- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളം കാണിച്ചത് തെറ്റെന്ന് 59 ശതമാനം വായനക്കാർ; ശശീന്ദ്രന്റെ ഫോൺ വിളി വ്യക്തിപരമാണെന്ന് 63 ശതമാനം; സർക്കാരിന്റെ ഇമേജിനെ ബാധിച്ചെന്ന് 63 ശതമാനം പേർ; വിമർശിക്കുന്ന ചാനൽ അവതാരകർ ഇരട്ടത്താപ്പുകാരെന്ന് 65 ശതമാനം: ശശീന്ദ്രന്റെ അശ്ലീല ഫോൺ വിളി സംഭവത്തോടെ കേരളം പ്രതികരിക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: മന്ത്രിയും വയോധികനുമായ എ കെ ശശീന്ദ്രൻ ടെലിഫോണിലൂടെ ഒരു വീട്ടമ്മയുമായി ലൈംഗിക സംഭാഷണം നടത്തിയത് രണ്ടു ദിവസമായി കേരളത്തെ പിടിച്ചുലക്കുകയാണ്. ഫോൺ സംഭാഷണം മംഗളം ചാനൽ പുറത്തു വിട്ടു അഞ്ചു മണിക്കൂർ തികയും മുൻപ് മന്ത്രി സ്ഥാനം രാജി വച്ചു. മന്ത്രിയുടെ രാജിയിലേക്കു നയിച്ച സംഭവങ്ങളെ എതിർത്തും അനുകൂലിച്ചും വാദഗതികൾ ഉയരുന്നു. മംഗളം കാണിച്ചത് മമ പണിയാണ് എന്നു പറഞ്ഞു മുതിർന്ന മാധ്യമ പ്രവർത്തകരും ചാനൽ അവതാരകരും അടക്കമുള്ളവർ രംഗത്തു വന്നു കഴിഞ്ഞു. മംഗളത്തിന്റെ എക്സ്‌ക്ലൂസീവ് വാർത്തയോടുള്ള അസൂയയാണ് എന്നാണ് വിമർശകരെ കുറിച്ചുള്ള ആക്ഷേപം. രണ്ട് അഭിപ്രായങ്ങളും ഒരുമിച്ചു ഉയരുമ്പോൾ പൊതു ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നറിയാൻ വേണ്ടിയാണ് മറുനാടൻ ഒരു അഭിപ്രായ സർവ്വേ നടത്തിയത്. മറുനാടന്റെ വായനക്കാരിൽ ഭൂരിപക്ഷവും നിഷ്പക്ഷകരായതിനാൽ മറുനാടൻ നടത്തുന്ന എല്ലാ പോളുകളും യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കാറുണ്ട്. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ് അടക്കമുള്ള സമയത്ത് ഇതു വ്യക്തമായതാണ്. അതാണ് മാനദണ്ഡമെങ്കിൽ പൊതു ജനങ്ങ
തിരുവനന്തപുരം: മന്ത്രിയും വയോധികനുമായ എ കെ ശശീന്ദ്രൻ ടെലിഫോണിലൂടെ ഒരു വീട്ടമ്മയുമായി ലൈംഗിക സംഭാഷണം നടത്തിയത് രണ്ടു ദിവസമായി കേരളത്തെ പിടിച്ചുലക്കുകയാണ്. ഫോൺ സംഭാഷണം മംഗളം ചാനൽ പുറത്തു വിട്ടു അഞ്ചു മണിക്കൂർ തികയും മുൻപ് മന്ത്രി സ്ഥാനം രാജി വച്ചു. മന്ത്രിയുടെ രാജിയിലേക്കു നയിച്ച സംഭവങ്ങളെ എതിർത്തും അനുകൂലിച്ചും വാദഗതികൾ ഉയരുന്നു. മംഗളം കാണിച്ചത് മമ പണിയാണ് എന്നു പറഞ്ഞു മുതിർന്ന മാധ്യമ പ്രവർത്തകരും ചാനൽ അവതാരകരും അടക്കമുള്ളവർ രംഗത്തു വന്നു കഴിഞ്ഞു. മംഗളത്തിന്റെ എക്സ്‌ക്ലൂസീവ് വാർത്തയോടുള്ള അസൂയയാണ് എന്നാണ് വിമർശകരെ കുറിച്ചുള്ള ആക്ഷേപം.
