തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നോട്ടുനിരോധനത്തെക്കുറിച്ചു മറുനാടൻ മലയാളി നടത്തുന്ന സർവെ തുടരുന്നു. 500ന്റെയും 1000ത്തിന്റെയും നോട്ട് പിൻവലിക്കൽ നടപടിക്കെതിരെ രാജ്യത്തെങ്ങും സമ്മിശ്രമായ പ്രതികരണം പുറത്തുവരുന്ന പശ്ചാത്തലത്തിലാണു മറുനാടൻ സർവെ നടത്തുന്നത്.

സാധാരണക്കാരായ ജനങ്ങളെ ഈ തീരുമാനം ദുരിതത്തിലാക്കിയെന്നത് ഒരു വസ്തുതയാണ്. എന്നാൽ, കള്ളപ്പണക്കാർക്കും കള്ളനോട്ടുകാർക്കും എതിരായ ശക്തമായ നടപടിയെന്നും ഒരു വിഭാഗം പറയുന്നു.

എടിഎമ്മുകളിലെ ക്യൂവും ചികിത്സാരംഗത്തു ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളുമൊക്കെ ചർച്ചാവിഷയമാകുമ്പോൾ വായനക്കാർ എങ്ങനെ ഈ നടപടിയെ വിലയിരുത്തുന്നുവെന്ന് അറിയാനുള്ള അവസരമാണിത്. കേരളത്തിന്റെ സൈബർ മനസ് അറിയാൻ മറുനാടൻ മലയാളി നടത്തുന്ന ശ്രമത്തിൽ നിങ്ങൾക്കും പങ്കാളിയാകാം.

സർവേയിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ജിമെയിൽ വിലാസം ലോഗിൻ ചെയ്താൽ മാത്രമെ വോട്ട് ചെയ്യാൻ സാധിക്കു, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക്കലി ലോഗിൻ ചെയ്യുന്നതാണെങ്കിൽ പ്രശ്നമില്ല. അതുപോലെ ഒരു ഐപി ആഡ്രസിൽ നിന്നും ഒരാൾക്ക് മാത്രമെ വോട്ട് ചെയ്യാൻ പറ്റു.

സർവേയിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക