- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളും ആരവവും ഇല്ലാതെ പ്രവർത്തിക്കുന്ന നിസ്വാർത്ഥ മനുഷ്യരെ ആദരിക്കാൻ കൈകോർക്കുക; സോഷ്യൽ മീഡിയയിൽ സാമൂഹ്യ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വ്യക്തിയെയും ഗ്രൂപ്പിനെയും ആദരിക്കാം: മറുനാടൻ അവാർഡിന്റെ നോമിനേഷൻ മൂന്നാം ദിവസം ഇങ്ങനെ
തിരുവനന്തപുരം: എല്ലാവരും ആദരവ് നൽകുന്നതും അവാർഡുകൾ നൽകുന്നതും സിനിമാക്കാർക്കും രാഷ്ട്രീയക്കാർക്കും എഴുത്തുകാർക്കും പത്രക്കാർക്കുമൊക്കെയാണ്. രാഷ്ട്രീയത്തിലെ കാരണവരെ കണ്ടെത്താനും യുവ നേതാവിനെ കണ്ടെത്താനും മറുനാടനും ശ്രമിക്കുന്നുണ്ടെങ്കിലും മറ്റ് അവാർഡുകൾ വ്യത്യസ്തമായാണ് ചെയ്യുന്നത്. ഇക്കൂട്ടത്തിൽ ആദ്യമായി പുരസ്കാരം ഏർ
തിരുവനന്തപുരം: എല്ലാവരും ആദരവ് നൽകുന്നതും അവാർഡുകൾ നൽകുന്നതും സിനിമാക്കാർക്കും രാഷ്ട്രീയക്കാർക്കും എഴുത്തുകാർക്കും പത്രക്കാർക്കുമൊക്കെയാണ്. രാഷ്ട്രീയത്തിലെ കാരണവരെ കണ്ടെത്താനും യുവ നേതാവിനെ കണ്ടെത്താനും മറുനാടനും ശ്രമിക്കുന്നുണ്ടെങ്കിലും മറ്റ് അവാർഡുകൾ വ്യത്യസ്തമായാണ് ചെയ്യുന്നത്. ഇക്കൂട്ടത്തിൽ ആദ്യമായി പുരസ്കാരം ഏർപ്പെടുത്തുന്നത് മികച്ച സാമൂഹ്യ പ്രവർത്തകനും സോഷ്യൽ മീഡിയ ആക്റ്റിവിറ്റീസിനുമാണ് മറുനാടൻ മലയാളി പുരസ്കാരം നൽകുന്നത്.
- കേരളത്തിൽ ജനസ്വാധീനമുള്ള നേതാവും യുവനേതാവും ആരൊക്കെ? 'മറുനാടൻ അവാർഡ്സ് 2015'ലെ നോമിനേഷനുകൾക്ക് തുടക്കം; കേരളത്തിന്റെ യഥാർത്ഥ നേതാക്കളെ കണ്ടെത്താനുള്ള ഫൈനൽ ലിസ്റ്റിൽ വരാനുള്ള അഞ്ച് പേരെ വീതം നോമിനേറ്റ് ചെയ്യുക
- അന്തസ്സുള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ ആര്? വ്യത്യസ്ഥമായി ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥനെ അറിയുമോ? മറുനാടൻ അവാർഡിലെ ഈ രണ്ടു വിഭാഗങ്ങളിലേക്കും നോമിനേഷൻ നടത്താം
ഏതെങ്കിലും ഒരു രാഷട്രീയ പാർട്ടിയുടെയോ മത സംഘടനയുടെയോ ലേബൽ ഇല്ലാതെ നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമാണ് നോമിനേഷൻ ലഭിക്കുക. സാമൂഹ്യ പ്രവർത്തകൻ എന്ന പേര് തന്നെ അന്വർത്ഥമാക്കുന്നത് നിസ്വാർത്ഥമായി സമൂഹത്തിൽ ഇടപെടുന്നവർ എന്നാണ്. സമൂഹത്തിന് കൂടുതൽ വെളിച്ചം ഉണ്ടാക്കാൻ ആയി അഴിമതി കുറക്കാനായി കണ്ണീരനുഭവിക്കുന്നവരെ തുണക്കാനായി, പ്രകൃതി സംരക്ഷിക്കാനായി ഒക്കെ പ്രവർത്തിക്കുന്നവരെയാണ് ഈ വിഭാഗത്തിൽ പെടുത്താൻ ആഗ്രഹിക്കുന്നത്.
