണ് പുനലൂർ താലൂക്ക് ആശുപത്രി. ഈ ആശുപത്രിയെ ജനകീയമാക്കിയ ഡോക്ടർ ഷാഹിർഷായെ സ്ഥലം മറ്റിയെങ്കിലും ആശുപത്രിയെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ച് നാട്ടുകാർ രംഗത്തുണ്ട്. കേരളത്തിലെ ഏറ്റവും ജനകീയനായ ഈ ഡോക്ടർ എന്ന നിലയിൽ നിങ്ങളുടെ വോട്ട് ഡോ, ഷാഹിർ ഷായ്ക്ക് ആണോ?
ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം ഡോ, ഷാഹിർ ഷായ്ക്ക് വോട്ട് ചെയ്യാം. കൂടാതെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.