- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആതുര സേവനത്തിലെ മാലാഖമാരെ ആദരിച്ച് മറുനാടൻ മലയാളി; നഴ്സുമാർക്ക് കർമജീവിതത്തിലെ അവിസ്മരണീയാനുഭവം പങ്കുവെയ്ക്കാം
ആതുരസേവന രംഗത്തെ മാലാഖമാരാണ് നഴ്‌സുമാർ. അർപ്പണ മനസും ആതുരസേവനത്തിലെ സമർപ്പണവുമായി അവർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നേരവും കാലവും നോക്കാതെ ജോലി ചെയ്യുന്നു. ലോകമാകെ അവരെയെല്ലാം ആദരിക്കുന്നു. വരുന്ന പന്ത്രണ്ടാം തീയതി ലോക നഴ്‌സസ് ദിനമാണ്. ഈ ദിനത്തിൽ ലോകത്തെമ്പാടുമുള്ള നഴ്‌സുമാർക്കായി മാറ്റിവയ്ക്കുകയാണ് മറുനാടൻ മലയാളിയുടെ ഇടം. നിരവധി അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരാണ് നഴ്‌സുമാർ. ജീവനും മരണവും എല്ലാം കൺമുമ്പിലൂടെ കടന്നുപോകുന്നു. നഴ്‌സുമാരുടെ കരസ്പർശം ഓരോ രോഗിക്കും എത്രമാത്രം ആശ്വാസമാണെന്നു പറയേണ്ടതില്ല. പലപ്പോഴും സ്വന്തം ജീവൻ പണയം വച്ചാണ് ഓരോ ജീവനും രക്ഷിക്കാൻ നഴ്‌സുമാർ കർമനിരതരാകുന്നത്. ഓരോ നഴ്‌സുമാർക്കും അവരുടെ ജീവിതത്തിൽ പറയാൻ അവിസ്മരണീയമായ ഓരോ അനുഭവങ്ങൾ. രസകരമായതും ഉദ്വേഗഭരിതമായതും കരളലിയിക്കുന്നതുമായ ഓരോ അനുഭവങ്ങൾ. ഇവ നിങ്ങൾക്കു മറുനാടൻ മലയാളിയുടെ വായനക്കാരുമായി പങ്കുവയ്ക്കാം. നിങ്ങളുടെ കർമജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവം എഴുതി അയക്കുക. ഇ മെയിലായി വേണം അയക്കാൻ. സെൽഫി വീഡിയോയായി അനുഭവ
ആതുരസേവന രംഗത്തെ മാലാഖമാരാണ് നഴ്‌സുമാർ. അർപ്പണ മനസും ആതുരസേവനത്തിലെ സമർപ്പണവുമായി അവർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നേരവും കാലവും നോക്കാതെ ജോലി ചെയ്യുന്നു. ലോകമാകെ അവരെയെല്ലാം ആദരിക്കുന്നു. വരുന്ന പന്ത്രണ്ടാം തീയതി ലോക നഴ്‌സസ് ദിനമാണ്. ഈ ദിനത്തിൽ ലോകത്തെമ്പാടുമുള്ള നഴ്‌സുമാർക്കായി മാറ്റിവയ്ക്കുകയാണ് മറുനാടൻ മലയാളിയുടെ ഇടം.
നിരവധി അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരാണ് നഴ്‌സുമാർ. ജീവനും മരണവും എല്ലാം കൺമുമ്പിലൂടെ കടന്നുപോകുന്നു. നഴ്‌സുമാരുടെ കരസ്പർശം ഓരോ രോഗിക്കും എത്രമാത്രം ആശ്വാസമാണെന്നു പറയേണ്ടതില്ല. പലപ്പോഴും സ്വന്തം ജീവൻ പണയം വച്ചാണ് ഓരോ ജീവനും രക്ഷിക്കാൻ നഴ്‌സുമാർ കർമനിരതരാകുന്നത്.
ഓരോ നഴ്‌സുമാർക്കും അവരുടെ ജീവിതത്തിൽ പറയാൻ അവിസ്മരണീയമായ ഓരോ അനുഭവങ്ങൾ. രസകരമായതും ഉദ്വേഗഭരിതമായതും കരളലിയിക്കുന്നതുമായ ഓരോ അനുഭവങ്ങൾ. ഇവ നിങ്ങൾക്കു മറുനാടൻ മലയാളിയുടെ വായനക്കാരുമായി പങ്കുവയ്ക്കാം. നിങ്ങളുടെ കർമജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവം എഴുതി അയക്കുക. ഇ മെയിലായി വേണം അയക്കാൻ.
സെൽഫി വീഡിയോയായി അനുഭവങ്ങൾ പറയാനും അവസരമുണ്ട്. അനുഭവക്കുറിപ്പും വീഡിയോയുണ്ടെങ്കിൽ അതും editor@marunadanmalayali.com എന്ന ഇമെയിലിൽ ഇന്നുതന്നെ അയയ്ക്കുക.