- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ വാർത്ത തുണയായി; കുടുംബത്തിന്റെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തിയിരുന്ന വന്മരങ്ങൾ വെട്ടിമാറ്റി; ആശ്വാസത്തോടെ കൊറ്റമം ഇടശേരി ജോർജ്ജും കുടുംബവും
കാലടി: മറുനാടൻ മലയാളി വാർത്തയെത്തുടർന്ന് കുടുംബത്തിന്റെ ജീവനും സ്വത്തിനും ഭീഷിണിയുയർത്തിയിരുന്ന വന്മരങ്ങൾ വെട്ടിമാറ്റി. കാലടി നീലേശ്വരം പഞ്ചായത്തിലെ കൊറ്റമം ഇടശേരി ജോർജ്ജും കുടുംബവുമാണ് അയൽവാസിയുടെ പറമ്പിൽ നിന്നിരുന്ന മരവും ഇലട്രിക് പോസ്റ്റും ഒതുമിച്ച് വീടിന് മുകളിലേയ്ക്ക് മറിഞ്ഞുവീണ്തിനെത്തുടർന്ന് ദുരിതം നേരിട്ടിരുന്നത്. അധികൃതരുടെയും അയൽവാസിയുടെയും ഉദാസീനത മൂലം 20-ന് മറിഞ്ഞുവീണ മരം 23-ാം തീയതിവരെ വെട്ടിമാറ്റിയിരുന്നില്ല.23-ന് മറുനാടൻ കുടുംബത്തിന്റെ ദുസ്ഥിതി വാർത്തയാാക്കിയിരുന്നു.
ഇതെത്തുടർന്ന് സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും വീടിന്റെ മുകളിലേക്കുള്ള മരങ്ങളും കൃഷിക്ക് തടസ്സമായ മരങ്ങളും വെട്ടിമാറ്റാൻ നടപടിയായെന്നുമാണ്് കുടുംബം ഇപ്പോൾ മറുനാടനെ അറിയിച്ചിട്ടുള്ളത്. തിങ്കളും ചൊവ്വയുമായി മരങ്ങൾ വെട്ടിയെന്നും പഞ്ചായത്തുമെമ്പറുടെ ശക്തമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായെന്നും വീട്ടുകാർ വ്യക്തമാക്കി. മരംവെട്ടിമാറ്റിയപ്പോഴും അയൽക്കാർ തങ്ങൾക്ക് നാശനഷ്ടം ഉണ്ടാക്കണമെന്ന വൈരാഗ്യബുദ്ധിയോടെ പെരുമാറിയെന്നും ഇതുമൂലം മരം വീണ്് തങ്ങൾ നടത്തിവന്നിരുന്ന ചായക്കടയുടെ മേച്ചിൽ നശിച്ചെന്നും ഇതുമൂലം സാമാന്യം ഭേതപ്പെട്ട സാമ്പത്തീക നഷ്ടം ഉണ്ടായതായും വീട്ടുകാർ അറിയിച്ചു.
വൈദ്യുതവകുപ്പ് ജീവനക്കാർ കണക്ഷൻ നൽകുന്നതിനായി എത്തിയപ്പോൾ അപകടഭീഷിയുയർത്തി നിന്നിരുന്ന പ്ലാവുകൂടി വെട്ടണമെന്നാവശ്യപ്പെട്ടതാണ് അയൽവാസിയെ കൂടുതൽ ചൊടിപ്പിച്ചത്. ഈ പ്ലാവ് നിന്നിരുന്ന പമ്പിലേയ്ക്ക് തന്നെ വീഴിച്ച് ,വെട്ടിമാറ്റാൻ സൗകര്യമുണ്ടായിരുന്നിട്ടും തങ്ങൾക്ക് നഷ്ടം ഉണ്ടാവണമെന്ന ലക്ഷ്യത്തോടെ അയൽവാസി ആളെകൂട്ടി ഇതിന് തടസ്സം നിന്നെന്നും ഇതെത്തുടർന്ന് മരംവെട്ടുകാർ തങ്ങളുടെ സ്ഥലത്തേയ്ക്ക് മരം വെട്ടിമറിക്കുകയായിരുന്നെന്നുമാണ് ജോർജ്ജും ഭാര്യ ട്രീസയും ആരോപിക്കുന്നത്.
