- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിലെ മലയാളി സാംസ്കാരിക കൂട്ടായ്മയുടെ അടയാളം; അവശ കലാകാരന്മാർക്ക് താങ്ങും തണലുമായ പ്രവാസി സംഘടന; ജീവകാരുണ്യ രംഗത്തും സജീവ ഇടപെടലുകൾ: മറുനാടൻ അവാർഡിൽ അബുദാബി ശക്തി തീയറ്റേഴ്സിനാണോ നിങ്ങളുടെ വോട്ട്?
തിരുവനന്തപുരം: പേര് സൂചിപ്പിക്കുന്നത് പോലെ മലയാളികളുടെ സാംസ്കാരിക രംഗത്ത് സജീവ ഇടപെടൽ നടത്തുന്ന പ്രവാസി സംഘടനയാണ് അബുദാബി ശക്തി തീയറ്റേഴ്‌സ്. ഗൾഫ് മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയാണ് ഇത്. എവിടെ പോയാലും മലയാളികൾ കലാസ്വാദകരാണ്. അതുകൊണ്ട് തന്നെയാണ് ശക്തി തീയറ്റേഴ്‌സിന്റെ കീഴിൽ പ്രവാസി മലയാളികൾ ഒരുമിക്കുന്നതും. കേരളത്ത
തിരുവനന്തപുരം: പേര് സൂചിപ്പിക്കുന്നത് പോലെ മലയാളികളുടെ സാംസ്കാരിക രംഗത്ത് സജീവ ഇടപെടൽ നടത്തുന്ന പ്രവാസി സംഘടനയാണ് അബുദാബി ശക്തി തീയറ്റേഴ്‌സ്. ഗൾഫ് മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയാണ് ഇത്. എവിടെ പോയാലും മലയാളികൾ കലാസ്വാദകരാണ്. അതുകൊണ്ട് തന്നെയാണ് ശക്തി തീയറ്റേഴ്‌സിന്റെ കീഴിൽ പ്രവാസി മലയാളികൾ ഒരുമിക്കുന്നതും. കേരളത്തിൽ നിന്നും ഏതെങ്കിലും ഒരു ലീഡർ അബുദാബിയിൽ എത്തിയാൽ അവിടെ സ്വീകരണം ഒരുക്കാൻ മുന്നിൽ നിൽക്കുന്നതും ഈ സംഘടനയാണ്.
കലാരംഗത്തെ അവശ കലാകാരന്മാർക്ക് സഹായം എത്തിച്ചുമൊക്കെ ഈ സംഘടന സാമൂഹ്യ സേവനം നടത്തുന്നു. ഇങ്ങനെ നാനാതുറയിൽ സാംസ്കാരിക ഇടപെടൽ നടത്തുന്ന സംഘടന എന്ന നിലയിലാണ് മികച്ച പ്രവാസി സംഘടനയ്ക്കുള്ള മറുനാടൻ പുരസ്‌ക്കാര ലിസ്റ്റിൽ അബുദാബി ശക്തി തീയറ്റേഴ്‌സും ഇടംപിടിച്ചത്. മികച്ച പ്രവാസി സംഘടനയ്ക്കുള്ള മറുനാടൻ പുരസ്‌കാരത്തിന് ഐ വൈ സി സി ബഹ്‌റിനും കെഎംസിസി ദുബായും ഫൊക്കാനയും ഗോൾഡ് എഫ്എമ്മിന്റെ ഹോം ഫോർ ഈദ് പരിപാടിയും അബുദാബി ശക്തി തിയേറ്റേഴ്‌സിനൊപ്പം ഇടംപിടിച്ചിട്ടുണ്ട്.
ജാതിയും മതവും മറന്ന് സാംസ്കാരിക തനിമയുടെ പേരിൽ മലയാളികളെ ഒരുമിപ്പിക്കാൻ ഈ പ്രവാസി സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രവാസി മലയാളികൾക്കിടയിൽ നിന്നും നിരവധി കഴിവുള്ള മിടുക്കന്മാരെ സമ്മാനിക്കാനും ഈ സംഘടനയുടെ പ്രവർത്തനത്താൽ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിരവധി അവാർഡുകളും ഈ സംഘടന നൽകി വരുന്നു.
അബുദാബിയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ശക്തി തിയേറ്റേഴ്‌സ് നൽകുന്ന പുരസ്‌കാരമാണ് അബുദാബി ശക്തി അവാർഡ്. നോവൽ, ചെറുകഥ, നാടകം, കവിത, സാഹിത്യവിമർശനം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം ( ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്‌കാരം, നാടോടി വിജ്ഞാനം, സിനിമ തുടങ്ങിയവ ) ഇതര സാഹിത്യ വിഭാഗം ( ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം,സ്മരണ, തൂലികാ ചിത്രം തുടങ്ങിയവ ) എന്നീ സാഹിത്യ കൃതികൾക്കാണ് അബുദാബി ശക്തി അവാർഡുകൾ നൽകുന്നത്.
ഇതിനപ്പുറമുള്ള ഇടപെടലും നടത്തുന്നു. ഉദാഹരണത്തിന് അബുദാബിയിലെ നാടകവേദിയിൽ നിറസാന്നിധ്യമായിരുന്ന മുഹമ്മദ് മൻസൂറിന് സാന്ത്വനവുമായി അബുദാബി ശക്തി തിയേറ്റേഴ്‌സ് രംഗത്ത് വന്നിരുന്നു. പന്തീരാങ്കാവ് പൂളേങ്കരയിലെ കാഞ്ഞിരങ്ങാട്ടു വീട്ടിൽ രോഗം തളർത്തിയ ശരീരവുമായി കഴിയുകയാണ് മുഹമ്മദ് മൻസൂർ. നാടക അഭിനയത്തിലും സംവിധാനത്തിലും മികവുപുലർത്തിയ യുവകലാകാരൻ രോഗ ശയ്യയിലായ വിവരമറിഞ്ഞ് അബുദാബി ശക്തി തിയേറ്റേഴ്‌സ് സമാഹരിച്ച ചികിത്സാ സഹായഫണ്ട് ഇതിന് ഉദാഹരണമാണ്.
അബുദാബിയിൽ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്യവെയാണ് മൻസൂർ കേരള സോഷ്യൽ സെന്ററിന്റെ പ്രവർത്തകനായി മാറിയത്. നാടകമത്സരങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയമികവു പ്രകടിപ്പിച്ച അദ്ദേഹം ഹൃദ്രോഗത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ചികിത്സക്കിടെ പക്ഷാഘാതം കൂടി വന്നപ്പോൾ ശരീരത്തിന്റെ ഒരുഭാഗം തളർന്നു. അപ്പോഴാണ് ശക്തി തീയേറ്റേഴ്‌സ് സഹായവുമായി എത്തിയത്.
പൊതുവേ ഇടതു ആഭിമുഖ്യം പുലർത്തുന്ന സംഘടനയാണ് ശക്തി തീയറ്റേഴ്‌സ്. സിപിഐ(എം) നേതാക്കൾ അബുദാബിയിൽ എത്തിയാൽ ഈ സംഘടനയുടെ ഏതെങ്കിലും പരിപാടിയിൽ പങ്കെടുത്തേ മടങ്ങാറുള്ളൂ. കഥകളി അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കാൻ ഈ സംഘടന മുന്നിൽ നിന്നിട്ടുണ്ട്. കഥകളി മഹോത്സവം എന്ന പേരിൽ കഥകളിൽ തന്നെ തുടർച്ചയായി സംഘടന നടത്തിയിട്ടുണ്ട്. പ്രമുഖ കഥകളി കലാകാരന്മാരും ഇതിനായി എത്തുന്നു. ഗൾഫ് നാടുകളിൽ ജനിച്ചു വളർന്ന മലയാളി കുരുന്നുകളിൽ മലയാളത്തിന്റെ തനത് കലാരൂപങ്ങളെ പരിചയപ്പെടുത്താൻ ഉപകരിക്കുന്ന വിധത്തിലാണ് സംഘടനയുടെ പ്രവർത്തനം.
ഓണവും പെരുന്നാളും ക്രിസ്തുമസുമെല്ലാം വിപുലമായി തന്നെ വർഷം തോറും ഈസംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്നുണ്ട്. സാംസ്‌കാരിക സെമിനാറുകളും പ്രവാസി ക്ഷേമപരിപാടികളും ഇതോടൊപ്പം സംഘടന നടത്തിവരുന്നു. ഇങ്ങനെ ചിട്ടയായ പ്രവർത്തന മികവോടെ പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിലാണ് ശക്തി തീയറ്റേഴ്‌സ് മറുനാടൻ പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ചത്. ശക്തി തീയറ്റേഴ്‌സിന്റെ പ്രവർത്തനങ്ങളെ നിങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ ഈ സംഘടനയ്ക്ക് വോട്ട് ചെയ്യാം. ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.
കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.