- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ചേശ്വരത്ത് പതിവുപോലെ ഫോട്ടോ ഫിനിഷ്; കണ്ണൂരിൽ ഇടത് തരംഗം, യു.ഡി.എഫിന് ഇരിക്കൂർ മാത്രം; കോഴിക്കോട്ട് യുഡിഎഫ് സാധ്യത നാലിടത്ത്; കെഎം ഷാജിയും ശ്രേയാംസ്കുമാറും ധർമ്മജനും പിന്നിൽ; മുനീറും, കെകെ രമയും, നൂർബിന റഷീദും മുന്നിൽ; എൻഡിഎ മൂന്നിടത്ത് രണ്ടാമത്; മലബാറിലെ 32 മണ്ഡലങ്ങളുടെ മറുനാടൻ സർവേ പുറത്തുവിടുമ്പോൾ എൽഡിഎഫ്- 24, യുഡിഎഫ്-8
തിരുവനന്തപുരം: മറുനാടൻ മലയാളി പ്രീപോൾ ഇലക്ഷൻ സർവേയുടെ ആദ്യഘട്ടം പുറത്തുവിടുമ്പോൾ ഇടതുമുന്നണിക്ക് വ്യക്തമായ മേൽക്കൈ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ 32 മണ്ഡലങ്ങളിൽ നടത്തിയ സർവേയിൽ എൽ.ഡി.എഫിന് 24 സീറ്റുകളും യു.ഡി.എഫിന് 8 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ഫോട്ടോ ഫിനീഷ് നടക്കുന്ന മഞ്ചേശ്വരത്ത് യു.ഡി.എഫിന് തൊട്ടുപിറകിലായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉണ്ട് എന്നത്് എൻ.ഡി.എയുടെയും പ്രതീക്ഷകൾ ഉയർത്തുന്നു. മഞ്ചേശ്വരത്തിന് പിന്നാലെ, കാസർകോട്, കൂത്തുപറമ്പ് എന്നീ മണ്ഡലങ്ങളിൽ രണ്ടാമതെത്തുന്ന എൻ.ഡി.എ, കോഴിക്കോട് നോർത്ത്, സൗത്ത്, എലത്തുർ മണ്ഡലങ്ങളിലും ഗണ്യമായി വോട്ടുയർത്തി ത്രികോണ പ്രതീതി ഉയർത്തുന്നുണ്ട്.
പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി സഹകരിച്ച് , മറുനാടൻ മലയാളി കേരളത്തിലെ 140 മണ്ഡലങ്ങളിലായി 35,000ത്തോളം സാമ്പിളുകൾ ശേഖരിച്ച് നടത്തിയ റാൻഡം ഫീൽഡ് സർവേയുടെ ആദ്യഘട്ടമാണ് ഇപ്പോൾ പുറത്തുവിടുന്നത്. സാമ്പികളുകളും എണ്ണം നോക്കുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ സർവേകളിൽ ഒന്നാണിത്.
ജില്ലാ അവലോകനം- കാസർകോട്
ഇടതിന് മൂന്ന് സീറ്റ്; മഞ്ചേശ്വരം ത്രിശങ്കുവിൽ
എൽ.ഡി.എഫ് -ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുർ,
യു.ഡി.എഫ് -മഞ്ചേശ്വരം - (ബലാബലം), കാസർകോട്
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന, മഞ്ചേശ്വരത്ത് ഫോട്ടോഫിനീഷ്. മറ്റെല്ലാം പതിവുപോലെ. കാസർകോട് ജില്ലയിലെ മറുനാടൻ സർവേ ഒറ്റനോട്ടത്തിൽ ഇങ്ങനെയാണ്. മഞ്ചേശ്വരത്ത് മൂൻ കാലങ്ങളിൽ എന്നപോലെ, ഇക്കുറിയും കടുത്ത മത്സരം ബിജെപി സ്ഥാനാർത്ഥിയായ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉയർത്തുന്നുണ്ട്. വെറും ഒരു ശതമാനം വോട്ടാണ് ഇവിടെ യു.ഡി.എഫും എൻ.ഡി.എയും തമ്മിലുള്ള വ്യത്യാസം. മറ്റുള്ളവർ അഥവാ നോട്ട എന്ന വിഭാഗത്തിൽ പെടുന്ന 6 ശതമാനം വോട്ടർമാർ ഇവിടെയുണ്ടെന്ന് സർവേ പറയുന്നു.
