തിരുവനന്തപുരം: കേരളം മുഴുവൻ ആഘോഷമാക്കുന്ന തെരഞ്ഞെടുപ്പ് വാർത്തകൾ മറുനാടൻ മലയാളിക്കൊപ്പം ചേർന്ന് റിപ്പോർട്ട് ചെയ്യാൻ ഒരു അവസരം. നിയമസഭാ തെരഞ്ഞെുപ്പിന് മുന്നോടിയായി കേരളത്തിന്റെ ഓരോ ജില്ലകളിലും മറുനാടൻ മലയാളിക്ക് പാർട്ട് ടൈം ലേഖകരെ ആവശ്യമുണ്ട്. ഇപ്പോൾ പത്രപ്രവർത്തന രംഗത്തുള്ള മാദ്ധ്യമപ്രവർത്തകർക്കും പ്രാദേശിക പത്രപ്രവർത്തകർക്കും ജേണലിസം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടാതെ പത്രപ്രവർത്തന രംഗത്ത് സജീവമല്ലാത്ത എഴുതാനും വിവരങ്ങൾ ശേഖരിക്കാനും അറിവുള്ളവർക്കും താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാവുന്നതാണ്.

കേരളത്തിന്റെ വടക്കൻ ജില്ലയായ കാസർകോഡ് മുതൽ തെക്ക് തിരുവനന്തപുരം വരെയുള്ള ജില്ലകളിലേക്കാണ് പ്രാദേശിക ലേഖകരെ ആവശ്യമുള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുകയാണ് പ്രധാന ആവശ്യം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ മറുനാടനുമായി സഹകരിക്കാം. പ്രദേശിക തലത്തിലുള്ള തെരഞ്ഞെടുപ്പ് വാർത്തകളാണ് നൽകേണ്ടത്. മറുനാടന്റെ തെരഞ്ഞെടുപ്പ് ഡെസ്‌കിൽ നിന്നും നിർദ്ദേശിക്കുന്നത് അനുസരിച്ച് സ്ഥാനാർത്ഥിമാരുമായും നേതാക്കളുമായുള്ള അഭിമുഖങ്ങളും പ്രതികരണങ്ങളും എടുക്കേണ്ടി വരും.

നിലവിൽ മറ്റ് പത്രങ്ങളുടെ പ്രാദേശിക ലേഖകരായിട്ടുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ വാർത്തകൾ നൽകുന്നവർക്ക് അവരെ ബാധിക്കാത്ത വിധത്തിൽ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുന്നതായിരിക്കും. നൽകുന്ന വാർത്തകളെ അടിസ്ഥാനമാക്കിയാകും ശമ്പളം നിശ്ചയിക്കുക. മാദ്ധ്യമപ്രവർത്തക വിദ്യാർത്ഥികൾക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. കേരളത്തിൽ പല ജേണലിസം സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് മറുനാടൻ മലയാളിയുമായി സഹകരിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.

ഒരു ജില്ലയിൽ നിന്നും ഒന്നിൽ കൂടുതൽ ആളുകളെയും പരിഗണിക്കും. പ്രധാനപ്പെട്ട ജില്ലകളിലാണ് ഒന്നിലേറെ പേരെ നിയമിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തിക്കുന്നവരിൽ മിടുക്കു തെളിയിക്കുന്നവർക്ക് തുടർന്നും മറുനാടനുമായി സഹകരിക്കാനുള്ള അവസരം ഒരുക്കുന്നതായിരിക്കും. സോഷ്യൽ മീഡിയ, ഓൺലൈൻ രംഗത്ത് സജീവമായി ഇടപെടുന്നവർക്ക് മുൻഗണന നൽകുന്നതാണ്. രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിവുള്ളവരെയും കൂടുതൽ പരിഗണന നൽകും.

താൽപ്പര്യം ഉള്ളവർ നിങ്ങളുടെ വിശദാംശങ്ങൾ അടങ്ങുന്ന സിവി hr@marunadanmalayali.com  എന്ന വിലാസത്തിൽ ഈമെയിൽ ചെയ്യുക. അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ ഉത്തരവാദിത്തപ്പെട്ടവർ ഫോണിൽ നേരിൽ ബന്ധപ്പെടുന്നതായിരിക്കും.