- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോരമ ഒരു വാർത്ത എഴുതുമ്പോൾ അതിന്റെ പിന്നിൽ ഒരു ലക്ഷ്യം ഉണ്ടാവും; മാധ്യമം ആണെങ്കിൽ പറയുകയും വേണ്ട; മാതൃഭൂമി സവർണ ഹിന്ദുക്കളുടേയും ദീപിക അച്ചായന്മാരുടേയും താൽപര്യം ആണോ സംരക്ഷിക്കുന്നത്? പത്ര വിചാരണയുമായി മറുനാടൻ; പത്രങ്ങളുടെ അജണ്ട തുറന്നു കാട്ടുന്ന പരിപാടി ഇന്നുമുതൽ
നേരറിയാനും നേരത്തെ അറിയാനുമായി ദേശാഭിമാനിയും യഥാർത്ഥ പത്രത്തിന്റെ ശക്തിയെന്ന് ഊറ്റംകൊണ്ട് മാതൃഭൂമിയും വരിസംഖ്യയുടെ കരുത്തുകാട്ടി മനോരമയും ഉൾപ്പെടെ നിരവധി പത്ര മാധ്യമങ്ങളുണ്ട് ഈ മലയാളക്കരയിൽ. എന്നാൽ ചില വാർത്തകൾക്കു പിന്നിൽ ഓരോ പത്രവും ഒളിപ്പിച്ചുവെക്കുന്ന ചില അജണ്ടകളുണ്ട്. ക്രിസ്ത്യൻ ജനവിഭാഗത്തിന്റെ താൽപര്യത്തിന് അപ്പുറത്ത് പോകാതെ ദീപികയും ശ്രീനാരായണീയരുടെ ജിഹ്വയെന്ന നാട്യത്തിൽ കേരളകൗമുദിയും നിലകൊള്ളുന്നതുപോലെ ചില പ്രത്യേക മുസ്‌ളീം താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാധ്യമം പോലെയുള്ള പത്രങ്ങളും കേരളത്തിൽ ജനങ്ങൾക്കു മുന്നിലെത്തുന്നു. പത്ര വിചാരണ വീഡിയോ: പാർട്ടി പത്രങ്ങളായ ദേശാഭിമാനിക്കും വീക്ഷണത്തിനും ചന്ദ്രികയ്ക്കും ജനയുഗത്തിനുമെല്ലാം പാർട്ടി താൽപര്യങ്ങൾ ഉണ്ടാവുക സ്വാഭാവികം. എന്നാൽ സ്വകാര്യ മുതലാളിമാരുടെയോ ട്രസ്റ്റുകളുടേയോ ഉടമസ്ഥതയിലുള്ള മറ്റു മലയാള പത്രങ്ങൾക്കെല്ലാം അത്തരം ചില ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നത് ഇന്ന് എല്ലാവരും തിരിച്ചറിയുന്ന വസ്തുതയാണ്. ഈ അജണ്ടകൾ അറിഞ്ഞുകൊണ്ടു തന്നെയാണ് മലയാളികൾ ഈ
നേരറിയാനും നേരത്തെ അറിയാനുമായി ദേശാഭിമാനിയും യഥാർത്ഥ പത്രത്തിന്റെ ശക്തിയെന്ന് ഊറ്റംകൊണ്ട് മാതൃഭൂമിയും വരിസംഖ്യയുടെ കരുത്തുകാട്ടി മനോരമയും ഉൾപ്പെടെ നിരവധി പത്ര മാധ്യമങ്ങളുണ്ട് ഈ മലയാളക്കരയിൽ. എന്നാൽ ചില വാർത്തകൾക്കു പിന്നിൽ ഓരോ പത്രവും ഒളിപ്പിച്ചുവെക്കുന്ന ചില അജണ്ടകളുണ്ട്. ക്രിസ്ത്യൻ ജനവിഭാഗത്തിന്റെ താൽപര്യത്തിന് അപ്പുറത്ത് പോകാതെ ദീപികയും ശ്രീനാരായണീയരുടെ ജിഹ്വയെന്ന നാട്യത്തിൽ കേരളകൗമുദിയും നിലകൊള്ളുന്നതുപോലെ ചില പ്രത്യേക മുസ്‌ളീം താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാധ്യമം പോലെയുള്ള പത്രങ്ങളും കേരളത്തിൽ ജനങ്ങൾക്കു മുന്നിലെത്തുന്നു.
പത്ര വിചാരണ വീഡിയോ:
പാർട്ടി പത്രങ്ങളായ ദേശാഭിമാനിക്കും വീക്ഷണത്തിനും ചന്ദ്രികയ്ക്കും ജനയുഗത്തിനുമെല്ലാം പാർട്ടി താൽപര്യങ്ങൾ ഉണ്ടാവുക സ്വാഭാവികം. എന്നാൽ സ്വകാര്യ മുതലാളിമാരുടെയോ ട്രസ്റ്റുകളുടേയോ ഉടമസ്ഥതയിലുള്ള മറ്റു മലയാള പത്രങ്ങൾക്കെല്ലാം അത്തരം ചില ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നത് ഇന്ന് എല്ലാവരും തിരിച്ചറിയുന്ന വസ്തുതയാണ്. ഈ അജണ്ടകൾ അറിഞ്ഞുകൊണ്ടു തന്നെയാണ് മലയാളികൾ ഈ പത്രങ്ങളുടെയെല്ലാം വരിക്കാരാകുന്നതും.
