തിരുവനന്തപുരം: മറുനാടൻ മലയാളി ജീവനക്കാരനും കാഞ്ഞാംപുറം വയയ്ക്കല്ലൂർ കോട്ടാമുക്കു വീട്ടിൽ വി മോഹനന്റെയും പി ലതയുടെയും മകനുമായ എം ലാലു വിവാഹിതനായി. പുതുക്കട പാർഥിവപുരം ആത്മരാമ ഭവനത്തിൽ കെ ശ്രീകണ്ഠന്റെയും എസ് അംബികാദേവിയുടെയും മകൾ എസ് എ സുഭാഷിണിയാണു വധു. കാഞ്ഞാംപുറം കൈരളി കല്യാണമണ്ഡപത്തിലായിരുന്നു വിവാഹം. ലാലുവിനും സുഭാഷിണിക്കും വിവാഹമംഗളാശംസകൾ.

ടീം മറുനാടൻ മലയാളി