- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളം ചെയ്തത് ശരിയോ? ശശീന്ദ്രന്റെ ടെലിഫോൺ സംഭാഷണം വ്യക്തിപരമോ? വാരിക പോലെ തന്നെ ചാനലും ഒരു പൈങ്കിളി സ്ഥാപനമോ? വിമർശിക്കുന്ന മാധ്യമ പ്രവർത്തകർ ഇരട്ടത്താപ്പുകാരോ? മന്ത്രിയെ രാജിവയ്പ്പിച്ച ബിഗ് ബ്രേക്കിങിൽ നിങ്ങൾ ഏതു പക്ഷത്ത്? മറുനാടൻ ഓൺലൈൻ പോളിൽ വോട്ട് രേഖപ്പെടുത്താം
തിരുവനന്തപുരം: സുന്ദരിക്കുട്ടി... ഞാന് ഗോവയിലാണ്-മംഗളം ചാനൽ പുറത്തുവിട്ട ഈ ഓഡിയോയിൽ കേരളം ഞെട്ടി. മൂന്ന് മണിക്കൂറിനകം മന്ത്രിയായിരുന്ന എകെ ശശീന്ദ്രൻ രാജി വച്ചു. എത്രപെട്ടെന്ന് മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങളെത്തിയ മറ്റൊരു വാർത്തയും ഉണ്ടായിരുന്നില്ല. അശ്ലീലതയുടെ എല്ലാ സമീകളും ലംഘിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. കുട്ടികളേയും സ്ത്രീകളേയും ടിവിയുടെ മുന്നിൽ നിന്ന് മാറ്റി ഇരുത്തി ഓഡിയോ കേൾക്കണമെന്ന് മംഗളത്തിന്റെ അവതാരകർക്ക് പോലും പറയേണ്ടി വന്നു. തീർത്തും വ്യക്തിപരമായ സംഭാഷണമായിരുന്നു ഇത്. ഈ സംഭാഷണത്തിൽ ഒരു പരാതിക്കാരിയുമില്ല. അതായത് ആരുടെയെക്കെയോ സ്വകാര്യതയിലേക്ക് മംഗളം ടിവി കടന്നു കയറിയെന്ന ആരോപണം സജീവമാക്കിയ വാർത്ത. മറുനാടൻ ഓൺലൈൻ പോളിൽ വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക മാധ്യമ പ്രവർത്തകർ തന്നെ ഇതിനെ വിമർശിച്ചു. ഇതാണു ജേർണലിസമെങ്കിൽ ഈ പണി നിർത്താൻ സമയമായെന്നു ഹർഷനും കമ്പിപുസ്തകം തോൽക്കുന്ന ഹെഡ്ഡിംഗെന്ന് അപർണ കുറുപ്പും കുറിച്ചു. ജേർണലിസമല്ല ക്രൈമെന്നു സനീഷ് അഭിപ്രായപ്പെട്ടു. മാധ്യമപ്ര
തിരുവനന്തപുരം: സുന്ദരിക്കുട്ടി... ഞാന് ഗോവയിലാണ്-മംഗളം ചാനൽ പുറത്തുവിട്ട ഈ ഓഡിയോയിൽ കേരളം ഞെട്ടി. മൂന്ന് മണിക്കൂറിനകം മന്ത്രിയായിരുന്ന എകെ ശശീന്ദ്രൻ രാജി വച്ചു. എത്രപെട്ടെന്ന് മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങളെത്തിയ മറ്റൊരു വാർത്തയും ഉണ്ടായിരുന്നില്ല. അശ്ലീലതയുടെ എല്ലാ സമീകളും ലംഘിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. കുട്ടികളേയും സ്ത്രീകളേയും ടിവിയുടെ മുന്നിൽ നിന്ന് മാറ്റി ഇരുത്തി ഓഡിയോ കേൾക്കണമെന്ന് മംഗളത്തിന്റെ അവതാരകർക്ക് പോലും പറയേണ്ടി വന്നു. തീർത്തും വ്യക്തിപരമായ സംഭാഷണമായിരുന്നു ഇത്. ഈ സംഭാഷണത്തിൽ ഒരു പരാതിക്കാരിയുമില്ല. അതായത് ആരുടെയെക്കെയോ സ്വകാര്യതയിലേക്ക് മംഗളം ടിവി കടന്നു കയറിയെന്ന ആരോപണം സജീവമാക്കിയ വാർത്ത.
