തിരുവനന്തപുരം: ഈ അഭിപ്രായ സർവ്വേ ഏറെ പ്രത്യേകതകൾ ഉള്ളതാണ്. ഇങ്ങനെ ഒരു അഭിപ്രായ സർവ്വേക്ക് വേണ്ടി തങ്ങളുടെ പ്രതികരണം ഞങ്ങൾ ഉപയോഗിക്കുമെന്ന് ഇതിൽ പങ്കെടുത്തവർക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം. വിവരങ്ങൾ തേടിയത് തെരഞ്ഞെടുപ്പിന് ശേഷം എന്തു സംഭവിക്കുമെന്ന് പ്രവചിച്ച് സമ്മാനം നേടാൻ വേണ്ടിയായിരുന്നു. അതുകൊണ്ട് തന്നെ ഇതിൽ പങ്കെടുത്തവർ രാഷ്ട്രീയം മറന്ന് അഭിപ്രായം രേഖപ്പെടുത്താനാണ്‌  ആണ് സാധ്യത. ഓൺലൈൻ അഭിപ്രായ സർവ്വേ ഞങ്ങൾ നടത്താതിരുന്നത് പോലും രാഷ്ട്രീയ പാർട്ടിയുടെ അനുഭാവികൾ അത് ഹൈജാക്ക് ചെയ്യും എന്ന് ഭയന്നായിരുന്നു.

ഇന്നലെ മുതൽ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ ഇടത് പക്ഷത്തിന് അനുകൂലമായാണ് മലയാളികളുടെ മനസ്സ് എന്നാണ് വ്യക്തമാകുന്നത്. ആദ്യ ദിവസം 10,620 പേർ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ മഹാഭൂരിപക്ഷവും സംശയത്തിന് ഇടയില്ലാതെ ഇടതു പക്ഷം അധികാരത്തിൽ വരുമെന്നാണ് പറഞ്ഞത്. അതേ സമയം ബിജെപി അക്കൗണ്ട് തുറക്കുമെന്നും അത് നേമത്ത് രാജഗോപാലിലൂടെ ആവുമെന്നും ഇവർ പറയുന്നു. വി എസ് അച്യുതാനന്ദൻ തോൽക്കുമെന്ന പ്രചാരണങ്ങൾ സജീവം ആണെന്നിരിക്കെ ഈ സർവ്വേയിൽ പങ്കെടുത്ത മഹാഭൂരിപക്ഷം പേർക്കും ഇക്കാര്യത്തിൽ സംശയം ഇല്ല എന്നതാണ് സത്യം. ആരാണ് അധികാരത്തിൽ വരിക, ബിജെപി എത്ര സീറ്റുകൾ പിടിക്കും, ബിഡിജെഎസിന്റെ സാധ്യകൾ തുടങ്ങിയവയാണ് ചോദ്യങ്ങളായി നൽകിയത്.

ഇതിൽ കേരളത്തിൽ അധികാരത്തിൽ എത്തുന്നത് ഏത് കക്ഷി ആവുംഎന്ന ചോദ്യത്തിന് 78.8 ശതമാനം പേരും എൽഡിഎഫ് എന്നാണ് ഉത്തരം നൽകിയത്. യുഡിഎഫിന് 19.7ശതമാനം വോട്ടും കിട്ടി. അതായത് വോട്ടെടുപ്പിൽ പങ്കെടുത്ത 10620 പേരിൽ 8370 പേരും ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. 2090 പേർ മാത്രമാണ് യുഡിഎഫ് ഭരണം പ്രവചിച്ചത്. 160 പേർ ബിജെപി മുന്നണിക്ക് അനുകൂലമാണ്. കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ കാണുന്ന ചേരിതിരിവുകളുടെ നേർചിത്രമാണ് ഇത്. ബിജെപി എത്ര സീറ്റുകൾ പിടിക്കുമെന്ന ചോദ്യത്തിന് 43 ശതമാനം പേർ ഒന്നിനും മൂന്നിനും ഇടയിലാകുമെന്നും പ്രവചിക്കുന്നു. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ വോട്ടിങ് പരിശോധിച്ചാൽ നേമത്താണ് ബിജെപിക്ക് സർവ്വേയിൽ പങ്കെടുക്കുന്നവർ സാധ്യത കാണുന്നത്.