രണ്ട് അഭിപ്രായങ്ങളും ഒരുമിച്ചു ഉയരുമ്പോൾ പൊതു ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നറിയാൻ വേണ്ടിയാണ് മറുനാടൻ ഒരു അഭിപ്രായ സർവ്വേ നടത്തിയത്. മറുനാടന്റെ വായനക്കാരിൽ ഭൂരിപക്ഷവും നിഷ്പക്ഷകരായതിനാൽ മറുനാടൻ നടത്തുന്ന എല്ലാ പോളുകളും യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കാറുണ്ട്. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ് അടക്കമുള്ള സമയത്ത് ഇതു വ്യക്തമായതാണ്. അതാണ് മാനദണ്ഡമെങ്കിൽ പൊതു ജനങ്ങൾ ഈ വിഷയത്തിൽ മംഗളത്തിനൊപ്പം അല്ല എന്നു വേണം മനസ്സിലാക്കാൻ. മംഗളം കാണിച്ചത് തെറ്റാണ് എന്നാണ് ഭൂരിപക്ഷം വായനക്കാരുടെയും അഭിപ്രായം. അതേ സമയം മംഗളത്തിനെ വിമർശിക്കാൻ മറ്റ് ചാനൽ അവതാരകർക്ക് യാതൊരു ധാർമ്മിക അവകാശവും ഇല്ല എന്നും വായനക്കാർ പറയുന്നു.
മംഗളം അശ്ലീല സംഭാഷണങ്ങൾ എഡിറ്റ് ചെയ്തു വിടേണ്ടതായിരുന്നു എന്ന അഭിപ്രായം ഉണ്ടോ? മംഗളം വാരിക പോലെ തന്നെ ചാനലും ഒരു പൈങ്കിളി സ്ഥാപനം ആണെന്ന ആരോപണത്തെ പറ്റി എന്ത് കരുതുന്നു? മന്ത്രിയുടെ രാജി ആവശ്യമായിരുന്നുവോ? മംഗളത്തെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകർ ഇരട്ടത്താപ്പുകാരാണ് എന്ന അഭിപ്രായം ഉണ്ടോ? മംഗളത്തിന്റേത് ധീരമായ ജേർണലിസം ആണ് എന്ന അഭിപ്രായം ഉണ്ടോ? മംഗളം ദിന പത്രം എ കെ ശശീന്ദ്രന്റെ സ്വകാര്യ ലൈംഗിക സംഭാഷണം പുറത്ത് വിട്ടത് ശരി ആണോ? ഈ വിവാദം പിണറായി സർക്കാരിന്റെ ഇമേജിനെ ദോഷമായി ബാധിച്ചുവോ? മംഗളത്തിന്റെ ജേർണലിസം വെറും പൈങ്കിളിയും ക്രിമിനൽ സ്വഭാവം ഉള്ളതുമാണ് എന്ന അഭിപ്രായം ഉണ്ടോ?-തുടങ്ങിയ ചോദ്യങ്ങളിലാണ് വായനക്കാരുടെ അഭിപ്രായം മറുനാടൻ തേടിയത്. വളരെ സജീവമായ ഇടപെടലാണ് വായനക്കാരുടെ ഭാഗത്തു നിന്നുണ്ടായത്.