വെട്ടിയിട്ട മരം വീണത് തങ്ങളുടെ കടയുടെ പിൻഭാഗത്തെ മേൽക്കൂരയിൽ ആയിരുന്നെന്നും ഇതുമൂലം മേഞ്ഞിരുന്ന ഷീറ്റിനും പൈപ്പിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.ഇതിന് പിന്നാലെ അയൽവാസിയുടെ കൂടെയുണ്ടായിരുന്ന ഒരു സംഘം യുവാക്കൾ തങ്ങളുടെ പുരയിടത്തിലേയ്ക്ക് ഇരച്ചെത്തി ഇടിച്ചുകയറി വധഭീഷണി മുഴക്കിയതിനാൽ രാത്രി പുറത്തിറങ്ങാനായില്ലെന്നും ഇവർ പരിതപിക്കുന്നു.
തനിക്കോ കുടുംബത്തിലെ മറ്റാർക്കെങ്കിലുമോ എന്തെങ്കലും സംഭയ്ക്കുമെന്ന അതിയായ ഭയത്താലാണ് ഇപ്പോൾ ജീവിക്കുന്നതെന്നും ഇങ്ങിനെ സംഭവിച്ചാൽ അതിന് ഉത്തരവാദി അയൽവാസി ആയിരിക്കുമെന്നും ഇക്കാര്യം പൊതുസമൂഹത്തിന്റെ അറിവിലേയ്്ക്കായിട്ടാണ് ഇപ്പോൾ വെളിപ്പെടുത്തുന്നതെന്നും ഇരുവരും അറിയിച്ചു.
ഇന്ന് രാവിലെ മരം വീണപ്പോൾ പറ്റിയ കേടുപാടുകളെക്കുറിച്ചുപറയാൻ മരം വാങ്ങിയ ആളെ വിളിച്ചപ്പോൾ യാതൊരുപ്രകോപനവും ഇല്ലാതെ ഇയാൾ തന്നെ അസഭ്യം പറഞ്ഞെന്നും വെല്ലുവിളിച്ചെന്നും ട്രീസ കുറ്റപ്പെടുത്തി.
ഞങ്ങളുടെ പറമ്പിൽ കിടന്ന മരങ്ങളെല്ലാം എടുത്തുകൊണ്ടുപോയി.അവശിഷ്ടങ്ങൾ എല്ലാം തടസ്സമായി കിടക്കുകയാണ്.കെട്ടിടത്തിന്റെ കേടുപാടുകൾ തീർക്കുവാനും തകർന്ന മതിൽ കെട്ടുന്നതിനും ഇതുവരെ നടപടികൾ ആയിട്ടില്ല.ഇതിന് ഞങ്ങളുടെ പക്കൽ പണമില്ല.രണ്ടുപേരും രോഗികളാണ്. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണ്.അധികാരികൾ ഇടപെട്ട് ഇക്കാര്യക്കിൽ അടിയന്തിര പരിഹാരം ഉണ്ടാക്കണം.ജോർജ്ജ് ആവശ്യപ്പെട്ടു.
20-ന് മറിഞ്ഞുവീണ മാവ് ഉൾപ്പെടെ അപകടഭിഷിണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് 2018 മുതൽ വിവിധ ഓഫീസുകളിൽ പരാതിയുമായി കയറി ഇറങ്ങിയെന്നും എന്നിട്ടും പരിഹാരമായില്ലെന്നും കഴിഞ്ഞ ദിവസത്തെ അപകടത്തിൽ കുടംബത്തിലുള്ളവരുടെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്നും ജോർജ്ജിന്റെ ഭാര്യ ട്രീസ 23-ന് മറുനാടനോട് വ്യക്തമാക്കിയിരുന്നു. പഞ്ചായത്തിൽ മുമ്പും ഇക്കാര്യത്തിൽ പരാതി നൽകിയെങ്കിലും ഭരണസമിതിയോ ബന്ധപ്പെട്ട അധികൃതരോ കാര്യമായി എടുത്തില്ലന്നും ഒരിക്കൽ മാവ് മുറിച്ചുമാറ്റുന്നതിനായി പണിക്കാരെത്തിയെന്നും എന്നാൽ വൈദ്യുതി ലൈൻ മാറ്റാതെ മരം മുറിച്ചുമാറ്റാൻ പറ്റില്ലന്നുപറഞ്ഞ്് ഇവർ സ്ഥലം വിടുകയായിരുന്നെന്നും ട്രീസ അന്ന് വിശദമാക്കി.
മകൻ അപകടത്തിൽപ്പെട്ട് ചികത്സയിലായിരുന്നെന്നും താനും രോഗിയാണെന്നും വീടിനോട് ചേർന്നുനടത്തിവരുന്ന ചായക്കടയാണ് ആകെയുള്ള ഉപജീവന മാർഗ്ഗമെന്നും ഈ സാഹചര്യം കൂടി പരിഗണിച്ച് ബന്ധപ്പെട്ട അധികൃതർ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി ഉടൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.