മറുനാടൻ ഓൺലൈൻ പോളിൽ വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാധ്യമ പ്രവർത്തകർ തന്നെ ഇതിനെ വിമർശിച്ചു. ഇതാണു ജേർണലിസമെങ്കിൽ ഈ പണി നിർത്താൻ സമയമായെന്നു ഹർഷനും കമ്പിപുസ്തകം തോൽക്കുന്ന ഹെഡ്ഡിംഗെന്ന് അപർണ കുറുപ്പും കുറിച്ചു. ജേർണലിസമല്ല ക്രൈമെന്നു സനീഷ് അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തനമല്ല അമേധ്യപ്രവർത്തനമെന്ന് മനോരമയിലെ പ്രമോദ് രാമനും കൂട്ടിച്ചേർത്തു. എന്നാൽ സരിതയും തെറ്റയിലും ആഘോഷമാക്കിയവരുടെ അസൂയയ്ക്കു മറുപടി ഇല്ലെന്നു മംഗളവും മറുപടി നൽകി. ഇത് സോഷ്യൽ മീഡിയയും ഏറ്റെടുത്തു. ഈ വാർത്ത നൽകലിലെ ന്യായാന്യായങ്ങൾ അങ്ങനെ ചർച്ചയായി. ഈ വിഷയമാണ് ഓൺലൈൻ അഭിപ്രായ വോട്ടെടു്പ്പിന് മറുനാടൻ വിഷയമാക്കുന്നത്. ഏതാണ് ശരി, ഏതാണ് തെറ്റെന്ന് മാന്യവായനക്കാർക്ക് വിധിയെഴുതാം. ഒരു ദിവസമാണ് വോട്ടെടുപ്പ്. നാളെ ഫലം പ്രഖ്യാപിക്കും.
മംഗളം അശ്ലീല സംഭാഷണങ്ങൾ എഡിറ്റ് ചെയ്തു വിടേണ്ടതായിരുന്നു എന്ന അഭിപ്രായം ഉണ്ടോ? മംഗളം വാരിക പോലെ തന്നെ ചാനലും ഒരു പൈങ്കിളി സ്ഥാപനം ആണെന്ന ആരോപണത്തെ പറ്റി എന്ത് കരുതുന്നു? മന്ത്രിയുടെ രാജി ആവശ്യമായിരുന്നുവോ? മംഗളത്തെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകർ ഇരട്ടത്താപ്പുകാരാണ് എന്ന അഭിപ്രായം ഉണ്ടോ? മംഗളത്തിന്റേത് ധീരമായ ജേർണലിസം ആണ് എന്ന അഭിപ്രായം ഉണ്ടോ? മംഗളം ദിന പത്രം എ കെ ശശീന്ദ്രന്റെ സ്വകാര്യ ലൈംഗിക സംഭാഷണം പുറത്ത് വിട്ടത് ശരി ആണോ? ഈ വിവാദം പിണറായി സർക്കാരിന്റെ ഇമേജിനെ ദോഷമായി ബാധിച്ചുവോ? മംഗളത്തിന്റെ ജേർണലിസം വെറും പൈങ്കിളിയും ക്രിമിനൽ സ്വഭാവം ഉള്ളതുമാണ് എന്ന അഭിപ്രായം ഉണ്ടോ?-തുടങ്ങിയ ചോദ്യങ്ങളിലാണ് വായനക്കാരുടെ അഭിപ്രായം മറുനാടൻ തേടുന്നത്.
കേരളം മുഴുവൻ സ്ത്രീസുരക്ഷ ചർച്ച ചെയ്യുന്ന സമയത്തുകൂടിയാണ് മംഗളം ചാനൽ കേരളം ഭരിക്കുന്ന വയോധികനായ മന്ത്രിയുടെ അറപ്പുളവാക്കുന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. മാധ്യമ ധർമ്മത്തിന്റെ പേരിൽ മംഗളത്തെ വിമർശിച്ച മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെല്ലാം ഈ വാർത്ത ഏറ്റെടുത്തു. എന്നാൽ ഇന്ന് പുതുതായി തുടങ്ങിയ ചാനലാണ് ഈ പ്രധാന വാർത്ത വാർത്ത പുറത്തുവിട്ടത് എന്നു പറയാനുള്ള മര്യാദപോലും മറ്റു ചാനലുകൾ കാട്ടിയില്ല. പകരം എല്ലാവരും ഇത് ഞങ്ങളുടെ വാർത്ത എന്ന രീതിയിൽ തന്നെ റിപ്പോർട്ട് ചെയ്യുകയായിരുന്നു. സരിത വിഷയത്തിലടക്കം മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായ ആഘോഷങ്ങൾ ഈ സമയത്ത് നമുക്ക് ഓർത്തെടുക്കാവുന്നതാണ്. അതുപോല തന്നെ ജോസ് തെറ്റയിലെതിരേ യുവതി ഉന്നയിച്ച ലൈംഗിക ആരോപണത്തിന്റെ വീഡിയോ പുറത്തായ സംഭവവും.
മറുനാടൻ ഓൺലൈൻ പോളിൽ വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അക്കാലത്തൊന്നും ഉയർന്നുവരാത്ത ധാർമിക ബോധം ഇപ്പോൾ ചില മാധ്യമപ്രവർത്തകർക്ക് ഉണ്ടായിരിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ട വിഷയം തന്നെയാണെന്ന വിലയിരുത്തലും സോഷ്യൽ മീഡിയയിൽ സജീവമായി. അതുകൊണ്ടു തന്നെയാണ് ഇക്കാര്യത്തിൽ മറുപടി ഇല്ലെന്ന് മംഗളം ചാനൽ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് വായനക്കാരിൽ ഭൂരിപക്ഷത്തിന്റെ നിലപാട് മറുനാടൻ തേടുന്നത്.