അതായത് അവസാന നിമിഷങ്ങളിൽ ഈ വോട്ടിൽ ചെറിയ മാറ്റം വന്നാൽ കാര്യങ്ങൾ മാറിമറിയും എന്ന് വ്യക്തം. അതുകൊണ്ടുതന്നെ മഞ്ചേശ്വരത്ത് ഒരു വിജയിയെ കൃത്യമായി പ്രവചിക്കാൻ ആവില്ല. എന്നാൽ മുൻകാലങ്ങളിൽ എന്നപോലെ ഇടതുമുന്നണി ഇവിടെ വല്ലാതെ പിറകോട്ട് പോകുന്നില്ല എന്നതും ശ്രദ്ധേയമാണ്. രണ്ടാം സ്ഥാനത്തുള്ള എൻ.ഡി.എക്കാൾ മൂന്നു ശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് ഇടതുമുന്നണി നിൽക്കുന്നത്. എന്നാൽ കാസർകോട് തൊട്ടുള്ള മറ്റ് മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഏതാണ്ട് അതേ പറ്റേൺ ആവർത്തിക്കാനാണ് സാധ്യതയെന്ന് സർവേ സൂചിപ്പിക്കുന്നു.
മഞ്ചേശ്വരത്ത് വീണ്ടും ഫോട്ടോ ഫിനീഷ്
യു.ഡി.എഫ്- 33
എൻ.ഡി.എ-32
എൽ.ഡി.എഫ്-29
മറ്റുള്ളവർ നോട്ട- 6
കാസർകോട്ട് പതിവുപോലെ
യു.ഡി.എഫ്- 38
എൻ.ഡി.എ- 32
എൽ.ഡി.എഫ്- 23
മറ്റുള്ളവർന നോട്ട- 7
ഉദുമയിൽ ഇടത് കുത്തക
എൽ.ഡി.എഫ്- 45
യു.ഡി.എഫ്- 35
എൻ.ഡി.എ-18
മറ്റുള്ളവർ/നോട്ട- 2
കാഞ്ഞങ്ങാട്ട് അട്ടിമറി സൂചനയില്ല
എൽ.ഡി.എഫ്- 45
യു.ഡി.എഫ്- 30
എൻ.ഡി.എ- 18
മറ്റുള്ളവർ/നോട്ട- 7
തൃക്കരിപ്പൂർ സിപിഎം നിലനിർത്തും
എൽ.ഡി.എഫ്- 44
യു.ഡി.എഫ്- 39
എൻ.ഡി.എ- 15
മറ്റുള്ളവർ/നോട്ട- 2
ജില്ലാ അവലോകനം- കണ്ണൂർ
ഇടതുതരംഗം; പതിനൊന്നിൽ പത്തിലും മുന്നേറ്റം
എൽ.ഡി.എഫ്- കണ്ണൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ, ധർമ്മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ ( ബലാബലം), അഴീക്കോട്
യു.ഡി.എഫ്- ഇരിക്കുർ ( ബലാബലം)
കണ്ണൂരിൽ ഇടതുതരംഗമാണ് മറുനാടൻ മലയാളി റാൻഡം സർവേ പ്രവചിക്കുന്നത്. ഇരിക്കൂറിൽ മാത്രമാണ് യു.ഡി.എഫിന് നേരിയ മേൽക്കൈയുള്ളത്. അഴീക്കോട് പേരാവൂർ അടക്കം ബാക്കി 10 മണ്ഡലങ്ങളിലും എൽ.ഡി.എഫ് മുന്നിലെന്ന് സർവേ പറയുന്നു. കണ്ണൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ, ധർമ്മടം, തലശ്ശേരി, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങൾ എൽഡിഎഫിനാണ് സാധ്യത പ്രവചിക്കുന്നത്. കെ എം ഷാജിയുടെ സിറ്റിങ്ങ് സീറ്റായ അഴീക്കോടും സർവേയിൽ എൽ.ഡി.എഫിനാണ് മുൻതൂക്കം കാണുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്തും, മന്ത്രി കെ കെ ശൈലജ മത്സരിക്കുന്ന മട്ടന്നൂരിലും അവർ നല്ല ഭൂരിപക്ഷത്തിന് ജയിക്കാനുള്ള സാധ്യതയാണ് സർവേയിൽ കാണുന്നത്. എൻ.ഡി.എക്ക് സ്ഥാനാർത്ഥിയില്ലാത്ത തലശ്ശേരിയിലും അവർക്ക് 18 ശതമാനം പേരുടെ പിന്തുണ കിട്ടിയിട്ടുണ്ട്. ഈ വോട്ടുകൾ എങ്ങോട്ടുപോകും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും അവിടുത്തെ അന്തിമ ഫലം.
