- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യത്തെ സമ്പൂർണ്ണ ഇംഗ്ലീഷ് ഓൺലൈൻ പോർട്ടലുമായി മറുനാടൻ മലയാളി; ഇനി കേരളത്തിന്റെ വാർത്തകൾ ഞൊടിയിടയിൽ ലോകം അറിയും
കേരളത്തിൽ ദേശീയ പ്രാധാന്യം ഉള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ പത്രക്കാർ പതിവായി വിളിച്ച് വിവരം എടുക്കുന്നത് കേരളത്തിലെ സുഹൃത്തുക്കളായ പത്രലേഖകരിൽ നിന്നാണ്. കാരണം പിറ്റേ ദിവസം ഇംഗ്ലീഷ് പത്രങ്ങളുടെ കേരള എഡിഷനിൽ വരുന്നതുവരെ ഈ വാർത്തകൾ ഇംഗ്ലീഷിൽ ഒരിടത്തും വരാറില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കണ്ണൂരുവച്ച് കല്ലേറ
കേരളത്തിൽ ദേശീയ പ്രാധാന്യം ഉള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ പത്രക്കാർ പതിവായി വിളിച്ച് വിവരം എടുക്കുന്നത് കേരളത്തിലെ സുഹൃത്തുക്കളായ പത്രലേഖകരിൽ നിന്നാണ്. കാരണം പിറ്റേ ദിവസം ഇംഗ്ലീഷ് പത്രങ്ങളുടെ കേരള എഡിഷനിൽ വരുന്നതുവരെ ഈ വാർത്തകൾ ഇംഗ്ലീഷിൽ ഒരിടത്തും വരാറില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കണ്ണൂരുവച്ച് കല്ലേറ് കിട്ടിയപ്പോൾ പോലും ഇംഗ്ലീഷിൽ സെർച്ച് ചെയ്താൽ ഈ വാർത്ത ലഭ്യമായിരുന്നില്ല. കേരളത്തിന്റെ പുറത്ത് കേരളത്തെക്കുറിച്ച് അറിയാൻ താത്പര്യം ഉള്ളവർക്ക് ഇത് ഒരു ദിവസത്തെ ഇടവേളയാണ് നൽകുന്നത്. മലയാളം വശമില്ലാത്ത മലയാളികൾക്കും കേരളാ വാർത്ത വൈകി അറിയാൻ മാത്രമാണ് വിധി. ഇതിനൊരു പരിഹാരം ഇന്ന് മുതൽ ഉണ്ടായിരിക്കുന്നു. കേരളത്തിൽ നിന്നുള്ള ആദ്യത്തെ സമ്പൂർണ്ണ ഇംഗ്ലീഷ് പോർട്ടലുമായി മറുനാടൻ മലയാളി രംഗത്ത് വരികയാണ്. കേരളൈറ്റ്‌സ് ന്യൂസ് ഡോട്ട് കോം എന്ന ഇംഗ്ലീഷ് പോർട്ടലിലൂടെ ഇനി ഞൊടിയിടയിൽ ലോകം കേരള വാർത്തകൾ അറിയും.
കഴിഞ്ഞ ആറ് മാസമായി അപ്‌ഡേഷൻ നടത്തുന്ന keralitesnews.com ഇന്ന് മുതലാണ് വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാത്തതുകൊണ്ട് മാത്രമാണ് ഇത് പുറത്ത് വിടാൻ വൈകിയത്. രണ്ട് സീനിയർ സബ് എഡിറ്റർമാരുടെ നേതൃത്വത്തിൽ നാല് സബ്എഡിറ്റർമാരായിരിക്കും കേരളൈറ്റ്‌സ് ന്യൂസിന്റെ തുടക്കത്തിൽ അപ്‌ഡേഷൻ നടത്തുക. കേരളത്തിൽ നിന്നുള്ള എല്ലാ പ്രധാന സംഭവങ്ങളും അപ്പപ്പോൾ തന്നെ ഇംഗ്ലീഷിലാക്കി അപ്‌ഡേറ്റ് ചെയ്യുകയാണ് പ്രധാനമായും ചെയ്യുക. മറുനാടനിൽ നിന്നുള്ള വാർത്തകളും ഏജൻസി വാർത്തകളും കേരളൈറ്റ്‌സ് ന്യൂസ് പ്രസിദ്ധീകരിക്കും. കേരള വാർത്തകൾക്ക് പുറമേ ശ്രദ്ധേയമായ ദേശീയ അന്താരാഷ്ട്ര വാർത്തകളും എന്റർടൈന്മെന്റ്, മണി, ഓട്ടോമൊബൈൽ, ടെക്‌നോളജി, സ്‌പോർട്‌സ്, തുടങ്ങിയ വാർത്തകളും കേരളൈറ്റ്‌സ് ന്യൂസിൽ പ്രസിദ്ധീകരിക്കും. രാവിലെ എട്ട് മണി മുതൽ രാത്രി പത്ത് മണി വരെ ആയിരിക്കും സാധാരണ അപ്‌ഡേഷൻ നടത്തുക.
