തിരുവനന്തപുരം: ആരായിരിക്കും ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുക? എൽഡിഎഫോ അതോ യുഡിഎഫോ? അതോ അട്ടിമറിയിലൂടെ എൻഡിഎ തന്നെ അധികാരത്തിൽ എത്തുമോ? ബിജെപി അക്കൗണ്ട് തുറക്കുമോ? തുറന്നാൽ തന്നെ എത്ര സീറ്റ് പിടിക്കും? കുമ്മനവും രാജഗോപാലും ജയിക്കുമോ? വിഎസിനെ അട്ടിമറിക്കാൻ എതിരാളികൾക്ക് കഴിയുമോ? ഇങ്ങനെ അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരം ആണ് മെയ് 19 ന് ലഭിക്കുക. ഈ ഉത്തരം അറിയാൻ ഏതാണ്ട് ഒരാഴ്‌ച്ച കൂടി മാത്രമാണ് ബാക്കി.

ഈ വിഷയത്തിൽ മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ അവരുടേതായ അഭിപ്രായങ്ങളും വിലയിരുത്തലുകളും നടത്തുന്നുണ്ട്. വായനക്കാർ അവരുടെ ഇഷ്ടം അനുസരിച്ച് ചില അഭിപ്രായങ്ങളോട് യോജിക്കുകയും ചിലതിനോട് വിയോജിക്കുകയും ചെയ്യുന്നു. അഭിപ്രായ വോട്ടുകൾ അനവധി വന്നു കഴിഞ്ഞു. അതിൽ ഭൂരിപക്ഷവും ഇടതിന് ഭരണം ലഭിക്കുമെന്ന് പറയുമ്പോഴും ചിലരെങ്കിലും യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കുന്നു.

എന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് 19 ന് ബാലറ്റ് പെട്ടി തുറക്കുമ്പോഴേ അറിയൂ. അത്രയ്ക്കും രഹസ്യമായിരിക്കും മനുഷ്യ മനസ്സുകൾ. ഇത്തരം ഫലങ്ങൾ മിക്കപ്പോഴും മലയാളി പൊതുവേ ചിന്തിക്കുന്നതിനെ ശരി വയ്ക്കുമ്പോഴും പ്രവചനങ്ങൾ പലതും വിഫലമാവുകയാണ് പതിവ്. ഡൽഹിയിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കപ്പെട്ടിടത്ത് മുഴുവൻ സീറ്റും ആം ആദ്മി നേടിയതും ബീഹാറിൽ പ്രവചനങ്ങൾ കാറ്റിൽ പറത്തിയ നികേഷ് - ലാലു സഖ്യം വിജയം നേടിയതും ഉത്തമ ഉദാഹരണങ്ങളാണ്.

മാദ്ധ്യമങ്ങൾ അഭിപ്രായങ്ങൾ പറയുന്നതിന് പകരം വായനക്കാർ അഭിപ്രായം പറയുന്ന ഒരു വേദി ഞങ്ങൾ ഒരുക്കുകയാണ്. കേരളത്തിലെ ഏറ്റവും പ്രമുഖ ബിൽഡറുമാരായ മിർ ഗ്രൂപ്പുമായി ചേർന്നാണ് ഈ പ്രവചന മത്സരം ഒരുക്കുന്നത്. ഏത് മുന്നണി അധികാരത്തിൽ എത്തും എന്നതടക്കം 15 ചോദ്യങ്ങൾക്കാണ് നിങ്ങൾ ഉത്തരം പറയേണ്ടത്. ഈ ഉത്തരങ്ങളിൽ ഏറ്റവും കൂടുതൽ ശരി ഉത്തരം പറയുന്ന അഞ്ച് പേർക്കായിരിക്കും സമ്മാനം നൽകുക. എല്ലാ ഉത്തരങ്ങളും ശരിയാക്കുന്നവർ അഞ്ചിൽ കൂടുതൽ ആണെങ്കിൽ നറുക്കെടുപ്പിലൂടെയാവും അവസാന വിജയികളായ അഞ്ച് പേരെ കണ്ടെത്തുക. ഈമാസം 18ാം തീയതി വരെ നിങ്ങൾക്ക് പ്രവചനം നടത്താൻ അവസരം ഉണ്ടായിരിക്കും.

നിങ്ങൾ ചെയ്യേണ്ടത് ഈ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്ന 15 ചോദ്യങ്ങൾക്കും നിങ്ങളുടെ ഉത്തരം രേഖപ്പെടുത്തുകയാണ്. എല്ലാ ചോദ്യങ്ങൾക്കും വ്യത്യസ്തമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നതിൽ ക്ലിക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക. നിങ്ങൾ എന്താണ് പറഞ്ഞത് എന്ന് ഓർത്തിരിക്കാൻ കുറച്ച് വായിക്കുകയോ പ്രിന്റ് ചെയ്ത് വയ്ക്കുസയോ ചെയ്യുക. ഇങ്ങനെ ലഭിക്കുന്ന എല്ലാ ഉത്തരങ്ങളും പരിശോധിച്ച ശേഷം എല്ലാം ശരിയാക്കിയവരോ ഏറ്റവും കൂടുതൽ ശരിയാക്കിയവരോ ആയ അഞ്ച് പേർക്ക് സമ്മാനം നൽകും.