കണ്ണൂർ മണ്ഡലത്തിൽ വീണ്ടും എൽ.ഡി.എഫ്
എൽ.ഡി.എഫ്- 44
യു.ഡി.എഫ്- 39
എൻ.ഡി.എ- 15
മറ്റുള്ളവർ/നോട്ട- 2
കല്ല്യാശ്ശേരിയിൽ സിപിഎം കുത്തക
എൽ.ഡി.എഫ്-51
യു.ഡി.എഫ്- 36
എൻ.ഡി.എ- 12
മറ്റുള്ളവർ/നോട്ട- 1
അഴീക്കോട് അട്ടിമറി; കെ.എം ഷാജി പിന്നിൽ
എൽ.ഡി.എഫ്-41
യു.ഡി.എഫ്- 38
എൻ.ഡി.എ- 15
മറ്റുള്ളവർ/നോട്ട- 6
പേരാവൂരിൽ കനത്തപോരാട്ടം; ഇടതിന് മൂൻതൂക്കം
എൽ.ഡി.എഫ്- 43
യു.ഡി.എഫ്- 41
എൻ.ഡി.എ- 14
മറ്റുള്ളവർ/നോട്ട-2
ഇരിക്കൂറിലും ഫോട്ടോ ഫിനീഷിൽ യു.ഡി.എഫ്
യു.ഡി.എഫ്- 38
എൽ.ഡി.എഫ്- 37
എൻ.ഡി.എ- 17
മറ്റുള്ളവർ/നോട്ട-8
കൂത്തുപറമ്പിൽ എൻ.ഡി.എ രണ്ടാമത്
എൽ.ഡി.എഫ്- 36
എൻ.ഡി.എ- 32
യു.ഡി.എഫ്- 31
മറ്റുള്ളവർ/നോട്ട-1
തളിപ്പറമ്പിൽ ഇടതുകോട്ട ഇളകില്ല
എൽ.ഡി.എഫ്- 47
യു.ഡി.എഫ്- 37
എൻ.ഡി.എ- 15
മറ്റുള്ളവർ/നോട്ട-1
മട്ടന്നൂരിൽ ശൈലജ ടീച്ചർ തന്നെ
എൽ.ഡി.എഫ്- 51
യു.ഡി.എഫ്- 38
എൻ.ഡി.എ- 9
മറ്റുള്ളവർ/നോട്ട-2
പയ്യന്നൂരിൽ പതിവുപോലെ
എൽ.ഡി.എഫ്- 47
യു.ഡി.എഫ്- 36
എൻ.ഡി.എ- 13
മറ്റുള്ളവർ/നോട്ട-4
ധർമ്മടത്ത് വിജയൻ തന്നെ മിന്നൽപ്പിണർ
എൽ.ഡി.എഫ്- 52
യു.ഡി.എഫ്- 29
എൻ.ഡി.എ-16
മറ്റുള്ളവർ/നോട്ട-3
തലശ്ശേരി: അടിയൊഴുക്കുകൾക്കിടയിലും സിപിഎം
എൽ.ഡി.എഫ്-41
യു.ഡി.എഫ്- 35
എൻ.ഡി.എ-18
മറ്റുള്ളവർ/നോട്ട-6
ജില്ലാ അവലോകനം -വയനാട്
ബത്തേരി കിട്ടുമ്പോൾ ഇടതിന് കൽപ്പറ്റ നഷ്ടമാവുന്നു
ആകെ സീറ്റ്-3. എൽ.ഡി.എഫ്-2, യു.ഡി.എഫ്-1
എൽ.ഡി.എഫ് -ബത്തേരി, മാനന്തവാടി ( ബലാബലം)
യു.ഡി.എഫ്- കൽപ്പറ്റ ( ബലാബലം)
വയനാട്ടിൽ ആകെയുള്ള മൂന്നു സീറ്റുകളിൽ രണ്ടിടത്തും ഇടതുമുന്നണിയുടെ മുൻതൂക്കമാണ് കാണുന്നത്. ഇതിൽ ശ്രദ്ധേയമായ പേരാട്ടം നടക്കുന്ന കൽപ്പറ്റയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശ്രേയാംസ് കുമാറിനേക്കൾ നേരിയ മാർജിന് യു.ഡി.എഫിലെ ടി.സിദ്ദീഖ് മുന്നിലാണ്. പക്ഷേ വ്യത്യാസം കേവലം രണ്ടു ശതമാനം മാത്രം ആയതിനാൽ വിജയം ഉറപ്പിക്കാനാവില്ല. പൊരിഞ്ഞപോരാട്ടമാണ് നടക്കുന്നതെന്നാണ് സൂചന. ബത്തേരിയിൽ യു.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റ് ഇടതുമുന്നണി പിടിച്ചെടുക്കുമെന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്.