കേരളൈറ്റ്‌സ് ന്യൂസ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ മുഖ്യധാരാ പത്രങ്ങളും അവരുടെ ഓൺലൈൻ എഡിഷനുകളിൽ ഇംഗ്ലീഷും അപ്‌ഡേറ്റ് ചെയ്യുമ്പോൾ ഇങ്ങനെ ഒരു പത്രത്തിന് പ്രസക്തി എന്ത് എന്ന് ചോദിക്കുന്നവർക്ക് ഞങ്ങൾ വാർത്തയിലൂടെ തന്നെ വരും ദിവസങ്ങളിൽ ഉത്തരം നൽകുന്നതായിരിക്കും.
മലയാളം ഓൺലൈൻ പത്രങ്ങളുടെ ഇടയിൽ മറുനാടൻ മലയാളി എങ്ങനെയാണോ വ്യത്യസ്തമാകുന്നത് അതേ വ്യത്യതത ഇംഗ്ലീഷ് വെബ്‌സൈറ്റിലും ഉൾക്കൊള്ളിക്കാനാണ് ശ്രമം. മറുനാടൻ മലയാളിയുടെ സ്വന്തം സ്‌റ്റോറികളും ഇൻവസ്റ്റിഗേഷനുകളും എക്‌സ്‌ക്ലൂസീവുകളും ഒട്ടും പ്രധാന്യം ചോരാതെ തന്നെ ഇനി മുതൽ ഇംഗ്ലീഷിലും ലഭ്യമാകും. മലയാളം പരിചിതമല്ലാത്ത എന്നാൽ കേരളത്തെ സ്‌നേഹിക്കുകയും ഇവിടുത്തെ രാഷ്ട്രീയ സാമൂഹ്യ മേഖലകളേക്കുറിച്ച് എക്കാലവും തല്പരരുമായ ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്രയിക്കാവുന്ന ഒരു ഓൺലൈൻ മാദ്ധ്യമമായിരിക്കും കേരളൈറ്റ്‌സ് ന്യൂസ്.
വാർത്തകളോടും ആനുകാലിക സംഭവങ്ങളോടും മറുനാടൻ മലയാളി പുലർത്തിപ്പോകുന്ന കണിശതയും വിട്ടുവീഴ്‌ച്ചയില്ലാത്ത് സമീപനവും ഇനിമുതൽ ഇംഗ്ലീഷിലും പ്രതീക്ഷിക്കാം. പബ്ലിക്ക് റിലേഷൻ- ഏജൻസി വാർത്തകൾമാത്രം കൊണ്ട് പേജ്‌നിറയ്ക്കുന്ന കേരളത്തിൽനിന്നുളള ഇംഗ്ലീളീഷ് വെബ്‌സൈറ്റുകൾക്കിടയിൽ തികച്ചും വ്യത്യസതമായിരിക്കും. തികച്ചും ലളിതമായ പേജും, മെനു ലേ ഔട്ടുമാണ് കേരളൈറ്റ്‌സ് ന്യൂസിന്റെ പ്രത്യേകത. വാർത്തകൾ പെട്ടെന്ന് കണ്ടെത്താനും ഷെയർ ചെയ്യാനും കമന്റ് ചെയ്യാനും വായനക്കാർക്ക് ഇതിലൂടെ സാധിക്കും. ഭാഷ ലളിതവും സമഗ്രവുമായിരിക്കുമെങ്കിലും വാർത്തയുടെ ഉള്ളടക്കമനുസരിച്ച് വിമർശനാത്മകവും ആക്ഷേപങ്ങളുമൊക്കെയായി അത് രൂപാന്തരപ്പെടും.
മറുനാടൻ മലയാളി കുടുംബത്തിലെ നാലാമത്തെ മാദ്ധ്യമം ആണ് കേരളൈറ്റ്‌സ് ന്യൂസ്. യുകെയിലെ മലയാളികളുടെ ഏറ്റവും വലിയ വായനശീലമായ ബ്രിട്ടീഷ് മലയാളി ആയിരുന്നു തുടക്കം. പിന്നീടാണ് മറുനാടൻ മലയാളി ആരംഭിക്കുന്നത്. തുടർന്നാണ് ആസ്‌ട്രേലിയൻ മലയാളികൾക്കു വേണ്ടി ആസ്‌ട്രേലിയൻ മലയാളി എന്ന പോർട്ടലും ആരംഭിച്ചു. നവംബറോടെ മറുനാടൻ മലയാളിയുടെ ആദ്യ അച്ചടി പ്രസിദ്ധീകരണവും പുറത്തിറങ്ങും. മലയാള മാദ്ധ്യമ രംഗത്ത് വ്യത്യസ്തമായ വഴി കണ്ടെത്തിയ മറുനാടന്റെ വളർച്ചയിൽ വായനക്കാരുടെ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് കേരളൈറ്റ്‌സ് ന്യൂസ് ഞങ്ങൾ ഇവിടെ സമർപ്പിക്കുകയാണ്. മറുനാടനെ സ്‌നേഹിക്കുന്നവർ കേരളൈറ്റ്‌സ് ന്യൂസിന്റെ പ്രചാരകരാകണമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇതിലെ ലിങ്കുകൾ ലൈക്ക് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യാൻ മറക്കാതിരിക്കുക. മലയാളം അറിയാത്ത കേരളത്തെ ഇഷ്ടപ്പെടുന്നവർക്കൊക്കെ കേരളൈറ്റ്‌സ് ന്യൂസ് ലിങ്ക് നൽകുക.