- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള 20 പ്രവാസി സംഘടനകളുടെ അമരക്കാരൻ; കലാ-കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിത്വം; പാലിയേറ്റീവ് രംഗത്തെ നിറസാന്നിധ്യം: മറുനാടൻ പ്രവാസി പുരസ്ക്കാര ലിസ്റ്റിൽ ഇടംപിടിച്ച മുഹമ്മദ് ഈസയെ അറിയാം
തിരുവനന്തപുരം: കലയെയും കലാകാരന്മാരുടേയും ക്ഷേമത്തിനായ് പ്രവർത്തിക്കുന്ന ഒട്ടേറെ അവശ കലാകാരന്മാരുടെ കണ്ണീരൊപ്പിയ വ്യക്തിയാണ് കെ മുഹമ്മദ് ഈസ. സ്വദേശത്തും വിദേശത്തും അനവധി സ്‌റ്റേജ് പ്രോഗ്രാമുകൾ കൊണ്ട് ജനഹൃദയങ്ങളുടെ മനസ്സിൽ ഇടം നേടിയ മുഹമ്മദ് ഈസ ഖത്തറിലെ അലി ഇന്റർ നാഷണൽ ട്രേഡിങ് കമ്പനി മാനേജിങ് ഡയരക്ടർ കൂടിയാണ്. കലാ ജീവകാരുണ്
തിരുവനന്തപുരം: കലയെയും കലാകാരന്മാരുടേയും ക്ഷേമത്തിനായ് പ്രവർത്തിക്കുന്ന ഒട്ടേറെ അവശ കലാകാരന്മാരുടെ കണ്ണീരൊപ്പിയ വ്യക്തിയാണ് കെ മുഹമ്മദ് ഈസ. സ്വദേശത്തും വിദേശത്തും അനവധി സ്‌റ്റേജ് പ്രോഗ്രാമുകൾ കൊണ്ട് ജനഹൃദയങ്ങളുടെ മനസ്സിൽ ഇടം നേടിയ മുഹമ്മദ് ഈസ ഖത്തറിലെ അലി ഇന്റർ നാഷണൽ ട്രേഡിങ് കമ്പനി മാനേജിങ് ഡയരക്ടർ കൂടിയാണ്. കലാ ജീവകാരുണ്യ പ്രവർത്തങ്ങൾ ലക്ഷ്യമാക്കിയുള്ള 20 ഓളം സംഘടനകളുടെ അമരക്കാരൻ കൂടിയാണ് ഈ കൊടുങ്ങല്ലൂർ സ്വദേശി.
സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും കലാ കായിക രംഗങ്ങളിലും ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച വ്യക്തിത്വമെന്നതിനു പുറമെ ജീവകാരുണ്യ രംഗത്തെ ഇടപെടലും സമൂഹത്തിന്റെ കണ്ണീരൊപ്പി. അശരണർക്ക് തലചായ്ക്കാൻ ഇടമൊരുക്കുയാണ് പ്രധാന സേവന പ്രവർത്തി. ഖത്തറിലെ ഏതൊരു മലായളിക്കും ദുരിത ഘട്ടങ്ങളിൽ താങ്ങും തണലുമാകും. ഖത്തറിലെ കേരളീയോൽസവത്തിന്റെ അമരത്തും മുഹമ്മദ് ഈസയാണ്. ഇങ്ങനെ വിവിധ തലങ്ങളിൽ നടത്തിയ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് മറുനാടൻ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയിലെ ഈ പ്രവാസിയുടെ സ്ഥാനം.
പ്രവാസി വ്യക്തികൾക്കുള്ള പുരസ്‌കാര പട്ടികയിൽ മുഹമ്മദ് ഈസയെ കൂടാതെ ഒമാനിലെ ഷാജി സെബാസ്റ്റ്യൻ, യുഎഇയിൽ നിന്നുള്ള അഷറഫും ബഹറിനിൽ പ്രവാസ ജീവിതം നയിക്കുന്ന ചന്ദ്രനും സൗദിയിലെ അയൂബ് കൊടുങ്ങാനൂരുമാണ് ഇടംപിടിച്ചിട്ടുള്ളത്. ഇവർ ഓരോരുത്തലും തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായവരാണ്.