ഗാന്ധിഭവൻ നടത്തുന്ന പുനലൂർ സോമരാജൻ, കോട്ടയത്തെ നവജീവൻ ട്രസ്റ്റ് നടത്തുന്ന പി. യു. തോമസ്, പാമ്പുകളുടെ സംരക്ഷകനായ വാവ സുരേഷ,് പൊതിച്ചോറ് നൽകുന്ന അശ്വതി എന്നിങ്ങനെയുള്ള നിസ്വാർത്ഥരായ മനുഷ്യ സ്നേഹികളെയാണ് ഈ പുരസ്കാരം വഴി ആദരിക്കാൻ ഉദ്ദേശിക്കുന്നത്. വായനക്കാർ നൽകുന്ന നോമിനേഷനുകളുടെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ സമിതി കണ്ടെത്തുന്ന അഞ്ചു പേരെ ആയിരിക്കും ഫൈനൽ ലിസ്റ്റിൽ പെടുത്തുക. ഇവർക്ക് വേണ്ടി വോട്ടു നടത്തിയ ശേഷം ഏറ്റവും കൂടുതൽ വോട്ടു നേടുന്നയാളെ ജേതാവായി തെരഞ്ഞെടുക്കും. പ്രധാനപ്പെട്ട കാര്യ ഇവിടെ വ്യക്തികൾക്ക് മാത്രമല്ല സംഘടനകൽക്കും മത്സരിക്കാം എന്നതാണ്. സമൂഹത്തിന് മാറ്റം വരുത്താൻ പ്രവർത്തിക്കുന്ന സംഘടനകളെയും ഈ ലിസ്റ്റിൽ പെടുത്തി നോമിനേറ്റ് ചെയ്യാം.
സോഷ്യൽ മീഡിയായിൽ സജീവമായി ഇടപെട്ട് വിഷയങ്ങൾ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുന്നവർക്കായാണ് ആറാമത്തെ അവാർഡ്. ഇവിടെയും ഏതെങ്കിലും ഒരു വ്യക്തിക്കോ ഏതെങ്കിലും ഗ്രൂപ്പിനോ നോമിനേഷനുകൾ നൽകാം. സോഷ്യൽ മീഡിയയുടെ സാധ്യത ഉപയോഗിച്ച് സമൂഹത്തിന് നന്മ ചെയ്യുന്നവരെ, സാമൂഹ്യ നന്മ ലക്ഷ്യമാക്കിയുള്ള ആശയ പ്രചരണം നടത്തുന്നവർ, വ്യക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെ പൊതു സമൂഹത്തെ സ്വാധീനിക്കുന്നവർ തുടങ്ങിയ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമാണ് ഈ വിഭാഗത്തിൽ മത്സരിക്കാൻ യോഗ്യത ഉണ്ടാവുക. ഇത്തരം അഞ്ചു വ്യക്തികൾ അല്ലെങ്കിൽ ഗ്രൂപ്പുകൾ എന്നിങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്. നിങ്ങൾക്ക് താൽപ്പര്യം ഉള്ള ആരെയും നോമിനേറ്റ് ചെയ്യാം.