ഇവിടെ സിറ്റിങ്ങ് എംഎൽഎ രണ്ടു തവണ വിജയിച്ച ഐ.സി ബാലകൃഷ്ണനെ എൽ.ഡി.എഫിന്റെ എം.എസ് വിശ്വനാഥൻ മലർത്തിയടിക്കാൻ സാധ്യതയുണ്ടെന്നും സർവേ ഫലങ്ങൾ വിലയിരുത്തുന്നു. പക്ഷേ ഇവിടെ എൽ.ഡി.എഫിന് വെറും രണ്ടുശതമാനം വോട്ട് മാത്രമുള്ളതിനാൽ കടുത്ത മത്സരം എന്നാണ് വിലയിരുത്താൻ കഴിയുക. വയനാട് ജില്ലയിൽ ഒരിടത്തും എൻ.ഡി.എക്ക് വിജയസാധ്യതയുള്ളതായി സർവേയിൽ കാണുന്നില്ല.
കൽപ്പറ്റ യു.ഡി.എഫ് തിരിച്ചുപിടിക്കാൻ സാധ്യത
യു.ഡി.എഫ്- 46 ശതമാനം
എൽ.ഡി.എഫ്- 44
എൻ.ഡി.എ- 8
മറ്റുള്ളവർ/നോട്ട- 2
മാനന്തവാടിയിൽ എൽ.ഡി.എഫ് വീണ്ടും
എൽ.ഡി.എഫ്- 43
യു.ഡി.എഫ്- 41
എൻ.ഡി.എ- 14
മറ്റുള്ളവർ/നോട്ട-2
ബത്തേരിയിൽ അട്ടിമറിയിലൂടെ ഇടത്
എൽ.ഡി.എഫ്-44
യു.ഡി.എഫ്-39
എൻ.ഡി.എ- 16
മറ്റുള്ളവർ/നോട്ട-1
കോഴിക്കോട്ട് ഇടതിന് രണ്ടു സീറ്റ് കുറയാൻ സാധ്യത
ആകെ സീറ്റ്-13
എൽ.ഡി.എഫ്- 9, യു.ഡി.എഫ്-4
എൽ.ഡി.എഫ്- കോഴിക്കോട് നോർത്ത്, എലത്തൂർ, കൊയിലാണ്ടി, ബാലുശ്ശേരി, ബേപ്പൂർ, തിരുവമ്പാടി, കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം ( ബലാബലം)
യു.ഡി.എഫ്- കോഴിക്കോട് സൗത്ത്, കൊടുവള്ളി, വടകര ( ബലാബലം), കുന്ദമംഗലം ( ബലാബാലം)
നിയസഭാ തെരഞ്ഞെടുപ്പുകളിൽ എക്കാലവും ഇടതുപക്ഷത്തിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന ജില്ലയാണ് കോഴിക്കോട്. മറുനാടൻ മലയാളി പ്രീപോൾ റാൻഡം സർവേയിലും ഇടതുപക്ഷത്തിന്റെ മുൻ തുക്കം പ്രകടമാണ്. എന്നാൽ ഇടതിനിനെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിതമായ ചില അട്ടിമറികളും ഇത്തവണ ഉണ്ടായേക്കാമെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.