കലയെയും കലാകാരന്മാരുടേയും ക്ഷേമത്തിനായ് പ്രവർത്തിക്കുന്ന ഒട്ടേറെ അവശ കലാകാരന്മാരുടെ കണ്ണീരൊപ്പിയ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അസോസിയേഷന് ഓഫ് സോഷ്യോ കൾച്ചറൽ ഹ്യുമാനിറ്റെരിയൻ അക്റ്റിവിറ്റീസ് (ആശ)എന്ന സംഘടനയുടെ പ്രസിഡണ്ടാണ് ഇദ്ദേഹം. ഇതിനൊപ്പം വടകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തണൽ അഗതി മന്ദിരം ട്രസ്റ്റ് മെമ്പറും. സംഗീത ആസ്വാദകരുടെ മനസ്സുകളിലെ നിത്യസാന്നിധ്യം എം.എസ്.ബാബുരാജിന്റെ കുടുംബത്തിനു സ്വന്തമായി ഒരു ഭവനം എന്ന സ്വപ്‌നം സാധ്യമാക്കിയത് ഈസയാണ്. കലാ ജീവകാരുണ്യ പ്രവർത്തങ്ങൾ ലക്ഷ്യമാക്കിയുള്ള 20 ഓളം സംഘടനകളുടെ അമരക്കാരന് കൂടിയാണ് ഈ കൊടുങ്ങല്ലൂർ സ്വദേശി. മുഹമ്മദ് ഈസ ഖത്തറിലെ അലി ഇന്റർ നാഷണൽ ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടർ കൂടിയാണ്.
1975ൽ മുബൈയിലെ ട്രാവൽ ഏജൻസിയിലൂടെയാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1976ൽ ഖത്തറിലെത്തി. മുനിസിപ്പാലിറ്റി ജീവനക്കാരുടെ സൂപ്പർ വൈസറായി ആദ്യ ജോലി. പിന്നീട് പബ്ലിക്ക് റിലേഷൻ ഓഫീസിലെ എമിഗ്രേഷൻ പ്രതിനിധിയായി. പിന്നീട് തലവനം. അലി ഇന്റർനാഷണൽ ട്രേഡിങ് എസ്റ്റാബ്ലിഷ്‌മെന്റ് സ്ഥാപിക്കുന്നത് 1992ലാണ്. ഇന്ന് ഖത്തറിലും യുഎഇയിലും ശാഖകളുണ്ട്. 23 കൊല്ലത്തെ ബിസിനസ് ജീവിതം സാധാരണക്കാർക്കായും ഈ അറുപതുകാരൻ മാറ്റി വച്ചു. കലാകായിക മേഖയിൽ മലയാളിയെ പ്രോത്സാഹിപ്പിക്കാൻ മുന്നിൽ നിന്നു. പല സാമൂഹിക സേവന സംഘടനകളുടേയും രക്ഷാധികാരിയും മുഖ്യനടത്തിപ്പുകാരനുമായി. സഹായം വേണ്ടവർക്ക് അത് നൽകുകയായിരുന്നു ഈസ കർമ്മമായി എടുത്തത്.
അതുകൊണ്ട് തന്നെ പാലിയേറ്റീവ് കെയർ ഉൾപ്പെടെ ആരോഗ്യ മേഖലയിൽ ആർക്കും സമീപിക്കാവുന്ന വ്യക്തിത്വമായി ഈസ മാറി. ബിസിനസ് വളരുന്നതിനൊപ്പം സാമൂഹിക സേവനത്തിന്റെ കർമ്മ മണ്ഡലം ഖത്തറിൽ നിന്ന് യുഎഇയിലേക്കും സ്വന്തം നാട്ടിലേക്ക് എത്തി. വോളിബോളിനെ സ്‌നേഹിക്കുന്ന ഈ കായിക പ്രേമിയുടെ പിന്തുണയിൽ നിരവധി ടൂർണ്ണമെന്റുകളും നടക്കുന്നു. സാസ്‌കാരിക പ്രവർത്തനത്തിനും കലാ മേഖലയ്ക്കുമെല്ലാം ആവോളം പ്രോത്സാഹനം നൽകുന്ന പ്രവാസിയാണ് ഈസ. മാദ്ധ്യമ സ്ഥാപനങ്ങളും ഹോട്ടൽ വ്യവസായവും അടക്കം പത്തിലേറെ മേഖലയിൽ മികവ് തെളിയിക്കുന്നതിനിടെയാണ് പ്രവാസി മലയാളിയുടെ ഈ സാംസ്‌കാരിക ഇടപടലുകൾ. ബിഎ പഠനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഖത്തറിലെത്തുന്നത്. ഈസയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയുമായി ഭാര്യ ചോലയിൽ നസീമയും മക്കളും ഉണ്ട്. ഇത് തന്നെയാണ് കർമ്മ രംഗത്ത് ഈ കൊടുങ്ങല്ലൂർക്കാരന് തുണയാകുന്നതും.
മുഹമ്മദ് ഈസയുടെ പ്രവർത്തനങ്ങളെ നിങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ ഈ സംഘടനയ്ക്ക് വോട്ട് ചെയ്യാം. ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല. കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.
നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.