തിരുവനന്തപുരം: വാട്‌സാപ്പ് ഒരു അനുഗ്രഹമാണ്. ഒപ്പം ശാപവും. ഒരേതരം ഫോർവേർഡ് മെസ്സേജുകൾക്കും ജങ്ക് പോസ്റ്റുകളും ഗുഡ് മോർണിങ് ഇമേജുകളും ഒക്കെയായി മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കും എന്നതാണ് വാട്‌സാപ്പിന്റെ പ്രത്യേകത. അതേ സമയം ചിരിക്കാനും ചിന്തിക്കാനും അറിയാനും സംസാരിക്കാനും കാണാനും ഒക്കെ ഇതിന് ശേഷിയുണ്ട്. വാട്‌സാപ്പിന്റെ ദോഷ ഫലങ്ങൾ എല്ലാം ഒഴിവാക്കി നല്ലത് മാത്രം പ്രയോഗിക്കാവുന്ന ഒരു ആശയവുമായി മറുനാടൻ വായനക്കാർക്ക് മുൻപിൽ എത്തുകയാണ്. തിരക്കിനിടയിൽ ബീപ്പ് ശബ്ദത്തോടെ പ്രധാന വാർത്തകൾ നിങ്ങളെ അറിയിക്കുമ്പോൾ തന്നെ മറ്റാർക്കും മെസേജുകൾ അയച്ചും ഫോർവേഡ് ചെയ്തും നിങ്ങളെ ശല്യം ചെയ്യാൻ സാധിക്കാത്ത ഒരു ഗ്രൂപ്പാണ് മറുനാടൻ ഇന്നു തുടക്കമിടുന്നത്.

  • മറുനാടൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ +91-9946102671 എന്ന നമ്പറിലേക്ക് മെസേജ് അയക്കൂ..

മറുനാടൻ പ്രസിദ്ധീകരിക്കുന്ന പ്രധാന വാർത്തകൾ അപ്പോൾ തന്നെ വായനക്കാരെ അറിയിക്കാൻ വേണ്ടിയാണ് ഈ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്. ലോകത്തെമ്പാടും ഉണ്ടാകുന്ന പ്രധാന വാർത്തകളും മറുനാടൻ മാത്രം പ്രസിദ്ധീകരിക്കുന്ന സ്‌പെഷ്യൽ വാർത്തകളും സിനിമ രംഗത്തെയുൾപ്പടെയുള്ള വിശേഷങ്ങളും അപ്പോൾ തന്നെ നിങ്ങളുടെ മൊബൈൽ ഫോണിൽ എത്തും. ഹെഡ്ഡിംങ് വായിച്ച ശേഷം നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം ക്ലിക്ക് ചെയ്തു വിശദാംശങ്ങൾ വായിച്ചാൽ മതിയാവും.

മറുനാടൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ഓരോ വായനക്കാരും വ്യക്തിപരമായി ആണ് ബന്ധപ്പെടുന്നത്. ഈ ഗ്രൂപ്പിൽ ഉള്ള മറ്റാർക്കും പരസ്പ്പരം ബന്ധപ്പെടാനോ മെസേജുകൾ അയക്കാനോ സാധിക്കില്ല. അതേസമയം വാർത്തകൾ എല്ലാവർക്കും അപ്പോൾ തന്നെ ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ഫീഡ്ബായ്ക്കുകളും വേണമെങ്കിൽ അറിയിക്കാം. ആവശ്യമില്ലാത്തവർക്ക് ലെഫ്റ്റ് ആയി പോകാനും അവസരം ഉണ്ട്.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ പേരും സ്ഥലവും ജോലിയും ടൈപ്പ് ചെയ്ത് +91-9946102671 എന്ന നമ്പരിലേക്ക് ഒരു വാട്‌സാപ്പ് മെസേജ് അയക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഒപ്പം നിങ്ങളുടെ മൊബൈലിൽ മറുനാടൻ എന്നോ മറ്റോ നിങ്ങൾക്ക് ഇഷ്ടമുള്ള പേര് നൽകി സേവ് ചെയ്യുകയും വേണം. അങ്ങനെ ചെയ്യുമ്പോൾ മുതലുള്ള വാർത്തകൾ നിങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കും. ലോകത്തെ ഏറ്റവും വലിയ വാർത്ത ഗ്രൂപ്പാക്കി ഇതിനെ മാറ്റാൻ ഉടൻ തന്നെ നിങ്ങൾ... നമ്പരിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കുകയും സേവ് ചെയ്യുകയും ചെയ്യുക. ഒപ്പം നിങ്ങളുടെ സുഹൃത്തുക്കകൾക്കും ബന്ധുക്കൾക്കും ഒക്കെ ഇതു പരിചയപ്പെടുത്തി കൊടുക്കുക.  നാളെ മുതൽ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വാർത്തകൾ ലഭ്യമായി തുടങ്ങുന്നതാണ്..

  • മറുനാടൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ +91-9946102671 എന്ന നമ്പറിലേക്ക് മെസേജ് അയക്കൂ..