കൊടുവള്ളി, വടകര, കുന്ദമംഗലം എന്നീ സീറ്റുകൾ തിരിച്ചുപിടിക്കുന്ന യു.ഡി.എഫ്, സൗത്ത് നിലനിർത്തുമെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഇതിൽ വടകരയിലും കുന്ദമംഗലത്തിനും നേരിയ ലീഡ് മാത്രമാണ് യു.ഡി.എഫിന് ഉള്ളത്. അതുപോലെ നാദാപുരത്ത് എൽ.ഡി.എഫിനും നേരിയ ലീഡ് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങൾ എങ്ങോട്ട് മറിയുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. കഴിഞ്ഞതവണ യു.ഡി.എഫിന് കുറ്റ്യാടിയും, സൗത്തും മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇത്തവണ കുറ്റ്യാടിയിൽ എൽ.ഡി.എഫിനാണ് മുൻതൂക്കം പ്രകടമാവുന്നത്. സൗത്തിൽ ഇത്തവണ വനിതാ ലീഗിലെ അഡ്വ നുർബിന റഷീദാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഇവർ ജയിക്കയാണെങ്കിൽ ചരിത്രത്തിൽ ആദ്യമായി മുസ്ലിം ലീഗിൽ നിന്ന് ഒരു വനിത നിയമസഭയിൽ എത്തും. കോഴിക്കോട് നോർത്തിലും, സൗത്തിലും, എലത്തൂരിലും എൻ.ഡി.എയും ഗണ്യമായി വോട്ട് ഉയർത്തുന്നുണ്ട്.
ബേപ്പൂരിൽ എൽ.ഡി.എഫ് തന്നെയാണ് മുന്നിൽ. ഡിവൈഎഫ്ഐ അഖിലേന്ത്യാപ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസിന് ഇവിടെ നല്ല ഭൂരിപക്ഷം കിട്ടുമെന്ന് സർവേ വിലയിരുത്തുന്നു. കൊയിലാണ്ടിയിലും പേരാമ്പ്രയിലും എൽഡിഎഫ് തന്നെയാണ് മുന്നിൽ. ബാലുശ്ശേരിയിലും എൽഡിഎഫ് തന്നെ മുന്നിലെന്ന് സർവേ പ്രവചിക്കുന്നു. ഇവിടെ സിനിമാ നടൻ ധർമ്മജൻ ബോൾഗാട്ടിയെ രംഗത്തിറക്കിയതിന്റെ ഗുണങ്ങൾ ഒന്നും സർവേയിൽ കണ്ടിട്ടില്ല. കനത്ത പോരാട്ടം നടക്കുന്ന വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.രമ നേരിയ വോട്ടിനാണ് മുന്നിൽ നിൽക്കുന്നത്.
