തിരുവനന്തപുരം: നിങ്ങളുടെ പ്രിയപ്പെട്ട വാർത്താ പോർട്ടലായ മറുനാടൻ മലയാളി കുടുംബത്തിൽ അംഗമാകാൻ ഇതാ ഒരു സുവർണ്ണാവസരം. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ മെട്രോ മലയാളിയിൽ രണ്ട് മാർക്കറ്റിങ് എക്‌സിക്യൂട്ടീവുകളെ നിയമിക്കുന്നു. മെട്രോ മലയാളിയുടെ പരസ്യവിഭാഗത്തിലേക്കാണ് നിയമനം. കോഴിക്കോടും തിരുവനന്തപുരത്തുമായാണ് നിയമനം ലഭിക്കുക. രണ്ടിടത്തും ഓരോ ജീവനക്കാരെ വീതമാണ് നിയമിക്കുന്നത്. അതുകൊണ്ട് തന്നെ ഈ രണ്ട് നഗരങ്ങളിലോടെ സമീപത്തോ താമസിക്കുന്ന യുവാക്കൾക്കാണ് മുൻഗണന നൽകുക. 

ജോലി ലഭിക്കാൻ വേണ്ട അടിസ്ഥാന യോഗ്യത ഡിഗ്രിയാണ്. ഒഴിവുകളുള്ള തസ്തികയിലേക്ക് അടിയന്തിര പ്രാധാന്യം ഉള്ളതായതിനാൽ താൽപ്പര്യം ഉള്ളവർ ഇന്നു തന്നെ അപേക്ഷ നൽകേണ്ടതാണ്. ഒരു വർഷം മുതൽ അഞ്ചു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്കായിരിക്കും മുൻഗണന. ശമ്പളകാര്യം നിശ്ചയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും. ഫീൽഡിൽ ഊർജ്ജസ്വലരായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ള വ്യക്തിയെയാണ് ആവശ്യമുള്ളത്.

നല്ല ആശയവിനിമയ ശേഷയും ഇടപെടലുകളും അത്യാവശ്യമാണ്. ഓൺലൈൻ മാർക്കറ്റിങ് രംഗത്തോ മറ്റ് മാദ്ധ്യമ സ്ഥാപനങ്ങളിലെ പരസ്യ വിഭാഗത്തിലോ ജോലി ചെയ്ത് മുൻപരിചയം ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രവർത്തി പരിചയമാണ് വിദ്യാഭ്യാസ യോഗ്യതയേക്കാൾ ഉപരിയായുള്ള മാനദണ്ഡം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുക.

അടിയന്തര പ്രാധാന്യമുള്ള നിയമനങ്ങളാണ് മേൽപ്പറഞ്ഞ തസ്തികയിൽ നടത്തുന്നത്. അതുകൊണ്ട് എത്രയും വേഗം നിങ്ങളുടെ ബയോഡാറ്റകൾ അയയ്ക്കുക. ഒരു സാധാരണക്കാരന് ആവശ്യമുള്ള സർവീസുകളെല്ലാം മെട്രോ മലയാളിയിലൂടെ ലഭ്യമാണ്. സിനിമാ ടിക്കറ്റെടുക്കാനും ഭക്ഷണം ഓർഡർ ചെയ്യാനും ടിക്കറ്റെടുക്കാനും ബസ് റൂട്ട് എടുക്കാനും മികച്ച ഓഫറുകൾ നൽകുന്ന സ്ഥാപനങ്ങളെ കുറിച്ച് അറിയാനുമെക്കെ മെട്രോ മലയാളി വഴി സാധ്യമാണ്.

പ്രത്യേക ദിവസങ്ങളിൽ സുഹൃത്തുക്കൾക്ക് സമ്മാനം അയയ്ക്കുന്നതിനുമൊക്കെ ഇതുവഴി സാധിക്കും. കേരളത്തിലെ മെട്രോ നഗരങ്ങളിലെ സേവനങ്ങളും നഗരകേന്ദ്രീകൃത വാർത്തകളും അറിയാൻ മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനത്തിലൂടെ സാധിക്കും. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മെട്രോ മലയാളിയുടെ ഭാഗമാകണമെങ്കിൽ എത്രയും വേഗം നിങ്ങളുടെ ബയോഡേറ്റകൾ ഉടൻ സമർപ്പിക്കുക. അപേക്ഷകൾ അയക്കേണ്ട ഇമെയ്ൽ വിലാസം ഇതാണ് ഇതാണ്: hr@marunadanmalayali.com