ആലപ്പുഴയിലെ പുന്നമട കായലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഫോർ സ്റ്റാർ റിസോർട്ടായ കായലോരത്തിൽ ഒരു ദിവസം കുടുംബ സമേതം താമസിക്കാനുള്ള സൗജന്യ അവസരം ആണ് നൽകുക. കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആഡംബര റിസോർട്ട് ആണ് കായലോരം. ഒരിക്കൽ പോയാൽ സന്ദർശിക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവമാണ് കായലോരം നൽകുക. സ്വിമ്മിങ് പൂളും റെസ്റ്റോറന്റും അടങ്ങുന്ന കായലോരത്തിൽ വരുന്ന ഒരു വർഷത്തിനകം എന്നെങ്കിലും സൗകര്യപ്രദമായ ദിവസം താമസിക്കാം.

എന്നാൽ സമ്മാനാർഹർ മുൻകൂട്ടി ബുക്ക് ചെയ്തു വേണം താമസം ഉറപ്പിക്കാൻ. എല്ലാ മുറികൾക്കും അഡ്വാൻസ്ഡ് ബുക്കിങ് ഉള്ള ദിവസം ലഭിച്ചെന്ന് വരില്ല. എന്നാൽ സമ്മാന ജേതാവിന് കൂടി സൗകര്യപ്രദമായ ഒരു ദിവസം നൽകുന്നതാവും. ഹോട്ടലുകളും റിസോർട്ടുകളും വിജയകരമാക്കുകയാണ് മിർ ഹോട്ടൽസ് ആൻഡ് റിസോർട്‌സിന്റെ ലക്ഷ്യം. മിർ ഹോട്ടൽസിന്റെ ഏറ്റവും മികച്ച റിസോർട്ടുകളിലൊന്നാണ് ആലപ്പുഴയിലെ കായലോരം ഹെരിറ്റേജ് റിസോർട്ട്.

റിസോർട്ടുകൾ കൂടാതെ ഹോംസ്റ്റേ മേഖലയിലും മിർ ഹോട്ടൽസ് സജീവമാണ്. ഹോംസ്റ്റേ സംരംഭകർക്ക് മാനേജ്‌മെന്റിനും മാർക്കറ്റിങ്ങിനുമുള്ള പിന്തുണ നൽകുന്നതിനായി പ്രത്യേകം ഹോം സ്‌റ്റേ ഡിവിഷനും മിർറിനുണ്ട്. കേരളത്തിലെ മികച്ച പല ഹോം സ്റ്റേകളും ഇതിനു വേണ്ടി ഇതിനകം മിർ ഹോട്ടൽസുമായി കരാറൊപ്പുവച്ചിട്ടുണ്ട്. ഇതിനുപുറമെ ഇൻബോണ്ട്, ഔട്ട്‌ബോണ്ട് ടൂർ പാക്കേജുകൾ നൽകുന്നതിനുവേണ്ടിയുള്ള പ്രത്യേക ടൂർ ഡിവിഷനും പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ ബിൽഡറുമാരിൽ ഒന്നു കൂടിയാണ് മിർ റിയലറ്റേഴ്‌സ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി മിർ റിയലറ്റേഴ്‌സിന്റെ ഫ്‌ലാറ്റ് പ്രൊജക്ടുകളുണ്ട്. ടൂറിസം, ഹോട്ടൽസ് ആൻഡ് റിസോർട്‌സ്, അടിസ്ഥാന സൗകര്യം, ലൈഫ് സയൻസ്, എനർജി സൊലൂഷൻസ്, അന്താരാഷ്ട്ര വ്യാപാരം, വിദ്യാഭ്യാസം എന്നിവയാണ് മിർ ഗ്രൂപ്പിന്റെ മറ്റു പ്രവർത്തന മേഖലകൾ. കൊച്ചിയാണ് മിർ ഗ്രൂപ്പിന്റെ ആസ്ഥാനമെങ്കിലും ലൈഫ് സയൻസ്, എനർജി സൊലൂഷൻസ് വിഭാഗങ്ങൾ ബാംഗ്ലൂരിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ശ്രീലങ്ക, റഷ്യ എന്നീ രാജ്യങ്ങളിലും ഗ്രൂപ്പിന് ഓഫീസുകളുണ്ട്.