- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം ആരു ഭരിക്കും? മറുനാടൻ മലയാളിയുടെ തെരഞ്ഞെടുപ്പു പ്രവചന മത്സരത്തിൽ ആവേശകരമായ പങ്കാളിത്തം; ഇനിയും പ്രവചന മത്സരത്തിൽ പങ്കെടുക്കാത്തവർ ഉടൻ ഉത്തരം നൽകുക; വിജയികളെ കാത്തിരിക്കുന്നത് മൂന്ന് പവൻ സ്വർണം
തിരുവനന്തപുരം: കേരളം ആരും ഭരിക്കുമെന്ന് അറിയാൻ ഇനി രണ്ടാഴ്ച്ചത്തെ കാത്തിരിപ്പു മാത്രമാണ് ഉള്ളത്. ആര് വിജയിക്കും എന്നറിയാനുള്ള കാത്തിരിപ്പിന്റെ ഇടവേളയിലാണ് മറുനാടൻ മലയാളി തെരഞ്ഞെടുപ്പു പ്രവചന മത്സരം സംഘടിപ്പിച്ചത്. ഈ പ്രവചന മത്സരത്തോട് ആവേശകരമായ പ്രതികരണമാണ് വായനക്കാരിൽ നിന്നും ഉണ്ടായത്. ആയിരക്കണക്കിന് ആളുകൾ ഇതിനോടകം തന്നെ മറുനാടൻ തെരഞ്ഞെടുപ്പു പ്രവചന മത്സരത്തിൽ പങ്കാളികളായി. തെരഞ്ഞെടുപ്പ് ഫലം ശരിയായി പ്രവചിക്കുന്നവർക്ക് മൂന്ന് പവൻ സ്വർണമാണ് ലഭിക്കുക.
മറുനാടൻ തെരഞ്ഞെടുപ്പു പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളം ആരു ഭരിക്കുമെന്ന് പ്രവചിച്ച് സമ്മാനം നേടാനാണ് മറുനാടൻ അവസരം ഒരുക്കുന്നത്. ഇതിനായി ഓൺലൈൻ പ്രവചന മത്സരമാണ് മറുനാടൻ സംഘടിപ്പിച്ചത്. കേരളം ഏത് മുന്നണി ഭരിക്കും ? യുഡിഎഫിലും എൽഡിഎഫിനും ബിജെപിക്കും എത്ര സീറ്റുകൾ വരെ ലഭിക്കും തുടങ്ങിയ ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് മറുനാടൻ പ്രവചന മത്സരം സംഘടിപ്പിച്ചത്. 25 ചോദ്യങ്ങൾക്കാണ് മറുനാടൻ ഉത്തരം തേടുന്നത്. ഇതിൽ അഞ്ചെണ്ണം ജനറൽ ചോദ്യങ്ങൾ ആണെങ്കിൽ മറ്റ് 20 എണ്ണം അതിശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ആര് വിജയിക്കും എന്നതിനെ കുറിച്ചാണ്. എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം നൽകുന്ന മൂന്ന് പേർക്കാണ് സമ്മാനം നൽകുക. കല്യാൺ ജൂവലറി സ്പോൺസർ ചെയ്യുന്ന മൂന്ന് പവൻ സ്വർണം ഓരോ പവൻ വീതമാകും വിജയികളാകുന്നവർക്ക് സമ്മാനിക്കുക.
മൂന്നിൽ അധികം ആളുകൾ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ശരിയാക്കിയാൽ അവരിൽ നിന്നും നറുക്കെടുത്ത് മൂന്ന് പേർക്കാകും സമ്മാനം നൽകുക. എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം നൽകിയില്ലെങ്കിൽ ഏറ്റവും കൂടുതൽ ശരി ഉത്തരം നൽകുന്ന മൂന്ന് പേർക്കാകും സമ്മാനം നൽകുക. മൂന്ന് അധികം ശരി ഉത്തരങ്ങൾ ഉണ്ടെങ്കിൽ നറുക്കെടുത്താകും വിജയികളെ നിശ്ചയിക്കുക. ഏപ്രിൽ 15 മുതലാണ് മറുനാടൻ പ്രവചന മത്സരം തുടങ്ങിയത്.
മറുനാടൻ പ്രവചന മത്സരത്തിൽ പങ്കെടുക്കേണ്ടുന്ന വിധം
മറുനാടൻ തെരഞ്ഞെടുപ്പു പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ വായനക്കാരായ നിങ്ങൾ ചെയ്യേണ്ടത് ഈ വാർത്തക്കൊപ്പം ഞങ്ങൾ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കയറി നിങ്ങളുടെ ജിമെയിൽ അക്കൗണ്ട് തുറന്ന ശേഷം ഉത്തരം നൽകുക എന്നതാണ്. അഞ്ച് ജനറൽ ചോദ്യങ്ങൾക്ക് ഉത്തരസൂചികയായി കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ ഉത്തരം ക്ലിക് ചെയ്യുകയാണ് വേണ്ടത്. തുടർന്ന് 20 മണ്ഡലങ്ങളിലെ വിജയികളെയും ടിക്ക് ചെയ്ത് പ്രവചിക്കുക. അവസാനമാണ് ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യേണ്ടത്.
ആർക്കായിരിക്കും ഭരണം? എൽഡിഎഫ് എത്ര സീറ്റ് നേടും? യുഡിഎഫ് എത്ര സീറ്റ് നേടും? ബിജെപി എത്ര സീറ്റ് നേടും? ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന പാർട്ടി ഏതായിരിക്കും? തുടങ്ങിയവയാണ് ജനറൽ കാറ്റഗറിയിലെ അഞ്ച് ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾ കൂടാതെയാണ് 20 മണ്ഡലങ്ങളിലെയും ഫലം പ്രവചിക്കേണ്ടത്.
ഒരാൾക്ക് ഒരു തവണ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ഒന്നിലധികം തവണ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ പങ്കെടുക്കുന്നവരെ അയോഗ്യരായി കണക്കാക്കും. തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം വിജയികളെ തിരഞ്ഞെടുപ്പ് അറിയിക്കുന്നതായിരിക്കും. വിജയികൾ പേരും മേൽവിലാസവും രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖയുടെ പകർപ്പ് ഹാജരാക്കേണ്ടതാണ്. സാങ്കേതികപ്പിഴവ് മൂലം ലഭിക്കാത്ത എൻട്രികൾക്ക് മറുനാടൻ മലയാളി ഉത്തരവാദി അല്ല. പ്രവചനമത്സരം സംബന്ധിച്ച എല്ലാ അറിയിപ്പുകളും മറുനാടൻ മലയാളി വെബ്സൈറ്റിലാകും ആധികാരികമായി പ്രസിദ്ധീകരിക്കുക. മത്സരം സംബന്ധിച്ച എല്ലാ നിയമപരമായ വ്യവഹാരങ്ങളും മറുനാടന്റെ പൂർണ നിയന്ത്രണത്തിലും സുതാര്യതയിലും ആയിരിക്കും. ഈമാസം 30 വരെ ഫലം പ്രവചിക്കാൻ അവസരം ഉണ്ടാകും.
മറുനാടൻ തെരഞ്ഞെടുപ്പു പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മറുനാടന് ഡെസ്ക്