ബിഡിജെഎസിന് നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നാണ് സർവ്വേയിലെ പൊതുവികാരം. സിപിഐ(എം) തന്നെയാകും നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും പ്രവചിക്കുന്നു. വി എസ് അച്യുതാനന്ദൻ വിജയിക്കുമെന്ന് പറയുന്നവർ 86.8 ശതമാനമാണ്. തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് രാജഗോപാലും കഴക്കുട്ടത്ത് കടകംപള്ളി സുരേന്ദ്രനും വട്ടിയൂർക്കാവിൽ കെ മുരളീധരനും ജയിക്കുമെന്നാണ് പ്രവചനം. ആറന്മുളയിൽ വീണാ ജോർജിന് 60.2 ശതമാനം പേർ സാധ്യത കാണുന്നു. ചെങ്ങന്നൂരിൽ വിഷ്ണുനാഥിനും പൂഞ്ഞാറിൽ പിസി ജോർജിനും ഒപ്പമാണ് സർവ്വേ ഫലം. തൃപ്പുണ്ണിത്തുറയിൽ എം സ്വരാജ് ജയിക്കുമെന്നാണ് പ്രവചനം. പാലക്കാട് ഷാഫി പറമ്പിലും വയനാട്ടിൽ സികെ ശശീന്ദ്രനുമാണ് സാധ്യത കൽപ്പിക്കുന്നത്.

മാദ്ധ്യമങ്ങൾ അഭിപ്രായങ്ങൾ പറയുന്നതിന് പകരം വായനക്കാർ അഭിപ്രായം പറയുന്ന ഒരു വേദി ഒരുക്കാനാണ് ഈ സർവ്വേയിലൂടെ മറുനാടൻ ശ്രമിച്ചത്്. കേരളത്തിലെ ഏറ്റവും പ്രമുഖ ബിൽഡറുമാരായ മിർ ഗ്രൂപ്പുമായി ചേർന്നാണ് ഈ പ്രവചന മത്സരം ഒരുക്കുന്നത്. ഏത് മുന്നണി അധികാരത്തിൽ എത്തും എന്നതടക്കം 15 ചോദ്യങ്ങൾക്കാണ് നിങ്ങൾ ഉത്തരം പറയേണ്ടത്. ഈ ഉത്തരങ്ങളിൽ ഏറ്റവും കൂടുതൽ ശരി ഉത്തരം പറയുന്ന അഞ്ച് പേർക്കായിരിക്കും സമ്മാനം നൽകുക. എല്ലാ ഉത്തരങ്ങളും ശരിയാക്കുന്നവർ അഞ്ചിൽ കൂടുതൽ ആണെങ്കിൽ നറുക്കെടുപ്പിലൂടെയാവും അവസാന വിജയികളായ അഞ്ച് പേരെ കണ്ടെത്തുക. ഈമാസം 18ാം തീയതി വരെ നിങ്ങൾക്ക് പ്രവചനം നടത്താൻ അവസരം ഉണ്ടായിരിക്കും.

നിങ്ങൾ ചെയ്യേണ്ടത് ഈ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്ന 15 ചോദ്യങ്ങൾക്കും നിങ്ങളുടെ ഉത്തരം രേഖപ്പെടുത്തുകയാണ്. എല്ലാ ചോദ്യങ്ങൾക്കും വ്യത്യസ്തമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നതിൽ ക്ലിക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക. നിങ്ങൾ എന്താണ് പറഞ്ഞത് എന്ന് ഓർത്തിരിക്കാൻ കുറച്ച് വായിക്കുകയോ പ്രിന്റ് ചെയ്ത് വയ്ക്കുകയോ ചെയ്യുക. ഇങ്ങനെ ലഭിക്കുന്ന എല്ലാ ഉത്തരങ്ങളും പരിശോധിച്ച ശേഷം എല്ലാം ശരിയാക്കിയവരോ ഏറ്റവും കൂടുതൽ ശരിയാക്കിയവരോ ആയ അഞ്ച് പേർക്ക് സമ്മാനം നൽകും.