മംഗളം ദിന പത്രം എ കെ ശശീന്ദ്രന്റെ സ്വകാര്യ ലൈംഗിക സംഭാഷണം പുറത്ത് വിട്ടത് ശരി ആണോ എന്ന ചോദ്യത്തോട് തെറ്റെന്നായിരുന്നു 58.8 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തിയത്. 36.1 ശതമാനം പേർ ശരിയെന്നും രേഖപ്പെടുത്തി. അഭിപ്രായമില്ലെന്ന് പറഞ്ഞത് 5 ശതമാനം പോരായിരുന്നു. മംഗളത്തിന്റേത് ധീരമായ ജേർണലിസം ആണ് എന്ന അഭിപ്രായം ഉണ്ടോ എന്ന ചോദ്യത്തോട് ഇല്ലെന്നായിരുന്നു 63 ശതമാം പേരും പ്രതികരിച്ചത്. 31 ശതമാനം മറിച്ചും ബാക്കിയുള്ളവർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി. മംഗളത്തിന്റെ ജേർണലിസം വെറും പൈങ്കിളിയും ക്രിമിനൽ സ്വഭാവം ഉള്ളതുമാണ് എന്ന അഭിപ്രായം ഉണ്ടോ എന്നതിന് അതെയെന്നായിരുന്നു 53 ശതമാനം പേരുടേയും പ്രതികറണം. 37 ശതമാനം മറിച്ചു 10 ശതമാനം പേർ അല്ലെന്നും കുറിച്ചു.
മംഗളം വാരിക പോലെ തന്നെ ചാനലും ഒരു പൈങ്കിളി സ്ഥാപനം ആണെന്ന ആരോപണത്തോട് യോജിക്കുന്നവരാണ് 52.6 ശതമാനം പേരും. 31.7 ശതമാനം പേർ യോജിച്ചില്ല. 15.7ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയതുമില്ല. മംഗളം അശ്ലീല സംഭാഷണങ്ങൾ എഡിറ്റ് ചെയ്തു വിടേണ്ടതായിരുന്നു എന്ന അഭിപ്രായം രേഖപ്പെടുത്തുന്നത് 53.9 ശതമാനം പേരാണ്. 32.8 ശതമാനം പേർ ഇല്ലെന്നും രേഖപ്പെടുത്തുന്നു. അഭിപ്രായം ഇല്ലെന്ന് പറയുന്നത് 13.4 ശതമാനം പേരും. മംഗളത്തെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകർ ഇരട്ടത്താപ്പുകാരണെന്ന അഭിപ്രായമുള്ളവർ 64.6 ശതമാനം പേരാണ്. ഇല്ലെന്ന് 30.1 ശതമാനം പേലും അഭിപ്രായമില്ലെന്ന് 5.3 ശതമാനം പേരും പറയുന്നു.
ശശീന്ദ്രന്റെ ടെലിഫോൺ സംഭാഷണത്തെ വ്യക്തിപരമാണെന്നാണ് ബഹുഭൂരിഭാഗവും വിലയിരുത്തുന്നത്. 62.7ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തി. അധാർമികമെന്ന് പറഞ്ഞത് 31.7 ശതമാനവും ക്രിമിനൽ നടപടിയാണെന്ന് രേഖപ്പെടുത്തിയത് 5.6ശതമാനം പേരുമാണ്. മന്ത്രിയുടെ രാജി ആവശ്യമായിരുന്നുവെന്ന് 59.5 ശതമാനം പേരും കുറിക്കുന്നു. 31 ശതമാനം പേരാണ് രാജിവേണ്ടെന്ന് പറയുന്നത്. അഭിപ്രായം ഇല്ലെന്ന് 9.4 ശതമാനം പേരും വോട്ട് ചെയ്തു.
ഈ വിവാദം പിണറായി സർക്കാരിന്റെ ഇമേജിനെ ബാധിച്ചുവെന്നാണ് പൊതു അഭിപ്രായം. 62.7 ശതമാനം പേരും ഇമേജിനെ ബാധിച്ചെന്ന് കുറിച്ചപ്പോൾ ഇല്ലെന്ന് രേഖപ്പെടുത്തിയത് 31.6 ശതമാനം പേർ മാത്രമാണ്. 5.7 ശതമാനം പേർ അഭിപ്രായം ഇല്ലെന്നും പറഞ്ഞു.