കുറ്റ്യാടി എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സർവേ സാധ്യത പറയുന്നു. കുറ്റ്യാടി സീറ്റ് സിപിഎം കേരള കോൺ ഗ്രസ് എമ്മിന് വിട്ടുകൊടുത്തതും അതിനെച്ചൊല്ലി പാർട്ടി ഘടകത്തിൽ ഉണ്ടായ അഭൂതപൂർവമായ പരസ്യപ്രതിഷേധവുമാണ് ഏറ്റവും പ്രധാനം. പ്രതിഷേധം കണക്കിലെടുത്ത് സിപിഎം തന്നെ മൽസരിക്കാൻ തീരുമാനിച്ചത് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്.
നോർത്ത് എൽ.ഡി.എഫ് നിലനിർത്തും
എൽ.ഡി.എഫ്- 35
യു.ഡി.എഫ്- 32
എൻ.ഡി.എ- 30
മറ്റുള്ളവർ/നോട്ട -3
സൗത്തിൽ ചരിത്രം തിരുത്തി നൂർബിന
യു.ഡി.എഫ്- 38
എൽ.ഡി.എഫ്- 33
എൻ.ഡി.എ -27
മറ്റുള്ളവർ/നോട്ട -2
എലത്തൂർ ശശീന്ദ്രൻ തന്നെ
എൽ.ഡി.എഫ്- 40
യു.ഡി.എഫ്- 33
എൻ.ഡി.എ -25
മറ്റുള്ളവർ/നോട്ട -2
കൊയിലാണ്ടി ഇടതിന് തന്നെ
എൽ.ഡി.എഫ്- 43
യു.ഡി.എഫ്- 33
എൻ.ഡി.എ - 22
മറ്റുള്ളവർ/നോട്ട- 2
ബാലുശ്ശേരിയിൽ ധർമ്മജന് തിരിച്ചടി
എൽ.ഡി.എഫ്- 43
യു.ഡി.എഫ്- 34
എൻ.ഡി.എ - 17
മറ്റുള്ളവർ/നോട്ട- 6
കുന്ദമംഗലത്ത് അട്ടിമറി; യു.ഡി.എഫ് മുന്നിൽ
യു.ഡി.എഫ്- 36
എൽ.ഡി.എഫ്- 34
എൻ.ഡി.എ-25
മറ്റുള്ളവർ/നോട്ട-5
കൊടുവള്ളി തിരിച്ചു പടിച്ച് യു.ഡി.എഫ്
യു.ഡി.എഫ്- 36
എൽ.ഡി.എഫ്- 31
എൻ.ഡി.എ- 23
മറ്റുള്ളവർ/നോട്ട-10
തിരുവമ്പാടി ഇടത് നിലനിർത്തും
എൽ.ഡി.എഫ്- 35
യു.ഡി.എഫ്- 31
എൽ.ഡി.എ-19
മറ്റുള്ളവർ/നോട്ട-15
ബേപ്പൂരിൽ റിയാസ് തന്നെ
എൽ.ഡി.എഫ്- 47
യു.ഡി.എഫ്- 35
എൻ.ഡി.എ- 15
മറ്റുള്ളവർ/നോട്ട-3
വടകരയിൽ കെ കെ രമ നേരിയ വോട്ടിന് മുന്നിൽ
യു.ഡി.എഫ്- 37
എൽ.ഡി.എഫ്- 35
എൻ.ഡി.എ- 21
മറ്റുള്ളവർ/നോട്ട-7
കുറ്റ്യാടിയിൽ ഇടത് തരംഗം
എൽ.ഡി.എഫ്- 52
യു.ഡി.എഫ്-32
എൻ.ഡി.എ-15
മറ്റുള്ളവർ/നോട്ട-1
നാദാപുരത്ത് ഇടതിന് നേരിയ മുൻതൂക്കം മാത്രം
എൽ.ഡി.എഫ്- 39
യു.ഡി.എഫ്- 38
എൻ.ഡി.എ-20
മറ്റുളവർ/നോട്ട-3
പേരാമ്പ്ര ചുവപ്പുകോട്ട തന്നെ
എൽ.ഡി.എഫ്- 46
യു.ഡി.എഫ്- 41
എൻ.ഡി.എ-11
നോട്ട- 2
( തുടരും)