എന്നാൽ ചില വാർത്തകൾ കൊടുക്കുന്ന രീതിയിൽ തന്നെ പത്രത്തിന്റെ നിലപാടും താൽപര്യങ്ങളും പ്രതിഫലിക്കുമ്പോൾ അത് സാധാരണക്കാരായ വായനക്കാർ തിരിച്ചറിഞ്ഞെന്ന് വരില്ല. നാട്ടിലുണ്ടാവുന്ന ഒരു സംഭവം റിപ്പോർട്ടു ചെയ്യുന്ന കാര്യത്തിൽ പല നിലപാടുകൾ വരുമ്പോഴാണ് ഇത് പ്രകടമാകുന്നത്. ഒന്നിലേറെ പത്രങ്ങൾ വായിക്കുന്നവർക്ക് ഇത് എളുപ്പം പിടികിട്ടുമെങ്കിലും ഒരു പത്രം മാത്രം വായിക്കുന്നവർക്ക് ഈ കാപട്യം മനസ്സിലായെന്നുവരില്ല.
കുറച്ചുകാലം മുമ്പുവരെ ഇത്തരം പ്രകടമായ മാറ്റങ്ങളില്ലാതെ ഏറെക്കുറെ സമാനമായ രീതിയിൽ സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. എന്നാൽ കാലം മാറിയതോടെയും പത്രങ്ങൾ തമ്മിലുള്ള മത്സരം മുറുകിയതോടെയും സ്ഥിതി മാറി. സമീപകാലത്തായി ചാനലുകളും വാർത്തകൾ ജനങ്ങളിലെത്തിക്കുന്ന മുഖ്യധാരയിലേക്ക് എത്തിയതോടെ പത്രങ്ങളുടെ 'സ്റ്റാൻഡ്' ഓരോ വിഷയത്തിലും നിർണായകമായി. ചില വാർത്തകൾ മുക്കുകയോ ഒതുക്കിക്കൊടുക്കുകയോ ചെയ്തുകൊണ്ട് വേണ്ടപ്പെട്ടവർക്കും താൽപര്യം സംരക്ഷിക്കപ്പെടേണ്ടവർക്കും വേണ്ടി നട്ടെല്ലു വളയുന്ന മാധ്യമധർമ്മമാണ് പലപ്പോഴും കാണുന്നത്.
സ്വദേശാഭിമാനിയുടെ കാലത്തെ പത്രധർമ്മം ഇന്ന് പാഴ് വാക്കായി മാറിയെന്ന് പറയാം. കാലത്തിനൊത്തും താൽപര്യങ്ങൾക്ക് അനുസരിച്ചും വാർത്തകൾ വേണ്ട ചേരുവകൾ ചേർത്ത് പൊലിപ്പിച്ചോ അല്ലെങ്കിൽ പത്രത്തിന്റെ താൽപര്യത്തിന് അനുസരിച്ച് വളച്ചൊടിച്ചോ ആണ് മുന്നിലെത്തുക. എല്ലാ ദിവസം ഒരു പത്രത്തിൽ അത്തരത്തിൽ മാറ്റി രചിക്കപ്പെട്ട ഒരു വാർത്തയെങ്കിലും കാണാമെന്ന സ്ഥിതിയാണിപ്പോൾ. ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിക്കുന്ന മാധ്യമധർമ്മത്തിന്റെ വിലയിരുത്തലുമായി മറുനാടൻ എത്തുകയാണ്.
മനോരമ എഴുതിയ വാർത്തയ്ക്കു പന്നിലെ യഥാർത്ഥ ലക്ഷ്യമെന്താണ്? അല്ലെങ്കിൽ മാതൃഭൂമിയോ മാധ്യമമോ ഒരു പ്രത്യേക വാർത്ത നൽകുന്നതിന് പിന്നിലെ പ്രത്യേക താൽപര്യമെന്ത്? മറ്റു പത്രങ്ങൾ ഉൾപ്പേജിൽ കൊടുത്ത ഒരു വാർത്ത കേരളകൗമുദിക്ക് ഒരു വാർത്ത ഒന്നാംപേജ് വാർത്തയായത് എന്തുകൊണ്ട? എന്നിങ്ങനെ നിരവധി സംശയങ്ങൾ ഓരോ ദിവസവും ഉണ്ടാകുമ്പോൾ അതിന്റെ വിലയിരുത്തൽ ഞങ്ങൾ നടത്തുന്നു.
ഓരോ ദിവസവും ദിനപത്രങ്ങളിൽ വരുന്ന വാർത്തകളുടെ 'ഹിഡൺ അജണ്ട' തുറന്നുകാട്ടിക്കൊണ്ട് പത്ര വിചാരണയുമായി ഷാജൻ സ്‌കറിയ എത്തുന്നു. ഇന്നലെ ട്രയൽ ആയി ഞങ്ങൾ പ്രസിദ്ധീകരിച്ച പത്രവിചാരണയ്ക്ക് വൻ പ്രതികരണമാണ് ലഭിച്ചത്. ഇന്നുമുതൽ പത്ര വിചാരണ മറുനാടൻ വീഡിയോ ആയി നിങ്ങൾക്കു മുന്നിൽ എത്തും. എല്ലാ പ്രധാന പത്രങ്ങളിലൂടെയും പരിശോധന നടത്തി അവർ ഓരോ വാർത്തയോടും കാട്ടിയ സമീപനമാണ് ഇവിടെ ചർച്ചയാവുന്നത്.
പരിപാടി ദിവസവും കാണുന്നതിന് മറുനാടൻ മലയാളിയുടെ യു ട്യൂബ് ചാനൽ സന്ദർശിക്കുക. സബ്‌സ്‌ക്രൈബ് ചെയ്യുക. ഫേസ്‌ബുക്കിലും വീഡിയോ ലഭ്യമാകും.
ഇന്നലെ നൽകിയ പത്രവിചാരണ ട്രയൽ