ആലപ്പുഴയിലെ പുന്നമട കായലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഫോർ സ്റ്റാർ റിസോർട്ടായ കായലോരത്തിൽ ഒരു ദിവസം കുടുംബ സമേതം താമസിക്കാനുള്ള സൗജന്യ അവസരം ആണ് നൽകുക. കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആഡംബര റിസോർട്ട് ആണ് കായലോരം. ഒരിക്കൽ പോയാൽ സന്ദർശിക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവമാണ് കായലോരം നൽകുക. സ്വിമ്മിങ് പൂളും റെസ്റ്റോറന്റും അടങ്ങുന്ന കായലോരത്തിൽ വരുന്ന ഒരു വർഷത്തിനകം എന്നെങ്കിലും സൗകര്യപ്രദമായ ദിവസം താമസിക്കാം.

എന്നാൽ സമ്മാനാർഹർ മുൻകൂട്ടി ബുക്ക് ചെയ്തു വേണം താമസം ഉറപ്പിക്കാൻ. എല്ലാ മുറികൾക്കും അഡ്വാൻസ്ഡ് ബുക്കിങ് ഉള്ള ദിവസം ലഭിച്ചെന്ന് വരില്ല. എന്നാൽ സമ്മാന ജേതാവിന് കൂടി സൗകര്യപ്രദമായ ഒരു ദിവസം നൽകുന്നതാവും. ഹോട്ടലുകളും റിസോർട്ടുകളും വിജയകരമാക്കുകയാണ് മിർ ഹോട്ടൽസ് ആൻഡ് റിസോർട്‌സിന്റെ ലക്ഷ്യം. മിർ ഹോട്ടൽസിന്റെ ഏറ്റവും മികച്ച റിസോർട്ടുകളിലൊന്നാണ് ആലപ്പുഴയിലെ കായലോരം ഹെരിറ്റേജ് റിസോർട്ട്.

റിസോർട്ടുകൾ കൂടാതെ ഹോംസ്റ്റേ മേഖലയിലും മിർ ഹോട്ടൽസ് സജീവമാണ്. ഹോംസ്റ്റേ സംരംഭകർക്ക് മാനേജ്‌മെന്റിനും മാർക്കറ്റിങ്ങിനുമുള്ള പിന്തുണ നൽകുന്നതിനായി പ്രത്യേകം ഹോം സ്‌റ്റേ ഡിവിഷനും മിർറിനുണ്ട്. കേരളത്തിലെ മികച്ച പല ഹോം സ്റ്റേകളും ഇതിനു വേണ്ടി ഇതിനകം മിർ ഹോട്ടൽസുമായി കരാറൊപ്പുവച്ചിട്ടുണ്ട്. ഇതിനുപുറമെ ഇൻബോണ്ട്, ഔട്ട്‌ബോണ്ട് ടൂർ പാക്കേജുകൾ നൽകുന്നതിനുവേണ്ടിയുള്ള പ്രത്യേക ടൂർ ഡിവിഷനും പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ ബിൽഡറുമാരിൽ ഒന്നു കൂടിയാണ് മിർ റിയലറ്റേഴ്‌സ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി മിർ റിയലറ്റേഴ്‌സിന്റെ ഫ്‌ലാറ്റ് പ്രൊജക്ടുകളുണ്ട്. ടൂറിസം, ഹോട്ടൽസ് ആൻഡ് റിസോർട്‌സ്, അടിസ്ഥാന സൗകര്യം, ലൈഫ് സയൻസ്, എനർജി സൊലൂഷൻസ്, അന്താരാഷ്ട്ര വ്യാപാരം, വിദ്യാഭ്യാസം എന്നിവയാണ് മിർ ഗ്രൂപ്പിന്റെ മറ്റു പ്രവർത്തന മേഖലകൾ. കൊച്ചിയാണ് മിർ ഗ്രൂപ്പിന്റെ ആസ്ഥാനമെങ്കിലും ലൈഫ് സയൻസ്, എനർജി സൊലൂഷൻസ് വിഭാഗങ്ങൾ ബാംഗ്ലൂരിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ശ്രീലങ്ക, റഷ്യ എന്നീ രാജ്യങ്ങളിലും ഗ്രൂപ്പിന് ഓഫീസുകളുണ്ട്.