രു ദിവസം ഇരുന്നൂറിൽ അധികം വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന പോർട്ടലാണ് മറുനാടൻ മലയാളി. മറുനാടനിൽ ഒരു വാർത്ത അപ്‌ഡേറ്റ് ചെയ്താൽ വളരെ പ്രധാനപ്പെട്ട ഫെയ്‌സ് ബുക്കിൽ ഷെയർ ചെയ്താൽ പോലും കുറഞ്ഞത് അൻപതും 60 ഉം വാർത്തകൾ ഷെയർ ചെയ്യേണ്ട സാഹചര്യമാണുള്ളത്. മറുനാടന്റെ ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്തവരെ തെല്ലൊന്നുമല്ല ഇതു ബുദ്ധിമുട്ടിക്കുന്നത്. ഒരുപാട് പോസ്റ്റുകൾ വരുന്നതുകൊണ്ട് അനേകം പേർ അൺലൈക്ക് ചെയ്യുകയോ അൺഫോളോ ചെയ്യുകയോ ചെയ്തു.

ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒടുവിൽ മറുനാടൻ. മറുനാടനിൽ മാത്രം വരുന്ന വളരെ പ്രധാനപ്പെട്ട പത്തിൽ താഴെ വാർത്തകൾ എല്ലാ ദിവസവും ഷെയർ ചെയ്യാനായി മറുനാടൻ സ്‌പെഷ്യൽ എന്ന പേരിൽ ഫെയ്‌സ് ബുക്ക് അക്കൗണ്ട് പുതിയതായി തുടങ്ങിയിരിക്കുകയാണ്. മറുനാടനിൽ മാത്രം വരുന്നതും എന്നാൽ അത്രമേൽ ആകർഷകമല്ലാത്തതുമായ വാർത്തകൾ ഇവിടെ ഷെയർ ചെയ്യുകയില്ല. എന്നാൽ വളരെ പ്രധാനപ്പെട്ട ബ്രേക്കിങ് ന്യൂസുകളും വളരെയധികം ചർച്ച ചെയ്യപ്പെടാൻ ഇടയുള്ള പ്രത്യേക വാർത്തകളും മാത്രമേ അപ്പപ്പോൾ തന്നെ ഷെയർ ചെയ്യുകയും ചെയ്യൂ.

മറുനാടനിൽ പ്രസിദ്ധീകരിക്കുന്ന സീരിയസ്സായ വാർത്തകൾ ലൈക്ക് ചെയ്യുന്നവർക്ക് ഗോസിപ്പ് വാർത്തകളും സിനിമ വാർത്തകളും ഒക്കെ അലേർട്ട് ആകുന്നു എന്ന പരാതി ഇതോടെ തീരും. അതുപോലെ തന്നെ സിനിമ വാർത്തകൾക്കും ചാനൽ വാർത്തകൾക്കും മാത്രമായി മറ്റൊരു ഫെയ്‌സ് ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്. അത് മാത്രം ഇഷ്ടപ്പെടുന്ന അനേകം പേരുണ്ട് അവർക്ക് മറ്റ് വാർത്തകൾ അലേർട്ട് ആകുന്ന ശല്യം ഒഴിവാക്കാൻ അണിത്. ഈ ഫെയ്‌സ് ബുക്ക് പേജിൽ സിനിമ - ചാനൽ വാർത്തകൾ മാത്രമേ അപ്‌ഡേറ്റ് ചെയ്യൂ. മറ്റ് വാർത്തകൾ ഒന്നും ഇഷ്ടമില്ലാത്തവർക്ക് ഇത് മാത്രം ലൈക്ക് ചെയ്താൽ മതിയാവും.

മറുനാടനിൽ വരുന്നത് പോലെ വിദേശ വാർത്തകൾ മറ്റൊരു മലയാളി പ്രസിദ്ധീകരണങ്ങളിലും ഉണ്ടാവില്ല. ലോകത്തിന്റെ ഏത് ചലനവും അപ്പോൾ തന്നെ ഒപ്പി എടുക്കാൻ മറുനാടൻ ടീം ശ്രദ്ധ ചെലുത്തുന്നു. എക്രോസ് ദി ഗ്ലോബ് എന്ന പേരിൽ എല്ലാ ദിവസവും മറുനാടൻ വാർത്ത കൊടുക്കുന്നുമുണ്ട്. കൗതുകവും വിചിത്രവുമായി വാർത്തകൾ മറുനാടനിൽ പ്രത്യക്ഷപ്പെടുന്നത് ഈ പേജിലാണ്. അതുകൊണ്ട് ഇത് വായനക്കർ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അത്തരം വാർത്തകൾ പ്രത്യേകം ഒരു ഫെയ്‌സ് ബുക്ക് പേജിൽ കാണിക്കാനായി വിദേശ വാർത്തകൾക്ക് വേണ്ടിയും ഒരു ഫെയിസ് ബുക്ക് പേജ് തുറന്നിട്ടുണ്ട്.

എല്ലാ രാജ്യങ്ങളിലെയും പ്രാദേശിക വാർത്തകൾക്കായി വെവ്വേറെ പേജുകൾ തയ്യാറായി കൊണ്ടിരിക്കുന്നു. വരും ദിവസങ്ങളിൽ അതും അപ്‌ഡേറ്റ് ചെയ്യുന്നതാണ്. മറുനാടനിൽ വരുന്നത് എല്ലാം ഇഷ്ടപ്പെടുന്നവർ മറുനാടന്റെ പ്രധാന ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. ലൈക്ക് ചെയ്താൽ മാത്രം പോരാ, അതിന് ശേഷം റൈറ്റ് സൈഡിൽ ക്ലിക് ചെയ്ത് ഗെറ്റ് നോട്ടിഫിക്കേഷൻ കൂടി ചെയ്താലെ നിങ്ങൾക്ക് കൃത്യമായി അലേർട്ട് ലഭിക്കുകയുള്ളൂ. മറുനാടൻ മലയാളിയുടെ പുതിയ പേജുകൾ ലൈക്ക് ചെയ്യുന്നവർ അതുകൂടി ചെയ്യാൻ മറക്കരുത്.

വായനക്കാരുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണ് മലയാളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പത്രമായി മാറാൻ മറുനാടൻ മലയാളിക്ക് സാധിച്ചത്. മുഖ്യധാരാ മാദ്ധ്യമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന വാർത്തകൾ യാതൊരു സങ്കോചവും കൂടാതെ വായനക്കാർക്ക് മുമ്പിൽ എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. സത്യസന്ധമായ, മൂടിവെക്കപ്പെടുന്ന വാർത്തകൾ മറുനാടൻ ഇനിയും വായനക്കാർക്ക് മുമ്പിൽ എത്തിക്കും. ഇങ്ങനെ വാർത്തകൾ മുഖംനോക്കാതെ പ്രസിദ്ധീകരിക്കാനുള്ള മറുനാടന്റെ ദൗത്യത്തിൽ ഒരിക്കൽ കൂടി ഞങ്ങൾ നിങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുകയാണ്.