അടുത്തകാലത്തായി ചാനലുകൾ അടക്കമുള്ളവർക്ക് ഏറ്റവും അധികം വാർത്ത സമ്മാനിച്ചതും സോഷ്യൽ മീഡിയയിലെ ഇടപെടലായിരുന്നു. കാലങ്ങളായി തുടർന്നുപോന്ന ചില തെറ്റായ കീഴ് വഴക്കങ്ങളെ തിരുത്താനും സോഷ്യൽ മീഡിയയുടെ സജീവ ഇടപെടലിന് സാധിച്ചിരുന്നു. ചില വ്യക്തികൾ രേഖകളുടെ അടിസ്ഥാനത്തിൽ തന്നെ പല ഗൗരവകരമായ വിഷയങ്ങളും പൊതു സമക്ഷത്തിൽ കൊണ്ടു വന്നിട്ടുണ്ട്. ഇത്തരക്കാരിൽ നിന്നുള്ള നോമിനേഷൻ ലഭിച്ച ശേഷം മറുനാടന്റെ വിഗദ്ധ സമിതി വിശദമായ പരിശോധനയും നടത്തിയ ശേഷമാണ് പുരസ്ക്കാരം നൽകുക.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല് അവാർഡുകളിലേക്കുള്ള നോമിനേഷനാണ് മറുനാടൻ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ ജനസ്വാധീനമുള്ള നേതാവും യുവനേതാവും ആരൊക്കെ എന്നതായിരുന്നു ആദ്യത്തെ രണ്ട് നോമിനേഷനുകൾ. ഇതിലേക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ചിരിക്കുന്നത്. ഇത് കൂടാതെ ഇന്നലെ മറുനാടൻ പ്രഖ്യാപിച്ചത് മികച്ച ഉദ്യോഗസ്ഥരുടെ നോമിനേഷനുകളായിരുന്നു. ഐഎഎസ്/ഐപിഎസ് കാറ്റഗറിയിൽ വരുന്ന ഉദ്യോഗസ്ഥരിൽ നിന്നും മികച്ചവരെ കണ്ടെത്തി ഒരു അവാർഡ് നൽകുമ്പോൾ മറ്റ് അവാർഡ് ക്ലാർക്ക് തസ്തികയിൽ അടക്കം താഴേക്കിടയിലുള്ള ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ്.
ഈ രണ്ട് അവാർഡുകളുടെ പ്രഖ്യാപനത്തിന് ശേഷമാണ് ഇപ്പോൾ മികച്ച സാമൂഹ്യ പ്രവർത്തകനും സോഷ്യൽ മീഡിയ ആക്റ്റിവിറ്റീസിനുമുള്ള പുരസ്ക്കാരത്തെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് പുരസ്ക്കാരങ്ങൾക്കുമായുള്ള awards@marunadan.in എന്ന ഇമെയ്ൽ അഡ്രസിലേക്കാണ് അയയ്ക്കേണ്ടത്.
ഇപ്പോൾ നോമിനേഷൻ ക്ഷണിച്ച ആറ് അവാർഡുകളെ കൂടാതെ അടുത്ത രണ്ട് ദിവസങ്ങളിലായി മറുനാടൻ മലയാളി നോമിനേഷൻ നാല് നോമിനേഷനുകളെ കുറിച്ച് കൂടിയുള്ള വിവരം പ്രസിദ്ധീകരിക്കും. മാദ്ധ്യമ രംഗത്തുള്ളവർക്ക് അടക്കമുള്ള പുരസ്ക്കാരത്തെ കുറിച്ചാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. എല്ലാ മേഖലയിലും ജനങ്ങളുടെ നോമിനേഷൻ അടിസ്ഥാനപ്പെടുത്തി അഞ്ച് പേരെ വീതം ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്ത ശേഷം വായനക്കാരുടെ വോട്ടു രേഖപ്പെടുത്തി ആവും ജേതാവിനെ തെരഞ്ഞെടുക്കുക.
നിങ്ങളുടെ നോമിനേഷനുകൾ അയക്കേണ്ട ഇമെയ്ൽ അഡ്രസ് ഇതാണ്: awards@marunadan.in